ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആദ്യ രണ്ടു മത്സരവും ജയിച്ച ശേഷം മൂന്നാം മത്സരത്തില്‍ പരാജയപ്പെട്ട ചെന്നൈ സൂപ്പര്‍ കിംഗ്സിന് മറ്റൊരു വന്‍ തിരിച്ചടി. അവരുടെ വിക്കറ്റ് വേട്ടയില്‍ മുന്നില്‍ നിന്നിരുന്ന ബംഗ്‌ളാദേശ് കളിക്കാരന്‍ മുസ്തഫിസുര്‍ റഹ്മാന്‍ നാട്ടിലേക്ക് തിരിച്ചുപോയി. 2024 ജൂണില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള വിസ ശരിയാക്കാന്‍ വേണ്ടിയാണ് സിഎസ്‌കെയുടെ സ്റ്റാര്‍ ലെഫ്റ്റ് ആം സീമര്‍ സ്വന്തം നാടായ ബംഗ്ലാദേശിലേക്ക് തിരിച്ചുപോയത്. മെയ് 26 ന് ചെന്നൈയില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2024 ഫൈനല്‍ Read More…
Tag: CSK
സിഎസ്‌കെയില്‍ ഇതിഹാസ താരം ധോണിക്ക് വേണ്ടി തുടക്കക്കാരന്‍ റിസ്‌വി ചെയ്ത ത്യാഗം
ടൂര്‍ണമെന്റിലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 63 റണ്‍സിന്റെ വന്‍ വിജയം നേടിയപ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് നിരയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് പുതുമുഖമായ 20 കാരന്‍ സമീര്‍ റിസ്‌വിയാണ്. ഐപിഎല്‍ 2024 ലേലത്തില്‍ 8.25 കോടി രൂപയ്ക്കാണ് ഉത്തര്‍പ്രദേശ് യുവതാരത്തെ സിഎസ്‌കെ ഏറ്റെടുത്തത്. മഹേന്ദ്രസിംഗ് ധോണിയുടെ കടുത്ത ആരാധകനായ അദ്ദേഹം ധോണിയുടെ ജഴ്‌സിനമ്പര്‍ അണിയാന്‍ പോലും വിസമ്മതിച്ചു. ഗുജറാത്തിനെതിരേയുള്ള മത്സരത്തില്‍ 6 പന്തില്‍ 14 റണ്‍സ് നേടിയ യുവതാരം തിളങ്ങിയിരുന്നു. മത്സരശേഷം, ഫ്രാഞ്ചൈസിയില്‍ ചേര്‍ന്നതിന് ശേഷം Read More…
ഈ ഐപിഎല്‍ സീസണോടെ ധോണി വിരമിക്കുമോ? സഹതാരം എബി ഡിവിലിയേഴ്‌സ് പറയുന്നു
ന്യൂഡെല്‍ഹി: മാര്‍ച്ച് അവസാനം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂരിനെതിരേ പുതിയ ഐപിഎല്‍ സീസണിന്റെ ആദ്യ മത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍കിംഗ്‌സ് കളത്തിലിറങ്ങുമ്പോള്‍ ഉയരുന്ന മില്യണ്‍ ഡോളര്‍ ചോദ്യം ധോണിയുടെ അവസാന സീസണ്‍ ആയിരിക്കുമോ ഇത് എന്നാണ്. കഴിഞ്ഞ സീസണില്‍ സിഎസ്‌കെയെ അവരുടെ അഞ്ചാം കിരീട നേട്ടത്തിലേക്ക് നയിച്ച ധോണിയുടെ നേതൃത്വവും അനുഭവസമ്പത്തും ടീമിന് അമൂല്യമായ സമ്പത്തായിരുന്നു. പുതിയ സീസണിലും ആരാധകര്‍ സ്വപ്‌നം കാണുകയാണ്. ഐപിഎല്‍ മഹത്വത്തിലേക്ക് മറ്റൊരു ഷോട്ടിലേക്ക് സിഎസ്‌കെയെ നയിക്കാന്‍ ലക്ഷ്യമിടുന്നതിനാല്‍ എല്ലാ കണ്ണുകളും ധോണിയിലാണ്. Read More…
രോഹിത്ശര്‍മ്മ മുംബൈ ഇന്ത്യന്‍സ് വിടുമോ; ധോനിക്ക് കീഴില്‍ സിഎസ്‌കെയ്ക്കായി കളിക്കാനെത്തുമോ?
ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കിയതിന് ശേഷം, മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനായി അഞ്ച് ഐപിഎല്‍ കിരീടങ്ങള്‍ നേടിയ 36 കാരനായ രോഹിത്ശര്‍മ്മ ഫ്രാഞ്ചൈസി വിടുമോ ഇല്ലയോ എന്ന ആകാംഷയാണ് ആരാധകര്‍ക്ക്. മുംബൈ ഇന്ത്യന്‍സ് ഭാവിയിലേക്ക് ഉറ്റുനോക്കുന്നു എന്നു പറഞ്ഞായിരുന്നു രോഹിതിനെ മാറ്റി ഹര്‍ദിക്കിനെ നായകനാക്കിയത്. എന്നാല്‍ രോഹിത് ചെന്നൈയില്‍ ചേരുമോയെന്നാണ് ആശങ്ക ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഖ്യ എതിരാളിയായ ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ ചേരണമെന്ന് പല വിദഗ്ധരും അഭിപ്രായപ്പെടുന്നു. കൂടാതെ രോഹിതിന്റെ സൈനിംഗിനായി ഡല്‍ഹി ക്യാപിറ്റല്‍സ് എംഐയെ സമീപിച്ചതായും റിപ്പോര്‍ട്ടുണ്ട്. Read More…
ധോണി – സഞ്ജു കൂടിക്കാഴ്ച? മലയാളിതാരം അടുത്ത സീസണില്‍ ചെന്നൈയിലോ?
രാജസ്ഥാന്‍ റോയല്‍സിനെ രണ്ടു തവണ പ്‌ളേഓഫില്‍ എത്തിച്ച മലയാളിതാരം സഞ്ജുസാംസണ്‍ ഐപിഎല്ലില്‍ അഞ്ചു തവണ കിരീടം നേടിയ മഹേന്ദ്രസിംഗ് ധോണിയുടെ ചെന്നൈ സൂപ്പര്‍കിംഗ്‌സില്‍ എത്തുമോ? സഞ്ജുസാംസണ്‍ മഹേന്ദ്രസിംഗ് ധോണി കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഈ അഭ്യുഹം. ലോകകപ്പ് ടീമില്‍ ഇടം നേടാതെ പോയ സഞ്ജു സാംസണെ പിന്നീട് കാണുന്നത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തെ നയിക്കുന്ന നിലയിലാണ്. എന്നാല്‍ ലോകകപ്പിന് എത്തിയിരിക്കുന്ന തന്റെ ക്ലബ്ബിലെ കളിക്കാരെ കാണാന്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ എത്തിയിരുന്നു. ഈ കൂട്ടത്തിലാണ് ധോണിയെയും Read More…