വിവാഹമോചന വാര്‍ത്ത മാസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതിനിടയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചാഹലും ഭാര്യ ധനശ്രീ വര്‍മ്മയും ഔദ്യോഗികമായി വേര്‍പിരിഞ്ഞു. ഇരുവരും ഇന്റര്‍നെറ്റില്‍ നിഗൂഢമായ പോസ്റ്റുകള്‍ പങ്കിട്ടു, തങ്ങള്‍ വേറിട്ടു പോയതായി സൂചന നല്‍കി. പക്ഷേ, തീരുമാനത്തിന് പിന്നിലെ സാധ്യമായ കാരണങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ രണ്ടുപേരും മുതിര്‍ന്നില്ല. ദമ്പതികളുടെ അന്തിമ വാദം കേള്‍ക്കലും ആവശ്യമായ എല്ലാ നടപടിക്രമങ്ങളും വ്യാഴാഴ്ച ബാന്ദ്ര കുടുംബ കോടതിയില്‍ നടന്നു. ഇരുവരും അവിടെ സന്നിഹിതരാകുകയും ചെയ്തിരുന്നു. വ്യാഴാഴ്ച വൈകുന്നേരം 4.30 ഓടെ ജഡ്ജി Read More…
Tag: divorce
ജസ്റ്റിന്‍ ബീബറും ഹെയ്‌ലി ബീബറും വേര്‍പിരിയുകയാണോ?
ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ശ്രദ്ധിക്കുന്ന സെലിബ്രിട്ടി ദമ്പതികളിലാണ് ജസ്റ്റിന്‍ ബീബറും ഭാര്യ ഹെയ്‌ലി ബീബറും. തങ്ങളുടെ ബന്ധത്തിന്റെ പേരില്‍ അടുത്തിടെ വാര്‍ത്തകളില്‍ ഇടം നേടിയ ഇരുവരും വേര്‍പിരിയലിന് അരികിലാണെന്ന് റിപ്പോര്‍ട്ട്. ഗായകന്‍ തന്റെ ഭാര്യയെ സോഷ്യല്‍ മീഡിയയില്‍ അണ്‍ഫോളോ ചെയ്തതായുള്ള കണ്ടെത്തലാണ് ഊഹാപോഹത്തിന് വഴിവെച്ചിരിക്കുകയാണ്. എന്നാല്‍ ഇത്തരം ഊഹാപോഹങ്ങളെയെല്ലാം അടുത്തിടെ ന്യൂയോര്‍ക്കില്‍ ഒരുമിച്ച് പ്രത്യക്ഷപ്പെട്ട് ഇരുവരും തള്ളിക്കളഞ്ഞിരുന്നു. അടുത്തിടെ ഏറ്റവും പുതിയ ന്യൂയോര്‍ക്ക് യാത്രയ്ക്കിടെ തങ്ങളുടെ പ്രണയം കാണിച്ചുകൊണ്ട് വിവാഹമോചനത്തെപ്പറ്റിയുള്ള എല്ലാ കിംവദന്തികളും ഇവര്‍ അവസാനിപ്പിച്ചിരുന്നു. Read More…
സാമന്തയുമായുള്ള വിവാഹമോചനത്തെക്കുറിച്ച് ഒടുവില്‍ തുറന്ന് പറഞ്ഞ് നാഗ ചൈതന്യ; ‘എന്തുകൊണ്ടാണ് എന്നെ കുറ്റവാളിയായി കണക്കാക്കുന്നത് ?’
നീണ്ട പ്രണയത്തിന് ശേഷം തെന്നിന്ത്യന്‍ താരങ്ങളായ സാമന്തയും – നാഗചൈതന്യയും വിവാഹിതരായത് 2017ലാണ്. എന്നാല്‍ പിന്നീട് ഇരുവരും രണ്ട് വഴിയ്ക്ക് പിരിയുകയായിരുന്നു. 2021-ലാണ് ഇരുവരും വിവാഹമോചിതരായത്. തുടര്‍ന്ന് നാഗചൈതന്യ നടി ശോഭിത ധൂലിപാലയെ വിവാഹം ചെയ്തു. ഇപ്പോള്‍ ഇരുവരുടേയും വിവാഹമോചനത്തെ കുറിച്ച് തുറന്നു പറഞ്ഞിരിയ്ക്കുകയാണ് നാഗചൈതന്യ. തങ്ങളുടെ വിവാഹ മോചന തീരുമാനം ഒരു ‘പരസ്പര തീരുമാനം’ തന്നെ ആയിരുന്നുവെന്നാണ് നാഗചൈതന്യ പറയുന്നത്. താനും സാമന്തയും തങ്ങളുടെ ജീവിതത്തില്‍ രണ്ട് വഴിക്ക് പിരിഞ്ഞെങ്കിലും ഇപ്പോഴും പരസ്പരം ബഹുമാനിക്കുന്നുണ്ടെന്ന് നാഗ Read More…
