Featured Health

ഒരു നായ നക്കിയപ്പോൾ നഷ്ടമായത് രണ്ട് കൈകളും കാലുകളും!​‍ എന്താണ് സെപ്‌സിസ്? അപകടസാധ്യതകൾ

52 വയസ്സുകാരിയായ മഞ്ജിത് സംഘ എന്ന നായപ്രേമിയായ ഒരു സ്ത്രീക്ക് തന്റെ വളർത്തുനായയുടെ നക്കലിലൂടെ നഷ്ടപ്പെട്ടത് രണ്ടു കൈളും രണ്ട് കാലുകളും. നായ നക്കിയതുമൂലമുണ്ടായ സെപ്‌സിസ് എന്ന അസുഖമാണ് ഇവരെ ബാധിച്ചത്. തുടർന്ന് കൈകാലുകള്‍ മുറിച്ചുമാറ്റേണ്ടി വന്നു. ഒരു ചെറിയ പോറലിലൂടെയോ മുറിവിലൂടെയോ ആയിരിക്കണം അണുബാധ ശരീരത്തിനുള്ളിൽ കടന്നത്. 32 ആഴ്ചത്തെ ആശുപത്രി വാസത്തിനും, ഒന്നിലധികം തവണ ഹൃദയസ്തംഭനം ഉണ്ടായതിനും ശേഷമാണ് ഇവർ ജീവിതത്തിലേക്ക് തിരിച്ചുവന്നത്. 2025 ജൂലൈയിൽ ഒരു ശനിയാഴ്ച നായയോടൊപ്പം കളിച്ച മഞ്ജിത്തിന് ഞായറാഴ്ചയോടെ Read More…

Featured Lifestyle

അനിമൽ ക്വാട്ടയിൽ വന്നതാണ്’: IIT ബോംബെയിലെ ക്ലാസ് മുറിയിൽ നായ ; ചിരി പടർത്തി സോഷ്യൽ മീഡിയ.

മുംബൈ: കടുത്ത അക്കാദമിക് നിലവാരത്തിനും മത്സരബുദ്ധിക്കും പേരുകേട്ട ഐഐടി ബോംബെയിൽ പുതിയൊരു “ടോപ്പർ” ഉദയം ചെയ്തിരിക്കുന്നു; അവന് നാല് കാലുകളുണ്ട്. ക്ലാസ് മുറിയിലെ മേശയ്ക്ക് മുകളിൽ അതീവ ആത്മവിശ്വാസത്തോടെ ഇരിക്കുന്ന ഒരു തെരുവ് നായയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ ഈ എഞ്ചിനീയറിംഗ് ക്യാമ്പസിലെ കൗതുകകരമായ ഒരു കാഴ്ചയാണിത്. ഈ ആഴ്ച ആദ്യം പിയൂഷ് ജയ്‌സ്വാൾ എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവ് പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം ദശലക്ഷക്കണക്കിന് ആളുകൾ കണ്ടു കഴിഞ്ഞു. Read More…

Featured Good News

പരിക്കേറ്റ കാലുമായി സ്വയം വെറ്ററിനറി ക്ലിനിക്കിലെത്തി നായ; കണ്ടെത്തിയത് ഞെട്ടിക്കുന്ന രോഗവിവരം- വീഡിയോ വൈറല്‍

മൃഗങ്ങളുടെ സഹജവാസനയിലും മനുഷ്യത്വത്തിലും വീണ്ടും വിശ്വാസം ഉറപ്പിക്കുന്ന ഒരു വാർത്തയാണിത്. ബ്രസീലിലെ ഒരു തെരുവുനായ, തന്റെ പരിക്കേറ്റ കാലുമായി സഹായം തേടി സ്വയം ഒരു വെറ്ററിനറി ക്ലിനിക്കിലേക്ക് നടന്നു കയറിയത് ഡോക്ടർമാരെപ്പോലും അമ്പരപ്പിച്ചു. 2021 മാർച്ച് 6-ന് വടക്കുകിഴക്കൻ ബ്രസീലിലെ ജുവാസീറോ ഡോ നോർട്ടെ നഗരത്തിലാണ് ഈ സംഭവം നടന്നത്. ക്ലിനിക്കിലെ സിസിടിവിയിൽ പതിഞ്ഞ ഈ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമാവുകയാണ്. സഹായത്തിനായുള്ള നിശബ്ദ യാചന ക്ലിനിക്കിന്റെ തുറന്നിട്ട വാതിലിലൂടെ മുടന്തിക്കൊണ്ട് അകത്തേക്ക് കയറി Read More…

Entertainment

നഖങ്ങളില്‍ നെയിൽ പോളിഷ് ഇട്ട് ബൈക്ക് ഓടിക്കുന്ന നായ്ക്കുട്ടി; പ്രതിഷേധവുമായി മൃഗസ്നേഹികൾ- വൈറൽ വീഡിയോ

