നുഷ്യര്‍ക്കു ചുറ്റും രഹസ്യ പ്രകാശം കാണാന്‍ കഴിയുമെന്ന് ആത്മീയ വിശ്വാസികളുടെ അവകാശവാദം സ്‌ഥിരീകരിച്ചു ശാസ്‌ത്രജ്‌ഞര്‍. എന്നാല്‍, പ്രകാശത്തിന്റെ പേരില്‍ അത്ഭുതം വേണ്ടെന്നു കാനഡയിലെ കാല്‍ഗറി സര്‍വകലാശാലയിലെ ഗവേഷകര്‍ വ്യക്‌തമാക്കി. ജീവികളുടെ ശരീരം നേരിയതോതില്‍ പ്രകാശം പുറപ്പെടുവിക്കുന്നുണ്ട്. അവ മരിക്കുന്നതോടെ അപ്രത്യക്ഷമാകും. അത് ഒരു രഹസ്യ ശക്‌തിയോ മനുഷ്യാത്മാവിനുള്ള തെളിവോ അല്ല, മറിച്ച് അള്‍ട്രാവീക്ക് ഫോട്ടോണ്‍ എമിഷന്‍ എന്ന ഭൗതിക പ്രതിഭാസമാണെന്നു ഗവേഷകര്‍ വ്യക്‌തമാക്കി. ജീവജാലങ്ങളിലെ കോശങ്ങള്‍ ഊര്‍ജം ഉത്‌പാദിപ്പിക്കുമ്പോള്‍, രാസപ്രക്രിയകളില്‍നിന്നു ഫോട്ടോണുകള്‍/പ്രകാശകണങ്ങളുടെ രൂപത്തില്‍ ചെറിയ അളവിലുള്ള പ്രകാശം Read More…
Tag: death
സംസ്‌ക്കാരം കഴിഞ്ഞു; ആത്മശാന്തി പ്രാര്‍ത്ഥനയ്ക്ക് മരണപ്പെട്ടയാള്‍ ജീവനോടെയെത്തി…!
ശവസംസ്‌കാരത്തിന് ശേഷം നടന്ന ആത്മശാന്തി പ്രാര്‍ത്ഥനാ യോഗത്തില്‍ മരണപ്പെട്ടെന്ന് കരുതി ശവമടക്കം നടത്തിയ 43 കാരന്‍ പ്രത്യക്ഷപ്പെട്ടു. ഗുജറാത്തിലെ മെഹ്സാന നഗരത്തില്‍ ഉണ്ടായ ഞെട്ടിക്കുന്ന സംഭവത്തില്‍ ബ്രിജേഷ് സുത്താര്‍ എന്നയാളാണ് സ്വന്തം ശവമടക്ക് പ്രാര്‍ത്ഥനയില്‍ ജീവനോടെ പ്രത്യക്ഷപ്പെട്ടത്. ഒക്ടോബര്‍ 27 നായിരുന്നു ബ്രിജേഷ് സുത്താറിനെ കാണാതായത്. വീട്ടുകാര്‍ എല്ലായിടത്തും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ഇവരെ കാണാനില്ലെന്ന് കാണിച്ച് പോലീസില്‍ പരാതി നല്‍കി. ആളെ കാണാതായി രണ്ടാഴ്ച കഴിഞ്ഞ്, നവംബര്‍ 10 ന്, സബര്‍മതി പാലത്തിന് സമീപം Read More…
ചികിത്സക്കിടെ 11 മിനിറ്റ് നേരത്തേക്ക് ‘മരിച്ചു’, താന്‍ സ്വര്‍ഗംവരെ പോയെന്ന് സ്ത്രീയുടെ വെളിപ്പെടുത്തല്‍
ജനിച്ചാല്‍ മരണം ഉറപ്പാണ്. അതുകൊണ്ട് തന്നെ മരണം ജീവിതത്തിന്റെ അനിവാര്യമായ ഘട്ടമാണ്. എന്നാല്‍ പലപ്പോഴും നാം ചിന്തിക്കുന്ന ഒരു കാര്യം മരണശേഷം നമുക്ക് എന്താണ് സംഭവിക്കുന്നത് എന്നാണ്. ഇതുമായി ബന്ധപ്പെട്ട് നിരവധി ഗവേഷണങ്ങളും പഠനങ്ങളും നടത്തിയിട്ടുണ്ടെങ്കിലും മരണശേഷം യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത് എന്താണെന്ന് ഇന്നും അജ്ഞമായി തുടരുകയാണ്. ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ മരിച്ചുകഴിഞ്ഞാല്‍ ആളുകള്‍ എവിടേക്കാണ് പോകുന്നതെന്നോ എന്താണ് സംഭവിക്കുന്നതെന്നോ ആര്‍ക്കും അറിയില്ല. വ്യത്യസ്ത സംസ്‌കാരങ്ങളും മതങ്ങളും തത്ത്വചിന്തകളും മരണാനന്തര ജീവിതത്തിലോ പുനര്‍ജന്മത്തിലോ ഉള്ള വിശ്വാസങ്ങള്‍ മുതല്‍ ശാശ്വത Read More…
