Featured Fitness

ഭക്ഷണം കഴിക്കേണ്ടത് വര്‍ക്ക്ഔട്ടിന് മുമ്പോ അതോ ശേഷമോ? കണ്‍ഫ്യൂഷനാണോ!

ആരോഗ്യകാര്യങ്ങളില്‍ ആകുലരാകുന്നവരാണ് ഭൂരിഭാഗം വരുന്ന മലയാളികളും. എല്ലാദിവസവും ജിമ്മില്‍ പോയി വര്‍ക്ഔട്ട് ചെയ്യുന്നവര്‍ ഉണ്ടാകുന്ന ഒരു സംശയമുണ്ട്. വര്‍ക്ക്ഔട്ട് വെറുംവയറ്റില്‍ ചെയ്യണോ എന്ന്. വര്‍ക്ഔട്ടിന് മുന്‍പോ ശേഷമോ ഭക്ഷണം കഴിക്കുന്നതിന് അതിന്റേതായ ഗുണങ്ങളുണ്ട്. ഇതിന്റെ സമയവും ഉള്ളടക്കവും നിങ്ങളുടെ വര്‍ക്ക്ഔട്ടിലെ പ്രകടനത്തിനെ ബാധിക്കും. സെലിബ്രൈറ്റികള്‍ പലവരും വര്‍ക്ക്ഔട്ട് തുടങ്ങുന്നതിന് മുന്‍പ് പ്രോട്ടീന്‍ ഷേയ്ക്കോ പ്രോട്ടീന്‍ ബാറോ സ്മൂത്തിയോ ഒക്കെ കഴിക്കാറുണ്ട്. വ്യായാമത്തിനായി ഊര്‍ജ്ജം ലഭിക്കാനും പേശികളുടെ ഘനം നഷ്ടപ്പെടാതിരിക്കാനുമാണ് രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിക്കാനുമാണ് പ്രീ വര്‍ക്ഔട്ട് Read More…

Fitness

ചൂടുവെള്ളം കുടിച്ചും തടിയും വയറുമെല്ലാം കുറയ്ക്കാം

ശരീരഭാരം ഇന്ന് പലര്‍ക്കും ഒരു വില്ലനാണ്. ആരോഗ്യത്തിന് ഏറെ ദോഷങ്ങള്‍ നല്‍കുന്ന ഒന്നാണ് അമിത വണ്ണം. അമിത ഭക്ഷണവും മോശം ഭക്ഷണ ശീലങ്ങളും, വ്യായാമക്കുറവ്, സ്‌ട്രെസ് തുടങ്ങിയ പല കാരണങ്ങളും ശരീരഭാരം കൂട്ടാറുണ്ട്. തടി കുറയ്ക്കാന്‍ സഹായിക്കുന്ന പല ഘടകങ്ങളുമുണ്ട്. ഡയറ്റും വ്യായാമവും എല്ലാം ഇതില്‍ പെടുന്നവയാണ്. തടി കുറയ്ക്കാന്‍ പ്രധാനപ്പെട്ട ഒന്നാണ് വെള്ളം. വെളളം കുടിയ്ക്കുന്നത് പല തരത്തിലും ശരീരത്തിലെ കൊഴുപ്പിനെ നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കുന്നുണ്ട്. ശരീരത്തിലെ കൊഴുപ്പിനെ പുറന്തള്ളാനുള്ള നല്ലൊരു വഴിയാണ് വെള്ളം കുടിയ്ക്കുന്നത്. Read More…

Fitness

ഉലോങ് ചായ കുടിക്കൂ… ഉറങ്ങുമ്പോള്‍പോലും ശരീരത്തിലെ കൊഴുപ്പ് കത്തിച്ച് കളയും

ശരീരഭാരം ഇന്ന് പലര്‍ക്കും ഒരു വില്ലനാണ്. ആരോഗ്യത്തിന് ഏറെ ദോഷങ്ങള്‍ നല്‍കുന്ന ഒന്നാണ് അമിത വണ്ണം. അമിത ഭക്ഷണവും മോശം ഭക്ഷണ ശീലങ്ങളും, വ്യായാമക്കുറവ്, സ്‌ട്രെസ് തുടങ്ങിയ പല കാരണങ്ങളും ശരീരഭാരം കൂട്ടാറുണ്ട്. തടി കുറയ്ക്കാന്‍ സഹായിക്കുന്ന പല ഘടകങ്ങളുമുണ്ട്. ഡയറ്റും വ്യായാമവും എല്ലാം ഇതില്‍ പെടുന്നവയാണ്. എന്നാല്‍ മിക്കവര്‍ക്കും താല്പര്യം എളുപ്പത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ തന്നെയാണ്. വളരെ എളുപ്പത്തില്‍ ശരീരഭാരം കുറയ്ക്കാനുള്ള ഒരു വിദ്യയാണ് ജപ്പാനിലെ സുക്കുബ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തിയിരിയ്ക്കുന്നത്. ദിവസവും രണ്ട് കപ്പ് Read More…