നായയുടെ നഖങ്ങളിൽ ഒരു സ്ത്രീ നെയില്‍ പോളിഷ് ചെയ്യുന്നതിൻ്റെ വീഡിയോ വൈറലായിരിക്കുകയാണ്. നെയിൽ പോളിഷ് ഉപയോഗിക്കുന്നത് വളർത്തു മൃഗങ്ങളുടെ ചർമ്മത്തിന് ദോഷകരമായേക്കാം എന്ന് മുന്നറിയിപ്പ് നൽകിക്കൊണ്ട് മൃഗസ്നേഹികൾ സോഷ്യൽ മീഡിയയിൽ സന്ദേശങ്ങൾ പങ്കുവെച്ചു. വൈറൽ വീഡിയോ: ഡോഗേഷ് ഭയ്യ എന്നു വിളിക്കപ്പെടുന്ന നായയാണ് ഈ വീഡിയോയിലെ ഹീറോ. വീഡിയോ ആരംഭിക്കുമ്പോൾ, ഡോഗേഷ് വളരെ ക്ഷമയോടെ ഇരിക്കുന്നു. ഒരു യുവതി ശ്രദ്ധയോടെ അവന്റെ ചെറിയ കാല്‍ നഖങ്ങളിൽ നെയിൽ പോളിഷ് ഇട്ടു കൊടുക്കുന്നു. ശാന്തനായും, ഏകാഗ്രതയോടെയും, സഹകരിക്കുന്ന ഡോഗേഷിനെ Read More…

Oddly News

വെള്ളത്തില്‍ വീഴാനൊരുങ്ങിയ കുഞ്ഞിനെ രക്ഷിച്ച് വളർത്തുനായ; ഹൃദയം തൊടുന്ന വീഡിയോ

വളർത്തുനായ വലിയ ഒരു അപകടത്തിൽ നിന്ന് കുഞ്ഞിനെ രക്ഷിച്ചു. അമ്മ വീടിന്റെ പിന്നാമ്പുറത്ത് ചരിഞ്ഞ ഒരു സ്ഥലത്തിനടുത്തുവെച്ച് തുണികൾ കഴുകുന്നതിനിടയിലാണ് സംഭവം. തൊട്ടുമുന്നില്‍ വെള്ളമൊഴുകുന്ന ഒരു ചെറിയ തോടുമുണ്ട്. കുഞ്ഞ് ഒരു സ്ട്രോളറിൽ ഇരിക്കുകയായിരുന്നു, നായ സമീപത്തായി വിശ്രമിക്കുകയും. പെട്ടെന്ന്, സ്ട്രോളർ തോട്ടിലേക്ക് അപകടകരമാം വിധം ഉരുളാന്‍ തുടങ്ങി. ഇത് കണ്ടയുടൻ നായ കുതിച്ചെഴുന്നേറ്റ് തോട്ടിലേയ്ക്ക് ചാടി സ്ട്രോളർ തടഞ്ഞു പിടിച്ച് തള്ളിമാറ്റി. അങ്ങനെ സ്ട്രോളര്‍ മറിയാതെ കുഞ്ഞിനെ സംരക്ഷിച്ചു. View this post on Instagram Read More…

Featured Good News

നാട്ടുകാരുടെ പ്രിയപ്പെട്ട തെരുവ്‌നായ ; ആദരമായി അവന്റെ പ്രതിമ സ്ഥാപിച്ച കേരളത്തിലെ ഈ ഗ്രാമം

ദിനംപ്രതി മൂന്ന് ലക്ഷത്തിലധികം പേര്‍ തെരുവ്‌നായയുടെ ആക്രമണത്തിന് ഇരയാകുന്നുണ്ടെന്നായിരുന്നു സുപ്രീംകോടതി നടത്തിയ വിലയിരുത്തല്‍. ഇവയെ പിടികൂടി സ്ഥിരമായി തടങ്കലില്‍ വെയ്ക്കാന്‍ ആവശ്യപ്പെട്ട് നടത്തിയ പ്രതികരണത്തിലായിരുന്നു പരമോന്നത കോടതിയുടെ ഈ നിരീക്ഷണം വന്നത്. തെരുവ്‌നായ്ക്കള്‍ വലിയ വില്ലനായി മാറിക്കൊണ്ടിരിക്കുമ്പോള്‍ തങ്ങളുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയ ഒരു തെരുവ് നായയ്ക്ക് അവിസ്മരണീയമായ ആദരവ് നല്‍കിയ ഒരു നാടുണ്ട് കേരളത്തില്‍. മനുഷ്യരും വളര്‍ത്തുമൃഗങ്ങളും തമ്മില്‍ അനുകമ്പയുടെയും വിശ്വസ്തതയുടെയും സാമൂഹ്യബന്ധത്തിന്റെയും പ്രതീകമായി എറണാകുളത്തെ തൃപ്പൂണിത്തുറയിലെ എരൂരിലെ കോഴിവെട്ടുംവേലി. 14 വര്‍ഷം മുമ്പ് തങ്ങളുടെ Read More…

