Sports

രോഹിത്ശര്‍മ്മ മുംബൈ ഇന്ത്യന്‍സ് വിടുമോ; ധോനിക്ക് കീഴില്‍ സിഎസ്‌കെയ്ക്കായി കളിക്കാനെത്തുമോ?

ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കിയതിന് ശേഷം, മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനായി അഞ്ച് ഐപിഎല്‍ കിരീടങ്ങള്‍ നേടിയ 36 കാരനായ രോഹിത്ശര്‍മ്മ ഫ്രാഞ്ചൈസി വിടുമോ ഇല്ലയോ എന്ന ആകാംഷയാണ് ആരാധകര്‍ക്ക്. മുംബൈ ഇന്ത്യന്‍സ് ഭാവിയിലേക്ക് ഉറ്റുനോക്കുന്നു എന്നു പറഞ്ഞായിരുന്നു രോഹിതിനെ മാറ്റി ഹര്‍ദിക്കിനെ നായകനാക്കിയത്. എന്നാല്‍ രോഹിത് ചെന്നൈയില്‍ ചേരുമോയെന്നാണ് ആശങ്ക ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഖ്യ എതിരാളിയായ ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ ചേരണമെന്ന് പല വിദഗ്ധരും അഭിപ്രായപ്പെടുന്നു. കൂടാതെ രോഹിതിന്റെ സൈനിംഗിനായി ഡല്‍ഹി ക്യാപിറ്റല്‍സ് എംഐയെ സമീപിച്ചതായും റിപ്പോര്‍ട്ടുണ്ട്. Read More…

Sports

ധോണി – സഞ്ജു കൂടിക്കാഴ്ച? മലയാളിതാരം അടുത്ത സീസണില്‍ ചെന്നൈയിലോ?

രാജസ്ഥാന്‍ റോയല്‍സിനെ രണ്ടു തവണ പ്‌ളേഓഫില്‍ എത്തിച്ച മലയാളിതാരം സഞ്ജുസാംസണ്‍ ഐപിഎല്ലില്‍ അഞ്ചു തവണ കിരീടം നേടിയ മഹേന്ദ്രസിംഗ് ധോണിയുടെ ചെന്നൈ സൂപ്പര്‍കിംഗ്‌സില്‍ എത്തുമോ? സഞ്ജുസാംസണ്‍ മഹേന്ദ്രസിംഗ് ധോണി കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഈ അഭ്യുഹം. ലോകകപ്പ് ടീമില്‍ ഇടം നേടാതെ പോയ സഞ്ജു സാംസണെ പിന്നീട് കാണുന്നത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തെ നയിക്കുന്ന നിലയിലാണ്. എന്നാല്‍ ലോകകപ്പിന് എത്തിയിരിക്കുന്ന തന്റെ ക്ലബ്ബിലെ കളിക്കാരെ കാണാന്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ എത്തിയിരുന്നു. ഈ കൂട്ടത്തിലാണ് ധോണിയെയും Read More…