Oddly News

‘നരകത്തിൽ പോയി, ദൈവത്തെ കണ്ടു’ ! മരിച്ച് ജീവിതത്തിലേക്ക് തിരിച്ചുവന്ന ഇന്ത്യൻ വംശജനായ ഡോക്ടർ പറയുന്നു..

ഒരു ശസ്ത്രക്രിയക്കിടെ താൻ മരിച്ച് തിരിച്ച് വന്നുവെന്ന് ഒരു ഇന്ത്യൻ ഡോക്ടറുടെ വെളിപ്പെടുത്തൽ. മുൻപ് കാലിഫോർണിയയിലെ അനസ്‌തേഷ്യോളജിസ്റ്റായിരുന്ന ഡോ. രാജീവ് പാർട്ടി, 2008-ൽ ശസ്ത്രക്രിയയ്ക്കിടെ തന്റെ ഹൃദയം നിലച്ചുവെന്നും മരണാനന്തര ജീവിതം കണ്ടുവെന്നും അവകാശപ്പെടുന്നു. ആ അനുഭവം അദ്ദേഹത്തിന്റെ ജീവിതത്തെയും വൈദ്യശാസ്ത്രത്തോടുള്ള സമീപനത്തെയും മാറ്റിമറിച്ചു. മരണാനന്തര ജീവിതം ചിലർക്ക് തമാശയായിരിക്കാം, എന്നാൽ ഡോ. രാജീവ് പാർട്ടിക്ക് അത് ജീവിതം തന്നെ മാറ്റിമറിച്ചു. താൻ മരിച്ച് തിരികെ വന്നുവെന്ന് അവകാശപ്പെടുന്ന അദ്ദേഹം താൻ ‘നരകത്തിൽ’ പോയെന്നും ദൈവത്തെ കണ്ടുവെന്നും Read More…

Lifestyle

നിങ്ങള്‍ സ്‌ക്രീൻ അഡിക്ഷൻ ഉള്ളവരാണോ? കാത്തിരിക്കുന്നത് ആരോഗ്യ- മാനസിക പ്രശ്നങ്ങള്‍- ഡോക്ടർ വിശദീകരിക്കുന്നു

എന്തോ ഒരു കാര്യംമാത്രം നോക്കാനായി ഫോണെടുത്തു, പക്ഷേ, ഒരു മണിക്കൂറിന് ശേഷവും നിങ്ങൾ സ്ക്രോൾ ചെയ്തുകൊണ്ടിരിക്കുകയാണ്. ഇത് എത്ര തവണ ഉണ്ടായിട്ടുണ്ട്? ഇന്ത്യന്‍ യുവത്വത്തിന് ഇത് ഒരു ദിനചര്യയായി മാറിക്കഴിഞ്ഞു. റീലുകൾ കാണുക, ഗെയിം കളിക്കുക, അല്ലെങ്കിൽ നോട്ടിഫിക്കേഷനുകൾ പരിശോധിക്കുക എന്നീ കാര്യങ്ങളിലൂടെ ഉറക്കം, ഏകാഗ്രത, ശ്രദ്ധ, മാനസികാരോഗ്യം എന്നിവയെല്ലാം സ്‌ക്രീനുകൾ കവർന്നെടുക്കുന്നു. ഫോർട്ടിസ് മെമ്മോറിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ കൺസൾട്ടന്റ് സൈക്യാട്രിസ്റ്റായ ഡോ. ത്രിദീപ് ചൗധരി പറയുന്നതനുസരിച്ച്, ‘ഡയഗ്നോസ്റ്റിക് ആൻഡ് സ്റ്റാറ്റിസ്റ്റിക്കൽ മാനുവൽ ഓഫ് മെന്റൽ ഡിസോർഡേഴ്സ്’ Read More…

Lifestyle

ചില ആളുകൾ മറ്റുള്ളവരെക്കാൾ കൂടുതൽ വിയർക്കുന്നത് എന്തുകൊണ്ട്?

