വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലോകകപ്പ് ഫൈനലിസ്റ്റുകള്‍ ആരാകുമെന്ന് കൃത്യമായി പ്രവചിക്കുക എന്നത് അത്ര പെട്ടെന്ന് വിശ്വസിക്കാന്‍ കഴിയുന്ന ഒന്നല്ല. വെറുമൊരു ഊഹമെന്ന് പറഞ്ഞ് തള്ളിക്കളയാമെങ്കിലും, 2021-ല്‍ പങ്കുവെക്കപ്പെട്ട ഒരു എക്സ് പോസ്റ്റിനെച്ചൊല്ലി സോഷ്യൽ മീഡിയയിൽ വലിയ ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. 2026 ലോകകപ്പ് ഫൈനലിൽ എത്തുന്ന ടീമുകളെ കൃത്യമായി പറഞ്ഞ ആ പോസ്റ്റിലെ സ്കോര്‍ നിലയും അതുപോലെ സംഭവിക്കുമോ എന്നാണ് ഇപ്പോൾ കായിക പ്രേമികള്‍ ആകാംക്ഷയോടെ ചോദിക്കുന്നത്. @actuallyimthe എന്ന എക്സ് അക്കൗണ്ടില്‍ നിന്നാണ് 2021 ജൂലൈ 12-ന് Read More…
Tag: FIFA World Cup 2026
അവിശ്വസനീയം! അവസാന 5 മിനിറ്റിലെ തിരിച്ചുവരവ്; ഇംഗ്ലണ്ടിനെ മലർത്തിയടിച്ച് അർജന്റീന ഫൈനലിൽ
അറ്റ്‌ലാന്റ ∙ പരുക്കൻ കളി നിറഞ്ഞ ആദ്യ പകുതിക്ക് ശേഷം മുന്നിലെത്തിയ ഇംഗ്ലണ്ടിനെതിരെ രണ്ട് ഗോളുകൾ തിരിച്ചടിച്ച് ലോക ചാംപ്യന്മാരായ അർജന്റീന ലോകകപ്പ് ഫൈനലിൽ കടന്നു (2–1). ആന്തണി ഗോര്‍ഡൻ ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചെങ്കിലും, അവസാന നിമിഷങ്ങളിൽ എൻസോ ഫെർണാണ്ടസും (85-ാം മിനിറ്റ്) ലൗട്ടാരോ മാർട്ടിനസും (90+2) അർജന്റീനയ്ക്കായി ഗോളുകൾ നേടി വിജയം ഉറപ്പിച്ചു. ഇതോടെ തുടർച്ചയായ രണ്ടാം തവണയും ഫൈനൽ ടിക്കറ്റ് നേടിയ നിലവിലെ ചാംപ്യന്മാരായ അർജന്റീന, ഫൈനലിൽ സ്പെയിനിനെ നേരിടും. കളിയുടെ തുടക്കത്തിൽ ആധിപത്യം പുലർത്തിയ Read More…
മെറീനോയുടെ ഗോൾഡൻ ടച്ച്; ബെൽജിയത്തെ തോൽപിച്ച് സ്പെയിൻ സെമിയിൽ
ലോസ് ആഞ്ചലസ്: ലോകകപ്പ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ബെൽജിയത്തെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് സ്പെയിൻ സെമിഫൈനലിൽ പ്രവേശിച്ചു. അവസാന നിമിഷം വരെ ആവേശം നിറഞ്ഞ മത്സരത്തിൽ പകരക്കാരനായി ഇറങ്ങി നിർണായക ഗോൾ നേടിയ മിഖായേൽ മെറിനോയാണ് സ്പെയിനിന്റെ വിജയശില്പിയായത്. സെമി ഫൈനലിൽ കരുത്തരായ ഫ്രാൻസാണ് സ്പെയിനിന്റെ എതിരാളികൾ. തുടർച്ചയായി ആറു മത്സരങ്ങളിൽ ഗോളുകൾ വഴങ്ങാത്ത സ്പെയിനിന്റെ പ്രതിരോധ റെക്കോർഡ് തകർത്താണ് ബെൽജിയം ഈ മത്സരത്തിൽ പോരാടിയത്. 30-ാം മിനിറ്റിൽ ഫാബിയൻ റൂയിസിലൂടെ സ്പെയിനാണ് Read More…
ഫ്രാൻസിനോട് കണക്കുതീർക്കാൻ മൊറോക്കോ; ബോസ്റ്റണിൽ ഇന്ന് കനത്ത പോരാട്ടം!
