Oddly News

ഗേൾസ് ഹോസ്റ്റലിൽ തീപിടുത്തം: ബാൽക്കണിയിൽ നിന്ന് ചാടി പെൺകുട്ടികൾ : ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ഗ്രേറ്റർ നോയിഡയിലെ പെൺകുട്ടികളുടെ ഹോസ്റ്റലിൽ വൻതീപിടുത്തം. മാർച്ച്‌ 28 വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. തീപിടുത്തതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. തീപിടുത്തത്തിൽ നിന്ന് രക്ഷപെടാൻ ഹോസ്റ്റലിലെ രണ്ട് വിദ്യാർത്ഥിനികൾ ബാൽക്കണിയിൽ നിന്ന് ചാടുന്നതിന്റെ ദൃശ്യങ്ങളാണ് ഇത്. ഗ്രേറ്റർ നോയിഡയിലെ നോളജ് പാർക്ക്-3 ഏരിയയിലുള്ള അന്നപൂർണ ഗേൾസ് ഹോസ്റ്റലിലാണ് തീപിടിത്തമുണ്ടായത്. ഇന്ത്യ ടുഡേയുടെ റിപ്പോർട്ട് പ്രകാരം ഹോസ്റ്റലിൽ സ്ഥാപിച്ചിരുന്ന എസി പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായത്. അതേസമയം, സംഭവസമയത്ത് നിരവധി പെൺകുട്ടികൾ കെട്ടിടത്തിൽ നിന്ന് രക്ഷപ്പെട്ടുതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. Read More…

Oddly News

ബീഡി കത്തിച്ച് തീക്കൊള്ളി അലക്ഷ്യമായി വലിച്ചെറിഞ്ഞു; കടയും വാഹനങ്ങളും നിന്ന് കത്തി! വീഡിയോ

പുകവലി ആരോഗ്യത്തിന് ഹാനികരമാണെങ്കിലും സിഗററ്റോ ബീഡിയോ വലിക്കുന്നതവരുടെ എണ്ണം ഒട്ടും കുറവല്ല. എന്നാല്‍ ബീഡിക്ക് തീ കൊളുത്തിയശേഷം തീപ്പെട്ടിക്കൊള്ളി അലക്ഷ്യമായി വലിച്ചെറിയുന്നവര്‍ സൃഷ്ടിക്കുന്ന അപകടങ്ങളും കുറവല്ല. ഇങ്ങനെ വരിച്ചെറിഞ്ഞ തീപ്പെട്ടിക്കൊള്ളിയില്‍ നിന്നും കടകള്‍ കത്തിയെരിഞ്ഞ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ആന്ധ്രപ്രദേശിലെ അനന്ദ് പൂര്‍ ജില്ലയിലെ കല്യാണ്‍ ദുര്‍ഗം ടൗണിലാണ് സംഭവം നടന്നത്. ഒരാള്‍ അടുത്തുള്ള പെട്രോള്‍ പമ്പില്‍ നിന്നും പെട്രോള്‍ വാങ്ങിയിരുന്നു. എന്നാല്‍ അത് ചോര്‍ന്ന് റോഡിലേക്കൊഴുകി. പല കടകള്‍ ഉണ്ടായിരുന്ന Read More…