Oddly News

35കാരിയെ വിവാഹം ചെയ്ത് 75കാരൻ; ആദ്യരാത്രിയില്‍ തേടിയെത്തിയത് മരണം

ജൗന്‍പൂര്‍: ബന്ധുക്കളുടെ എതിര്‍പ്പ് അവഗണിച്ച് ഏകാന്തത അവസാനിപ്പിക്കാനാണ് മുപ്പത്തിയഞ്ചുകാരിയെ 75-ാം വയസില്‍ സംഗ്രുറാം വിവാഹം കഴിച്ചത്. ആദ്യരാത്രിയില്‍ തന്നെ അദ്ദേഹത്തെത്തേടി മരണമെത്തി. ഉത്തര്‍പ്രദേശിലെ ജൗന്‍പൂര്‍ ജില്ലയിലെ കുച്ഛക്കമുച്ഛ് ഗ്രാമത്തിലാണു സംഭവം. ഒരു വര്‍ഷം മുമ്പാണു സംഗ്രുറാമിന്റെ ആദ്യഭാര്യ മരിച്ചത്. അന്നു മുതല്‍ അദ്ദേഹം തനിച്ചായിരുന്നു. ആദ്യ വിവാഹത്തില്‍ മക്കളും ഇല്ലായിരുന്നു. പുനര്‍വിവാഹത്തെ തീരുമാനത്തെ ബന്ധുക്കള്‍ എതിര്‍ത്തെങ്കിലും അദ്ദേഹം മുന്നോട്ടുപോയി. ഞായറാഴ്ച അദ്ദേഹം ജലാലപൂര്‍ സ്വദേശിനിയായ മന്‍ഭാവതി(35)യെ വിവാഹം ചെയ്തു. വിവാഹം റജിസ്റ്റർ ചെയ്തതിന് പിന്നാലെ സമീപത്തെ ക്ഷേത്രത്തിൽ Read More…

Crime

നരഹത്യാക്കേസിൽ പിതാവിനെ അറസ്റ്റ് ചെയ്തു; പിന്നാലെ മകൻ കുളത്തിൽ ചാടി മരിച്ചു

നരഹത്യാക്കേസിൽ അച്ഛനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പതിനേഴുകാരനായ മകൻ കുളത്തിൽ ചാടി മരിച്ചു. കാഞ്ഞങ്ങാട് സ്വദേശിയും കരാറുകാരനുമായ നരേന്ദ്രന്റെ മകൻ കാശിനാഥനാണ് മരിച്ചത്. കാഞ്ഞങ്ങാട്ടെ വ്യവസായിയായ റോയ് ജോസഫിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് നരേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു കെട്ടിടത്തിൽനിന്ന് വീണാണ് റോയ് മരിച്ചത്. റോയിയെ നരേന്ദ്രൻ തള്ളിയിട്ടതാണെന്ന് റോയിയുടെ കുടുംബം ആരോപിച്ചിരുന്നു. ഈ ആരോപണത്തെ തുടർന്ന് നരേന്ദ്രനെതിരെ നരഹത്യാക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അച്ഛനെ അറസ്റ്റ് ചെയതിന് പിന്നാലെയാണ് കാശിനാഥൻ ജീവനൊടുക്കിയത്. വെള്ളിക്കോത്ത്‌ Read More…

Featured Myth and Reality

2 മിനിറ്റ് ‘മരിച്ച’ യുവതി ‘നീലചർമ്മമുള്ള’ മനുഷ്യമുഖമുള്ള ജീവികളെ കണ്ടെന്ന് , മരണാനന്തര ജീവിതം !