Fitness

തിരികെ പിടിക്കാം യൗവനത്തെ, ചെറുപ്പം നാല്‍പതുകള്‍ക്കുശേഷവും, ഈ അഞ്ചുകാര്യങ്ങള്‍ ശ്രദ്ധിക്കുക

ഒന്നു മനസുവച്ചാല്‍ യൗവനം അതിന്റെ ഊര്‍ജസ്വലതയോടെ ദീര്‍ഘകാലം കാത്തു സൂക്ഷിക്കാന്‍ കഴിയും. മുപ്പതുകളുടെ ചെറുപ്പം നാല്‍പതുകളിലും നിലനിര്‍ത്താം. യുവത്വത്തെ കാത്തുസൂക്ഷിക്കുന്നതില്‍ ഈ കാര്യങ്ങളൊന്ന് ശ്രദ്ധിക്കൂ. എന്നും വ്യായാമം ദിവസവും അരമണിക്കൂര്‍ വ്യായാമത്തിനായി മാറ്റി വയ്ക്കുക. നടത്തം, ഓട്ടം, നീന്തല്‍, സൈക്ലിങ് തുടങ്ങി ഓരോരുത്തരുടെയും ആരോഗ്യ സ്ഥിതിയ്ക്ക് യോജിക്കുന്ന തരത്തിലുള്ള വ്യായാമമുറകള്‍ സ്വീകരിക്കാം. ജിം തിരഞ്ഞെടുക്കുമ്പോള്‍ ആദ്യ ആഴ്ചയിലെ അഞ്ചുദിവസം അരമണിക്കൂര്‍ വീതം ഇഷ്ടമുള്ള വ്യായാമത്തില്‍ ഏര്‍പ്പെടാം. പിന്നീട് ഓരോരുത്തരുടെയും ആരോഗ്യത്തിനും കഴിവിനും അനുസരിച്ച് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. ദീര്‍ഘനേരം Read More…

Lifestyle

എപ്പോഴും യുവത്വം വേണോ ?, എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം

സൗന്ദര്യം എന്നത് ജന്മനാ ലഭിക്കുന്നതെങ്കിലും അവ നിലനിര്‍ത്തണമെങ്കില്‍ സ്വയം തീരുമാനിക്കണം. വ്യായാമവും, ഭക്ഷണ ക്രമീകരണവും സൗന്ദര്യം നിലനിര്‍ത്തേണ്ടതിന് ആവശ്യമായ കാര്യങ്ങളാണ്. എപ്പോഴും യുവത്വം വേണമെന്ന് ആഗ്രഹിക്കാത്ത ആരുമില്ല. ആരോഗ്യവും യുവത്വവും നഷ്ടമാകാതിരിക്കാന്‍ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിയ്‌ക്കേണ്ടതെന്ന് നോക്കാം…… ഗുണമേന്മ – ഉത്പന്നങ്ങള്‍ കരുതലോടെ ഉപയോഗിക്കാം. ഏതെങ്കിലും ഉല്‍പന്നം ഉപയോഗിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ മുഖക്കുരു രൂപപ്പെടുകയാണെങ്കില്‍ അത് ഉപേക്ഷിക്കുക. അതായത് ചര്‍മത്തിന്റെയും മുടിയുടെയും പരിചരണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ ഗുണമേന്മ പ്രധാനപ്പെട്ട കാര്യമാണ്. ഏതു പരീക്ഷണവും നടത്തേണ്ട ഇടമല്ല നിങ്ങളുടെ ശരീരം. Read More…

Fitness

ഈ 40കാരന്‍ ദിവസവും ഉറങ്ങുന്നത് വെറും അര മണിക്കൂര്‍ മാത്രം…! അതും 12വര്‍ഷങ്ങളായി

മനുഷ്യന്റെ ആരോഗ്യം ഫലപ്രദമായി നിലനിര്‍ത്താന്‍ ഉറക്കത്തെ ഒരു പ്രധാനഘടകമായിട്ടാണ് ആരോഗ്യവിദഗ്ദ്ധര്‍ കണക്കാക്കുന്നത്. എന്നാല്‍ ജപ്പാനില്‍ ഒരു 40 കാരന്‍ ദിവസം തുടര്‍ച്ചയായി ഉറങ്ങുന്നത് വെറും 30 മിനിറ്റ് മാത്രം. ജപ്പാനിലെ ദെയ്‌സുകി ഹോറിയാണ് ഭൂമിയിലെ ‘കുംഭകര്‍ണ്ണന്‍’മാരുടെ ശരിക്കുള്ള ബദല്‍. 7-8 മണിക്കൂറുകള്‍ ഉറങ്ങുന്നവര്‍ ഏറെയുള്ള ലോകത്ത് അര മണിക്കൂര്‍ മാത്രമാണ് ദെയ്‌സുകിയുടെ ഉറക്കസമയം. ദിവസത്തിന്റെ പരമാവധി സമയം വിനിയോഗിക്കാന്‍ 12 വര്‍ഷം മുമ്പ് മുതലാണ് ദെയ്‌സുകി ഉറക്കത്തെ അങ്ങ് വെട്ടിക്കുറച്ചതും 30 മുതല്‍ 45 മിനിറ്റുകള്‍ വരെയാക്കി Read More…

