മദ്യലഹരിയില്‍ ക്ലാസ്സിലിരുന്ന് ഉറങ്ങിയ അദ്ധ്യാപകന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത് വിവാദമായി. ജമ്മു കശ്മീരിലെ റിയാസി ജില്ലയിലെ ഒരു പ്രൈമറി സ്‌കൂള്‍ അധ്യാപികനെയാണ് വീഡിയോയില്‍ കാണിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. മദ്യലഹരിയില്‍ ക്ലാസ്സില്‍ വന്ന ദലൈര്‍ സിംഗ് എന്ന അധ്യാപകന്റെ വീഡിയോയാണ് പുറത്തുവന്നത്. പൂര്‍ണ്ണമായും മദ്യലഹരിയിലുള്ള അധ്യാപകന്റെ വീഡിയോ ചിത്രീകരിച്ചത് ചസ്സാനയിലെ ധാരിധര്‍ ഗ്രാമത്തിലെ സ്‌കൂളില്‍ നിന്നാണ്. വീഡിയോ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. സാധാരണയായി പഠിപ്പിച്ചിരുന്ന അദ്ധ്യാപിക അസുഖം മൂലം മാറിയ Read More…