Sports

പിതാവിനെ അൽ-ഖ്വയ്ദ വെടിവെച്ചുകൊന്നു; പ്രതിസന്ധികളെ തോൽപ്പിച്ച് ഇറാഖിന്റെ ലോകകപ്പ് ഹീറോയായി അയ്മൻ ഹുസൈൻ

പിതാവിനെ അൽ ക്വയ്ദ ഭീകരർ വെടിവെച്ചു കൊന്നു, തട്ടിക്കൊണ്ടുപോയ സ്വന്തം സഹോദരനെക്കുറിച്ച് പിന്നീട് ഒരു വിവരവുമില്ല. ഒരു ഘട്ടത്തിൽ ഷിക്കാഗോ വിമാനത്താവളത്തിൽ യു.എസ്. കസ്റ്റംസ് ഉദ്യോഗസ്ഥർ ഏഴ് മണിക്കൂറോളം തടഞ്ഞുവെച്ച് ചോദ്യം ചെയ്യുകയും വിസ റദ്ദാകുമെന്ന അവസ്ഥയിൽ വരെ കാര്യങ്ങളെത്തുകയും ചെയ്തു. പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു ഇറാഖിന്റെ മുന്നേറ്റനിര താരം അയ്മൻ ഹുസൈന്റെ ജീവിതത്തിലെ പ്രധാന നാഴികക്കല്ലുകൾ. എന്നാൽ കഴിഞ്ഞ ദിവസം നോർവേക്കെതിരെ നടന്ന മത്സരത്തോടെ ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിൽ സ്വന്തം പേര് സ്വർണ്ണലിപികളിൽ എഴുതിച്ചേർക്കാൻ അയ്മൻ ഹുസൈന് Read More…

Featured Sports

ഹെഡർ തടഞ്ഞത് ഒരു കൈകൊണ്ട്, 27 ഗോളശ്രമങ്ങള്‍ക്കു മുന്നില്‍ വോസിൻഹയുടെ വന്‍മതില്‍, സ്‌പെയിനിനെ തളച്ച കേപ് വെർദെയുടെ തുറുപ്പുചീട്ട്

ലോകകപ്പ് ഫുട്‌ബോളിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ തന്നെ മുൻ ചാമ്പ്യന്മാരായ സ്‌പെയിനെ ഗോൾരഹിത സമനിലയിൽ തളച്ച് കേപ് വെർഡി ചരിത്രം കുറിച്ചു. ഗ്രൂപ്പ് എച്ചിൽ നടന്ന പോരാട്ടത്തിൽ 75 ശതമാനത്തോളം പന്തടക്കവും 27 ഗോളശ്രമങ്ങളുമായി സ്‌പെയിൻ നിറഞ്ഞു കളിച്ചെങ്കിലും ആദ്യ ലോകകപ്പ് കളിക്കുന്ന കേപ് വെർഡിയുടെ 40 വയസ്സുകാരനായ ഗോൾകീപ്പർ വോസിൻഹ തീർത്ത പ്രതിരോധം തകർക്കാൻ അവർക്കായില്ല. മികച്ച സേവുകളുമായി തിളങ്ങിയ വോസിൻഹ തന്നെയാണ് മത്സരത്തിലെ ‘പ്ലെയർ ഓഫ് ദി മാച്ച്’. ആകെ ആറു ലക്ഷത്തിനടുത്ത് ജനസംഖ്യയുള്ള Read More…