20 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കാനൊരുങ്ങി സെവാഗ്, ആരതിയുമായി പിരിയുന്നു
സ്‌ഫോടനാത്മക ബാറ്റിംഗിന് പേരുകേട്ട ഇന്ത്യന്‍ ടീമിലെ ഒരു കാലത്തെ സൂപ്പര്‍ ബാറ്റ്‌സ്മാനായിരുന്ന വീരേന്ദര്‍ സെവാഗും ഭാര്യ ആരതി അഹ്‌ളാവതും വേര്‍പിരിയുന്നു. ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം കളി വിലയിരുത്തലുകാരനൂം കമന്റേറ്ററുമൊക്കെയായി മാറിയിരിക്കുന്ന സെവാഗ് ഭാര്യ ആരതിയുമായി 20 വര്‍ഷത്തെ ദാമ്പത്യത്തിനാണ് വിരാമമിടുന്നത്. 2004 ല്‍ വിവാഹിതരായ ഇരുവര്‍ക്കും രണ്ട ആണ്‍കുട്ടികളുമുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ ഇരുവരും പരസ്പരം അണ്‍ഫോളോ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ഇരുവരും രണ്ടു വഴിയിലായേ എന്ന ആശങ്കയിലായിരുന്നു ആരാധകര്‍. ഇരുവരും ഇപ്പോള്‍ മാസങ്ങളായി രണ്ടിടങ്ങളിലായിട്ടാണ് താമസിക്കുന്നതെന്നും ഇരുവരും Read More…
‘വിവാഹമോചന ദിനം’ എന്നാണെന്ന് അറിയാമോ? ബ്രേക്കപ്പ് ഡേ ജനുവരിയിലെ ആദ്യ തിങ്കളാഴ്ച
മനുഷ്യര്‍ ഏറ്റവും കൂടുതല്‍ വിവാഹമോചനത്തിനായി തെരഞ്ഞെടുക്കുന്ന മാസം ഏതാണെന്നറിയാമോ? വിദഗ്ദ്ധരുടെ കണ്ടെത്തല്‍ ജനുവരിയെന്നാണ്. ജനുവരിയിലെ ആദ്യ തിങ്കളാഴ്ചയാണ് മിക്കപ്പോഴും വേര്‍പിരിയലുകള്‍ നടക്കുന്നതെന്നും അതിനാല്‍ ജനുവരിയെ നിയമവൃത്തങ്ങളില്‍ ‘വിവാഹമോചനമാസം’ എന്നു വിളിക്കാറുണ്ടെന്നുമാണ് കണ്ടെത്തല്‍. ആ ദമ്പതികള്‍ക്ക് ജനുവരി ഏറ്റവും വെല്ലുവിളി നിറഞ്ഞ മാസമായി വിശേഷിപ്പിക്കപ്പെടുന്നു. പുതിയ വര്‍ഷം ആരംഭിക്കുമ്പോള്‍ കുഴപ്പങ്ങള്‍ ഒഴിവാക്കാനും വേര്‍പിരിയാനും ധാരാളം ദമ്പതികള്‍ വര്‍ഷാവസാനം വരെ കാത്തിരിക്കുന്നു. വര്‍ഷത്തിലെ ആദ്യ മാസം, പ്രത്യേകിച്ച് അതിന്റെ ആദ്യ പകുതിയില്‍, ഏറ്റവും ഉയര്‍ന്ന വിവാഹമോചന ഫയലിംഗുകള്‍ നടക്കാറുണ്ട്. ചിലപ്പോള്‍ Read More…
ബ്രാഡ്പിറ്റുമായുള്ള ഡൈവോഴ്സ് കേസ് ഒത്തുതീര്‍പ്പായി; ആഞ്ജലീന ജോളി ഫ്രഞ്ചു പഠിക്കുന്ന തിരക്കില്‍
ബ്രാഡ്പിറ്റുമായുള്ള വിവാഹമോചനക്കേസ് ഒത്തുതീര്‍പ്പാക്കിയ ഹോളിവുഡ് സൂപ്പര്‍നടി ആഞ്ജലീന ജോളി ഫ്രഞ്ച് പഠിക്കുന്ന തിരക്കിലാണ്. ഓപ്പറഗായിക മരിയാ കാലസിന്റെ ജീവിതം പറഞ്ഞ ബയേപിക് ‘മരിയ’യയുടെ റിലീസിന് ശേഷം തിരക്കിലായിരുന്ന നടി തന്റെ അടുത്ത ചിത്രത്തിന്റെ പണിപ്പുരയിലാണ്. ‘സ്റ്റിച്ചസ്’ എന്ന് വിളിക്കപ്പെടുന്ന ഈ പ്രോജക്റ്റ് ഫാഷന്‍ ലോകത്തെക്കുറിച്ചാണ് പറയുന്നത്. ഇതിന്റെ ഭാഗമായി അവളുടെ കഥാപാത്രത്തിന് ഫ്രഞ്ചും ഇംഗ്ലീഷും സംസാരിക്കേണ്ടതുണ്ട്. സിനിമയ്ക്ക് വേണ്ടി മറ്റൊരു ഭാഷാപഠനം നടത്തിയ അമേരിക്കക്കാരി ഇപ്പോള്‍ ഭാഷയില്‍ പ്രാവീണ്യമുള്ളയാളാണെന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തേ ചരിത്രത്തിലെ Read More…