Fitness

മസില്‍ പെരുപ്പിക്കാനും നിലനിര്‍ത്താനും ആഗ്രഹിക്കുന്നവരാണോ? ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കാം

മസില്‍ വളര്‍ത്തുന്നതിനും നിലനിര്‍ത്തുന്നതിനുമായി എന്തെല്ലാം ചെയ്യണം. എന്തൊക്കെ കഴിക്കാം. ഭക്ഷണത്തില്‍ എന്തെല്ലാം ഒഴിവാക്കണമെന്നതില്‍ ഒരു ധാരണ അത്യാവശ്യമാണ്. പേശികളുടെ വളര്‍ച്ചയ്ക്ക് പ്രോട്ടീനും കാര്‍ബോഹൈഡ്രേറ്റും വൈറ്റമീനുമൊക്കെ സഹായകമാണ്. മാംസം പ്രോട്ടീനിന്റെ സ്രോതസ്സുകളില്‍ ഒന്നാണ്. ഇത് പേശികളുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്. സംസ്‌ക്കരിച്ച മാംസവും ചുവന്ന മാംസവും ഒഴിവാക്കുന്നതും പരിമിതപ്പെടുത്തുന്നതും അര്‍ബുദത്തിന്റെ സാധ്യതയും കുറയ്ക്കുന്നു. തൊലിയുരിച്ച ചിക്കന്‍ പോലുള്ള പക്ഷി മാംസത്തിലുള്ള ലീന്‍ പ്രോട്ടീനുകളെ ആശ്രയിക്കുന്നത് നന്നായിരിക്കും. പേശി വളര്‍ച്ചയ്ക്ക് ആരോഗ്യകരമായ കൊഴുപ്പ് അത്യാവശ്യമാണ്. നട്‌സ് , നട് ബട്ടര്‍, അവോക്കാഡോ Read More…

Celebrity

54-ാം വയസ്സിലും അസൂയാവഹമായ സ്റ്റൈലും ഫിറ്റ്നസും അഭിയവുമായി മനീഷ കൊയ്‌രാള

ബോളിവുഡിന്റെ പ്രിയപ്പെട്ട നായികയായിരുന്ന മനീഷ കൊയ്രാള വിവാഹത്തിനു ശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരുന്നു. പിന്നീട് കാന്‍സര്‍ ബാധിതയായെങ്കിലും രോഗവിമുക്തി നേടി സിനിമയിലേയ്ക്കും ജീവിതത്തിലേയ്ക്കും ശക്തമായി തിരിച്ചെത്തുകയായിരുന്നു താരം. 30 വര്‍ഷത്തിലേറെ നീണ്ട കരിയറില്‍, 1989-ലെ നേപ്പാളി ചിത്രമായ ഫെരി ഭേതൗളയിലൂടെയാണ് അവര്‍ അഭിനയരംഗത്തേക്ക് കടന്നു വന്നത്. മനീഷ കൊയ്രാളയുടേത് ഒരു രാഷ്ട്രീയ കുടുംബമാണ്. ഒരു പരീക്ഷണമെന്ന നിലയില്‍, ബോര്‍ഡ് പരീക്ഷയ്ക്ക് ശേഷമുള്ള ഇടവേളയിലാണ് താരം ഫെരി ഭേതൗളയില്‍ അഭിനയിച്ചത്. ഡോക്ടറാകാന്‍ ആഗ്രഹിച്ച മനീഷ തുടര്‍ന്ന് ഡല്‍ഹിയില്‍ സെറ്റില്‍ Read More…

Fitness

മഴക്കാലത്ത് വ്യായാമം ചെയ്യാന്‍ മടിയാണോ? ഇങ്ങനെ ചെയ്തു നോക്കൂ…

മഴക്കാലമാകുമ്പോള്‍ പൊതുവെ പലര്‍ക്കും വ്യായാമങ്ങള്‍ ചെയ്യാന്‍ മടി ഉണ്ടാകുന്ന സമയമാണ്. രാവിലെ നേരത്തെ എഴുന്നേറ്റ് ജിമ്മില്‍ പോയി വര്‍ക്കൗട്ട് ചെയ്യാനും നടക്കാന്‍ പോകാനുമൊക്കെ പലര്‍ക്കും മടിയായിരിയ്ക്കും. ജീവിതശൈലിയിലെ മാറ്റങ്ങള്‍ക്കൊപ്പം മറ്റ് വ്യായാമങ്ങള്‍ ഇല്ലാതായാല്‍ അത് ആരോഗ്യത്തെ മോശമായി ബാധിക്കും. മഴക്കാലം ആകുമ്പോള്‍ പുറത്ത് പോയി വര്‍ക്കൗട്ട് ചെയ്യുന്നവരാണ് കൂടുതല്‍ ബുദ്ധിമുട്ടുന്നത്. മഴക്കാലത്ത് വര്‍ക്കൗട്ട് എളുപ്പത്തില്‍ ചെയ്യാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം….