ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’യിലെ നായിക കയാദു ലോഹറിന്റെ പോസ്റ്റർ പുറത്തുവിട്ടു. ചിത്രത്തിന്റെ റിലീസ് ഡേറ്റും പോസ്റ്ററിൽ അനൗൺസ് ചെയ്യുന്നുണ്ട്. ഏപ്രിൽ 9നാണ് ‘പള്ളിച്ചട്ടമ്പി’ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തുന്നത്. മുൻപ് ഇറങ്ങിയ ടോവിനോയുടെ കഥാപാത്രം അടങ്ങിയ റിലീസ് ഡേറ്റ് മോഷൻ പോസ്റ്റർ രാജ്യത്തൊട്ടാകെ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. തന്റെ കരിയറിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് സിനിമയായ ‘പള്ളിച്ചട്ടമ്പി’യിൽ ഇത് വരെ കാണാത്ത ഒരു Read More…
Tag: dulkar salman
പീഡന പരാതി: ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ക്കെതിരേ ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസ് പരാതി നല്‍കി
കൊച്ചി: വേഫെറര്‍ ഫിലിംസിന്റെ സിനിമയില്‍ അഭിനയിക്കാനെന്ന പേരില്‍ വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന യുവതിയുടെ പരാതിയില്‍ ആരോപണവിധേയനായ ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ക്കെതിരേ നിയമ നടപടിയുമായി വേഫെറര്‍ ഫിലിംസ്.കാസ്‌റ്റിങ് കൗച്ചിന്റെ പേരില്‍ വേഫെറര്‍ ഫിലിംസിനെ അപകീര്‍ത്തിപ്പെടുത്തിയതിനു ചീഫ് അസോഷ്യേറ്റ് ഡയറക്‌ടര്‍ ദിനില്‍ ബാബുവിനെതിരേ തേവര പോലീസ് സ്‌റ്റേഷനിലും സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്‌കയിലുമാണ് വേഫെറര്‍ ഫിലിംസ് പരാതി നല്‍കിയത്. വേഫെറര്‍ ഫിലിംസിന്റെ കാസ്‌റ്റിങ് കോളുകള്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്റെയോ വേഫെറര്‍ ഫിലിംസിന്റെയോ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ പേജുകള്‍ വഴിമാത്രമേ Read More…
അമിത്തിന്റെ അടക്കം ഒളിപ്പിച്ച 3 വാഹനങ്ങൾ കൂടി പിടിച്ചെടുത്തു; ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഹാജരാക്കണം, ദുല്‍ഖറിനും അമിത്തിനും ഇ.ഡി. നോട്ടീസ്
കൊച്ചി: ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് മൂന്ന് വാഹനങ്ങള്‍ കൂടി പിടിച്ചെടുത്തു. നടൻ അമിത് ചക്കാലക്കലിന്റെ രണ്ട് വാഹനങ്ങളും പാലക്കാട് സ്വദേശിയുടെ ഒരു വാഹനവുമാണ് പിടിച്ചെടുത്തത്. വാഹനങ്ങള്‍ കൊച്ചിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നുവെന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്. ഇതിനിടെ ഭൂട്ടാന്‍ വാഹനക്കടത്തുമായി ബന്ധപ്പെട്ട് സിനിമാതാരങ്ങളായ ദുല്‍ഖര്‍ സല്‍മാനും അമിത് ചക്കാലയ്‌ക്കലിനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി.) നോട്ടീസ് നല്‍കും. ഇ.ഡി. റെയ്‌ഡില്‍ പിടിച്ചെടുത്ത രേഖകള്‍ പരിശോധിച്ച ശേഷമായിരിക്കും നടപടി. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഹാജരാക്കാന്‍ ഇരുവര്‍ക്കും നിര്‍ദേശം നല്‍കി. നിയമപരമായ നടപടിക്രമങ്ങള്‍ Read More…
വാഹനക്കടത്ത്; ദുല്‍ഖര്‍ സല്‍മാനില്‍നിന്ന് മൊഴിയെടുത്തു; ഇന്നു കസ്‌റ്റംസിനു മുന്നില്‍ ഹാജരായേക്കും
കൊച്ചി: ഭൂട്ടാന്‍ വാഹനക്കടത്തുമായി ബന്ധപ്പെട്ടു നടന്‍ ദുല്‍ഖര്‍ സല്‍മാനില്‍നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്(ഇ.ഡി.) മൊഴിയെടുത്തു. ലഭിച്ച രേഖകളുടെ അടിസ്‌ഥാനത്തില്‍ നേരിട്ടു മൊഴിയെടുക്കാനാണു ദുല്‍ഖറിനെ ചെന്നൈയില്‍നിന്നു വിളിച്ചുവരുത്തിയത്. എളംകുളത്തെ വീട്ടിലെ പരിശോധന വൈകിട്ടോടെ പൂര്‍ത്തിയായതിനു പിന്നാലെയായിരുന്നു ദുല്‍ഖറിന്റെ മൊഴിയെടുത്തത്. രാവിലെ ചെന്നൈയിലെ വീട്ടിലായിരുന്ന ദുല്‍ഖര്‍ ഉച്ചയ്‌ക്കു നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. ഇന്നു ദുല്‍ഖര്‍ കസ്‌റ്റംസിനു മുന്നില്‍ ഹാജരായേക്കുമെന്നാണു സൂചന. മമ്മൂട്ടി ഹൗസ്, മമ്മൂട്ടിയും ദുല്‍ഖറും താമസിക്കുന്ന ഇളംകുളത്തെ പുതിയ വീട്, ദുല്‍ഖറിന്റെ ചെന്നൈയിലെ വീട്, നടന്‍ പൃഥ്വിരാജിന്റെ വീട്, നടന്‍ അമിത് Read More…
ദുല്‍ഖര്‍ സല്‍മാന്റെ കാര്‍ രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത് മറ്റൊരാളുടെ പേരില്‍, പൃഥ്വിരാജിന്റെ വാഹനങ്ങള്‍ കണ്ടെത്താന്‍ ശ്രമം
കൊച്ചി: ഭൂട്ടാന്‍ വഴി വാഹനം കടത്തിയതില്‍ അന്വേഷണം ഊര്‍ജിതം. നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ വാഹനം രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത് മറ്റൊരാളുടെ പേരിലെന്ന് വിവരം. വാഹനത്തിന് ഫിറ്റ്‌നസ് ഇല്ലാത്തതിനാല്‍ മോട്ടോര്‍ വാഹന വകുപ്പിന്റെയും നടപടിയുണ്ടാകും. ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി ദുല്‍ഖര്‍ സല്‍മാന് കസ്‌റ്റംസ് ഇന്നലെ സമന്‍സ് നല്‍കി. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ അടക്കമുള്ള എല്ലാ രേഖകളും ഹാജരാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.ദുല്‍ഖര്‍ സല്‍മാന്റെ നാലു വാഹനങ്ങളാണു കസ്‌റ്റംസിന്റെ അന്വേഷണ പരിധിയിലുള്ളത്. ഇതില്‍ രണ്ടു വാഹനങ്ങളാണ് പിടിച്ചെടുത്തിരിക്കുന്നത്. ഇതില്‍ ഒരു വാഹനമാണ് മറ്റൊരാളുടെ പേരില്‍ Read More…
നടന്മാർ റഡാറിൽ; കസ്റ്റംസ് കമ്മീഷണറുടെ ഫോണിലേക്ക് കോള്‍, ‘സര്‍’ എന്നു പറഞ്ഞ് പാതിവഴിയില്‍ പത്രസമ്മേളനം നിര്‍ത്തി
