Sports

പ്രായത്തെ വെല്ലുവിളിച്ച് ക്രിസ്ത്യാനോ റൊണാള്‍ഡോ; കളിച്ച എല്ലാ ക്ലബ്ബിലും 100 ഗോളുകളും 100 അസിസ്റ്റുകളും

ക്രിസ്ത്യാനോ റൊണാള്‍ഡോ പ്രായത്തെയും പരിമിതികളെയും വെല്ലുവിളിക്കുക യാണ്. സൗദി പ്രോലീസില്‍ കളിക്കുന്ന താരം അല്‍ ഖലീജിനെതിരെ ഇരട്ട ഗോളു കളോടെ കരിയറിലെ മറ്റൊരു ശ്രദ്ധേയമായ നാഴികക്കല്ല് കൂടി നേടി. അല്‍ നാസറിനെ സുപ്രധാന വിജയത്തിലേക്ക് നയിച്ച പോര്‍ച്ചുഗല്‍ ഇതിഹാസം 100 ഗോളുകളും 100 അസിസ്റ്റുകളും തികച്ചു. 92 മത്സരങ്ങളില്‍ നിന്നുമാണ് താരത്തിന്റെ ശ്രദ്ധേയമായ നേട്ടം. 830 കരിയര്‍ വിജയങ്ങളും അദ്ദേഹത്തിന് ഉണ്ട്. ഇത് കളിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച വിജയമാണ്. കളിച്ച എല്ലാ ക്ലബ്ബുകള്‍ക്ക് വേണ്ടിയും ഈ Read More…

Sports

മെസ്സി… മെസ്സിവിളി ഇത്തവണ ക്രിസ്ത്യാനോയെ അലോസരപ്പെടുത്തിയില്ല! തംപ്‌സ്അപ്പ് കാട്ടി പുഞ്ചിരിച്ച് താരം

മെസ്സിയുമായുള്ള റൊണാള്‍ഡോയുടെ മത്സരം ഒരു ദശാബ്ദത്തിലേറെയായി ഫുട്ബോളിന്റെ മുന്‍നിരയിലുണ്ട്. രണ്ടു ലീഗിലായിട്ടും രണ്ടുപേരെയും ചേര്‍ത്തുള്ള വൈരം അതാതു ലീഗിലെ ആള്‍ക്കാര്‍ ഉപയോഗിക്കുന്നുണ്ട്. സൗദിലീഗില്‍ കളിക്കുന്ന റൊണാള്‍ഡോയാണ് ഇതിന്റെ ഏറ്റവും ഇരയാകുന്നത്. എന്നാല്‍ വെള്ളിയാഴ്ച ബുറൈദയില്‍ നടന്ന സൗദി പ്രോ ലീഗ് മത്സരത്തില്‍ തന്നെ മെസിയെന്ന് കളിയാക്കിയ കാണികള്‍ക്ക് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നല്‍കിയ മറുപടി വൈറലാണ്. അല്‍ നാസറും അല്‍ താവൂണും തമ്മില്‍ 1-1 സമനിലയില്‍ പിരിഞ്ഞ മത്സരത്തില്‍ ടീം ലീഗ് ടേബിളില്‍ നാലാം സ്ഥാനത്തേക്ക് താഴ്ന്നിരിക്കുകയാണ്. പതിവുപോലെ, Read More…

Celebrity

ജോര്‍ജ്ജീനയുമായി രഹസ്യവിവാഹം കഴിച്ചോ? ക്രിസ്ത്യാനോ റൊണാള്‍ഡോ പറയുന്നതിന്റെ അര്‍ത്ഥമെന്താണ്?

ചാംപ്യന്‍ഫുട്ബോളര്‍ ക്രിസ്ത്യാനോ റൊണാള്‍ഡോയും ദീര്‍ഘകാല പങ്കാളി ജോര്‍ജ്ജീന റോഡ്രിഗ്രസും അവരുടെ മക്കളും എല്ലാക്കാലത്തും ആരാധകരുടെ ശ്രദ്ധാകേന്ദ്രമാണ്. സൂപ്പര്‍താരത്തിന്റെ ദീര്‍ഘകാല പങ്കാളി ജോര്‍ജ്ജീന താരത്തിന് നല്‍കുന്ന പിന്തുണയാണ് എല്ലാ ലീഗിലും വമ്പന്‍ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സൂപ്പര്‍താരത്തിന് കഴിയുന്ന പ്രധാന ഘടകവും. നിലവില്‍ സൗദി അറേബ്യയിലുള്ള ദമ്പതികള്‍ ലിവിംഗ് ടുഗദര്‍ വിട്ട് ഔദ്യോഗികമായി വിവാഹിതരായോ എന്ന തരത്തില്‍ ഒരു സംശയത്തിലാണ് പാശ്ചാത്യ മാധ്യമങ്ങള്‍. ക്രിസ്ത്യാനോ റൊണാള്‍ഡോ ജോര്‍ജ്ജീനയെ ‘ഭാര്യ’ എന്ന് വിശേഷിപ്പിക്കുന്നത് പതിവായതോടെ ഇരുവരും രഹസ്യമായി വിവാഹിതരായി എന്നാണ് അഭ്യൂഹങ്ങള്‍. Read More…