വിയർപ്പിലൂടെയുള്ള ബാഷ്പീകരണം വഴി ശരീരം താപനില നിയന്ത്രിക്കുന്നു. എന്നാൽ ചില ആളുകൾക്ക്, വിയർപ്പ് ഗ്രന്ഥികൾ അമിതമായി പ്രവർത്തിക്കുകയും മറ്റുള്ളവർ വിയർക്കാത്ത സമയങ്ങളിൽ പോലും അവർക്ക് വിയർക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ എന്തുകൊണ്ടാണ് ഞാൻ മറ്റുള്ളവരെക്കാൾ കൂടുതൽ വിയർക്കുന്നത് എന്ന ചോദ്യം ബാക്കിയാവുന്നു. ഇതിനെക്കുറിച്ച് ഗ്രേറ്റർ നോയിഡയിലെ ഷാർദ ആശുപത്രിയിലെ ഇന്റേണൽ മെഡിസിൻ സീനിയർ കൺസൾട്ടന്റ് ഡോ. ശ്രേയ് ശ്രീവാസ്തവ സംസാരിക്കുന്നു. ഡോക്ടറുടെ അഭിപ്രായത്തിൽ, വിയർപ്പിന്റെ രീതികൾ ഏറെക്കുറെ വ്യത്യാസപ്പെടാം, ഇത് വിവിധ കാരണങ്ങളെ ആശ്രയിച്ചിരിക്കും. ജനിതകപരമായ കാരണങ്ങൾ Read More…

Featured Oddly News

ഓപ്പറേഷനുമുമ്പ് തിയേറ്ററിൽ ഡോക്ടർമാർ ധന്വന്തരി സ്തോത്രം ചൊല്ലുന്നു- വീഡിയോ വൈറല്‍

ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് മുമ്പ് ഒരു കൂട്ടം ഡോക്ടർമാർ ധന്വന്തരി സ്തോത്രം ജപിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഈ വീഡിയോ ആരാധകരെയും ജിജ്ഞാസയെയും ഒരുപോലെ ഉണർത്തിയിട്ടുണ്ട്. കർണാടകയിലെ കുമരേശ്വര്‍ ആശുപത്രിയിലാണെന്ന് പറയപ്പെടുന്ന ഈ ദൃശ്യങ്ങളില്‍ ശസ്ത്രക്രിയാ വേഷം ധരിച്ച 8-10 ഓളം ഡോക്ടര്‍മാര്‍ ഓപ്പറേഷന്‍ തിയേറ്ററില്‍ സ്തോത്രം ചൊല്ലുന്നത് പകര്‍ത്തിയിരിക്കുന്നു. വൈറൽ വീഡിയോയിലെ ഡോക്ടർമാർ ഹിന്ദു പാരമ്പര്യത്തിലെ രോഗശാന്തിയുടെ ദേവതയായ ധന്വന്തരി സ്തോത്രം ജപിക്കുന്നത് കാണാം.ധന്വന്തരി സ്തോത്രം രോഗശാന്തി ശക്തിയും ദിവ്യാനുഗ്രഹങ്ങളും നൽകുമെന്ന് വിശ്വസിക്കപ്പെടുന്ന ഒരു Read More…

Featured Good News

വമ്പന്‍സ്വകാര്യ ആശുപത്രിയിലെ ജോലി ഉപേക്ഷിച്ചു; 50 രൂപയ്ക്ക് ബീഹാറിലെ ഗ്രാമീണരെ ചികിത്സിക്കുന്ന ഡോക്ടര്‍

