ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട ഫ്ലൈദുബായ് വിമാനമായ FZ1073-ൽ കോക്ക്പിറ്റിൽ വെച്ച് പൈലറ്റുമാർ തമ്മിൽ കയ്യാങ്കളിയുണ്ടാകുകയും, ക്യാപ്റ്റനും ഇന്ത്യൻ പൗരനുമായ സ്മിത് മച്ചാറിന് കുത്തേൽക്കുകയും ചെയ്തതിനെ തുടർന്ന് വിമാനം ഏകദേശം 18,000 അടി താഴേക്ക് പതിച്ചു. ഒമാൻ പൗരനായ കൊ-പൈലറ്റ് വിമാനം തകർക്കാൻ ശ്രമിച്ചെങ്കിലും യാത്രാക്കാർ ചേർന്ന് ഇയാളെ കീഴടക്കുകയായിരുന്നു. തുടർന്ന് വിമാനത്തിലുണ്ടായിരുന്ന മറ്റ് പൈലറ്റുമാർ വിമാനം സൗദി അറേബ്യയിൽ സുരക്ഷിതമായി ഇറക്കി. സംഭവത്തിൽ കൊ-പൈലറ്റ് നിലവിൽ കസ്റ്റഡിയിലാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. Read More…
Tag: Flydubai
കുത്തേറ്റിട്ടും 174 ജീവനുകൾ കാത്ത് ഇന്ത്യൻ പൈലറ്റ്, ആകാശദുരന്തം ഒഴിവായി! സ്മിത് മച്ചാറിനെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി
മുംബൈ: ദുബായിൽനിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് പറന്ന ‘ഫ്ളൈ ദുബായ്’ വിമാനത്തെ വൻ ദുരന്തത്തിൽനിന്ന് രക്ഷിച്ചത് ഇന്ത്യൻ വംശജനായ പൈലറ്റ് സ്മിത്ത് മചാറിന്റെ സമയോചിതമായ ഇടപെടൽ. കോക്പിറ്റിനുള്ളിൽ ഒമാൻ സ്വദേശിയായ സഹപൈലറ്റ്, ക്യാപ്റ്റനായ സ്മിത്തിനെ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വിമാനത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാനും വിമാനം തകർക്കാനുമായിരുന്നു സഹപൈലറ്റിന്റെ ശ്രമം. കുത്തേറ്റ ശേഷവും മച്ചാർ സഹപൈലറ്റിനെ വീര്യത്തോടെ ചെറുത്തുതോൽപ്പിച്ചു. വിമാനം സുരക്ഷിതമാക്കിയ ഇന്ത്യക്കാരനായ പൈലറ്റ് സ്മിത് മച്ചാറിനെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു രംഗത്തെത്തി. പൈലറ്റിന്റെ Read More…


