Sports

ഗുജറാത്തിലേയ്ക്ക് വരാം, പക്ഷേ ഒരു ‘കണ്ടീഷനു’ണ്ടെന്ന് ഹാർദിക്; ‘എന്നാല്‍ വേണ്ട’ എന്ന് ടൈറ്റൻസിന്റെ മറുപടി

മുംബൈ ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഹാർദിക് പാണ്ഡ്യയുടെ ഭാവി സംബന്ധിച്ച അനിശ്ചിതത്വങ്ങൾക്കിടെ പുതിയൊരു വെളിപ്പെടുത്തൽ കൂടി പുറത്തുവരുന്നു. 2027 സീസണിന് മുന്നോടിയായി മുംബൈ ഇന്ത്യൻസ് വിടാനൊരുങ്ങുന്ന താരം, ചെന്നൈ സൂപ്പർ കിങ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമുകളുമായി ചർച്ചകൾ നടത്തിയെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. എന്നാൽ താൻ മുൻപ് നായകനായിരുന്ന ഗുജറാത്ത് ടൈറ്റൻസിലേക്ക് തിരികെയെത്താൻ ഹാർദിക് താൽപര്യം പ്രകടിപ്പിച്ചുവെന്നും ഇതിനായി ഫ്രാഞ്ചൈസിയെ സമീപിച്ചെന്നുമാണ് പുതിയ വിവരങ്ങൾ വ്യക്തമാക്കുന്നത്. ഹാർദിക്കിനെ തിരികെ ടീമിലെടുക്കാൻ ഗുജറാത്ത് ടൈറ്റൻസ് സന്നദ്ധമായിരുന്നെങ്കിലും താരം Read More…

Featured Sports

എന്റെ അവസാന സീസണായിരിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു, തീരുമാനമെടുത്തത് കുടുംബത്തോട് ചർച്ച ചെയ്ത്: വെളിപ്പെടുത്തി സഞ്ജു

ഐപിഎലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാനുള്ള തീരുമാനം വലിയൊരു റിസ്ക് ആയിരുന്നുവെന്ന് മലയാളി താരം സഞ്ജു സാംസൺ തുറന്നുപറഞ്ഞു. രാജസ്ഥാൻ വിടാനുണ്ടായ കാരണങ്ങളും, ഐപിഎൽ 2026 സീസണിന്റെ തുടക്കത്തിൽ റൺസെടുക്കാനാവാതെ ബുദ്ധിമുട്ടിയപ്പോൾ ചെന്നൈ സൂപ്പർ കിങ്സ് മാനേജ്‌മെന്റും എം.എസ്. ധോണിയും തന്നിൽ എങ്ങനെയാണ് വിശ്വാസമർപ്പിച്ചതെന്നും സഞ്ജു വെളിപ്പെടുത്തി. ജിയോസ്റ്റാറിന്റെ ‘സൂപ്പർസ്റ്റാർസ്’ എന്ന പരിപാടിയിൽ സംസാരിക്കവെയായിരുന്നു താരത്തിന്റെ ഈ പ്രതികരണം. ട്വന്റി20 ലോകകപ്പിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട ശേഷം കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് സഞ്ജു ചെന്നൈ ക്യാംപിലെത്തുന്നത്. Read More…

Featured Sports

വേണ്ടത് വമ്പൻ വിജയം, തോറ്റു തുന്നംപാടി ചെന്നൈ, സഞ്ജു ഗോള്‍ഡൻ ഡക്ക്; പ്ലേ ഓഫ് കാണാതെ പുറത്ത്

അഹമ്മദാബാദ്∙ ഐപിഎൽ 2026 സീസണിൽ ചെന്നൈ സൂപ്പർ കിങ്സ് പ്ലേ ഓഫ് കാണാതെ പുറത്തായി. നിർണായകമായ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനോട് വൻ തോൽവി വഴങ്ങിയതോടെയാണ് ചെന്നൈയുടെ പ്ലേ ഓഫ് പ്രതീക്ഷകൾ അവസാനിച്ചത്. സീസണിലെ തങ്ങളുടെ അവസാന മത്സരത്തിൽ 89 റൺസിന്റെ കൂറ്റൻ വിജയമാണ് ചെന്നൈയ്ക്കെതിരെ ഗുജറാത്ത് നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 229 റൺസ് അടിച്ചുകൂട്ടിയപ്പോൾ, മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 13.4 ഓവറിൽ 140 റൺസിന് എല്ലാവരും Read More…

Featured Sports

‘സഞ്‌ജുവിന്റെ സമയം വരും, ഋതുരാജ്‌ ഗെയ്‌ക്വാദ്‌ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകനായി തുടരണം’