Sports

കരിയറില്‍ 200-ാം പെനാല്‍റ്റിയും റെണാള്‍ഡോ ഗോളാക്കി; പക്ഷേ ഈ താരങ്ങളേക്കാള്‍ പിന്നിലാണെന്ന് മാത്രം

കരിയറിലെ ഒരു നാഴികക്കല്ലിലേക്ക് നീങ്ങുകയാണ് ലോകഫുട്‌ബോളിലെ സൂപ്പര്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡോ. 1000 ഗോളുകള്‍ക്ക് വെറും 84 ഗോളുകള്‍ മാത്രം പിന്നില്‍ നില്‍ക്കുന്ന ക്രിസ്ത്യാനോ റൊണാള്‍ഡോ കഴിഞ്ഞ മത്സരത്തില്‍ മറ്റൊരു മൈല്‍സ്‌റ്റോണ്‍ കൂടി പിന്നിട്ടു. സൗദി പ്രോ ലീഗില്‍ സ്വന്തം തട്ടകത്തില്‍ 2-0 ന് ഡമാക് വിജയം നേടാന്‍ അല്‍-നാസറിനെ സഹായിച്ച മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എടുത്തത് തന്റെ കരിയറിലെ 200-ാം പെനാല്‍റ്റി ആയിരുന്നു. സൗദി പ്രോ ലീഗില്‍ ഡമാകിനെതിരായ അല്‍ നാസറിന്റെ പോരാട്ടത്തില്‍ ഇരട്ടഗോള്‍ നേടിയ പോര്‍ച്ചുഗീസ് Read More…

Featured Sports

പരിക്കേറ്റ നെയ്മറിന് പകരക്കാരനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍ ഹിലാലിലേക്ക് ?

സൗദിപ്രോ ലീഗില്‍ തുടര്‍ച്ചയായി പരിക്കേറ്റ് കളിയില്‍ നിന്നും പിന്മാറുന്ന നെയ്മര്‍ ജൂണിയറുമായുള്ള കരാര്‍ റദ്ദാക്കാന്‍ ആലോചിക്കുകയാണ് അദ്ദേഹത്തിന്റെ ക്ലബ്ബായ അല്‍ഹിലാല്‍. പക്ഷേ പകരം അവര്‍ ടീമിലേക്ക് കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന പേരാണ് ഞെട്ടിക്കുന്നത്. പരിക്കേറ്റ നെയ്മറിന് പകരക്കാരനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍ ഹിലാലിലേക്ക് മാറുമെന്നാണ് സൂചന. ബ്രസീലിയന്‍ താരത്തിന്റെ കരാര്‍ അവസാനിപ്പിച്ച് പോര്‍ച്ചുഗീസ് സ്ട്രൈക്കറെ ടീമിലെത്തിക്കാന്‍ സൗദി പ്രോ ലീഗ് ക്ലബ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് വന്‍ തുക നീക്കിയതിന് ശേഷം 39 കാരനായ അല്‍-നാസറിന് Read More…

Sports

പരിക്ക് നെയ്മറുടെ കരിയര്‍ അവസാനിപ്പിക്കുമോ? അല്‍ ഹിലാലിന് മതിയായി, കരാറില്‍ നിന്നും ഒഴിവാക്കുന്നു

തീര്‍ച്ചയായും സമീപകാലത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരങ്ങളിലാണ് ബ്രസീലിയന്‍ താരം നെയ്മര്‍ ഉള്‍പ്പെടുന്നത്. എന്നിരുന്നാലും തുടര്‍ച്ചയായി പരിക്കുണ്ടാകുന്നത് താരത്തിന്റെ കരിയറിന് ഭീഷണിയാകുകയാണ്. സൗദിലീഗില്‍ അല്‍ഹിലാലിന്റെ താരമായ നെയ്മര്‍ കഴിഞ്ഞ മത്സരത്തിലും പരിക്കേറ്റ് പുറത്തായതോടെ താരത്തെ കരാറില്‍ നിന്നും ഒഴിവാക്കാന്‍ നോക്കുകയാണ് ക്ലബ്ബ്. മികച്ച താരമാണെങ്കിലും തുടര്‍ച്ചയായി പരിക്കേല്‍ക്കുന്നതാണ് തിരിച്ചടിയാകുന്നത്. കാല്‍മുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്ന് ഒരു വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം നെയ്മര്‍ തിരിച്ചെത്തിയിട്ട് രണ്ടാഴ്ച മാത്രമേ ആയിട്ടുള്ളൂ. ഈ സമയത്താണ് മറ്റൊരു ഹാംസ്ട്രീംഗ് പരിക്ക് താരത്തിന് വിനയായത്. തിങ്കളാഴ്ച, Read More…