3 വര്‍ഷം മുമ്പ് വിവാഹമോചനം; പക്ഷേ ഇപ്പോഴും മുന്‍ ഭാര്യയുമായി ഈ നടന്‍ പ്രണയത്തിലാണ്
കിരണ്‍ റാവു സംവിധാനം ചെയ്ത് റാവു, ആമിര്‍ ഖാന്‍, ജ്യോതി ദേശ്പാണ്ഡെ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച 2023-ലെ മികച്ച ചിത്രമായിരുന്നു ലാപത ലേഡീസ്. 2025 ലെ ഓസ്‌കാറിലെക്ക് ചിത്രത്തിന്റെ പേര് നിര്‍ദ്ദേശിച്ചെങ്കിലും അവസാന നിമിഷം ചിത്രം പുറത്താകുകയായിരുന്നു. നിതാന്‍ഷി ഗോയല്‍, പ്രതിഭാ റാണ, സപര്‍ഷ് ശ്രീവാസ്തവ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്. നിര്‍മ്മാതാവ് സംവിധായിക എന്നതിലുപരി ആമിര്‍ഖാനും കിരണ്‍ റാവുവും തമ്മില്‍ മറ്റൊരു ബന്ധവും കൂടിയുണ്ട്. ഇരുവരും ഒരു കാലത്ത് ഭാര്യാഭര്‍ത്താക്കന്മാര്‍ ആയിരുന്നു. എന്നാല്‍ മൂന്ന് Read More…
പ്ലീസ് ഒന്നൊഴിഞ്ഞ് തരുമോ? കാമുകന്റെ ഭാര്യയ്ക്ക് ഒന്നരക്കോടി നല്‍കി യുവതി; ഒടുവില്‍ വന്‍ട്വിസ്റ്റ്|
വിവാഹിതനായ സഹപ്രവര്‍ത്തകനുമായി കടുത്തപ്രണയം, അത് അസ്ഥിയില്‍ പിടിച്ചപ്പോള്‍ ബന്ധം ഒഴിയുന്നതിനായി കാമുകന്റെ ഭാര്യയ്ക്ക് ‘ഡിവോഴ്സ് ഫീസ്’ നല്‍കി കാമുകി. ചൈനയിലാണ് പിന്നീട് വന്‍ ട്വിസ്റ്റിലേയ്ക്ക് തിരിഞ്ഞ സംഭവം. ഒരു മില്യണിലേറെ യുവാന്‍ (ഏകദേശം 1.4 കോടി രൂപ)യാണ് ഷി എന്ന യുവതി കാമുകന്റെ ഭാര്യയ്ക്ക് ന്ഷ്ടപരിഹാരമായി നല്‍കിയത്. കിട്ടിയ പണം സന്തോഷത്തോടെ ഭാര്യ സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ പറഞ്ഞ സമയം ആയപ്പോള്‍ ഒഴിഞ്ഞുപോകാമെന്ന വാഗ്ദാനത്തില്‍ നിന്നും ഭാര്യ നൈസായി പിന്‍മാറി. ഇതോടെ വെട്ടിലായ കാമുകി പണം തിരികെ Read More…
ധനുഷും ഐശ്വര്യ രജനികാന്തും ഔദ്യോഗികമായി വേർപിരിഞ്ഞു
മുംബൈ: നടൻ ധനുഷിനും ഐശ്വര്യ രജനീകാന്തിനും ചെന്നൈ കുടുംബ കോടതി ഔദ്യോഗികമായി വിവാഹമോചനം അനുവദിച്ചു. ഒരുമിച്ച് ജീവിക്കാൻ കഴിയില്ലെന്ന് ഇരുകൂട്ടരും വ്യക്തമാക്കിയതിന് പിന്നാലെയാണ് കോടതിയുടെ വിധി. മൂന്ന് തവണയാണ് ഈ കേസ് കോടതി പരിഗണിച്ചത്. മൂന്ന് തവണയും ഹിയറിംഗിന് ഹാജരാകാത്തതിനാല്‍ ഇരുവരും അനുരഞ്ജനത്തിലേര്‍പ്പെടുമെന്ന് അടുത്തിടെ അഭ്യൂഹങ്ങള്‍ പരന്നിരുന്നു.നവംബർ 21 ന് ധനുഷും ഐശ്വര്യയും ചെന്നൈയിലെ കുടുംബ കോടതിയിൽ ഹാജരായി വേർപിരിയാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. 2004-ൽ ചെന്നൈയിലാണ് ഇരുവരും വിവാഹിതരായത്. 18 വർഷത്തെ ദാമ്പത്യത്തിന് ശേഷം, വേർപിരിയാനുള്ള തീരുമാനം Read More…