യൂറോകപ്പില്‍ നിന്നും പുറത്തായ പോര്‍ച്ചുഗലിന്റെ സൂപ്പര്‍താരവും ലോകഫുട്‌ബോളറുമായ ക്രിസ്ത്യാനോ റൊണാള്‍ഡോയെ പരിഹസിച്ച് ലോകപ്രശസ്ത വാര്‍ത്താചാനല്‍ ബിബിസി പുലിവാല്‍ പിടിച്ചു. സ്‌ളോവേനിയയ്ക്ക് എതിരേ പെനാല്‍റ്റി മിസ് ചെയ്ത മത്സരത്തിന് ശേഷം ക്രിസ്ത്യാനോയെ അവര്‍ ‘മിസ്റ്റിയാനോ പെനാല്‍ഡോ’ എന്ന് പരിഹസിച്ച് ഹെഡ്ഡിംഗ് നല്‍കിയത് ആരാധകരുടെ എതിര്‍പ്പിന് കാരണമായി. മിസ്സിന്റെ ഒരു ക്ലിപ്പ് കാണിക്കുമ്പോള്‍, സ്‌ക്രീനില്‍ ‘മിസ്റ്റിയാനോ പെനാല്‍ഡോ’ എന്ന അടിക്കുറിപ്പ് പ്രത്യക്ഷപ്പെട്ടു. മുന്‍ ചെല്‍സി ക്യാപ്റ്റനും മുന്‍ ഇംഗ്‌ളീഷ് നായകനുമായ ജോണ്‍ ടെറി അടക്കമുള്ളവര്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരണവുമായി എത്തി. Read More…
Tag: Cristiano Ronaldo
ഗോളടിക്കാനാകാതെ മെസ്സിയും റൊണാള്‍ഡോയും; പ്രായം പിടികൂടി, പെനാല്‍റ്റിവരെ പാഴാക്കുന്നു
ലോകഫുട്‌ബോളിലെ സൂപ്പര്‍താരങ്ങളാണ് റൊണാള്‍ഡോയും മെസ്സിയുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഇരുവരുടേയും പൂര്‍ണ്ണതയ്ക്ക് വിരാമമാകുന്നുവോ? മിക്കവാറും ടൂര്‍ണമെന്റുകളുടെ ഈ പതിപ്പ് കഴിയുന്നതോടെ കോപ്പ അമേരിക്കയില്‍ നിന്നും മെസ്സിയും യൂറോകപ്പില്‍ നിന്നും റൊണാള്‍ഡോയും ദേശീയടീമിന്റെ ജഴ്‌സിയോട് എന്നന്നേക്കുമായി വിട പറഞ്ഞേക്കും. രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന ലോകകപ്പില്‍ ഇരുവരും ഉണ്ടാകുമോയെന്ന് കാലവും സമയവും ഫിറ്റ്‌നസും പരിശീലകരുമൊക്കെ തീരുമാനമെടുക്കും. എന്തായാലും ഇരുവരുടേയും അസ്തമനം സൂചിപ്പിക്കുന്നതാണ് രണ്ടുപേരും കഴിഞ്ഞ മത്സരങ്ങളില്‍ എടുത്ത പെനാല്‍റ്റികള്‍. കോപ്പാ അമേരിക്കയില്‍ ഇക്വഡോറിനെതിരേ ക്വാര്‍ട്ടറില്‍ മെസ്സി പെനാല്‍റ്റി പാഴാക്കിയിരുന്നു. സാധാരണ Read More…
ക്രിസ്ത്യാനോയുടേയും മെസ്സിയുടേയും പെനാല്‍റ്റി സേവ് ചെയ്തു ; യാന്‍ ഒബ്‌ളാക്ക് ഈ നേട്ടമുണ്ടാക്കുന്ന രണ്ടാമത്തെയാള്‍
ഫുട്‌ബോളില്‍ ഇതുവരെ ഉണ്ടായിട്ടുള്ള ഏറ്റവും മികച്ച താരങ്ങളായിട്ടാണ് ക്രിസ്ത്യാനോ റൊണാള്‍ഡോയേയും ലിയോണേല്‍ മെസ്സിയേയും കരുതുന്നത്. എന്നാല്‍ ആധുനിക ഫുട്‌ബോളിലെ ഏറ്റവും മികച്ച ഈ താരങ്ങളുടെ പെനാല്‍റ്റി സേവ് ചെയ്ത് മറ്റൊരു സൂപ്പര്‍താരമായി മാറിയിരിക്കുകയാണ് സ്‌ളോവേനിയില്‍ ഗോള്‍കീപ്പര്‍ യാന്‍ ഒബ്‌ളാക്ക്. യൂറോകപ്പ് പ്രീക്വാര്‍ട്ടറിലാണ് സ്‌ളോവേനിയന്‍ കീപ്പര്‍ ഈ നേട്ടമുണ്ടാക്കിയത്. 2024 യൂറോയില്‍ പോര്‍ച്ചുഗല്‍ താരത്തെ നിഷേധിച്ചതിന് ശേഷം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയില്‍ നിന്നും ലയണല്‍ മെസ്സിയില്‍ നിന്നും പെനാല്‍റ്റികള്‍ രക്ഷിച്ച ചരിത്രത്തിലെ രണ്ടാമത്തെ ഗോള്‍കീപ്പറാണ് ജാന്‍ ഒബ്ലാക്ക്. സ്ലോവേനിയയ്ക്കെതിരെ പെനാല്‍റ്റി Read More…
അടുത്ത ലോകകപ്പില്‍ റൊണാള്‍ഡോ കളിക്കുമോ? താരത്തെ കാത്ത് മറ്റൊരു റെക്കോഡ് കൂടി
ഒരുപക്ഷേ കരിയറില്‍ ആദ്യമായിട്ടായിരിക്കും ഒരു പ്രധാന അന്താരാഷ്ട്ര മത്സരത്തില്‍ ടാലിസ്മാനിക് ആക്രമണകാരി ക്രിസ്ത്യാനോ റൊണാള്‍ഡോയ്ക്ക് ഗോള്‍ നേടാനാകാതെ പോകുന്നത്. ഈ പെനാല്‍റ്റി മിസ് ചെയ്യുമ്പോള്‍ യൂറോയുടെ ആറ് വ്യത്യസ്ത പതിപ്പുകളില്‍ സ്‌കോര്‍ ചെയ്യുന്ന ചരിത്രത്തിലെ ആദ്യത്തെ കളിക്കാരനെന്ന രണ്ടാമത്തെ റെക്കോര്‍ഡാണ് റൊണാള്‍ഡോയില്‍ നിന്നും ഒഴിഞ്ഞുപോയത്. സ്ലൊവേനിയയ്ക്കെതിരായ എക്സ്ട്രാ ടൈമില്‍ പോര്‍ച്ചുഗല്‍ പെനാല്‍റ്റി നേടിയപ്പോള്‍ ഈ നേട്ടത്തിന് അരികില്‍ എത്തിയതായിരുന്നു ക്രിസ്ത്യാനോ. എന്നാല്‍ അല്‍-നാസര്‍ സൂപ്പര്‍താരം, സ്‌പോട്ട് കിക്ക് പാഴാക്കി. തുടര്‍ന്ന് പൊട്ടിക്കരഞ്ഞു. തന്റെ ആറാമത്തെ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ Read More…
യൂറോയില്‍ പോര്‍ച്ചുഗല്‍ കപ്പടിക്കുമോ? സൂപ്പര്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡോ പറയുന്നു
മിക്കവാറും ഈ യൂറോയോടെ ഫുട്‌ബോളിലെ സൂപ്പര്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ കരിയര്‍ അവസാനിക്കുമെന്ന് വിശ്വസിക്കുന്ന ഫുട്‌ബോള്‍ പണ്ഡിറ്റുകള്‍ ഏറെയാണ്. ഗ്രൂപ്പ് എഫ് ഓപ്പണറില്‍ ചെക്ക് റിപ്പബ്ലിക്കിനെതിരെയാണ് പോര്‍ച്ചുഗലിന്റെ ആദ്യ മത്സരം. സൂപ്പര്‍താരം റൊണാള്‍ഡോയ്ക്കൊപ്പം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ബ്രൂണോ ഫെര്‍ണാണ്ടസ്, പാരീസ് സെന്റ് ജെര്‍മെയ്നിന്റെ (പിഎസ്ജി) വിടീഞ്ഞ, മാഞ്ചസ്റ്റര്‍ സിറ്റി ജോഡികളായ ബെര്‍ണാഡോ സില്‍വ, റൂബന്‍ ഡയസ് തുടങ്ങി ഒരുപറ്റം സൂപ്പര്‍താരങ്ങളാണ് പോര്‍ച്ചുഗലിന്റെ കളിക്കാര്‍. 