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ട്വന്റി20 ക്രിക്കറ്റില്‍ ഋതുരാജ്‌ ഗെയ്‌ക്വാദ്‌ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകനായി തുടരുന്നതാണ്‌ അഭികാമ്യമെന്ന്‌ ഇന്ത്യയുടെ മുന്‍ താരം റോബിന്‍ ഉത്തപ്പ. രാജസ്‌ഥാന്‍ റോയല്‍സ്‌ വിട്ട്‌ സൂപ്പര്‍ കിങ്‌സിലെത്തിയ മലയാളി വിക്കറ്റ്‌ കീപ്പര്‍ ബാറ്റര്‍ സഞ്‌ജു സാംസണിനെ നായകനാക്കണമെന്ന നിര്‍ദേശങ്ങളെ തള്ളണമെന്നും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുന്‍ താരമായിരുന്ന ഉത്തപ്പ വ്യക്‌തമാക്കി. ഋതുരാജില്‍ വിശ്വാസമര്‍പ്പിക്കാനുള്ള ക്ഷമ സൂപ്പര്‍ കിങ്‌സ് കാണിക്കുമെന്നാണു പ്രതീക്ഷയെന്നും ജിയോ ഹോട്ട്‌സ്റ്റാറിന്റെ ”ഔട്ട്‌ ഓര്‍ ഔട്ട്‌ ഓഫ്‌ ദ്‌ പാര്‍ക്ക്‌” Read More…

Sports

സഞ്ജു ഇനി ‘തല’യ്ക്കൊപ്പം, ചെന്നൈ സൂപ്പർ കിങ്സിലെത്തുമെന്ന് ഉറപ്പിച്ചു; ജഡേജ രാജസ്‌ഥാനിലേക്ക്‌

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ട്വന്റി20 ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൂടുമാറ്റത്തിനു കളമൊരുങ്ങി. രാജസ്‌ഥാന്‍ റോയല്‍സിന്റെ മലയാളി താരം സഞ്‌ജു സാംസണിനെ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കും അവിടെനിന്ന്‌ ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജ, സാം കുറാന്‍ എന്നിവരെ തിരിച്ചും കൈമാറുന്നതാണു പുതിയ നീക്കം. മൂന്ന്‌ താരങ്ങളും കൈമാറ്റത്തിനു സമ്മതം മൂളിയെന്ന്‌ ഇ.എസ്‌.പി.എന്‍. ക്രിക്‌ഇന്‍ഫോയാണു പുറത്തുവിട്ടത്‌. ചെന്നൈയും രാജസ്‌ഥാനും താര കൈമാറ്റത്തിന്‌ ഐ.പി.എല്‍. സംഘാടക സമിതിക്ക്‌ അപേക്ഷ നല്‍കിയതായും സൂചനയുണ്ട്‌. താരങ്ങളുടെ എഴുതി നല്‍കിയ സമ്മത പത്രമുണ്ടെങ്കില്‍ കൈമാറ്റം Read More…

Featured Sports

വിജയത്തോടെ എല്ലാം തുടങ്ങി ; പക്ഷേ ഐപിഎല്ലില്‍ ഈ സീസണില്‍ ആദ്യം പുറത്താകുന്ന ടീമായി

അഞ്ച് തവണ ഐപിഎല്‍ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18-ാം പതിപ്പില്‍ നിന്ന് ഔദ്യോഗികമായി പുറത്താകുന്ന ആദ്യ ടീമായി മാറി. പഞ്ചാബ് കിംഗ്സിനെതിരെ നാല് വിക്കറ്റിന് തോറ്റ അവരുടെ 10 മത്സരങ്ങളിലെ എട്ടാം തോല്‍വിയാണിത്. ഇതുവരെ അവര്‍ക്ക് വെറും നാല് പോയിന്റുകള്‍ മാത്രമേയുള്ളൂ, പഞ്ചാബിനോട് തോറ്റതിന് ശേഷം കളിക്കുന്ന എല്ലാ മത്സരങ്ങളും ജയിച്ചാല്‍ പോലും അവര്‍ക്ക് പരമാവധി എത്താന്‍ കഴിയുക 12 പോയിന്റിലാണ്. ഈ വര്‍ഷം ചെപ്പോക്കില്‍ സിഎസ്‌കെ തുടര്‍ച്ചയായി അഞ്ച് മത്സരങ്ങള്‍ Read More…

Sports

‘തല’ മാറി, പക്ഷേ തലവര മാറില്ലല്ലോ? ധോണിയുടെ ടീം അടിച്ചത് 10.1 ഓവറിൽ തീർത്ത് കെ.കെ.ആർ, എട്ട് വിക്കറ്റ് ജയം