‘അന്യമായത്’ എന്ന ആശയം മനുഷ്യന്റെ മനസ്സിനെ ആകർഷിക്കുന്ന ഒരു പ്രഹേളികയാണ്. അന്യലോകം, അന്യജീവികൾ, അന്യഗ്രഹങ്ങൾ, അന്യജീവിതം – മനുഷ്യന് അജ്ഞാതമായ എന്തും അവരുടെ ശ്രദ്ധ ആകർഷിക്കുന്നു. മറ്റ് ഗ്രഹങ്ങളെയും ജീവികളെയും കുറിച്ചുള്ള പഠനം നാസയെയും മറ്റ് ബഹിരാകാശ ഏജൻസികളെയും പോലുള്ള സ്ഥാപനങ്ങൾ ആകാംക്ഷയോടെ നടത്തുമ്പോൾ, മരണാനന്തര ജീവിതം എന്ന ഭാഗം സാധാരണ മനുഷ്യർക്ക് ഏറെ കൗതുകമുണര്‍ത്തുന്ന ഒന്നാണ്. മരണശേഷം എന്ത് സംഭവിക്കുമെന്ന് എന്നും അത്ഭുതപ്പെടുന്ന മനസ്സിന്, രണ്ട് മിനിറ്റ് മരിച്ചെന്ന് വിധിയെഴുതിയ ഒരു സ്ത്രീയുടെ ഉത്തരം കേള്‍ക്കുക. Read More…

Oddly News

മൃതദേഹം കുളിപ്പിക്കാന്‍ വെന്റിലേറ്റര്‍ ട്യൂബ് മാറ്റി; ‘മരിച്ച’ ഹരിയാനക്കാരന്‍ ഞെട്ടിയുണര്‍ന്നു

സംസ്‌ക്കാരത്തിന് തൊട്ടുമുമ്പായി മരണപ്പെട്ടെന്ന് വിശ്വസിച്ചയാള്‍ ജീവിതത്തിലേക്ക് ഉണര്‍ന്നെണീറ്റ സംഭവം മുമ്പും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സമാനഗതിയില്‍ ഹരിയാനയിലെ യമുനാനഗര്‍ ജില്ലയിലെ കോട് മജ്രിയില്‍ നടന്ന സംഭവത്തില്‍ അന്ത്യകര്‍മങ്ങള്‍ നടത്തുന്നതിന് തൊട്ടുമുമ്പ് 75 കാരന്‍ അത്ഭുതകരമായി കണ്ണുതുറന്നു. മരിച്ചെന്ന് ഡോക്ടര്‍ വിധിയെഴുതി ശവസംസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായപ്പോള്‍, കുളിപ്പിക്കുന്നതിന് മുമ്പ് മൂക്കിലെ വെന്റിലേറ്ററിലെ ട്യൂബ് നീക്കം ചെയ്തപ്പോള്‍, ഷേര്‍ സിംഗ് പെട്ടെന്ന് ശ്വസിക്കാന്‍ തുടങ്ങി, ഇത് അദ്ദേഹത്തിന്റെ കുടുംബത്തെ സ്തബ്ധരും സന്തോഷഭരിതരുമായി മാറ്റി. യമുനനഗറിലെ ഏറ്റവും പ്രശസ്തമായ സ്വകാര്യ ആശുപത്രികളില്‍ ഒന്നിലെ Read More…

Oddly News

ഇറച്ചി അരക്കല്‍യന്ത്രം വൃത്തിയാക്കുമ്പോള്‍ അബദ്ധത്തില്‍ സ്വിച്ച് ഓണ്‍ ആയി; മൃതദേഹം കണ്ട് പോലീസുകാര്‍പോലും ഞെട്ടി

കാലിഫോര്‍ണിയയിലെ ഒരു ഫാസ്റ്റ് ഫുഡ് ഫാക്ടറിയിലെ ക്ലീനിംഗ് തൊഴിലാളിയായ 19 വയസ്സുള്ള ഒരാള്‍ ഇറച്ചി അരക്കല്‍ യന്ത്രത്തില്‍ കുടുങ്ങി ദാരുണമായി മരിച്ചു. ടീനയുടെ ബുറിറ്റോസ് ഭക്ഷ്യ സംസ്‌കരണ പ്ലാന്റിലാണ് സംഭവം. പോലീസ് പറയുന്നതനുസരിച്ച്, യുവാവ് യന്ത്രം വൃത്തിയാക്കിക്കൊണ്ടിരിക്കുമ്പോള്‍, മെഷീന്‍ പെട്ടെന്ന് സ്റ്റാര്‍ട്ട് ആയി തൊഴിലാളിയെ യന്ത്രം അകത്തേക്ക് വലിച്ചെടുത്തു. തന്റെ ഷിഫ്റ്റ് അവസാനിച്ച ശേഷം അദ്ദേഹം ഇറച്ചി അരക്കല്‍ യന്ത്രം വൃത്തിയാക്കുകയായിരുന്നു. പെട്ടെന്ന് അബദ്ധത്തില്‍ സ്വിച്ച് ഓണായി. പെട്ടെന്ന് മെഷീന്‍ സ്റ്റാര്‍ട്ട് ചെയ്ത് ക്ലീനറെ അകത്തേക്ക് വലിച്ചു. Read More…