ഫോക്‌സ്പ്രോ (യു.എസ്.എ.): ബോസ്‌റ്റണിലെ ഗില്ലെറ്റ് സ്‌റ്റേഡിയത്തില്‍ ഇന്നു നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സിനെതിരെ കളത്തിലിറങ്ങുമ്പോള്‍ മൊറോക്കോയുടെ ലക്ഷ്യം പഴയ തോല്‍വിക്ക് പകരം വീട്ടലാണ്. 2022-ലെ ലോകകപ്പ് സെമി ഫൈനലില്‍ മൊറോക്കോയുടെ കുതിപ്പിന് ഫ്രാന്‍സായിരുന്നു തടയിട്ടത്. അന്ന് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഫ്രഞ്ച് പട വിജയിച്ചത്. ഖത്തര്‍ ലോകകപ്പില്‍ ‘അറ്റ്‌ലസ് ലയണ്‍സ്’ എന്ന പേരില്‍ എതിരാളികളുടെ പേടിസ്വപ്നമായി മാറിയ മൊറോക്കോ, ഇത്തവണയും തങ്ങളുടെ മികച്ച ഫോം തുടരുകയാണ്. പരിശീലകന്‍ മുഹമ്മദ് ഖാഭിയുടെ കീഴില്‍ കരുത്തുറ്റ ആക്രമണ Read More…
രണ്ട് ഗോളിന് പിന്നിൽ, 14 മിനിറ്റിൽ 3 ഗോളുകള്‍ തിരിച്ചടിച്ചു, ഈജിപ്തിനെ വീഴ്ത്തി മെസ്സിപ്പടയുടെ അവിശ്വസനീയ തിരിച്ചുവരവ് !
ഫിഫ ലോകകപ്പ് പ്രീക്വാർട്ടറിലെ ആവേശപ്പോരാട്ടത്തിൽ ഈജിപ്തിനെ തോൽപ്പിച്ച് അർജന്റീന ക്വാർട്ടർ ഫൈനലിൽ കടന്നു. അറ്റ്‌ലാന്റയിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു മെസ്സിപ്പടയുടെ വിജയം. കളിയിൽ രണ്ടു ഗോളുകൾക്ക് പിന്നിൽനിന്ന ശേഷമാണ് അർജന്റീനയുടെ അവിശ്വസനീയമായ തിരിച്ചുവരവ്. രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങളിൽ വെറും പതിനാല് മിനിറ്റിനിടെയാണ് അർജന്റീന തങ്ങളുടെ മൂന്നു ഗോളുകളും നേടിയത്. ക്രിസ്റ്റ്യൻ റൊമേരോ (79), ലയണൽ മെസ്സി (83), എൻസോ ഫെർണാണ്ടസ് (90+3) എന്നിവർ അർജന്റീനയ്ക്കായി ലക്ഷ്യം കണ്ടപ്പോൾ, ഈജിപ്തിനായി യാസർ ഇബ്രാഹിമും (15) Read More…
ഹാളണ്ടിനെ ഡ്രസിങ് റൂമിലെത്തി കെട്ടിപ്പിടിച്ച് നോർവേ രാജകുമാരി, ‘വൈക്കിങ് റോ’ നയിച്ച് സൂപ്പർ താരം– വീഡിയോ
ന്യൂയോർക്ക്∙ ലോകകപ്പ് ഫുട്ബോൾ പ്രീക്വാർട്ടറിൽ ബ്രസീലിനെ തകർപ്പൻ ജയത്തോടെ മറികടന്ന നോർവേ സൂപ്പർ താരം എർലിങ് ഹാളണ്ടിന് ടീം ക്യാംപിൽ രാജകീയ വരവേൽപ്പ്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് നോർവേ ബ്രസീലിനെ തോൽപ്പിച്ചത്. അവസാന നിമിഷങ്ങളിൽ ഹാളണ്ട് നേടിയ നിർണായക ഗോളുകളാണ് നോർവേയ്ക്ക് വിജയം സമ്മാനിച്ചത്. മത്സരശേഷം നോർവേ ടീമിന്റെ ഡ്രസിങ് റൂമിലെത്തിയ നോർവീജിയൻ രാജകുമാരി ഇൻഗ്രിഡ് അലക്സാണ്ട്ര ഹാളണ്ടിനെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചു. നോർവേ രാജകുമാരൻ സ്വെരെ മാഗ്നസും രാജകുമാരിക്കൊപ്പം ടീമിനെ കാണാൻ എത്തിയിരുന്നു. ഗ്രൂപ്പ് ഘട്ടം മുതൽ Read More…
ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ എങ്ങനെ ‘നിഞ്ച ടർട്ടിൽ’ ആയി? കൗതുകമുണർത്തുന്ന കഥ
ഫ്രഞ്ച് ഫുട്ബോൾ സൂപ്പർതാരം കിലിയൻ എംബാപ്പെ 2026-ലെ ഫിഫ ലോകകപ്പിൽ മറ്റൊരു മികച്ച പ്രകടനവുമായി വീണ്ടും വാർത്തകളിൽ നിറയുകയാണ്. ന്യൂജേഴ്‌സിയിൽ നടന്ന മത്സരത്തിൽ സ്വീഡനെതിരെ ഫ്രാൻസ് 3-0 ന് തകർപ്പൻ വിജയം നേടിയപ്പോൾ എംബാപ്പെ രണ്ട് ഗോളുകൾ നേടി ടീമിനെ പ്രീ-ക്വാർട്ടറിലേക്ക് നയിച്ചു. അദ്ദേഹത്തിന്റെ കളിമിടുക്കും വേഗതയും ഗോൾവേട്ടയും വാർത്തകളിൽ നിറയുമ്പോൾ തന്നെ, ഫുട്ബോൾ ലോകത്തെ ഏറ്റവും പ്രശസ്തമായ വിളിപ്പേരുകളിലൊന്നായ “ഡൊണാറ്റെല്ലോ” അല്ലെങ്കിൽ “നിഞ്ച ടർട്ടിൽ” എന്ന് അദ്ദേഹം എങ്ങനെ വിളിക്കപ്പെട്ടു എന്ന് അറിയാൻ ആരാധകർക്ക് എപ്പോഴും Read More…
ലോകകപ്പ് കഴിഞ്ഞിട്ട് സ്കൂളില്‍ പോണം; ഈ ലോകകപ്പിലെ ഏറ്റവും പ്രായംകുറഞ്ഞ താരം മെക്‌സിക്കോയുടെ ഗില്‍ബര്‍ട്ടോ മോറ
മെക്‌സിക്കോ സിറ്റി: ലോകകപ്പ് ഫുട്‌ബോളിന്റെ നോക്കൗട്ട് മത്സരത്തിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമെന്ന റെക്കോഡ് ഇനി മെക്‌സിക്കോയുടെ ഗില്‍ബര്‍ട്ടോ മോറയ്‌ക്ക് സ്വന്തം. ഇക്വഡോറിനെതിരേ മെക്‌സിക്കോ സിറ്റി സ്‌റ്റേഡിയത്തില്‍ കളത്തിലിറങ്ങിയതോടെയാണ് മോറ ഈ അപൂർവ നേട്ടം കൈവരിച്ചത്. 17 വര്‍ഷവും 259 ദിവസവും പ്രായമുള്ളപ്പോഴാണ് ഈ യുവതാരം ലോകകപ്പ് നോക്കൗട്ടിന്റെ ഭാഗമാകുന്നത്. ബ്രസീലിന്റെ ഇതിഹാസ താരം പെലെയുടെ പേരിലാണ് ഈ പട്ടികയിലെ ഒന്നാംസ്ഥാനം. 1958 ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ വെയ്‌ല്‍സിനെതിരേ ബൂട്ട് കെട്ടുമ്പോൾ പെലെയുടെ പ്രായം Read More…
പുറത്താകലിന്റെ വക്കിൽ രണ്ട് ഗോൾ തിരിച്ചടിച്ചു, രക്ഷകനായി ഹാരി കെയ്ൻ, ഇംഗ്ലണ്ട് പടയെ വിറപ്പിച്ച് കോംഗോ വീണു
ലോകകപ്പിലെ റൗണ്ട് 32 പോരാട്ടത്തിൽ ഡി.ആർ കോംഗോയ്ക്കെതിരെ നന്നായി വിയര്‍പ്പൊഴുക്കിയ ഇംഗ്ലണ്ടിന് അവസാനം ജയം. തുടക്കത്തിൽ ഒരു ഗോളിന് പിന്നിൽ പോയ ശേഷം ക്യാപ്റ്റൻ ഹാരി കെയ്ൻ നേടിയ രണ്ട് ഗോളുകളുടെ മികവിലാണ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഇംഗ്ലണ്ട് വിജയം സ്വന്തമാക്കിയത്. തങ്ങളുടെ ആദ്യ ലോകകപ്പ് നോക്കൗട്ട് മത്സരം കളിക്കാനിറങ്ങിയ കോംഗോ, കളി തുടങ്ങി ഏഴാം മിനിറ്റിൽത്തന്നെ ഗോൾ നേടി ഇംഗ്ലണ്ടിനെ ഞെട്ടിച്ചു. ചാൻസൽ എംബെംബ നൽകിയ നീളൻ പാസ് സ്വീകരിച്ച് ബ്രയാൻ സിപെംഗ ഇംഗ്ലീഷ് ഡിഫൻഡർമാരെ Read More…









