ഹിമാചല്‍ പ്രദേശിലെ മാണ്ഡി ജില്ലയില്‍ ജൂണ്‍ 26 ന് കനത്ത മഴയെ തുടര്‍ന്ന് വിനാശകരമായ മണ്ണിടിച്ചിലുണ്ടായപ്പോള്‍, ഒരു വളര്‍ത്തുനായയുടെ സമയോചിതമായ മുന്നറിയിപ്പ് 63 ജീവന്‍ രക്ഷിച്ചു. സിയാത്തി ഗ്രാമത്തില്‍ പുലര്‍ച്ചെ 12:30 നും 1:00 നും ഇടയിലാണ് സംഭവം. പ്രദേശത്ത് കനത്ത മഴ പെയ്തപ്പോള്‍, ഒരു വീടിന്റെ താഴത്തെ നിലയില്‍ ആയിരുന്നു നായ. അത് അസാധാരണമായി കുരയ്ക്കാനും ഓരിയിടാനും തുടങ്ങി. ബഹളം അന്വേഷി ക്കാന്‍ അവന്റെ ഉടമ ലളിത് കുമാര്‍ ഉണര്‍ന്നു. നോക്കിയപ്പോള്‍ ഭിത്തിയില്‍ ഒരു വലിയ Read More…
Tag: Dog
അമ്മ മയക്കുമരുന്നിന് അടിമ ; കുട്ടി വളര്‍ന്നത് പട്ടികള്‍ക്കൊപ്പം ; കുരച്ച് അവയുമായി ആശയവിനിമയം
മയക്കുമരുന്നിന് അടിമയായ അമ്മയുമായുള്ള സമ്പര്‍ക്കം കുറച്ച എട്ടുവയസ്സുകാരന്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത് പട്ടികള്‍ക്കൊപ്പം. മനുഷ്യഭാഷ തന്നെ മറന്ന കുട്ടി ഇപ്പോള്‍ അവയെപ്പോലെ കുരച്ച് നായ്ക്കളുമായി ആശയവിനിമയം നടത്തുന്നു. തായ്‌ലന്റിലെ ഉത്തരാദിത് പ്രവിശ്യയില്‍ നിന്നുമാണ് ഞെട്ടിക്കുന്ന ഈ സംഭവം. മയക്കുമരുന്ന് വ്യാപകമായ ഒരു റെഡ് സോണില്‍ എട്ട് വയസ്സുള്ള ഒരു ആണ്‍കുട്ടിയെക്കുറിച്ച് ഒരു ജീവകാരുണ്യപ്രവര്‍ത്തന സ്ഥാപനത്തിലെ ആള്‍ക്കാരാണ് മനസ്സിലാക്കി എടുത്തത്. അമ്മയും മൂത്ത സഹോദരനും വളരെക്കാലമായി അവനെ അവഗണിച്ചതിനാല്‍ അവന്‍ തന്റെ ബന്ധത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ചത് നായ്ക്കള്‍ക്കൊപ്പമായിരുന്നു. ലാപ് Read More…
പ്രേതത്തെ അകറ്റിനിര്‍ത്താന്‍ കറുത്തപട്ടിയുടെ പല്ല് ; ചൈനീസ് മിത്തിക്കല്‍ വിശ്വാസം
ലോകത്ത് ഇന്നേവരെ ആരും കണ്ടതായി വ്യക്തമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും മനുഷ്യമനസ്സുകളില്‍ അകാരണമായി ഭീതിയുള്ള കാര്യങ്ങളിലൊന്നാണ് പ്രേതവിശ്വാസം. എന്നാല്‍ ദുരാത്മാക്കളെ അകറ്റി നിര്‍ത്താന്‍ കറുത്ത നായ്ക്കളുടെ വെളുത്തപല്ല് നല്ലതാണെന്ന വിശ്വാസത്തിന് കീഴില്‍ ഓണ്‍ലൈന്‍ ട്രേഡര്‍മാര്‍ നായ്ക്കളുടെ പല്ല് പറിച്ചു വില്‍പ്പന നടത്തുന്നു. ചൈനയില്‍ നിലനില്‍ക്കുന്ന ഈ വിശ്വാസം ഇപ്പോള്‍ വന്‍ ചര്‍ച്ചയായി മാറിയി രിക്കുകയാണ്. തത്സമയ സ്ട്രീമര്‍മാര്‍ നിസ്സഹായരായ മൃഗങ്ങളില്‍ ദന്ത ശസ്ത്രക്രിയ നടത്താന്‍ ക്രൂഡ് ടൂളുകള്‍ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ മൃഗസ്‌നേഹികള്‍ അടക്കം രംഗത്ത് വരികയും വലിയ Read More…