രാജ്യത്തെ സ്വകാര്യ ആശുപത്രികള്‍ ചികിത്സയുടെ പേരില്‍ വന്‍തുക ഈടാക്കുമ്പോള്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയിലെ ഏറ്റവും ഉയര്‍ന്നവരുമാനമുള്ള സ്ഥാപനമായി ആശുപത്രിയെ കണക്കാക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ബീഹാറിലെ ഡല്‍ഹിയിലെ ആശുപത്രികളിലെ ഉയര്‍ന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് 50 രൂപയ്ക്ക് ബീഹാറിലെ ഗ്രാമീണ രോഗികളെ ചികിത്സിക്കാന്‍ പോയ ഡോക്ടര്‍ എസ്.എം. സിയാവുര്‍ റഹ്മാന്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തനാണ്. തന്റെ ജന്മനാട്ടിലെ ജനങ്ങള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാകുന്ന ആരോഗ്യ സംരക്ഷണം നല്‍കുക എന്ന ലക്ഷ്യത്തില്‍ അദ്ദേഹം ഡല്‍ഹിയിലെ വിശാലമായ സ്വകാര്യആശുപത്രിയിലെ ജോലി മതിയാക്കി ഗ്രാമം ജോലിക്കായി Read More…

Fitness

ബോളിവുഡ് ഗാനത്തിന് ഇരട്ടക്കുട്ടികളെ ഗർഭം ധരിച്ച ഡോക്ടറുടെ ചടുല നൃത്തം! കണ്ണ് തള്ളി സോഷ്യൽ മീഡിയ- വീഡിയോ

ഗർഭിണികൾ കൂടുതല്‍ കഠിനമായ ജോലികൾ ചെയ്യരുത്, അധികം ശരീരം ഇളക്കാന്‍ പാടില്ല തുടങ്ങിയ നിരവധി അരുതുകള്‍ക്കിടയിലൂടെയാണ് ഒരു സ്ത്രീ തന്റെ ഗര്‍ഭകാലം പൂര്‍ത്തിയാക്കുക. എന്നാല്‍, ഇത്തരം യാഥാസ്ഥിതിക കാഴ്ചപ്പാടുകളെ കീഴ്മേല്‍ മറിക്കുകയാണ് ഡോ. സോനം ദാഹിയ. സമൂഹ മാധ്യമങ്ങളില്‍ വൈറലായ ഒരു വീഡിയോയില്‍ ബോളിവുഡ് ഹിറ്റ് ഗാനമായ ‘ഡിംഗ് ഡോങ് ഡോൾ’ എന്ന പാട്ടിന് കോറിയോഗ്രാഫർ ആദില്‍ ഖാനോടൊപ്പം ഗര്‍ഭിണിയായ ഡോ. സോനം ദയ ചടുല നൃത്തം ചിവിട്ടുന്ന കാഴ്ച കാണാം. വളരെ വേഗം വീഡിയോ വൈറലാവുകയും Read More…

Crime

വനിതാ ഡോക്ടറെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീഡിപ്പിച്ച കേസിൽ പൊലീസുകാരൻ അറസ്റ്റിൽ, വി​വാ​ഹി​ത​നാ​ണെ​ന്ന വി​വ​രമറിഞ്ഞത് പിന്നീട്

തി​രു​വ​ന​ന്ത​പു​രം: യു​വ ഡോ​ക്ട​റെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​യാ​യ പൊ​ലീ​സു​കാ​ര​ൻ ഏ​ഴു​മാ​സ​ത്തി​നു ശേ​ഷം അ​റ​സ്റ്റി​ൽ. സി​റ്റി എ.​ആ​ർ ക്യാ​മ്പി​ലെ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​റും കി​ളി​മാ​നൂ​ർ വെ​ള്ള​ല്ലൂ​ർ സ്വ​ദേ​ശി​യു​മാ​യ വി​ജ​യ് യ​ശോ​ദ​ര​നെ​യാ​ണ് ത​മ്പാ​നൂ​ർ പൊ​ലീ​സ് അ​റ​സ്‌​റ്റ് ചെ​യ്‌​ത​ത്‌. തൃ​ശൂ​ർ ഐ.​ആ​ർ ക്യാ​മ്പി​ൽ ജോ​ലി​ചെ​യ്യു​ന്ന സ​മ​യ​ത്താ​ണ് ഇ​ൻ​സ്‌​റ്റ​ഗ്രാം വ​ഴി എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ ഡോ​ക്ട​റു​മാ​യി വി​ജ​യ് പ​രി​ച​യ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന്, വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന്​ ഉ​റ​പ്പു​ന​ൽ​കി യു​വ​തി​യെ ത​മ്പാ​നൂ​രി​ലെ ലോ​ഡ്‌​ജി​ലും മ​റ്റ് പ​ല​യി​ട​ങ്ങ​ളി​ലു​മെ​ത്തി​ച്ച് പീ​ഡി​പ്പി​ച്ചെ​ന്നാ​ണ്​ പ​രാ​തി. തു​ട​ർ​ന്ന്, സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യു​ടെ പേ​രു​പ​റ​ഞ്ഞ് Read More…