ഇന്ത്യന്‍ പ്രീമിയര്‍ലീഗിലെ ഏറ്റവും മികച്ച ടീമുകളുടെ പട്ടികയിലുള്ള ചെന്നൈ സൂപ്പര്‍കിംഗ്‌സിന് പക്ഷേ ഇതുവരെ കണ്ടിട്ടില്ലാത്തത്ര മോശമായ രീതിയിലാണ് കാര്യങ്ങള്‍ പോകുന്നത്. ചെന്നൈ സൂപ്പർ കിങ്സ് 120 പന്തുകൾ നേരിട്ട് നേടിയത് ഒരേയൊരു സിക്സ്. ആദ്യ ഏഴു പന്തുകൾക്കിടെ തന്നെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് അടിച്ചെടുത്തത് രണ്ടു സിക്സ്; ഇന്ത്യൻ പ്രിമിയർ ലീഗിലെ (ഐപിഎൽ) ചെന്നൈ – കൊൽക്കത്ത പോരാട്ടത്തിന്റെ രത്നച്ചുരുക്കം ഈ ചെറിയ കണക്കുകളിൽത്തന്നെയുണ്ട്. ചെന്നൈ സൂപ്പർ കിങ്സിനെ അവരുടെ തട്ടകത്തിൽ എട്ടു വിക്കറ്റിന് തകർത്ത് നിലവിലെ Read More…

Sports

ധോണി പുറത്തായപ്പോള്‍ നിരാശ പ്പെടുന്ന സുന്ദരി; ആരാധികയുടെ ഭാവം ഇന്റര്‍നെറ്റിലെ മീമുകള്‍ക്ക് കാരണമായി

സിഎസ്‌കെയുടെ ജീവാത്മാവും പരമാത്മാവുമാണ് തല എംഎസ് ധോണി. പുതിയ സീസണിലും സ്റ്റംപിന് പിന്നില്‍ ധോണി കാട്ടുന്ന മികവ് ആരാധകരെ സന്തോഷി പ്പിക്കുകയാണ്. അതേസമയം താരത്തിന്റെ വിജയത്തില്‍ സന്തോഷി ക്കുകയും തോല്‍വിയില്‍ നിരാശപ്പെടുകയും ചെയ്യുന്ന ആരാധകര്‍ ഏറെയാണ്. രാജസ്ഥാന്‍ റോയല്‍സിനോട് സിഎസ്‌കെ തോറ്റ കഴിഞ്ഞ മത്സരത്തില്‍ ധോണി പുറത്തായപ്പോള്‍ സ്റ്റാന്റില്‍ ഇരുന്ന് നിരാശ പ്രകടിപ്പിക്കുന്ന സുന്ദരിയായ ആരാധികയുടെ ദൃശ്യം വൈറലായി മാറിയിട്ടുണ്ട്. ധോണിയുടെ ക്യാച്ച് ഹെറ്റ്മെയര്‍ പിടിച്ചെടുക്കുമ്പോള്‍ ആരാധികയുടെ ഭാവം ഇന്റര്‍നെറ്റിലെ മീമുകള്‍ക്ക് കാരണമായി. ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ ജഴ്‌സിയിട്ട Read More…

Sports

ഐപിഎല്ലിലേക്ക് ധോണി മടങ്ങിവരുമോ? ആസ്വദിക്കാൻ കഴിയാവുന്നത്ര കളിക്കണമെന്ന് താരം

ഐപിഎല്ലിലേക്ക് ധോണി മടങ്ങിവരുമോ എന്നാണ് സിഎസ്‌കെ ആരാധകരുടെ ചോദ്യം. 43-ാം വയസ്സില്‍, തന്റെ കരിയറിന്റെ സായാഹ്നത്തിലാണ് ധോണി, പക്ഷേ അവന്റെ വിശപ്പും സ്പോര്‍ട്സ് കളിക്കാനുള്ള സ്നേഹവും അസ്തമിച്ചിട്ടില്ല. ഫ്രാഞ്ചൈസി നിരോധിക്കപ്പെട്ട 2016,2017 പതിപ്പുകള്‍ ഒഴിച്ചാല്‍ എല്ലാ സീസണിലും സിഎസ്‌കെയ്ക്ക് ഒപ്പം കളിച്ച ധോണി ഈ സീസണിലും മടങ്ങിവരാനുള്ള സാധ്യതയാണ് വ്യക്തമാക്കിയിരിക്കുന്നത്. ‘കുറച്ച് വര്‍ഷത്തെ ക്രിക്കറ്റ്’ കൂടി തന്നില്‍ ഇനിയും ബാക്കിയുണ്ടെന്ന് ധോണി പറഞ്ഞു. സൂപ്പര്‍ കിംഗ്സിനായി 264 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ധോണി ഇപ്പോഴും ഹാര്‍ഡ് യാര്‍ഡുകളില്‍ ഇറങ്ങാന്‍ Read More…