Featured Spotlight Uncategorized

വനിതകള്‍ ‘കാഴ്‌ചയില്‍പ്പെടരുത് ! ഇന്ത്യന്‍ സന്യാസി സംഘത്തിന്റെ ഈഫല്‍ സന്ദര്‍ശനം വിവാദത്തില്‍, ടവര്‍ അടച്ച്‌ പ്രതിഷേധം

പാരീസ്: ഈഫൽ ടവറിൽ ഇന്ത്യൻ സന്യാസി സംഘം സന്ദർശനം നടത്തിയ വേളയിൽ വനിതാ ജീവനക്കാരെ മാറ്റിനിർത്തിയെന്ന ആരോപണം ഫ്രാൻസിൽ വലിയ പ്രതിഷേധത്തിന് വഴിവെച്ചു. ഇതിൽ പ്രതിഷേധിച്ച് ജീവനക്കാർ പണിമുടക്കിയതിനെ തുടർന്ന് ഈഫൽ ടവർ താൽക്കാലികമായി അടച്ചിടേണ്ടി വന്നു. ലിംഗവിവേചനപരമായ ഇത്തരം നടപടികളിൽ പ്രതിഷേധിച്ചാണ് ജീവനക്കാർ പണിമുടക്ക് നടത്തിയതെന്നും ഇതേത്തുടർന്ന് ടവറിന്റെ പ്രവർത്തനം പൂർണ്ണമായും നിർത്തിവെച്ചതായും ജീവനക്കാരുടെയും മാനേജ്‌മെന്റിന്റെയും പ്രതിനിധികൾ വ്യക്തമാക്കി. ഗുജറാത്തിലെ അഹമ്മദാബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന ബോച്ചാസൻവാസി അക്ഷർ പുരുഷോത്തം സ്വാമിനാരായണൻ സൻസ്ഥ (ബി.എ.പി.എസ്.) ഗ്രൂപ്പിന്റെ സന്ദർശനമാണ് Read More…

Featured Good News

686 പടികൾ കയറിയത് 12 മിനിറ്റും 30 സെക്കൻഡും കൊണ്ട്; സൈക്കിൾ ചവിട്ടി ഈഫൽ ടവറിന്റെ മുകളില്‍- റെക്കോര്‍ഡ്- വീഡിയോ

സൈക്കിൾ അഭ്യാസിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഔറേലിയൻ ഫോണ്ടെനോയ് ഒരു ഓൾ-ടെറൈൻ ബൈക്കിൽ (All-Terrain Bike) ഈഫൽ ടവറിൽ ഏറ്റവും വേഗത്തിൽ കയറിയ കായികതാരമായി. ഒക്ടോബർ 3 വെള്ളിയാഴ്ച, ടവറിന്റെ രണ്ടാം നിലയിലേക്ക് വെറും 12 മിനിറ്റും 30 സെക്കൻഡും കൊണ്ട് ഫോണ്ടെനോയ് എത്തിയതായി സ്ഥിരീകരിച്ചു. ഇതോടെ, ഈഫൽ ടവറിൽ ഏറ്റവും വേഗത്തിൽ കയറിയ മനുഷ്യന്റെ 23 വർഷം പഴക്കമുള്ള റെക്കോർഡും അദ്ദേഹം തകർത്തു. “ടവറിന്റെ രണ്ടാം നിലയിലെ പ്ലാറ്റ്‌ഫോമിലേക്ക്, പടികൾ വഴി എത്തിച്ചേരാൻ കഴിയുന്ന അവസാന Read More…

Oddly News

706,900 തീപ്പെട്ടികമ്പുകള്‍ കൊണ്ട് കൂറ്റന്‍ ഈഫല്‍ഗോപുരം; 8വര്‍ഷം അദ്ധ്വാനത്തിന് ഗിന്നസ് റെക്കോഡില്ല

ഒരു ദശാബ്ദക്കാലം നിങ്ങളുടെ ഹൃദയവും ആത്മാവും ഒരു പ്രോജക്റ്റില്‍ ഉള്‍പ്പെടുത്തുന്നത് സങ്കല്‍പ്പിക്കുക. അങ്ങിനെ ഒരാള്‍ ഒരു ജോലിക്കായി സമര്‍പ്പിച്ച ആത്മാര്‍പ്പണത്തിന്റെ കഥ പറയാം. തീപ്പെട്ടി കമ്പുകൊണ്ട് ഒരാള്‍ ഉണ്ടാക്കിയ ഈഫല്‍ ടവര്‍ വന്‍ ശ്രദ്ധ നേടുന്നു. 47 കാരനായ റിച്ചാര്‍ഡ് പ്ലൗഡ് ഏഴൂലക്ഷം തീപ്പെട്ടിക്കമ്പുകള്‍ കൊണ്ടു നിര്‍മ്മിച്ച ഈഫല്‍ടവര്‍ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വന്‍ ഹിറ്റാണ്. 2015-ല്‍ നിര്‍മ്മാണം തുടങ്ങിയ ഈഫല്‍ ടവറിന്റെ മിനിയേച്ചറിനായി കഴിഞ്ഞ 8 വര്‍ഷമായി ഏകദേശം 4,200 മണിക്കൂര്‍ ജോലി ചെയ്താണ് നിര്‍മ്മിതി പൂര്‍ത്തിയാക്കിയത്. Read More…

Travel

ഇനി പാരീസിലെ ഈഫല്‍ടവറിലേക്ക് പോകാം… യുപിഐ പേമെന്റ് വഴി ഐക്കണിക് സ്മാരകത്തിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം

ലോകാത്ഭുതങ്ങളില്‍ പെടുന്ന ഫ്രാന്‍സിലെ ഈഫല്‍ ടവര്‍ വിദേശത്തെ വിനോദസഞ്ചാരം കൊതിക്കുന്നവരുടെ ഇഷ്ട ഇടങ്ങളിലൊന്നാണ്. എന്നാല്‍ ഇപ്പോള്‍ ഈഫല്‍ ടവര്‍ സന്ദര്‍ശിക്കാന്‍ മികച്ച രീതിയിലുള്ള ഒരു അവസരം വാഗ്ദാനം ചെയ്യുകയാണ് പാരീസും ഇന്ത്യയും. പാരീസിലെ ഈഫല്‍ ടവര്‍ സന്ദര്‍ശിക്കാന്‍ വിനോദസഞ്ചാരികള്‍ക്ക് ഇന്ത്യയുടെ ഏകീകൃത പേയ്മെന്റ് ഇന്റര്‍ഫേസ് ഉപയോഗിക്കാം. ഐക്കണിക് സ്മാരകത്തിലേക്കുള്ള യാത്ര ബുക്ക് ചെയ്യാന്‍ ഈ സംവിധാനം ഉപയോഗിക്കാമെന്ന് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) യാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഫ്രഞ്ച് ഇ-കൊമേഴ്സ്, പ്രോക്സിമിറ്റി പേയ്മെന്റുകളായ ലൈറയുമായി തങ്ങളുടെ Read More…