ദശലക്ഷക്കണക്കിനു പേരെ കൊന്നൊടുക്കുകയും തന്റെ ജീവിതം നശിപ്പിക്കുകയും ചെയ്ത ‘ഒരാളെ’പ്പറ്റി തുറന്നുപറഞ്ഞ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ പുത്രിയെന്നു കരുതപ്പെടുന്ന എലിസവെറ്റ ക്രിവോനോഗിഖ്. ഇരുപത്തിരണ്ടുകാരിയായ എലിസവെറ്റ ആരുടെയും പേര് പരാമര്‍ശിച്ചില്ലെങ്കിലും ഉദ്ദേശിച്ചതു പുടിനെത്തന്നെയെന്ന് റഷ്യന്‍ മാധ്യമങ്ങള്‍. സാമൂഹികമാധ്യമമായ ടെലിഗ്രാമിലാണ് എലിസവെറ്റയുടെ വിവാദകുറിപ്പുകള്‍ പരമ്പരയായി പുറത്തുവന്നത്. ലോകത്തിനു മുന്നില്‍ തന്റെ മുഖം ഒരിക്കല്‍ക്കൂടി കാണിക്കാനായത് ആശ്വാസകരമാണെന്ന് ഒരു കുറിപ്പില്‍ എലിസവെറ്റ പറയുന്നു. താനാരാണെന്നും ആരാണ് തന്റെ ജീവിതം തകര്‍ത്തതെന്നും ഇത് തന്നെ ഓര്‍മിപ്പിക്കുന്നുവെന്നും അവര്‍ പറഞ്ഞു. സ്വകാര്യ ജെറ്റുകള്‍, Read More…

