പ്രശസ്തരായ ദമ്പതികളായ നടന്‍ ധനുഷും രജനികാന്തിന്റെ മൂത്ത മകള്‍ ഐശ്വര്യയും ഇപ്പോള്‍ വിവാഹമോചനത്തില്‍ നിന്നും പിന്നോക്കം പോകുകയാണോ? ഇവരുടെ കേസിന്റെ അടുത്ത വാദം ഒക്ടോബര്‍ 19 ന് ചെന്നൈ കുടുംബ കോടതി ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. 2022 ല്‍ വേര്‍പിരിയാന്‍ തീരുമാനിച്ച ധനുഷും ഐശ്വര്യയും വേര്‍പിരിയലിനുള്ള അപേക്ഷ നല്‍കി കാത്തിരിക്കുകയാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രണയത്തിലായ ധനുഷും ഐശ്വര്യയും 2004-ലാണ് വിവാഹം കഴിച്ചത്. അവര്‍ക്ക് രണ്ട് ആണ്‍മക്കളുമുണ്ട്. അവരുടെ ബന്ധത്തില്‍ നേരിട്ട വെല്ലുവിളികള്‍ 2022-ല്‍ വേര്‍പിരിയലിലേക്ക് നയിച്ചു. ഈ സാഹചര്യത്തില്‍, Read More…
Tag: Dhanush
ധനുഷും ഐശ്വര്യാ രജനീകാന്തും പുന:സമാഗമത്തിന് ? വേര്‍പിരിയല്‍ അവസാനിക്കുന്നു ?
നടന്‍ ധനുഷും സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ മകള്‍ ഐശ്വര്യ രജനീകാന്തും 2022 ല്‍ വേര്‍പിരിയല്‍ പ്രഖ്യാപിച്ചപ്പോള്‍ ഞെട്ടിയത് ആരാധകരായിരുന്നു. 18 വര്‍ഷം നീണ്ട ദാമ്പത്യം അവസാനിപ്പിച്ചാണ് ഇരുവരും വിവാഹമോചനത്തിന് അപേക്ഷ നല്‍കിയത്. എന്നാല്‍ കോടതി ഇതുവരെ ഇരുവരേയും വേര്‍പെടുത്തലിന്റെ അന്തിമരൂപം നല്‍കിയിട്ടില്ല. അതുകൊണ്ടു തന്നെ ഇരുവരും വീണ്ടും ഒന്നിച്ചേക്കുമോ എന്ന തരത്തിലുള്ള സൂചനകളൊക്കെ പുറത്തുവരുന്നുണ്ട്. രണ്ടുകുട്ടികളുടെ മാതാപിതാക്കളായ ഇരുവരും ഒന്നിച്ചു കാണാന്‍ ആരാധകരും ആഗ്രഹിക്കുന്നു. അടുത്തിടെ, ഐശ്വര്യയുടെ ഏറ്റവും പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റ് ധനുഷ് ലൈക്ക് ചെയ്തതിനെത്തുടര്‍ന്ന് Read More…
ധനുഷിന്റെ സംവിധാനത്തില്‍ നിത്യാമേനോന്‍ ; തിരുച്ചിത്രമ്പലത്തിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നു
തിരുച്ചിത്രമ്പലത്തിലൂടെ മികച്ച നടിക്കുളള ദേശീയ ചലച്ചിത്ര അവാര്‍ഡാണ് നിത്യാമേനോന്‍ നേടിയെടുത്തത്. തിരുച്ചിത്രമ്പലത്തിന് ശേഷം ധനുഷുമായി നടി വീണ്ടും ഒന്നിക്കുന്നു. അതും ധനുഷിന്റെ തന്നെ സംവിധാനത്തില്‍. ഇത് സ്ഥിരീകരിച്ച് നിത്യമാധ്യമങ്ങളോട് പറഞ്ഞു, ”തിരുചിത്രമ്പലത്തിന് ശേഷം ഞാന്‍ ധനുഷിനൊപ്പം മറ്റൊരു സിനിമ ചെയ്യാന്‍ പോകുന്നു. അദ്ദേഹം അത് സംവിധാനം ചെയ്യുന്നു. അത് തികച്ചും മനോഹരമായ മറ്റൊരു സിനിമയാണ്. പിന്നെ നിങ്ങളാണ് ആദ്യം അറിയുന്നത്. ഞാന്‍ ആദ്യമായി അതിനെക്കുറിച്ച് സംസാരിക്കുന്നു. അതെ, ഞാന്‍ ആ സിനിമ ചെയ്യാന്‍ പോകുന്നു. ‘ തിരുച്ചിത്രമ്പലത്തില്‍ Read More…
അവഞ്ചേഴ്‌സ് യൂണിവേഴ്‌സിലേക്ക് ധനുഷും ; അടുത്ത ഹോളിവുഡ് സിനിമയ്ക്കായി ആരാധകര്‍ക്ക് കാത്തിരിക്കാം