Sports

ഇന്‍ജുറി ടൈം പെനാല്‍റ്റി റൊണാള്‍ഡോ അടിച്ചത് മാനത്തേക്ക്; അല്‍ നാസര്‍ ടീം കിംഗ്‌സ് കപ്പില്‍ നിന്ന് പുറത്തായി

സ്‌റ്റോപ്പേജ് ടൈമില്‍ പെനാല്‍റ്റി മാനത്തേക്ക് അടിച്ച് ക്രിസ്ത്യാനോ റൊണാള്‍ഡോ ടീമിനെ പുറത്താക്കി. ചൊവ്വാഴ്ച വൈകുന്നേരം ഹോം ടീമിനെ 1-0 ന് തോല്‍പ്പിച്ച അല്‍ താവൂണ്‍ ക്വാര്‍ട്ടറില്‍ കടന്നപ്പോള്‍ അല്‍ നാസര്‍ മത്സരത്തില്‍ നിന്ന് പുറത്തായി. സ്റ്റോപ്പേജ് ടൈമില്‍ ഗെയിം സമനിലയിലാക്കാനുള്ള സുവര്‍ണാവസരം റൊണാള്‍ഡോ പാഴാക്കി. കളിയുടെ 96-ാം മിനിറ്റിലായിരുന്നു ടീമിന് പെനാല്‍റ്റി കിട്ടിയത്. എന്നാല്‍ മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ്, യുവന്റസ് സൂപ്പര്‍താരം ബാറിന് മുകളിലൂടെ അദ്ദേഹത്തിന്റെ പെനാല്‍റ്റി പറത്തി. 71-ാം മിനിറ്റില്‍ ഡിഫന്‍ഡര്‍ വലീദ് Read More…

Sports

കരിയറില്‍ 900 ഗോള്‍ തികച്ചു ; വികാരാധീനനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായ റൊണാള്‍ഡോയുടെ കരിയര്‍ നന്നായി രേഖപ്പെടുത്തപ്പെട്ടതാണ്. അവിശ്വസനീയമായ അനേകം നാഴികക്കല്ലുകളിലൂടെ സഞ്ചരിച്ചിട്ടുള്ള താരം ക്രൊയേഷ്യയ്ക്കെതിരെ പോര്‍ച്ചുഗലിന്റെ യുവേഫ നേഷന്‍സ് ലീഗ് വിജയത്തിനിടെ കരിയറിലെ സുപ്രധാന നിമിഷം കണ്ടെത്തി. കരിയറിലെ 900 ഗോളുകള്‍ തികച്ചു ഫു്ട്‌ബോളിലെ ഗോട്ട് എന്ന നില ഉറപ്പിച്ചു. ഈ ഗോള്‍ പോര്‍ച്ചുഗലിന്റെ 2-1 വിജയത്തില്‍ നിര്‍ണായക സ്ട്രൈക്കായിരുന്നു. പോര്‍ച്ചുഗലിന്റെ യൂറോ 2024 ലെ അഞ്ചു മത്സരങ്ങളില്‍ ഗോള്‍ രഹിതനായിരുന്ന റൊണാള്‍ഡോ 34-ാം മിനിറ്റില്‍ പോര്‍ച്ചുഗലിന്റെ ലീഡ് ഇരട്ടിയാക്കാന്‍ Read More…

Sports

20വര്‍ഷംനീണ്ട ഇതിഹാസ മത്സരത്തിന് വിരാമം; ഇത്തവണ ആ സൂപ്പര്‍താരങ്ങള്‍ ബാലന്‍ ഡി ഓറിനില്ല

ഒടുവില്‍ അവര്‍ മത്സരവേദിയില്‍ നിന്നും വേര്‍പിരിഞ്ഞു. സെപ്റ്റംബര്‍ 4 ബുധനാഴ്ച പുറത്തിറക്കിയ 2024 ബാലണ്‍ ഡി ഓര്‍ നോമിനികളുടെ പട്ടികയില്‍ ലയണല്‍ മെസ്സിയോ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോ ഭാഗമായില്ല. 20 വര്‍ഷത്തിലേറെ നീണ്ട ആസ്ട്രിക്ക് അവസാനിച്ചു. 2003ന് ശേഷം ആദ്യമായാണ് ഇരുവരും പട്ടികയില്‍ ഉള്‍പ്പെടാതെ പോകന്നത്. 2023ല്‍ അവസാനമായി നേടിയ വിജയത്തോടെ മെസ്സി 8 തവണ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി. റൊണാള്‍ഡോ 5 തവണയാണ് ഈ പുരസ്‌കാരം നേടിയത്. നിലവില്‍ അല്‍-നാസറിനൊപ്പം സൗദി പ്രോ ലീഗില്‍ കളിക്കുന്ന പോര്‍ച്ചുഗീസ് Read More…