യുവ ചലച്ചിത്ര താരങ്ങള്‍ ഉള്‍പ്പെട്ട ആഡംബര വാഹന ഇറക്കുമതി സംബന്ധിച്ച് കസ്‌റ്റംസ് കമ്മിഷണര്‍ ഡോ.ടി. ടിജു നടത്തിയ പത്രസമ്മേളനം പെട്ടെന്ന് അവസാനിപ്പിച്ചതു കമ്മിഷണറുടെ ഫോണിലേക്കു വന്ന ഒരു കോളിനു പിന്നാലെ. ഫോണില്‍ ‘സര്‍’ എന്നു സംബോധന ചെയ്‌തുകൊണ്ട് അദ്ദേഹം തിടുക്കത്തില്‍ വാര്‍ത്താസമ്മേളനം അവസാനിപ്പിക്കുകയായിരുന്നു. പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുള്ള കുറ്റങ്ങളും അതിന്മേലുള്ള അനന്തര നടപടികളും സംബന്ധിച്ചു സൂക്ഷ്‌മവിവരങ്ങള്‍ കമ്മിഷണര്‍ മാധ്യമങ്ങളുമായി പങ്കുവച്ചതോടെയാണ് വിളിയെത്തിയത്. ഒന്നിലേറെ തവണ കമ്മിഷണറുടെ ഫോണിലേക്കു വിളിയെത്തി. ഇന്‍കംടാക്‌സും എന്‍ഫോഴ്‌സ്‌മെന്റും ജി.എസ്.ടി. വകുപ്പും ഉള്‍പ്പെടെ ഇതര വകുപ്പുകള്‍ Read More…
ഭൂട്ടാന്‍ വാഹനക്കടത്ത്: ദുല്‍ഖര്‍ സല്‍മാന്‍റെയും പൃഥ്വിരാജിന്‍റെയും വീടുകളില്‍ കസ്റ്റംസ് പരിശോധന
ഭൂട്ടാനില്‍ റജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ ഇന്ത്യയിലെത്തിച്ച് നികുതി വെട്ടിച്ച് വില്‍ക്കുന്ന റാക്കറ്റിനെക്കുറിച്ചുള്ള അന്വേഷണത്തിന്‍റെ ഭാഗമായി മലയാളസിനിമാതാരങ്ങളുടെ വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. ദുല്‍ഖര്‍ സല്‍മാന്‍റെ കൊച്ചി പനമ്പിള്ളി നഗറിലെ വീട്ടിലും പൃഥ്വിരാജിന്‍റെ തേവരയിലെ വീട്ടിലും കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്സൈസ് സംഘം പരിശോധന നടത്തുകയാണ്. ‘ഓപ്പറേഷന്‍ നുംഖോര്‍’ എന്ന പേരിലാണ് പരിശോധന. കേരളത്തില്‍ മുപ്പതിടങ്ങളില്‍ ഇത്തരത്തില്‍ പരിശോധന നടക്കുന്നുണ്ടെന്നാണ് വിവരം. രാജ്യവ്യാപകമായി കസ്റ്റംസ് നടത്തുന്ന ഓപ്പറേഷന്‍ നുംകൂറിന്‍റെ ഭാഗമായി നികുതിവെട്ടിച്ച് കടത്തുന്ന വാഹനങ്ങള്‍ വാങ്ങിയവരുടെ പട്ടിക തയാറാക്കിയിരുന്നു. ഇതനുസരിച്ചാണ് Read More…
പ്രഭാസിന്റെ കല്‍ക്കിയില്‍ റിലീസിന് മുമ്പ് വീണ്ടും ട്വിസ്റ്റ് ; സിനിമയില്‍ താരപുത്രനായ മലയാളി ഹീറോ
ഇപ്പോള്‍ സിനിമാവേദിയിലെ ചര്‍ച്ചകളത്രയും പ്രഭാസിന്റെ ബ്രഹ്മാണ്ഡചിത്രം ‘കല്‍ക്കി’ യെക്കുറിച്ചാണ്. ബോളിവുഡിലെയും സൗത്ത് ഇന്ത്യയിലെയും വന്‍കിടതാരങ്ങള്‍ അണിനിരക്കുന്ന ചിത്രം റിലീസാകാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ സിനിമയുടെ മറ്റൊരു സസ്‌പെന്‍സ് പൊളിച്ചിരിക്കുകയാണ് നായകന്‍ പ്രഭാസ്. നാഗ് അശ്വിന്‍ സംവിധാനം ചെയ്ത് പ്രഭാസ് നായകനാകുന്ന ‘കല്‍ക്കി 2898 എ.ഡി’ യില്‍ ഒരു വന്‍ സര്‍പ്രൈസ് ഒളിപ്പിച്ചിരിക്കുകയാണ് ദക്ഷിണേന്ത്യയിലെ ഏറ്റവും വിലയേറിയതാരവും സംവിധായകനും. നടന്‍ പ്രഭാസ് രണ്ടു പ്രമുഖ തെന്നിന്ത്യന്‍ നടന്‍ന്മാര്‍ക്ക് നന്ദി അര്‍പ്പിച്ചുകൊണ്ട് സാമൂഹ്യമാധ്യമങ്ങളില്‍ എത്തിയതോടെയാണ് സസ്‌പെന്‍സ് പൊളിഞ്ഞത്. ദീപികാ Read More…








