Fitness

ബോളിവുഡ് ഗാനത്തിന് ഇരട്ടക്കുട്ടികളെ ഗർഭം ധരിച്ച ഡോക്ടറുടെ ചടുല നൃത്തം! കണ്ണ് തള്ളി സോഷ്യൽ മീഡിയ- വീഡിയോ

ഗർഭിണികൾ കൂടുതല്‍ കഠിനമായ ജോലികൾ ചെയ്യരുത്, അധികം ശരീരം ഇളക്കാന്‍ പാടില്ല തുടങ്ങിയ നിരവധി അരുതുകള്‍ക്കിടയിലൂടെയാണ് ഒരു സ്ത്രീ തന്റെ ഗര്‍ഭകാലം പൂര്‍ത്തിയാക്കുക. എന്നാല്‍, ഇത്തരം യാഥാസ്ഥിതിക കാഴ്ചപ്പാടുകളെ കീഴ്മേല്‍ മറിക്കുകയാണ് ഡോ. സോനം ദാഹിയ. സമൂഹ മാധ്യമങ്ങളില്‍ വൈറലായ ഒരു വീഡിയോയില്‍ ബോളിവുഡ് ഹിറ്റ് ഗാനമായ ‘ഡിംഗ് ഡോങ് ഡോൾ’ എന്ന പാട്ടിന് കോറിയോഗ്രാഫർ ആദില്‍ ഖാനോടൊപ്പം ഗര്‍ഭിണിയായ ഡോ. സോനം ദയ ചടുല നൃത്തം ചിവിട്ടുന്ന കാഴ്ച കാണാം. വളരെ വേഗം വീഡിയോ വൈറലാവുകയും Read More…

Crime

വനിതാ ഡോക്ടറെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീഡിപ്പിച്ച കേസിൽ പൊലീസുകാരൻ അറസ്റ്റിൽ, വി​വാ​ഹി​ത​നാ​ണെ​ന്ന വി​വ​രമറിഞ്ഞത് പിന്നീട്

തി​രു​വ​ന​ന്ത​പു​രം: യു​വ ഡോ​ക്ട​റെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​യാ​യ പൊ​ലീ​സു​കാ​ര​ൻ ഏ​ഴു​മാ​സ​ത്തി​നു ശേ​ഷം അ​റ​സ്റ്റി​ൽ. സി​റ്റി എ.​ആ​ർ ക്യാ​മ്പി​ലെ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​റും കി​ളി​മാ​നൂ​ർ വെ​ള്ള​ല്ലൂ​ർ സ്വ​ദേ​ശി​യു​മാ​യ വി​ജ​യ് യ​ശോ​ദ​ര​നെ​യാ​ണ് ത​മ്പാ​നൂ​ർ പൊ​ലീ​സ് അ​റ​സ്‌​റ്റ് ചെ​യ്‌​ത​ത്‌. തൃ​ശൂ​ർ ഐ.​ആ​ർ ക്യാ​മ്പി​ൽ ജോ​ലി​ചെ​യ്യു​ന്ന സ​മ​യ​ത്താ​ണ് ഇ​ൻ​സ്‌​റ്റ​ഗ്രാം വ​ഴി എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ ഡോ​ക്ട​റു​മാ​യി വി​ജ​യ് പ​രി​ച​യ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന്, വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന്​ ഉ​റ​പ്പു​ന​ൽ​കി യു​വ​തി​യെ ത​മ്പാ​നൂ​രി​ലെ ലോ​ഡ്‌​ജി​ലും മ​റ്റ് പ​ല​യി​ട​ങ്ങ​ളി​ലു​മെ​ത്തി​ച്ച് പീ​ഡി​പ്പി​ച്ചെ​ന്നാ​ണ്​ പ​രാ​തി. തു​ട​ർ​ന്ന്, സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യു​ടെ പേ​രു​പ​റ​ഞ്ഞ് Read More…

Featured Oddly News

രോഗി ഇരിക്കുമ്പോൾ കിടക്കയിൽ കിടന്ന് കുറിപ്പടി എഴുതുന്ന ഡോക്ടർ; വീഡിയോയ്ക്ക് വൻവിമർശനം

കഴിഞ്ഞ ഏതാനും നാളുകളായി ഉത്തർപ്രദേശിലെ സർക്കാർ ആശുപത്രികളുടെ സ്ഥിതി വഷളായികൊണ്ടിരിക്കുകയാണ്. ഡോക്ടർമാരുടെയും ജീവനക്കാരുടെയും അനാസ്ഥ തന്നെയാണ് ഇതിനുള്ള പ്രധാന കാരണം. ഇത് തെളിയിക്കുന്ന നിരവധി വീഡിയോകളാണ് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റഫോമുകൾ വഴി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ മൗറാണിപൂരിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നിന്നുള്ള സമാനമായ ഒരു വീഡിയോയാണ് ആളുകളെ വീണ്ടും ചൊടിപ്പിച്ചിരിക്കുന്നത്. വിഡിയോയിൽ, പ്രായമായ ഒരു സ്ത്രീ രോഗി കസേരയിൽ ഇരിക്കുന്നത് കാണാം. എന്നാൽ ഡോക്ടർ, അവരെ ശരിയായി പരിശോധിക്കുന്നതിന് പകരം, രോഗിയുടെ കിടക്കയിൽ കിടന്ന് കുറിപ്പടി Read More…

Oddly News

രോഗി മരിച്ചുവെന്ന് ഡോക്ടര്‍മാര്‍; ആംബുലന്‍സ് സ്പീഡ് ബ്രേക്കര്‍ ചാടവെ ‘ജീവന്‍’ തിരിച്ചു കിട്ടി !