Featured Sports

ജർമൻ തേരോട്ടം, പടുകൂറ്റന്‍ജയം 7-1ന്; തോറ്റിട്ടും കൈയടിനേടി കുഞ്ഞൻ ക്യുറാസോ

ഹൂസ്റ്റൺ: ആദ്യ ലോകകപ്പ് മത്സരത്തിൽ വലിയ പരാജയം ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും കാണികളുടെ നിറഞ്ഞ കൈയടി നേടിയിരിക്കുകയാണ് ക്യുറാസോ എന്ന ചെറിയ ദ്വീപ് രാജ്യം. ഗ്രൂപ്പ് ഇയിൽ നടന്ന പോരാട്ടത്തിൽ കരുത്തരായ ജർമനിയോട് ഒന്നിനെതിരെ ഏഴ് ഗോളുകൾക്കാണ് അവർ തോറ്റത്. എങ്കിലും തങ്ങളുടെ ആദ്യ ലോകകപ്പിൽ തന്നെ ജർമനിയെപ്പോലൊരു വമ്പൻ ടീമിനെതിരെ കന്നി ഗോൾ നേടാൻ സാധിച്ചത് ക്യുറാസോയ്ക്ക് വലിയ നേട്ടമായി മാറി. മത്സരത്തിലുടനീളം ജർമനിയുടെ പൂർണ്ണ ആധിപത്യമാണ് കാണാൻ കഴിഞ്ഞത്. ലോകകപ്പ് ചരിത്രത്തിൽ ജർമനിയുടെ ഏറ്റവും വലിയ Read More…

Sports

2026 ലോകകപ്പിൽ ആര് കപ്പടിക്കും?കഴിഞ്ഞ 3 ലോകകപ്പും കൃത്യമായി പ്രവചിച്ച ഗണിതശാസ്ത്രജ്ഞന്റെ പ്രവചനം

2010-ലെ ലോകകപ്പ് മത്സര ഫലങ്ങൾ കൃത്യമായി പ്രവചിച്ച് വിസ്മയിപ്പിച്ച ‘പോൾ ദി ഒക്ടോപസിനെ’ ഓർമ്മയില്ലേ? എന്നാൽ ഇപ്പോൾ ജർമ്മൻ സാമ്പത്തിക ശാസ്ത്രജ്ഞനായ ജോക്കിം ക്ലെമന്റ് എന്ന വ്യക്തി പ്രവചനങ്ങളുടെ രഹസ്യക്കൂട്ട് കണ്ടെത്തിയിരിക്കുകയാണ്. ഒരു സങ്കീർണ്ണമായ ഗണിതശാസ്ത്ര സമവാക്യം ഉപയോഗിച്ച് കഴിഞ്ഞ മൂന്ന് ലോകകപ്പ് ജേതാക്കളെയും അദ്ദേഹം കൃത്യമായി പ്രവചിച്ചിരുന്നു— 2014-ൽ ജർമ്മനി, 2018-ൽ ഫ്രാൻസ്, 2022-ൽ അർജന്റീന എന്നിവരായിരുന്നു അവർ. രാജ്യങ്ങളിലെ ജനസംഖ്യ, ടീമുകളുടെ റാങ്കിംഗ് തുടങ്ങിയ വിവരങ്ങൾ വിശകലനം ചെയ്തുകൊണ്ടുള്ള ഇദ്ദേഹത്തിന്റെ തന്ത്രപരമായ രീതി പരമ്പരാഗത Read More…

Featured Sports

പോള്‍ നീരാളിക്ക് പിന്‍ഗാമി ‘നിമ്പസ്’; പൂച്ചക്കണ്ണില്‍ തെളിയുമോ ആരാണ് ലോകകപ്പ് ജേതാവെന്ന്? അഞ്ചര ലക്ഷം ആരാധകരുള്ള പ്രവചന സിംഹം!