39 കാരനായ റൊണാള്‍ഡോ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ആറാം തവണയാണ് പങ്കെടുക്കുന്നത്. ടീമില്‍ മറ്റ് രണ്ട് Read More…
ശ്രുതിയും താളവും തെറ്റാതെ പാടുന്ന ക്രിസ്ത്യാനോ റൊണാള്‍ഡോ, താരത്തിന്റെ പാട്ട് വൈറലാകുന്നു
ഫുട്‌ബോള്‍ ലോകത്തെ രാജാവ് ആരാണെന്ന് ചോദിച്ചാല്‍ പോര്‍ച്ചുഗീസ് താരം ക്രിസ്ത്യാനോ റൊണാള്‍ഡോ എന്ന് പറയുന്നവര്‍ ഏറെയാണ്. എന്നാല്‍ ഒരു നല്ല ഗായകന്റെ പേര് പറയാന്‍ പറഞ്ഞാല്‍ എത്രപേര്‍ പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഇതിഹാസത്തിന്റെ പേരു പറയുമെന്ന് അറിയില്ല. എന്തായാലും താളവും ശ്രുതിയുമൊക്കെ ഒപ്പിച്ച് ഒരാള്‍ പാടുന്ന ഈ വീഡിയോ കണ്ടാല്‍ ചിലപ്പോള്‍ നിങ്ങള്‍ കണ്ണുകളെ വിശ്വസിക്കില്ല. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒരു പ്രണയഗാനത്തിന് ഹൃദയം പകരുന്ന വീഡിയോ വൈറലാണ്. പോര്‍ച്ചുഗീസ് സൂപ്പര്‍താരം ജൂലിയോ ഇഗ്ലേഷ്യസിന്റെ ‘അമോര്‍ മിയോ’ എന്ന ഗാനമാണ് Read More…
ഫുട്‌ബോളിലെ രാജാവ് ക്രിസ്ത്യാനോ റൊണാള്‍ഡോയ്ക്ക് സൗദി അറേബ്യയില്‍ നിന്നും കരഞ്ഞു മടക്കം
ലോകഫുട്‌ബോളിലെ രാജാവായി മുപ്പത്തിയെട്ടാം വയസ്സിലും വാഴുന്ന ക്രിസ്ത്യാനോ റൊണാള്‍ഡോയ്ക്ക് പുതിയ തട്ടകത്തില്‍ നിന്നും ഈ സീസണിലും കരഞ്ഞുകൊണ്ട് മടക്കം. താരത്തിന്റെ ക്ലബ്ബ് അല്‍ നസര്‍ കിംഗ്‌സ് കപ്പിലും തോല്‍വി ഏറ്റുവാങ്ങിയതോടെ വെറുംകയ്യോടെ ഈ സീസണിലും താരത്തിന് മടങ്ങേണ്ടി വന്നു. അല്‍നസറിന്റെ പ്രധാന എതിരാളി അല്‍ ഹിലാല്‍ കിംഗ്‌സ് കപ്പ് ഫൈനലില്‍ ക്രിസ്ത്യാനോയുടെ ടീമിനെ വീഴ്ത്തി. ഇരുടീമുകളും ഓരോഗോള്‍ അടിച്ച് സമനിലി പിടിച്ചതിന് പിന്നാലെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-4 നായിരുന്നു ഹിലാലിന്റെ വിജയം. വന്‍തുക കൊടുത്ത് കൊട്ടിഘോഷിച്ച് കൊണ്ടുവന്ന Read More…
പോകുന്ന ലീഗിലെല്ലാം ഗോളടിച്ചു കൂട്ടുന്നു ; സൗദി പ്രോ ലീഗില്‍ ക്രിസ്ത്യാനോ റയലിലെ റെക്കോഡ് തകര്‍ക്കുമോ?