മരിച്ചെന്ന് ഉറപ്പുവരുത്തിശേഷം ആശുപത്രിയില്‍നിന്ന് ഡോക്ടര്‍മാര്‍ സംസ്‌കാരത്തിനായി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തയാള്‍ക്ക് ആംബുലന്‍സ്റോഡില്‍ സ്പീഡ് ബ്രേക്കര്‍ ചാടവെ ‘ജീവന്‍വച്ചു’!. മഹാരാഷ്ട്രയിലെ കോലാപ്പൂരാണ് സംഭവം. പാണ്ഡുരംഗ് ഉല്‍പെ എന്ന 65 കാരനാണ് സ്പീഡ് ബ്രേക്കര്‍ ‘പുതുജീവന്‍’ കൊടുത്തത്. ‘മരിച്ച’ശേഷം ആശുപത്രിയില്‍നിന്നു അദ്ദേഹത്തിന്റെ ‘മൃതദേഹം’ വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് സ്പീഡ് ബ്രേക്കര്‍ മറികടന്ന സമയത്ത് അദ്ദേഹത്തിന്റെ കൈവിരലുകള്‍ അനങ്ങുന്നത് കുടുംബാംഗങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍തന്നെ സമീപത്തുള്ള മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിസംബര്‍ 16നാണ് പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ കോലാപൂര്‍ ജില്ലയിലെ കസബ-ബവാഡ സ്വദേശിയായ പാണ്ഡുരംഗ് ഉല്‍പെയ്ക്ക് ഹൃദയാഘാതമുണ്ടായത്. Read More…

Crime

മലയാളത്തിലും അഭിനയിച്ച ഡോക്ടറായ നടി; സസ്പെന്‍ഷനിലാക്കിയത് മൂന്ന് IPSകാരെ

അടുത്തിടെ ആന്ധ്രാപ്രദേശില്‍ കോളിളക്കം സൃഷ്ടിച്ച കേസില്‍ ഡയറക്ടര്‍ ജനറല്‍ ഉള്‍പ്പെടെ മൂന്ന് ഐപിഎസ് ഓഫീസര്‍മാരെ നിയമത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയതിന്റെ പേരിലാണ് നടിയും മോഡലുമായ കാദംബരി ജേത്വാനി വാര്‍ത്തകളില്‍ നിറഞ്ഞത്. ഒരിക്കല്‍ മെഡിസിന് പഠിക്കുകയും പിന്നീട് മോഡലിംഗിലേക്ക് തിരിയുകയും നടിയായി മാറുകയും ചെയ്ത ഒരു മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്റെ മകള്‍ മലയാളം ഉള്‍പ്പെടെയുള്ള അനേകം സിനിമകളില്‍ നായികയായിട്ട് അഭിനയിച്ചിട്ടുള്ള താരമാണെന്ന് എത്രപേര്‍ക്കറിയാം? തനിക്കെതിരെ ഫയല്‍ ചെയ്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥര്‍ തിടുക്കത്തില്‍ അറസ്റ്റ് ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്തുവെന്ന നടിയുടെ Read More…

Oddly News

യൂ ട്യുബ് നോക്കി ഓപ്പറേഷന്‍ നടത്തി; രോഗി മരിച്ചു, വ്യാജഡോക്ടര്‍ക്കെതിരേ ബീഹാറില്‍ കേസ്

യുട്യൂബ് വീഡിയോ കണ്ട് നടത്തിയ ഓപ്പറേഷനില്‍ രോഗി മരിച്ചതിനെ തുടര്‍ന്ന് വ്യാജഡോക്ടര്‍ക്കെതിരേ കേസ്. ബീഹാറില്‍ നടന്ന സംഭവത്തില്‍പിത്തസഞ്ചിയിലെ കല്ലുകള്‍ എങ്ങനെ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാമെന്നതിനെക്കുറിച്ചുള്ള യൂട്യൂബ് വീഡിയോ കണ്ട് ശസ്ത്രക്രിയ നടത്തിയ വ്യാജഡോക്ടറുടെ പ്രവര്‍ത്തനം 15 വയസ്സുകാന്റെ മരണത്തില്‍ കലാശിക്കുകയായിരുന്നു. ബീഹാറിലെ സരണിലെ ഗണപതി ഹോസ്പിറ്റലിലെ ഡോക്ടറായ അജിത്കുമാര്‍ പുരിയാണ് ശരിയായ അറിവോ വൈദഗ്ധ്യമോ ഇല്ലാതെ ശസ്ത്രക്രിയ നടത്തിയത്. കഴിഞ്ഞയാഴ്ച പലതവണ ഛര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. അദ്ദേഹത്തെ അഡ്മിറ്റ് ചെയ്യുകയും പിന്നീട് രോഗലക്ഷണങ്ങള്‍ Read More…