Featured Oddly News

രോഗി ഇരിക്കുമ്പോൾ കിടക്കയിൽ കിടന്ന് കുറിപ്പടി എഴുതുന്ന ഡോക്ടർ; വീഡിയോയ്ക്ക് വൻവിമർശനം

കഴിഞ്ഞ ഏതാനും നാളുകളായി ഉത്തർപ്രദേശിലെ സർക്കാർ ആശുപത്രികളുടെ സ്ഥിതി വഷളായികൊണ്ടിരിക്കുകയാണ്. ഡോക്ടർമാരുടെയും ജീവനക്കാരുടെയും അനാസ്ഥ തന്നെയാണ് ഇതിനുള്ള പ്രധാന കാരണം. ഇത് തെളിയിക്കുന്ന നിരവധി വീഡിയോകളാണ് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റഫോമുകൾ വഴി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ മൗറാണിപൂരിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നിന്നുള്ള സമാനമായ ഒരു വീഡിയോയാണ് ആളുകളെ വീണ്ടും ചൊടിപ്പിച്ചിരിക്കുന്നത്. വിഡിയോയിൽ, പ്രായമായ ഒരു സ്ത്രീ രോഗി കസേരയിൽ ഇരിക്കുന്നത് കാണാം. എന്നാൽ ഡോക്ടർ, അവരെ ശരിയായി പരിശോധിക്കുന്നതിന് പകരം, രോഗിയുടെ കിടക്കയിൽ കിടന്ന് കുറിപ്പടി Read More…

Oddly News

രോഗി മരിച്ചുവെന്ന് ഡോക്ടര്‍മാര്‍; ആംബുലന്‍സ് സ്പീഡ് ബ്രേക്കര്‍ ചാടവെ ‘ജീവന്‍’ തിരിച്ചു കിട്ടി !

മരിച്ചെന്ന് ഉറപ്പുവരുത്തിശേഷം ആശുപത്രിയില്‍നിന്ന് ഡോക്ടര്‍മാര്‍ സംസ്‌കാരത്തിനായി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തയാള്‍ക്ക് ആംബുലന്‍സ്റോഡില്‍ സ്പീഡ് ബ്രേക്കര്‍ ചാടവെ ‘ജീവന്‍വച്ചു’!. മഹാരാഷ്ട്രയിലെ കോലാപ്പൂരാണ് സംഭവം. പാണ്ഡുരംഗ് ഉല്‍പെ എന്ന 65 കാരനാണ് സ്പീഡ് ബ്രേക്കര്‍ ‘പുതുജീവന്‍’ കൊടുത്തത്. ‘മരിച്ച’ശേഷം ആശുപത്രിയില്‍നിന്നു അദ്ദേഹത്തിന്റെ ‘മൃതദേഹം’ വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് സ്പീഡ് ബ്രേക്കര്‍ മറികടന്ന സമയത്ത് അദ്ദേഹത്തിന്റെ കൈവിരലുകള്‍ അനങ്ങുന്നത് കുടുംബാംഗങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍തന്നെ സമീപത്തുള്ള മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിസംബര്‍ 16നാണ് പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ കോലാപൂര്‍ ജില്ലയിലെ കസബ-ബവാഡ സ്വദേശിയായ പാണ്ഡുരംഗ് ഉല്‍പെയ്ക്ക് ഹൃദയാഘാതമുണ്ടായത്. Read More…