ഇതൊക്കെയെന്ത് ! യോഗാസനങ്ങൾ ചെയ്യുന്ന തെരുവ് നായ, യോഗ സെഷനിൽ NDRF ഉദ്യോഗസ്ഥരോടൊപ്പം- വീഡിയോ
ജൂൺ 21 ന് നടന്ന അന്താരാഷ്ട്ര യോഗ ദിനത്തിന് മുന്നോടിയായി, ജമ്മു കശ്മീരിൽ ദേശീയ ദുരന്ത നിവാരണ സേന (NDRF) ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗ സെഷനിൽ ഒരു തെരുവ് നായ പങ്കെടുക്കുന്ന ഹൃദയസ്പർശിയായ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ദേശീയ ദുരന്ത നിവാരണ സേന (NDRF) പരിശീലിപ്പിച്ച തെരുവ് നായ, 11-ാമത് അന്താരാഷ്ട്ര യോഗ ദിനത്തിന് മുന്നോടിയായി ഉധംപൂരിലെ സൂയിയിലുള്ള 13-ാം ബറ്റാലിയന്റെ കാമ്പസിൽ നടന്ന പ്രത്യേക യോഗ സെഷനിലാണ് തെരുവുനായ സർപ്രൈസ് താരമായതെന്ന് വാർത്താ Read More…
പരസ്പരം ആക്രമിക്കാതെ മണിക്കൂറുകളോളം കുഴിയിൽ കടുവയും നായും, ഇരുവര്‍ക്കും തുണയായത് നായയുടെ കുര
കുമളി ചെല്ലാര്‍ കോവിലിനടുത്ത് ശനിയാഴ്ച രാത്രി കടുക്കാസിറ്റിയില്‍ ഒരേകുഴിയില്‍ കുടുങ്ങിയ കടുവയും നായയും. ഒരു രാത്രി മുഴുവന്‍ ഇരുവരും ഒരുമിച്ചായിരുന്നുവെങ്കിലും നായയെ കടുവ ഉപദ്രവിച്ചില്ല. വനംവകുപ്പുദ്യോഗസ്ഥരെത്തി കടുവയെ മയക്കുവെടിവച്ചു കാട്ടിലേക്കയച്ചു. നായയെയും രക്ഷിച്ചു. കൈയെത്തും അകലത്തിൽ ഇര ഉണ്ടായിട്ടും കൊല്ലാതെ കടുവയും തൊട്ടടുത്ത് ശത്രുവിനെ കണ്ടിട്ടും അനക്കമില്ലാതെ നായും കഴിഞ്ഞു. ഒടുവിൽ ഇരയുടെ കുര കടുവക്കും രക്ഷയായി. കടുവയും നായും മണിക്കൂറുകളോളം കുഴിയിൽ കിടന്നത് നാട്ടുകാർക്കും കൗതുകക്കാഴ്ചയായി. വയലിൽ കരോട്ട്, സണ്ണിയുടെ ഏലത്തോട്ടത്തിലെ 15 അടിയിലധികം ആഴമുള്ള Read More…
വില്ലന്‍ വളര്‍ത്തുനായ; ഗര്‍ഭിണിയുടെ വയറ്റില്‍ കണ്ടെത്തിയത് ടെന്നീസ് ബോളിനേക്കാള്‍ വലിയ വിര
26കാരിയായ ഗര്‍ഭിണിയഒഴട വയറ്റില്‍ നിന്നും ടെന്നീസ് ബോളിനേക്കാള്‍ വലുപ്പമുള്ള വിരയെ കണ്ടെത്തി. ടുണീഷ്യയിലെ 20 ആഴ്ച ഗര്‍ഭിണിയായ യുവതിയിലാണ് വിരയെ കണ്ടെത്തിയത്. യുവതിയുടെ ശരീരത്തിലേക്ക് വിര പ്രവേശിച്ചത് വളര്‍ത്തുനായയുടെ ശരീരത്തില്‍ നിന്നാണെന്നാണ് പ്രാഥമിക നിഗമനം. കഠിനായ വയറുവേദനയെത്തുടര്‍ന്നാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സി.ടി സ്കാന്‍ പരിശോധനയിലൂടെയാണ് യുവതിയുടെ വയറ്റിലെ വിരയുടെ സാന്നിധ്യം കണ്ടെത്തിയത്. ഹൈഡാറ്റിക് സിസ്റ്റ് ആണ് പരിശോധനയിൽ കണ്ടെത്തിയത്. ടേപ്പ് വേം അണുബാധ മൂലമുണ്ടാകുന്ന അപകടകരമായ വളർച്ചയാണ് ഹൈഡാറ്റിക് സിസ്റ്റ്. യുവതിയുടെ പെല്‍വിക് ഭാഗത്താണ് വിരയുടെ Read More…
