Crime

അച്ഛനേയും മകനേയും കസ്റ്റഡിയില്‍ മര്‍ദ്ദിച്ച് കൊന്ന 9 പൊലീസുകാര്‍ക്കും വധശിക്ഷ

തൂത്തുക്കുടി സാത്താന്‍കുളം കസ്റ്റഡിക്കൊലക്കേസില്‍ ഒൻപത് പൊലീസുകാര്‍ക്ക് വധശിക്ഷ വിധിച്ചു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്ന് വിലയിരുത്തിയാണ് മധുര ജില്ലാ കോടതി ഈ നിർണ്ണായക വിധി പുറപ്പെടുവിച്ചത്. ഭാവിയിൽ ഇത്തരം കസ്റ്റഡിക്കൊലകൾ ആവർത്തിക്കാതിരിക്കാൻ ഈ ശിക്ഷ ഒരു താക്കീതാകണമെന്ന് കോടതി പറഞ്ഞു. ജയരാജ്, മകൻ ബെനിക്സ് എന്നിവരെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയ കേസിൽ ജഡ്ജി ജി. മുത്തുകുമാരനാണ് വിധി പ്രസ്താവിച്ചത്. പ്രതികൾക്ക് ജീവപര്യന്തം തടവ് പോലും മതിയാവില്ലെന്നും എല്ലാവരും തുല്യ കുറ്റക്കാരാണെന്നും കോടതി നിരീക്ഷിച്ചു. ആരാണ് കൂടുതൽ ഉപദ്രവിച്ചത് എന്ന Read More…