ചൂട് 100 ഡിഗ്രിയെത്തിയാല്‍ വെള്ളം തിളയ്ക്കാന്‍ തുടങ്ങുകയും പൂജ്യം ഡിഗ്രിയെത്തിയാല്‍ ഐസാകുകയും ചെയ്യുമെന്നത് ശാസ്ത്രീയ തത്വമാണ്. അതിന് താഴേയ്ക്ക് താപനില പോകുന്തോറും തണുത്തുറഞ്ഞു കൂടുതല്‍ മരവിപ്പിലേക്കും പോകും. എന്നാല്‍ പ്രകൃതി ഒരുക്കിയിട്ടിരിക്കുന്ന വൈവിദ്ധ്യമാര്‍ന്ന മായക്കാഴ്ചകളില്‍ മൈനസ് 58 ഡിഗ്രി സെലഷ്യസിലേയ്ക്ക് താപനില വീണാലും വെള്ളം ഐസാകാത്ത ഒരിടമുണ്ട്. അന്റാര്‍ട്ടിക്കയിലെ മക്മുര്‍ഡോയുടെ വരണ്ട താഴ്വരകളില്‍ സ്ഥിതി ചെയ്യുന്ന, ആഴം കുറഞ്ഞ ഡോണ്‍ ജുവാന്‍ കുളം എത്ര കുറഞ്ഞ താപനിലയില്‍ പോലും വെള്ളം ഉറഞ്ഞുപോകില്ല. ഇതിന് കാരണം ജലാശയത്തിലെ ഉപ്പുരസമാണ്. Read More…