തമിഴിലെ സൂപ്പര്‍താരം ധനുഷിനെ സംബന്ധിച്ചിടത്തോളം ഏറെ അനുകൂലമായ സമയമാണെന്ന് വേണം കരുതാന്‍. താരം സംവിധായകനായ രായന്‍ വന്‍വിജയം നേടി തീയേറ്ററുകളില്‍ പണംവാരുമ്പോള്‍ താരത്തെ അന്വേഷിച്ച് ഹോളിവുഡില്‍ നിന്നുള്ള രണ്ടാമത്തെ വിളിയും. മിക്കവാറും ഹോളിവുഡിലെ ഇതിഹാസനടന്മാരില്‍ ഒരാളായ റോബര്‍ട്ട് ബ്രൗണി ജൂനിയറിനൊപ്പം താരം സ്‌ക്രീന്‍ സ്‌പേസ് പങ്കിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അവേഞ്ചഴ്‌സ് ഡൂംസ്‌ഡേയില്‍ അഭിനയിക്കാന്‍ റൂസ്സോ ബ്രദേഴ്‌സ് താരവുമായി ചര്‍ച്ചയിലാണെന്നാണ് സൂചനകള്‍. മുമ്പ് ദി ഗ്രേ മാനില്‍ ഒരുമിച്ച് ജോലിചെയ്തതിന്റെ പരിചയമാണ് റൂസ്സോബ്രദേഴ്‌സിനെ ധനുഷിലേക്ക് വീണ്ടുമെത്തിച്ചിരിക്കുന്നത്. ദി ഗ്രേമാനില്‍ ഇന്ത്യന്‍ Read More…
ധനുഷിന്റെ സ്റ്റണ്ട് ചെയ്ത ഡ്യൂപ്പിന്റെ ചിത്രം വൈറലാകുന്നു; ‘രായന്‍’ ബോക്‌സോഫീസില്‍ കുതിക്കുന്നു
ധനുഷിന്റെ ‘രായണ്‍’ ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ തകര്‍പ്പന്‍ മുന്നേറ്റം നടത്തുകയാണ്. തമിഴ്, തെലുങ്ക് ഭാഷകളില്‍ ‘രായണ്‍’ ഗംഭീരപ്രകടനം നടത്തുമ്പോള്‍ നടനായും സംവിധായകനായും ധനുഷിന്റെ ഗംഭീരപ്രകടനം തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. എന്നാല്‍ രായനിലെ ഒരു രംഗത്തിനായി ധനുഷ് ബോഡി ഡബിള്‍ ഉപയോഗിച്ചതിന്റെ റിപ്പോര്‍ട്ടുകള്‍ വൈറലാകുകയാണ്. സെറ്റില്‍ നിന്ന് നടി ദുഷാര വിജയനൊപ്പം ധനുഷിന്റെ ബോഡി ഡബിള്‍ ചെയ്യുന്നയാളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധ നേടി. ധനുഷും ഡ്യൂപ്പും നടിയും ഒരുമിച്ച് നിലക്കുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. ധനുഷ് സ്വന്തമായി ചിത്രത്തിനായി Read More…
ധനുഷിന്റെയും ഐശ്വര്യയുടേയും ബന്ധം തകരാന്‍ കാരണം… ഈ നടി പറയുന്നത് കേള്‍ക്കൂ
നടന്‍ ധനുഷും ഐശ്വര്യാരജനീകാന്തും തമ്മില്‍ വേര്‍പിരിഞ്ഞിട്ട് രണ്ടു വര്‍ഷമായി. 18 വര്‍ഷം നീണ്ട ദാമ്പത്യം അവസാനിപ്പിച്ച് ഇരുവരും വിവാഹമോചനത്തിന് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുകയുമാണ്. അതിനിടയില്‍ ഇരുവരും തമ്മില്‍ പിരിയാനുള്ള സാഹചര്യത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എത്തുകയാണ് പാട്ടുകാരി സുചിത്ര. ഇരുവരും പിരിയാനുള്ള കാരണം വിവാഹബന്ധത്തില്‍ വിശ്വാസ്യത കാണിക്കാതെ ഇരുവരും പരസ്പരം വഞ്ചിക്കുയായിരുന്നു എന്നാണ് വെളിപ്പെടുത്തല്‍. അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്. മക്കളെ വളരെ നന്നായി പരിപാലിക്കുന്ന പിതാവാണ് ധനുഷെങ്കിലും അദ്ദേഹം കുടുംബം നോക്കില്ലെന്നാണ് Read More…