Featured Oddly News

ഈ പാലത്തില്‍ കയറിയാല്‍ നായ്ക്കള്‍ ആത്മഹത്യ ചെയ്യും; സ്‌കോട്ട്‌ലന്റിലെ ഓവര്‍ടൗണ്‍ ബ്രിഡ്ജ്

നായ്ക്കള്‍ കയറിയാല്‍ അവയെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന സ്‌കോട്‌ ലന്റിലെ ഓവര്‍ടൗണിലെ പാലത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? സ്‌കോട്ട്‌ലന്‍ഡിലെ ഡംബാര്‍ട്ടണിനടുത്തുള്ള ഓവര്‍ടൗണ്‍ പാലം നായ്ക്കളെ ചാടി മരിക്കാന്‍ വിളിക്കു മെന്നാണ് കണ്ടെത്തല്‍. അവയെ പാലത്തില്‍ നിന്നും ചാടാന്‍ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് പാലത്തിന്റെ വലിയ താഴ്ചയുള്ള താഴ്‌വാരത്തില്‍ ഉണ്ടെന്നതാണ് വിചിത്രവാദം. 1950-കള്‍ മുതല്‍, ഏകദേശം 50 നായ്ക്കളാണ് പാലത്തിന് മുകളില്‍ നിന്നും താഴേയ്ക്ക് ചാടി ചത്തത്. നൂറുകണക്കിന് നായ്ക്കള്‍ ചാടിയെങ്കിലും അതിജീവിക്കുകയും ചെയ്തിട്ടു ണ്ടെന്ന് അതിന്റെ അറ്റ്‌ലസ് ഒബ്‌സ്‌ക്യൂറ ബ്ലോഗ് Read More…

Featured Oddly News

നാട്ടുകാര്‍ പട്ടിണിയില്‍, ബംഗലുരുവില്‍ പട്ടികള്‍ക്ക് ചിക്കന്‍ബിരിയാണി; 2.88 കോടി രൂപയുടെ ബൃഹത് പദ്ധതി

ബംഗളൂരു: നാട്ടുകാര്‍ പട്ടിണി കിടക്കുമ്പോള്‍ പട്ടികള്‍ക്ക് ചിക്കന്‍ബിരിയാണി വിളമ്പാനുള്ള കര്‍ണാടകയിലെ പദ്ധതി ഓണ്‍ലൈനില്‍ വലിയ രാഷ്ട്രീയചര്‍ച്ചയ്ക്ക് വേദിയാകുന്നു. 5,000 തെരുവ് നായ്ക്കള്‍ക്ക് പാകം ചെയ്ത ചിക്കന്‍ ചോറ് നല്‍കാനുള്ള 2.88 കോടി രൂപയുടെ ബൃഹത് ബെംഗളൂരു മഹാനഗര പാലെയുടെ (ബിബിഎംപി)യുടെ പദ്ധതിയാണ് ചര്‍ച്ചാവിഷയമാകുന്നത്. ആക്രമണാത്മക നായ്ക്കളുടെ പെരുമാറ്റം തടയാന്‍ ലക്ഷ്യമിട്ട്, ജിയോ ടാഗ് ചെയ്ത 100 ഫീഡിംഗ് പോയിന്റുകളില്‍ ദിവസേന ഭക്ഷണം വിതരണം ചെയ്യാന്‍ നഗരം പദ്ധതിയിടുന്നു, എന്നാല്‍ ആക്ടിവിസ്റ്റുകള്‍, രാഷ്ട്രീയക്കാര്‍, താമസക്കാര്‍ എന്നിവരില്‍ നിന്നു സമ്മിശ്ര Read More…

Featured Good News

റോക്കി രക്ഷിച്ചത് 63 ജീവനുകള്‍, ഹിമാചലില്‍ മണ്ണിടിച്ചിലില്‍ വീരനായി വളര്‍ത്തുനായ

ഹിമാചല്‍ പ്രദേശിലെ മാണ്ഡി ജില്ലയില്‍ ജൂണ്‍ 26 ന് കനത്ത മഴയെ തുടര്‍ന്ന് വിനാശകരമായ മണ്ണിടിച്ചിലുണ്ടായപ്പോള്‍, ഒരു വളര്‍ത്തുനായയുടെ സമയോചിതമായ മുന്നറിയിപ്പ് 63 ജീവന്‍ രക്ഷിച്ചു. സിയാത്തി ഗ്രാമത്തില്‍ പുലര്‍ച്ചെ 12:30 നും 1:00 നും ഇടയിലാണ് സംഭവം. പ്രദേശത്ത് കനത്ത മഴ പെയ്തപ്പോള്‍, ഒരു വീടിന്റെ താഴത്തെ നിലയില്‍ ആയിരുന്നു നായ. അത് അസാധാരണമായി കുരയ്ക്കാനും ഓരിയിടാനും തുടങ്ങി. ബഹളം അന്വേഷി ക്കാന്‍ അവന്റെ ഉടമ ലളിത് കുമാര്‍ ഉണര്‍ന്നു. നോക്കിയപ്പോള്‍ ഭിത്തിയില്‍ ഒരു വലിയ Read More…