ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും ക്രൂരമായ പീഡനങ്ങൾ സഹിക്കാനാകാതെ നവവധു ജീവനൊടുക്കി. താനെ സ്വദേശിനിയായ വിശാഖ തിൽക്കർ (26) എന്ന യുവതിയാണ് വിവാഹം കഴിഞ്ഞ് 48-ാം ദിവസം ജീവിതം അവസാനിപ്പിച്ചത്. ഡോക്ടറായ ഭർത്താവും അദ്ദേഹത്തിന്റെ മാതാപിതാക്കളും ഏല്‍പ്പിച്ച ശാരീരിക-മാനസിക ബുദ്ധിമുട്ടുകൾ കാരണം വിശാഖ കടുത്ത നിരാശയിലായിരുന്നു. ഭാര്യയെ കടുത്ത സംശയമായിരുന്ന ഭർത്താവ് നിതിൻ, അവരുടെ ചലനങ്ങൾ നിരീക്ഷിക്കാൻ വീടിനകത്തും പുറത്തും സിസിടിവി ക്യാമറകൾ വെച്ചിരുന്നു. ഒരിക്കൽ അയൽക്കാരിയോട് വിശേഷങ്ങൾ സംസാരിക്കുന്നത് കണ്ടതിന് ഭർത്താവിന്റെ കുടുംബാംഗങ്ങൾ വിശാഖയെ മർദിച്ചു. ഇതിനുപുറമെ കടുത്ത Read More…
Tag: dowry harassment
ഭർതൃമാതാവ് കിടന്നുറങ്ങുന്നത് തങ്ങൾക്കിടയിൽ, ഒന്നുകില്‍ കിഡ്നി തരണം, അല്ലെങ്കില്‍ 30 ലക്ഷം! സ്ത്രീധനപീഡനം വെളിപ്പെടുത്തി യുവതി
സ്ത്രീധനമായി 30 ലക്ഷം രൂപയോ അല്ലെങ്കിൽ വൃക്കയോ നൽകണമെന്ന് ആവശ്യപ്പെട്ട് ഭർത്താവും വീട്ടുകാരും പീഡിപ്പിച്ചുവെന്ന യുവതിയുടെ വെളിപ്പെടുത്തൽ പുറംലോകത്തെ ഞെട്ടിക്കുന്നു. ഉത്തർപ്രദേശിലെ കാൺപൂരിലാണ് ഈ ദാരുണമായ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്ത്രീധന പീഡനത്തിനും വഞ്ചനയ്ക്കും എതിരെ നിലവിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ലഖ്‌നൗ സ്വദേശിയായ നിഷാന്ത് കുമാറുമായി കഴിഞ്ഞ ജൂണിലായിരുന്നു യുവതിയുടെ വിവാഹം. വലിയ അളവിൽ സ്വർണാഭരണങ്ങളും എട്ടുലക്ഷം രൂപയും ഒരു ഥാർ ജീപ്പും വിവാഹസമയത്ത് സ്ത്രീധനമായി നൽകിയിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞ് ഭർതൃവീട്ടിലെത്തിയ ഉടൻ Read More…
ഉണ്ണികൃഷ്ണന്‍ ‘ഗേ’ ഗ്രൂപ്പില്‍ അംഗം, ഇഷ്ടം ആണുങ്ങളോട്; ഗ്രീമയെ ഒഴിവാക്കിയത് മനപ്പൂര്‍വ്വമെന്ന് ഗ്രീമയുടെ കുടുംബം
കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കിയ സംഭവത്തിൽ മകളുടെ ഭർത്താവ് ഉണ്ണിക്കൃഷ്ണനെതിരെ കൂടുതൽ ആരോപണങ്ങൾ. എസ്.എൽ.സജിത (54), മകൾ ഗ്രീമ എസ്.രാജ് (30) എന്നിവരെ ബുധനാഴ്ച വൈകിട്ടാണു മരിച്ച നിലയിൽ കണ്ടെത്തിയത്. ആണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം കഴിയാനുള്ള ആഗ്രഹമാണ് ഗ്രീമയുമായുള്ള കുടുംബജീവിതം ഒഴിവാക്കാന്‍ ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ ശ്രമിച്ചതിന്‍റെ കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. ഉണ്ണികൃഷ്ണന്‍ പുരുഷന്മാര്‍ മാത്രമുള്ള ‘ഗേ’ ഗ്രൂപ്പുകളില്‍ സജീവമായിരുന്നുവെന്നാണ് ഗ്രീമയുടെ കുടുംബത്തിന്റെ ആരോപണം. ഇത് വ്യക്തമാക്കുന്നതിന്റെ തെളിവുകള്‍ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും കുടുംബം പറയുന്നു. കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് പ്രാഥമിക Read More…
ഉത്രമോഡല്‍; സ്ത്രീധനം കുറഞ്ഞതിന് യുവതിയെ പാമ്പിനെവിട്ട് കടിപ്പിച്ചു, വേദനകൊണ്ട് നിലവിളിച്ചപ്പോള്‍ ഭര്‍തൃകുടുംബം പുറത്തിരുന്ന് ചിരിച്ചു!
കൊല്ലത്തു നടന്ന ഉത്രയുടെ കൊലപാതകത്തിന് സമാനമായി കാണ്‍പൂരിലും കൊലപാതകശ്രമം. സ്ത്രീധനം കുറഞ്ഞുപോയെന്ന പേരിലാണ് രേഷ്മയെന്ന യുവതിയെ ഭര്‍ത്താവ് ഷാനവാസ് മുറിയില്‍ പൂട്ടിയിട്ട് വിഷപ്പാമ്പിനെ തുറന്നുവിട്ടത്. പാമ്പുകടിയേറ്റ യുവതിയുടെ നില ഗുരുതരമാണ്. പാമ്പുകടിയേറ്റ് യുവതിയുടെ നില വഷളായിട്ടും സഹായിക്കാനോ ആശുപത്രിയില്‍ കൊണ്ടുപോകാനോ ഭര്‍ത്താവിന്റെകുടുംബം തയ്യാറായില്ല. യുവതിയുടെ സഹോദരി എത്തിയ ശേഷമാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. സെപ്റ്റംബര്‍ 18നാണ് സംഭവം നടന്നത്. സഹോദരി നിസ്വന പറയുന്നതനുസരിച്ച് രേഷ്മയെ മുറിയില്‍ പൂട്ടിയിട്ട ശേഷം പാമ്പിനെ തുറന്നുവിടുകയും അര്‍ധരാത്രിയോടെ പാമ്പ് രേഷ്മയെ കടിക്കുകയും ചെയ്തു. Read More…