‘ആക്ഷന്‍ പറയുമ്പോള്‍ മരിക്കണം, കട്ട് പറയുമ്പോള്‍ എഴുന്നേല്‍ക്കരുത്’; തന്റെ ‘സ്വപ്ന മരണ’ത്തെപ്പറ്റി കിംഗ് ഖാന്‍
ബോളിവുഡിന്റെ കിംഗ് ഖാനാണ് ഷാരൂഖ് ഖാന്‍. സിനിമകള്‍ വിജയിക്കാന്‍ കഠിനമായ പ്രതിബദ്ധതയും കഠിനാധ്വാനവും ആവശ്യമാണ്. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങള്‍ കൊണ്ട് ഇപ്പോഴും ബോളിവുഡില്‍ വമ്പന്‍ ഹിറ്റുകള്‍ സമ്മാനിയ്ക്കുന്നത് ഷാരൂഖ് മാജിക് തന്നെയാണ്. അടുത്തിടെ ഒരു അഭിമുഖത്തില്‍, തന്റെ ഏറ്റവും വലിയ ആഗ്രഹത്തെ കുറിച്ച് തുറന്നു പറഞ്ഞിരിയ്ക്കുകയാണ് കിംഗ് ഖാന്‍. തന്റെ ജീവിതത്തിന്റെ അവസാന ദിവസം വരെ അഭിനയിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും ഒരു സിനിമാ സെറ്റില്‍ മരിക്കാനാണ് തന്റെ ആഗ്രഹമെന്നുമാണ് താരം തുറന്നു പറഞ്ഞിരിയ്ക്കുന്നത്. മികച്ച ഒരു നടനല്ലെങ്കിലും, Read More…
7തവണ മരണത്തെ തോല്‍പ്പിച്ചു, പക്ഷേ ലോകത്തിലെ ഏറ്റവും ഭാഗ്യവാനും ഈ മനുഷ്യനാണ്
ലോകത്തിലെ ജീവിച്ചിരിക്കുന്ന ഏറ്റവും ഭാഗ്യവാനായ മനുഷ്യനായി ക്രൊയേഷ്യക്കാരനായ ഫ്രെയ്ൻ സെലാക്ക്. സിനിമാക്കഥളെ വെല്ലുന്ന ജീവിതം. അവിശ്വസനീയമാണ് ഈ മനുഷ്യന്റെ കഥ. എന്നാല്‍ യാഥാർത്ഥ്യം വളരെ വിചിത്രമാണ്. അവിശ്വസനീയമാംവിധം ഭയാനകമായ സംഭവങ്ങളുടെ നീണ്ട ഒരു നിരയാണ് സെലക്കിന്റെ ഈ കൗതുകകരമായ കഥ. 1929 ൽ ക്രൊയേഷ്യയിലാണ് ഫ്രെയ്ൻ സെലാക്ക് ജനിച്ചത്. ഒരു ഒക്ടോജെനേറിയൻ സംഗീത അദ്ധ്യാപകന്റെ തികച്ചും സാധാരണ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. പക്ഷേ അവിശ്വസനീയമായ നീണ്ട സംഭവശൃംഖലയ്ക്ക് തുടക്കമിട്ട ദുരന്തപൂർണമായ ബസ്-ട്രെയിൻ യാത്ര വരെ മാത്രമായിരുന്നു ആ സാധാരണ Read More…
രണ്ടാം നിലയില്‍ നിന്ന് എസി തലയിലേക്ക് വീണു ; 18 കാരന് ദാരുണാന്ത്യം
കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് എയര്‍ കണ്ടീഷനിംഗ് യൂണിറ്റ് വീണ് 18 കാരന്‍ മരിച്ചു. ശനിയാഴ്ച വൈകുന്നേരം ഡല്‍ഹിയിലെ കരോള്‍ ബാഗ് ഏരിയയില്‍ നടന്ന സംഭവത്തല്‍ ജിതേഷ് ഛദ്ദ എന്ന 18 കാരനാണ് മരിച്ചത്. ജിതേഷ് തന്റെ സുഹൃത്തായ 17 കാരനായ പ്രാന്‍ഷുവിനോട് സംസാരിച്ചുകൊണ്ടിരിക്കെ വൈകുന്നേരം 6:40 നാണ് അപകടമുണ്ടായത്. സംഭവം സിസിടിവിയില്‍ പതിഞ്ഞിരുന്നു. ജിതേഷ് തന്റെ സ്‌കൂട്ടറില്‍ ഇരുന്ന് സുഹൃത്തുമായി സംസാരിക്കുമ്പോള്‍ ഔട്ട്‌ഡോര്‍ എസി യൂണിറ്റ് മുകളിലേക്ക് വീഴുകയായിരുന്നു. ജിതേഷിനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം Read More…
ഒമ്പത് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന് 27 കാരി മാതാവ് വിഷം കൊടുത്തു ; കുട്ടിരക്ഷപ്പെട്ടു, അമ്മ തൂങ്ങിമരിച്ചു
