Oddly News

ഡേന്‍ ഭാഗ്യവതിയോ ദൗര്‍ഭാഗ്യവതിയോ ? അകപ്പെടുകയും രക്ഷപ്പെടുകയും ചെയ്തത് അഞ്ചു പ്രകൃതി ദുരന്തങ്ങളില്‍

കാലിഫോര്‍ണിയയിലെ ആരോഹെഡ് തടാകത്തില്‍ താമസിക്കുന്ന ഡേന വൈലാന്‍ഡിനെ ലോകത്തെ ഏറ്റവും ഭാഗ്യവതി എന്ന് വിളിക്കണോ അതോ ദൗര്‍ഭാഗ്യവതിയായ സ്ത്രീ എന്ന് വിളിക്കണോ എന്ന അമ്പരപ്പിലാണ് അവരെ പരിചയമുള്ളവര്‍. കാരണം തന്റെ ജീവിതകാലത്ത് അഞ്ച് പ്രകൃതിദുരന്തങ്ങളില്‍ അകപ്പെടുകയും രക്ഷപ്പെടുകയും ചെയ്തയാളാണ് ഡേന വൈലാന്റ്. ഏറ്റവും ഒടുവിലായി ഇപ്പോള്‍ അവര്‍ രക്ഷപ്പെട്ടിരിക്കുന്നത് സംസ്ഥാനത്തെ വിഴുങ്ങിയ കാട്ടുതീയില്‍ നിന്നാണ്. 2,000 അഗ്നിശമന സേനാംഗങ്ങള്‍ തീയണയ്ക്കാന്‍ പോരാടുന്ന സാന്‍ ബെര്‍ണാര്‍ഡിനോ കൗണ്ടിയിലാണ് ആരോഹെഡ് തടാകം. തീപിടുത്തത്തില്‍ 26,400 ഏക്കറിലധികം പ്രദേശമാണ് കത്തിനശിച്ചത്. ഇവിടെ Read More…

Movie News

പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് വിജയ് ; രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചനകളെന്ന് ഊഹാപോഹങ്ങള്‍

തമിഴ് സൂപ്പര്‍താരം വിജയ്യുടെ തമിഴ്നാട് രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള വ്യാപകമായ ഊഹാപോഹങ്ങളാണ് പ്രചരിക്കുന്നത്. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം വിജയ് തന്റെ പാര്‍ട്ടി ആരംഭിച്ചേക്കുമെന്നും 2026 ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്നുമാണ് സൂചനകള്‍. ഇതിനിടയില്‍ താരം കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍ വെള്ളപ്പൊക്കമുണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. കനത്ത മഴ തമിഴ്നാട്ടിലെ തൂത്തുക്കുടി, നെല്ലൈ എന്നിവിടങ്ങളില്‍ നാശം വിതച്ചിരുന്നു. നിരവധി ജീവിതങ്ങളെ ബാധിച്ച വെള്ളപ്പൊക്കത്തിന് പിന്നാലെ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനും കുടുംബങ്ങള്‍ക്ക് ദുരിതാശ്വാസ സാമഗ്രികള്‍ വിതരണം ചെയ്യാനും വിജയ് ഇവിടെ Read More…

Celebrity Featured

നിങ്ങള്‍ എവിടെയാണ് ? വെള്ളപ്പൊക്കത്തില്‍ തമിഴ്‌നാട് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് അദിതിബാലന്‍

ചെന്നൈ വെള്ളപ്പൊക്കത്തില്‍ തന്റെ സ്ഥലത്ത് കാര്യമായ ഇടപെടല്‍ നടത്താത്തതില്‍ തമിഴ്‌നാട് സര്‍ക്കാരിന് രൂക്ഷ വിമര്‍ശനവുമായി തമിഴ് മലയാളം നടി അദിതി ബാലന്‍. തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലായിരുന്നു നടി വിമര്‍ശിച്ചത്. ചെന്നൈയിലെ തിരുവണ്‍മിയൂരില്‍ രാധാകൃഷ്ണ നഗറിലാണ് നടിയും കുടുംബവും താമസിക്കുന്നത്. ഈ ഭാഗത്തെ ജനങ്ങളെ രക്ഷിക്കാന്‍ ചെന്നൈ കോര്‍പ്പറേഷന്‍ കാര്യമായ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നടിയുടെ കുറ്റപ്പെടുത്തല്‍. പണവും സ്വാധീനവുംഉള്ളവര്‍ക്ക് മാത്രമേ സര്‍ക്കാര്‍ സഹായം കിട്ടുകയുള്ളെന്നും സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നില്ലെന്നും പറഞ്ഞു. ” സര്‍ക്കാരെ എവിടെയാണ് നിങ്ങള്‍? ഞാന്‍ Read More…