ലോകകപ്പ് മത്സരങ്ങളിലെ വിജയികളെ മുൻകൂട്ടി പ്രവചിച്ച് ലോകമെമ്പാടും വലിയ ആരാധകരെ സ്വന്തമാക്കിയ നിരവധി മൃഗങ്ങളുണ്ട്. അതിൽ പ്രധാനിയാണ് 2010-ലെ ലോകകപ്പ് കാലത്ത് പ്രവചനങ്ങൾ കൊണ്ട് വിസ്മയിപ്പിച്ച ‘പോൾ’ എന്ന ഒക്ടോപസ്. അന്ന് സെമി ഫൈനൽ മത്സരത്തെക്കുറിച്ചുള്ള പ്രവചനം കൃത്യമായതോടെയാണ് പോൾ ലോകശ്രദ്ധ നേടിയത്. അതിനുശേഷമുള്ള ലോകകപ്പുകളിൽ എലി, ആമ, ഒട്ടകം, ചീട്ടെടുക്കുന്ന തത്ത, പ്രാവ് എന്നിവയെല്ലാം കായിക ലോകത്ത് വലിയ രീതിയിൽ ‘പ്രവചനസിംഹങ്ങളായി’ തിളങ്ങിയിരുന്നു. എന്നാൽ ഇത്തവണത്തെ ലോകകപ്പ് കാലത്ത് പ്രവചനങ്ങൾ കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമായി Read More…

Sports

നഗരം നിറയെ ലൈംഗികതൊഴിലാളികള്‍! എയ്ഡ്സ് ആശങ്കയില്‍ അറ്റ്‌ലാന്റ, കോണ്ടം ഉപയോഗിക്കാന്‍ മുന്നറിയിപ്പ്

കായികവേദികളും ലൈംഗികബന്ധവും തമ്മിൽ എന്ത് ബന്ധം എന്ന് ആരെങ്കിലും ചിന്തിച്ചാൽ അതിൽ തെറ്റുപറയാനാകില്ല. എന്നാൽ ലോകകപ്പ്, ഒളിംപിക്സ് പോലുള്ള വൻ കായികമേളകൾ നടക്കുന്ന സമയത്താണ് ലോകത്ത് ഏറ്റവുമധികം ലൈംഗികബന്ധങ്ങൾ നടക്കുന്നതെന്ന് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. റഷ്യൻ ഒളിംപിക്സ് നടന്ന സമയത്ത് കായികതാരങ്ങൾ ഉപയോഗിച്ച ശേഷം ഫ്ലഷ് ചെയ്ത കോണ്ടങ്ങൾ കുടുങ്ങി ബാത്ത്റൂമുകൾ കേടായതിനെക്കുറിച്ച് വരെ വലിയ വാർത്തകളുണ്ടായിരുന്നു. ഇത് കൂടാതെ പല പ്രമുഖ ഒളിംപിക്സുകളിലും സംഘാടകർ തന്നെ താരങ്ങൾക്കായി വൻതോതിൽ കോണ്ടങ്ങൾ വിതരണം ചെയ്യാറുമുണ്ട്. കായികതാരങ്ങൾ മാത്രമല്ല, Read More…

Featured Sports

2 ഗോളുകൾ, 3 റെഡ് കാർഡ്, ഒമ്പതാം മിനിറ്റിൽ ആദ്യ ഗോള്‍; ദക്ഷിണാഫ്രിക്കയ്‌‌ക്കെതിരെ ആദ്യ ജയം സ്വന്തമാക്കി മെക്സിക്കോ

മെക്സിക്കോ സിറ്റി: രണ്ട് ഗോളുകളും മൂന്ന് റെഡ് കാർഡുകളും കണ്ട് ആരാധകർ ആവേശഭരിതരായ 2026 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ മെക്സിക്കോയ്ക്ക് തകർപ്പൻ ജയം. ചരിത്രപ്രസിദ്ധമായ ആസ്റ്റക്ക സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ സ്വന്തം കാണികൾക്ക് മുന്നിൽ പുതിയ ലോകകപ്പ് സീസണിലെ ആദ്യ വിജയം സ്വന്തമാക്കാൻ മെക്സിക്കോയ്ക്ക് സാധിച്ചു. ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അവർ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ ഒമ്പതാം മിനിറ്റിൽ ജൂലിയൻ ക്വിനോനെസും 67-ാം മിനിറ്റിൽ റൗൾ ഹിമെനെസുമാണ് മെക്സിക്കോയ്ക്കായി ലക്ഷ്യം കണ്ടത്. അതേസമയം കളിയിലുടനീളം കടുത്ത ഫൗളുകൾ Read More…