മരുഭൂമിയിലൂടെ ഒറ്റയ്ക്ക് നടന്ന രണ്ടുവയസ്സുകാരനെ കാണാതായി; തെരച്ചിലിനിടയില്‍ നായ കണ്ടെത്തി
മരുഭൂമിയില്‍ കാണാതായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രണ്ടു വയസ്സുകാരനെ ഒരു റേഞ്ചറുടെ നായ കണ്ടെത്തി. തിങ്കളാഴ്ച അരിസോണയിലാണ് സംഭവം. ബുഫോര്‍ഡ് എന്ന് പേരുള്ള നായയാണ് രണ്ടു ദിവസം നീണ്ട തെരച്ചിലിനൊടുവില്‍ രണ്ടു വയസ്സുകാരനെ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ട് 5 മണിയോടെയാണ് ബോഡന്‍ അലനെ കാണാതായത്. ചൊവ്വാഴ്ച രാവിലെ വരെ 16 മണിക്കൂര്‍ നീണ്ട തിരച്ചില്‍ നടത്തിയിട്ടും കണ്ടെത്താനായില്ല. തുടര്‍ന്ന് ബോഡനുമായി അലഞ്ഞുതിരിയുന്ന ബുഫോര്‍ഡിനെ കണ്ടപ്പോള്‍ കുട്ടിയുടെ പിതാവ് റേഞ്ചര്‍ സ്‌കോട്ടി ഡട്ടണ്‍ ആശ്ചര്യപ്പെട്ടു. പക്ഷേ കുട്ടി താന്‍ അനുഭവിച്ച Read More…
‘എന്റെ കുഞ്ഞിനെ തൊടുന്നോടാ…. നായയെ ആക്രമിച്ച ചീങ്കണ്ണിയ്ക്ക് പിന്നാലെ കുതിച്ച് ഉടമയായ സ്ത്രീ
ഫ്ലോറിഡയിൽ വളർത്തുനായയെ ആക്രമിച്ച ചീങ്കണ്ണിക്ക് പിന്നാലെ ചാടി ഉടമയായ സ്ത്രീ. സായാഹ്നത്തിൽ തടാകക്കരയിലൂടെ നായയുമായി നടക്കുന്നതിനിടയിലായിരുന്നു ആക്രമണം. തുടർന്ന് ചീങ്കണ്ണിയിൽ നിന്ന് നായയെ രക്ഷിക്കാൻ തന്റെ ജീവൻ തന്നെ സ്ത്രീ പണയംവെക്കുകയായിരുന്നു. ടമ്പ നിവാസിയും എലിമെന്ററി സ്കൂൾ അധ്യാപികയുമായ കിംബർലി സ്പെൻസർ വെസ്റ്റ്‌വുഡ് ലേക്‌സ് പരിസരത്തുള്ള ഒരു കുളത്തിന് സമീപം കോന എന്ന തന്റെ നായയുമായി നടക്കുമ്പോൾ, ആറര അടി നീളമുള്ള ചീങ്കണ്ണി പെട്ടെന്ന് വെള്ളത്തിൽ നിന്ന് അവരുടെ നേരെ കുതിക്കുകയായിരുന്നെന്ന് ഫോക്സ് 13 റിപ്പോർട്ട് ചെയ്യുന്നു. Read More…
ആളറിഞ്ഞു കളിക്കടാ! ആക്രമിച്ച മുതലയെ നായ എന്താണ് ചെയ്തതെന്ന് കണ്ടോ? കൗതുമുണർത്തി വീഡിയോ
ജലജീവികളിലെ അക്രമകാരികളിൽ മുൻപന്തിയിലാണ് മുതലകൾ. ഇവയുടെ കയ്യിൽ കിട്ടിയാൽ പിന്നെ രക്ഷപെടുക അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ ഈ ധാരണകള്‍ എല്ലാം മാറ്റിക്കുറിക്കുകയാണ് കഴിഞ്ഞ ദിവസം വൈറലായ ഒരു വീഡിയോ. ആക്രമിക്കാനെത്തിയ മുതലയെ അതിവിദഗ്ധമായി നേരിടുന്ന ഒരു നായയുടെ ദൃശ്യങ്ങളാണിത്. നായയും മുതലയും തമ്മിലുള്ള ഏറ്റുമുട്ടലിൽ ആരാണ് വിജയിക്കുക എന്ന് തോന്നുമെങ്കിലും നായയുടെ ശക്തമായ പോരാട്ടം മുതലയെ കീഴ്പ്പെടുത്തി എന്ന് തന്നെ പറയാം. @sarcasmcgag എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ ഒരു നദിക്കരയിൽ ഒരു Read More…