കടല്‍ത്തീരത്തിന് അഭിമുഖമായി മനോഹര സൗധം ; ഐശ്വര്യ വാങ്ങിയ പുതിയ വീട് സംസാരവിഷയം
സംവിധായിക ഐശ്വര്യ രജനികാന്ത് ചെന്നൈയിലെ ബീച്ചിന് അഭിമുഖമായി ഒരു പുതിയ വീട് വാങ്ങി. നടന്റെ മകള്‍, ധനുഷില്‍ നിന്ന് വേര്‍പിരിഞ്ഞ ശേഷം, മക്കളായ ലിംഗയ്ക്കും യാത്രയ്ക്കും ഒപ്പം തേനാംപേട്ടിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്നു, ഇപ്പോള്‍ അവര്‍ കടല്‍ത്തീരത്തിനടുത്തായി നിര്‍മ്മിച്ച പുതിയ വീട്ടിലേക്ക് മാറുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ വീടിന്റെ ഗൃഹപ്രവേശം അടുത്തിടെ നടന്നു, രജനികാന്തും ഭാര്യ ലത രജനികാന്തും മൂത്ത മകളുടെ വീട് സന്ദര്‍ശിച്ച് അവളുടെ പുതിയ വാസസ്ഥലം ആശീര്‍വദിച്ചു. സൂപ്പര്‍സ്റ്റാര്‍ നടന്‍ വീടിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ ഇഷ്ടപ്പെടുകയും Read More…
ധനുഷും ഐശ്വര്യയും നിയമപരമായി വേര്‍പിരിയുന്നു ; വിവാഹമോചനത്തിന് ഇരുവരും അപേക്ഷ നല്‍കി
സംവിധായിക ഐശ്വര്യ രജനികാന്തും നടനും സംവിധായകനുമായ ധനുഷും വിവാഹമോചനത്തിന് അപേക്ഷ നല്‍കി. ഞായറാഴ്ച ചെന്നൈ കുടുംബ കോടതിയില്‍ പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനവുമായി ബന്ധപ്പെട്ട സെക്ഷന്‍ 13 ബി പ്രകാരമാണ് നടപടി. 2022 ജനുവരിയില്‍ ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് തങ്ങളുടെ വിവാഹം അവസാനിപ്പിക്കാനുള്ള തീരുമാനം ദമ്പതികള്‍ പ്രഖ്യാപിച്ചത്. ഏകദേശം ഒന്നര വര്‍ഷത്തിന് ശേഷം, പരസ്പര സമ്മതത്തോടെ അവര്‍ വിവാഹമോചനത്തിന് ഔദ്യോഗികമായി ഫയല്‍ ചെയ്തു, അവരുടെ കേസ് ഉടന്‍ പരിഗണിക്കും. വേര്‍പിരിയല്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് മക്കളുടെ സ്‌കൂള്‍ പരിപാടികളില്‍ ഇരുവരും ഒരുമിച്ച് Read More…
ഇളയരാജയുടെ ജീവിതം പറയുന്ന സിനിമയില്‍ വിശാല്‍ വൈരമുത്തു ? എ.ആര്‍.റഹ്മാനായി ആര് എത്തും?
പ്രശസ്ത തെന്നിന്ത്യന്‍ നടന്‍ ധനുഷ്, വരാനിരിക്കുന്ന ഒരു ബയോപിക്കില്‍ ഇതിഹാസ സംഗീത സംവിധായകന്‍ ഇളയരാജയെ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു എന്ന വിവരം ഇതിനകം തെന്നിന്ത്യയില്‍ വൈറലായി കഴിഞ്ഞിരിക്കുകയാണ്. അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഇളയരാജയുടെ ജീവിതത്തിലേക്കും സംഗീതയാത്രയിലേക്കും ആഴ്ന്നിറങ്ങുമെന്ന് വാഗ്ദാനം ചെയ്യുന്നു. ധനുഷിന്റെ ഇളയരാജയുടെ ചിത്രത്തിന് പുറമേ, സംഗീത സംവിധായകന്റെ ജീവിതത്തിലെ മറ്റ് പ്രധാന വ്യക്തികളെ കാസ്റ്റിംഗ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. തന്റെ കഥയില്‍ അവിഭാജ്യമായ സംഗീത സംവിധായകന്‍ എആര്‍ റഹ്മാന്‍, സംവിധായകന്‍ Read More…