Featured Sports

ബ്രസീല്‍ 3 ഗോളടിച്ചാൽ മഞ്ഞൾപ്പൊടിക്ക് 3 ശതമാനം വിലക്കുറവ്, അർജന്റീനയ്ക്ക് പാസയം മിക്സ്, ജർമ്മനിക്ക് അപ്പംപൊടി, ഓഫറുമായി സപ്ലൈകോ

ഫിഫ ഫുട്‌ബോള്‍ ലോകകപ്പ് പ്രമാണിച്ച് കസ്റ്റമേഴ്‌സിനും ഫുട്ബോൾ പ്രേമികൾക്കുമായി ‘സപ്ലൈകോ സോക്കര്‍ ഇലവന്‍’ എന്ന പേരിൽ പുതിയ ഓഫർ പദ്ധതിയുമായി സപ്ലൈകോ . ഈ മാസം 15-ന് തുടങ്ങുന്ന പദ്ധതിയിലൂടെ, ലോകകപ്പിൽ കളിക്കുന്ന പ്രധാനപ്പെട്ട 11 ടീമുകളെ സപ്ലൈകോയുടെ 11 ശബരി ഉൽപ്പന്നങ്ങളുമായി ബന്ധിപ്പിച്ച് മികച്ച വിലക്കുറവാണ് നൽകുന്നത്. ഇതിൽ ഓരോ കളിയിലും ഒരു ടീം അടിക്കുന്ന ഗോളുകളുടെ എണ്ണത്തിന് അനുസരിച്ചുള്ള ശതമാനമായിരിക്കും ആ ടീമിന്റെ ശബരി ഉൽപ്പന്നത്തിന് ഡിസ്‌കൗണ്ടായി ലഭിക്കുക. ഉദാഹരണത്തിന്, ഒരു കളിയിൽ ബ്രസീൽ Read More…

Celebrity

നൂൽബന്ധമില്ലാതെ ശരീരം, പകരം കളിക്കാരുടെ സ്റ്റിക്കർ; ബ്രസീലിയൻ സുന്ദരിയുടെ ‘പാനിനി ആൽബം’ വൈറല്‍

റിയോ ഡി ജനൈറോ: 2026-ലെ ലോകകപ്പിന് മുന്നോടിയായി ബ്രസീലിയൻ ഇൻഫ്ളുവൻസറായ കെരോളായ് ചാവേസ് നടത്തിയ പുതിയ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധ നേടുകയാണ്. ഇൻസ്റ്റഗ്രാമിൽ അഞ്ച് മില്യണിലധികം ഫോളോവേഴ്‌സുള്ള താരം, ആയിരത്തിലധികം ഫുട്ബോൾ കളിക്കാരുടെ സ്റ്റിക്കറുകൾ തന്റെ ശരീരത്തിൽ ഒട്ടിച്ചുകൊണ്ടാണ് ഇത്തവണ ആരാധകർക്ക് മുന്നിലെത്തിയത്. kerolay_chaves എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ചിത്രങ്ങള്‍ പങ്കുവച്ചിട്ടുള്ളത്. ക്രിസ്റ്റ്യാനോ റൊണാൾഡോ, മാർക്കസ് റാഷ്‌ഫോർഡ്, എൻസോ ഫെർണാണ്ടസ് തുടങ്ങിയ ലോകപ്രശസ്ത താരങ്ങളുടെ ചിത്രങ്ങളാണ് കെരോളായ് തന്റെ ശരീരത്തിൽ മനോഹരമായി ക്രമീകരിച്ചിരുന്നത്. Read More…