പോകുന്ന ലീഗിലെല്ലാം ഗോളടിച്ചു കൂട്ടുന്നതാണ് ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ പതിവ്. നാലു രാജ്യത്തെ ലീഗുകളില്‍ കളിച്ച താരം അവിടെയെല്ലാം മികവ് കാട്ടുകയും ചെയ്തു. നിലവില്‍ താരം കളിക്കുന്ന സൗദി പ്രോ ലീഗിലും കാര്യങ്ങള്‍ വ്യത്യസ്തമല്ല. ഗംഭീര പ്രകടനം നടത്തുന്ന താരം സ്പാനിഷ് ക്ലബ്ബ് റയലില്‍ കളിച്ചിരുന്നപ്പോഴത്തെ റെക്കോഡ് സ്‌കോറിംഗ് നടത്തുമോ എന്നാണ് അറിയേണ്ടത്. ഈ സീസണില്‍ എല്ലാ മത്സരങ്ങളിലുമായി 47 മത്സരങ്ങളില്‍ നിന്ന് സീസണിലെ 48-ാം ഗോള്‍ നേടിയ റൊണാള്‍ഡോ സെന്‍സേഷണല്‍ ഫോമിലാണ്. 2015-16 സീസണില്‍ റയല്‍ മാഡ്രിഡിനൊപ്പം Read More…
സിനിമകള്‍പോലെ പ്രണയത്തിലും സെലക്ടീവാണ് ; റൊണാള്‍ഡോയുടെ മുന്‍ കാമുകി ഈസാ ഗോണ്‍സാല്‍വസ്
സിനിമകള്‍ എന്നപോലെ തന്നെ പ്രണയജീവിതത്തിലും കൂടുതല്‍ സെലക്ടീവായി നടി ഈസ ഗോണ്‍സാല്‍വസ്. പന്തുകളിക്കാരന്‍ ക്രിസ്ത്യാനോ റൊണാള്‍ഡോ മുതല്‍ യുവനഷന്‍ തിമോത്തി ഷലമേറ്റ് വരെ ഡേറ്റിംഗ് പട്ടികയിലുള്ള നടി അടുത്തിടെ പ്രണയത്തിനും ഡേറ്റിംഗിനുമുള്ള തന്റെ പുതിയ സമീപനത്തെക്കുറിച്ച് ‘ദ ഡ്രൂ ബാരിമോര്‍ ഷോ’ യില്‍ വ്യക്തമാക്കി. താന്‍ ഇപ്പോള്‍ ”ബോധപൂര്‍വമായ ഡേറ്റിംഗ്” പരിശീലിക്കുകയാണെന്ന നടി വെളിപ്പെടുത്തി. അവള്‍ പ്രണയത്തെക്കുറിച്ച് മാത്രമല്ല, ഭാവി പങ്കാളിയില്‍ അവള്‍ ആഗ്രഹിക്കുന്നതും ആവശ്യമുള്ളതുമായ ഗുണങ്ങളെക്കുറിച്ച് വരെ ചിന്തിക്കുന്നുണ്ടെന്ന് വെളിവാക്കുന്നതായിരുന്നു താരത്തിന്റെ വാക്കുകള്‍. മുമ്പ് താനൊരു Read More…