Oddly News

”ഞാന്‍ എന്റെ ശരീരത്തിന് മുകളിലൂടെ ഒഴുകിനടന്നു പിന്നീട് എല്ലാം ഇരുണ്ടു” ; എട്ടു മിനിറ്റ് മരിച്ചതായി പ്രഖ്യാപിച്ച യുവതി

എട്ട് മിനിറ്റ് നേരത്തേക്ക് മരിച്ചതായി പ്രഖ്യാപിക്കപ്പെട്ട ഒരു യുഎസ് വനിതയുടെ മരണത്തെക്കുറിച്ചുള്ള വിചിത്രമായ പ്രസ്താവനകള്‍ കൗതുകമാകുന്നു. കൊളറാഡോ നിവാസിയായ ബ്രിയാന ലാഫെര്‍ട്ടി താന്‍ തന്റെ നിര്‍ജീവ ശരീരത്തിന് മുകളിലൂടെ ഒഴുകുന്നതായി തോന്നിയെന്നും സമയമില്ലാത്ത ഒരു മണ്ഡലത്തിലേക്ക് പ്രവേശിക്കുകയും ചെയ്തതായിട്ടാണ് പറഞ്ഞിരിക്കുന്നത്. ജീവന് ഭീഷണിയായതും ശരീരത്തിന്റെ നിയന്ത്രണം നഷ്ടമാകുന്നതുമായ ന്യൂറോളജിക്കല്‍ ഡിസോര്‍ഡറായ മയോക്‌ളോണസ് ഡിസ്‌റ്റോണിയ എന്ന അവസ്ഥയിലൂടെയായിരുന്നു 33 കാര കടന്നു പോയിരുന്നത്. തയ്യാറാണോ എന്ന് ചോദിക്കുന്ന ശബ്ദം കേട്ടതായി താന്‍ ഓര്‍ക്കുന്നുണ്ടെന്ന് മിസ് ലാഫെര്‍ട്ടി പറഞ്ഞു, പിന്നീട് Read More…

Oddly News

മനുഷ്യര്‍ക്കും ജീവികള്‍ക്കും ചുറ്റും രഹസ്യപ്രകാശം! മരിക്കുമ്പോള്‍ പക്ഷേ അപ്രത്യക്ഷമാകും

നുഷ്യര്‍ക്കു ചുറ്റും രഹസ്യ പ്രകാശം കാണാന്‍ കഴിയുമെന്ന്‌ ആത്മീയ വിശ്വാസികളുടെ അവകാശവാദം സ്‌ഥിരീകരിച്ചു ശാസ്‌ത്രജ്‌ഞര്‍. എന്നാല്‍, പ്രകാശത്തിന്റെ പേരില്‍ അത്ഭുതം വേണ്ടെന്നു കാനഡയിലെ കാല്‍ഗറി സര്‍വകലാശാലയിലെ ഗവേഷകര്‍ വ്യക്‌തമാക്കി. ജീവികളുടെ ശരീരം നേരിയതോതില്‍ പ്രകാശം പുറപ്പെടുവിക്കുന്നുണ്ട്‌. അവ മരിക്കുന്നതോടെ അപ്രത്യക്ഷമാകും. അത്‌ ഒരു രഹസ്യ ശക്‌തിയോ മനുഷ്യാത്മാവിനുള്ള തെളിവോ അല്ല, മറിച്ച്‌ അള്‍ട്രാവീക്ക്‌ ഫോട്ടോണ്‍ എമിഷന്‍ എന്ന ഭൗതിക പ്രതിഭാസമാണെന്നു ഗവേഷകര്‍ വ്യക്‌തമാക്കി. ജീവജാലങ്ങളിലെ കോശങ്ങള്‍ ഊര്‍ജം ഉത്‌പാദിപ്പിക്കുമ്പോള്‍, രാസപ്രക്രിയകളില്‍നിന്നു ഫോട്ടോണുകള്‍/പ്രകാശകണങ്ങളുടെ രൂപത്തില്‍ ചെറിയ അളവിലുള്ള പ്രകാശം Read More…