ചന്ദ്രാപൂര്‍: മഹാരാഷ്ട്രയിലെ ചന്ദ്രാപൂരില്‍ ഒമ്പത് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന് 27 കാരി മാതാവ് വിഷം കൊടുത്ത ശേഷം തൂങ്ങിമരിച്ചു. സംഭവത്തില്‍ മാതാവ് മരണമടഞ്ഞപ്പോള്‍ വിഷം ഉള്ളില്‍ ചെന്ന കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. യുവതിയുടെ ഭര്‍ത്താവിനും കുടുംബത്തിനുമെതിരേ പോലീസ് കേസെടുത്തു. ഭര്‍ത്താവിനും കുടുംബത്തിനുമെതിരേ നേരത്തേ യുവതിയുടെ മാതാവ് മകളെ പീഡിപ്പിക്കന്നതായി പരാതി നല്‍കിയ സാഹചര്യത്തിലാണ് കേസെടുത്തിരിക്കുന്നത്. പല്ലവി വിനോദ് ധോക്കേ എന്ന യുവതി മുംബൈയില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയുള്ള ഷഗോവന്‍ ഗ്രാമത്തിലെ തന്നെ വിവാഹം കഴിച്ചുകൊണ്ടുവന്ന വീട്ടില്‍ Read More…
മരണത്തിലും പിരിഞ്ഞില്ല; കാന്‍സര്‍ബാധിച്ച് ഭര്‍ത്താവ് മരിക്കുന്നതിന് മുന്ന് ദിവസംമുമ്പ് ഹൃദയാഘാതം വന്ന് ഭാര്യ മരിച്ചു
മാരകരോഗം ബാധിച്ച ഭര്‍ത്താവില്ലാതെ ജീവിക്കുന്നതിനെക്കുറിച്ച് അവര്‍ക്ക് ചിന്തിക്കാന്‍ പോലുമാകുമായിരുന്നില്ല. പത്തുവര്‍ഷമായി ഇണപിരിയാതെ സ്‌നേഹിച്ച ദമ്പതികള്‍ ഒടുവില്‍ മരണത്തിലും ഒരുമിച്ചു. കാന്‍സര്‍ബാധിതനായി ഗുരുതരാവസ്ഥയില്‍ മരിച്ച ഭര്‍ത്താവ് മരണമടയുന്നതിന് മൂന്ന് ദിവസം മുമ്പ് ഭര്‍ത്താവ് വേര്‍പെടുന്നതിന്റെ ഹൃദയവ്യഥയില്‍ ഭാര്യ ഹൃദയാഘാതം വന്നു മരിച്ചു. ബ്രിട്ടനിലെ ഹൃദയം തകര്‍ക്കുന്ന ഇനിയും മരിക്കാത്ത പ്രണയത്തിലെ നായികാനായകന്മാര്‍ ഷാരോണും വെയ്ന്‍ ഡാനുമാണ്. പത്തുവര്‍ഷം മുമ്പ് വിവാഹത്തിലൂടെ ഒന്നിച്ച ഇരുവരും മരണത്തിലും വേര്‍പിരിഞ്ഞില്ല. 2023 ഒക്ടോബറിലായിരുന്നു വെയ്‌ന് ഞരമ്പില്‍ അര്‍ബുദമാണെന്ന് കണ്ടെത്തിയത്്. റേഡിയോ തെറാപ്പിക്ക് വിധേയനായ Read More…
ലൈവ്-ഇൻ പങ്കാളിയെ ഭയപ്പെടുത്താൻ റെയിൽവേ ട്രാക്കിൽ ചാടിയ യുവതിക്ക് ദാരുണാന്ത്യം
ലൈവ്-ഇൻ പങ്കാളിയെ ഭയപ്പെടുത്താൻ ആഗ്ര റെയിൽവേ ട്രാക്കിലേയ്ക്ക് ചാടിയ യുവതിക്ക് ട്രെയിനിടിച്ച് ദാരുണാന്ത്യം. റാണി എന്ന 38 കാരിയായ സ്ത്രീക്കാണ് ജീവൻ നഷ്ടപ്പെട്ടത്. തിങ്കളാഴ്ച രാത്രി 11:08 ഓടെയാണ് സംഭവം , റാണി തന്റെ ലൈവ്-ഇൻ പങ്കാളിയായ കിഷോറുമായി ചൂടേറിയ തർക്കത്തിൽ ഏർപ്പെടുകയും പിന്നീട് അയാളെ ഭയപ്പെടുത്താൻ റെയിൽവേ ട്രാക്കിലേക്ക് ചാടുകയുമാണ് ഉണ്ടായത്. പൊലീസ് റിപ്പോർട്ട് പ്രകാരം ലോഹമാണ്ടി പ്രദേശത്തെ ബർഫ് വാലി ഗലിയിലാണ് റാണിയും കിഷോറും ഒരുമിച്ച് താമസിച്ചിരുന്നത്. ചൗ മെയിൻ വെണ്ടറായി ജോലി ചെയ്യുന്ന Read More…