Crime

20കാരി ദളിത് നഴ്‌സിനെ ഡോക്ടര്‍ ആശുപത്രിയില്‍ ബന്ദിയാക്കി ബലാത്സംഗം ചെയ്തു

ഉത്തര്‍പ്രദേശിലെ മൊറാദാബാദ് ജില്ലയില്‍ 20കാരിയായ ദളിത് നഴ്‌സിനെ സ്വകാര്യ ആശുപത്രിക്കുള്ളില്‍ ബന്ദിയാക്കി ഡോക്ടര്‍ ബലാത്സംഗം ചെയ്തു. ആഗസ്റ്റ് 17-18 തീയതികളില്‍ രാത്രിയില്‍ നഴ്സ് ആശുപത്രിയില്‍ ഡ്യൂട്ടിയിലായിരുന്ന സമയത്താണ് സംഭവം നടന്നതെന്ന് നഴ്സിന്റെ പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ഡോക്ടര്‍ക്ക് നഴ്‌സിനെ കൂട്ടിക്കൊടുത്തവര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റിലായി. ആഗസ്ത് 17ന് വൈകീട്ട് ഏഴ് മണിക്ക് ഡ്യൂട്ടിക്ക് ഹാജരായ യുവതിയെ അന്നു രാത്രി വൈകി, ആശുപത്രിയിലെ മറ്റൊരു നഴ്സായ മെഹ്നാസ്, ഇരയോട് ഒരു ഡോക്ടര്‍ ഷാനവാസിനെ അയാളുടെ Read More…

Crime

നെഞ്ചുവേദനയുമായി എത്തിയ രണ്ടു രോഗികളെ ഡോക്ടര്‍ പീഡിപ്പിച്ചു ; നാട്ടുകാരുടെ അടി വാങ്ങി

പരിശോധനയ്ക്കായി എത്തിയ രണ്ടു രോഗികളെ പീഡിപ്പിച്ചു എന്നാരോപിച്ച് ഡോക്ടറെ നാട്ടുകാര്‍ ചേര്‍ന്ന് കൈകാര്യം ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ അതേ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഒഡീഷയിലെ കട്ടക്കില്‍ നടന്ന സംഭവത്തില്‍ മംഗളബാഗ് പോലീസ് സ്റ്റേഷനില്‍ രേഖാമൂലം പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. രോഗികളും പ്രതികളും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുകയാണ്. സുഖം പ്രാപിച്ചുകഴിഞ്ഞാല്‍ രണ്ടുകൂട്ടരുടേയും മൊഴി രേഖപ്പെടുത്തും. ഒഡീഷയിലെ ഏറ്റവും പ്രശസ്തമായ ഹെല്‍ത്ത് കെയര്‍ സെന്ററുകളിലൊന്നായ എസ്സിബി മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലില്‍ ഓഗസ്റ്റ് 11 നാണ് Read More…

The Origin Story

ഇന്ത്യ മറന്ന ആദ്യത്തെ ഐവിഎഫ് കുഞ്ഞിന് പിന്നിലെ ജീനിയസ്; അംഗീകാരത്തിന് വേണ്ടി വന്നത് 14 വര്‍ഷം

ലോകത്തുടനീളമായി കുട്ടികള്‍ ഇല്ലാത്തതിന്റെ ദു:ഖം പേറുന്ന ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ദമ്പതികള്‍ ഐവിഎഫിലൂടെ കുഞ്ഞുങ്ങളുടെ സന്തോഷം അനുഭവിക്കുമ്പോള്‍ ഇന്ത്യയിലെ ആദ്യത്തെ ഐവിഎഫ് കുഞ്ഞിന് വേണ്ടി ബുദ്ധി ഉപയോഗപ്പെടുത്തിയ ജീനിയസിനെ തിരിച്ചറിയാന്‍ രാജ്യത്തിന് വേണ്ടി വന്നത് 14 വര്‍ഷമാണ്. ലോകത്തെ രണ്ടാമത്തെയും ഇന്ത്യയിലെ ആദ്യത്തെയും ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (ഐവിഎഫ്) ടെസ്റ്റ്ട്യുബ് ശിശുവിന്റെ സൃഷ്ടാവാണ് ഡോ. സുഭാഷ് മുഖര്‍ജിയെ എത്രപേര്‍ ഇന്ന് ഓര്‍ക്കുന്നുണ്ട്. റീപ്രൊഡക്ടീവ് മെഡിസിന്‍ രംഗത്ത് ഇന്ത്യയെ ആഗോളമാപ്പില്‍ അടയാളപ്പെടുത്തുന്ന നേട്ടമായിരുന്നു സുഭാഷ് മുഖര്‍ജിയുടേത്. 1978 ഒക്‌ടോബര്‍ 3 Read More…