Oddly News

സംസ്‌ക്കാരം കഴിഞ്ഞു; ആത്മശാന്തി പ്രാര്‍ത്ഥനയ്ക്ക് മരണപ്പെട്ടയാള്‍ ജീവനോടെയെത്തി…!

ശവസംസ്‌കാരത്തിന് ശേഷം നടന്ന ആത്മശാന്തി പ്രാര്‍ത്ഥനാ യോഗത്തില്‍ മരണപ്പെട്ടെന്ന് കരുതി ശവമടക്കം നടത്തിയ 43 കാരന്‍ പ്രത്യക്ഷപ്പെട്ടു. ഗുജറാത്തിലെ മെഹ്സാന നഗരത്തില്‍ ഉണ്ടായ ഞെട്ടിക്കുന്ന സംഭവത്തില്‍ ബ്രിജേഷ് സുത്താര്‍ എന്നയാളാണ് സ്വന്തം ശവമടക്ക് പ്രാര്‍ത്ഥനയില്‍ ജീവനോടെ പ്രത്യക്ഷപ്പെട്ടത്. ഒക്ടോബര്‍ 27 നായിരുന്നു ബ്രിജേഷ് സുത്താറിനെ കാണാതായത്. വീട്ടുകാര്‍ എല്ലായിടത്തും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ഇവരെ കാണാനില്ലെന്ന് കാണിച്ച് പോലീസില്‍ പരാതി നല്‍കി. ആളെ കാണാതായി രണ്ടാഴ്ച കഴിഞ്ഞ്, നവംബര്‍ 10 ന്, സബര്‍മതി പാലത്തിന് സമീപം Read More…

Oddly News

ചികിത്സക്കിടെ 11 മിനിറ്റ് നേരത്തേക്ക് ‘മരിച്ചു’, താന്‍ സ്വര്‍ഗംവരെ പോയെന്ന് സ്ത്രീയുടെ വെളിപ്പെടുത്തല്‍

ജനിച്ചാല്‍ മരണം ഉറപ്പാണ്. അതുകൊണ്ട് തന്നെ മരണം ജീവിതത്തിന്റെ അനിവാര്യമായ ഘട്ടമാണ്. എന്നാല്‍ പലപ്പോഴും നാം ചിന്തിക്കുന്ന ഒരു കാര്യം മരണശേഷം നമുക്ക് എന്താണ് സംഭവിക്കുന്നത് എന്നാണ്. ഇതുമായി ബന്ധപ്പെട്ട് നിരവധി ഗവേഷണങ്ങളും പഠനങ്ങളും നടത്തിയിട്ടുണ്ടെങ്കിലും മരണശേഷം യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത് എന്താണെന്ന് ഇന്നും അജ്ഞമായി തുടരുകയാണ്. ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ മരിച്ചുകഴിഞ്ഞാല്‍ ആളുകള്‍ എവിടേക്കാണ് പോകുന്നതെന്നോ എന്താണ് സംഭവിക്കുന്നതെന്നോ ആര്‍ക്കും അറിയില്ല. വ്യത്യസ്ത സംസ്‌കാരങ്ങളും മതങ്ങളും തത്ത്വചിന്തകളും മരണാനന്തര ജീവിതത്തിലോ പുനര്‍ജന്മത്തിലോ ഉള്ള വിശ്വാസങ്ങള്‍ മുതല്‍ ശാശ്വത Read More…