Oddly News

കാമുകനൊപ്പം ജീവിക്കാൻ മാതാപിതാക്കൾക്ക് എലിവിഷം നൽകി പെൺകുട്ടി; കാമുകനുമായുള്ള സംഭാഷണം പുറത്തായതോടെ കളി മാറി!

മധ്യപ്രദേശിലെ മൊറേനയിൽ കാമുകനെ വിവാഹം കഴിക്കാനായി പ്രായപൂർത്തിയാകാത്ത പെൺകുട്ടി സ്വന്തം മാതാപിതാക്കളെ വിഷം കൊടുത്തു കൊലപ്പെടുത്താൻ ശ്രമിച്ച ഞെട്ടിക്കുന്ന വാർത്ത പുറത്തുവന്നു. ഭക്ഷണത്തിൽ എലിവിഷം കലർത്തി നൽകിയതിനെത്തുടർന്ന് ഗുരുതരാവസ്ഥയിലായ മാതാപിതാക്കൾ ഇപ്പോൾ ഗ്വാളിയോറിലെ ആശുപത്രിയിൽ ചികിത്സയിലാണ്. മൊറേനയിലെ പോർസ മേഖലയിലാണ് ഈ സംഭവം നടന്നത്. പെൺകുട്ടിയും കാമുകനായ സുദാമയും തമ്മിലുള്ള ഫോൺ സംഭാഷണം പോലീസിന് ലഭിച്ചതോടെയാണ് ക്രൂരമായ ഈ ഗൂഢാലോചന പുറത്തായത്. “അടുത്തുള്ള കടയിൽ നിന്ന് എലിവിഷം വാങ്ങണം, ഇന്ന് ഞാൻ തന്നെയാണ് ചപ്പാത്തി ഉണ്ടാക്കുന്നത്, അതിൽ Read More…

Crime

ക്രൂരതയുടെ അങ്ങേഅറ്റം! പേരയ്ക്ക പറിച്ചതിന് നാല് വയസ്സുകാരിയെ ചങ്ങലയ്ക്കിട്ട് തല്ലിച്ചതച്ചു

ഹിമാചൽ പ്രദേശിലെ ഊന ജില്ലയിൽ നിന്ന് അതിക്രൂരമായ ഒരു ബാലപീഡന വാർത്ത പുറത്തുവന്നിരിക്കുന്നു. വീടിനു പുറത്തെ മരത്തിൽ നിന്ന് പേരയ്ക്ക പറിച്ചതിന് നാല് വയസ്സുകാരിയെ മുൻ സൈനികൻ ചങ്ങലയിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ചു. “അങ്കിൾ എന്നെ രക്ഷിക്കൂ” എന്ന് കരഞ്ഞുവിളിക്കുന്ന കുട്ടിയെ ഒരാൾ രക്ഷിക്കാൻ ശ്രമിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഈ സംഭവം പുറംലോകം അറിഞ്ഞത്. കുട്ടി പേരയ്ക്ക മോഷ്ടിച്ചുവെന്ന് പറഞ്ഞാണ് പ്രതി തന്റെ പ്രവൃത്തിയെ ന്യായീകരിച്ചത്. ഈ വഴി കടന്നുപോയ രോഹിത് ജയ്‌സ്വാൾ എന്ന പ്രാദേശികവാസിയാണ് Read More…

Oddly News

കലാണവിരുന്നില്‍ മദ്യം വാങ്ങാൻ പണം നൽകിയില്ല; നവദമ്പതികൾക്കും കുടുംബത്തിനും ക്രൂരമർദ്ദനം, പണവും ആഭരണങ്ങളും കവർന്നു

മധ്യപ്രദേശിലെ ഗ്വാളിയോറിൽ വിവാഹാഘോഷങ്ങൾക്കിടെ അയൽവാസികൾക്ക് മദ്യം നൽകാൻ വിസമ്മതിച്ചതിനെത്തുടർന്ന് നവദമ്പതികൾക്കും കുടുംബാംഗങ്ങൾക്കും ക്രൂരമർദ്ദനം. ഗ്വാളിയോർ റൂറൽ പരിധിയിലെ പതായ് ഗ്രാമത്തിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. മാർച്ച് 30-നായിരുന്നു മഹേഷ് ജാതവ് എന്ന യുവാവിന്റെ വിവാഹം. വിവാഹശേഷം വധുവിനൊപ്പം വീട്ടിലെത്തിയ മഹേഷിന്റെ കുടുംബം അതിഥികൾക്കായി വിരുന്ന് നൽകുന്നതിനിടെയാണ് അയൽവാസികളായ മനോജ് ജാതവ്, ഹർനാം, ഭീം, നവൽ കിഷോർ എന്നിവർ പണം ആവശ്യപ്പെട്ട് അവിടെയെത്തിയത്. പുതിയ വധു എത്തിയതിന്റെ സന്തോഷത്തിൽ തങ്ങൾക്ക് മദ്യം വാങ്ങാൻ പണം നൽകണമെന്നായിരുന്നു ഇവരുടെ Read More…

Crime

‘എനിക്ക് ഇയാളെ വേണ്ട’; ആദ്യരാത്രിയിൽ വരനെ അടിച്ച് പരുക്കേല്‍പ്പിച്ച് നവവധു; പിന്നാലെ വീട്ടുകാർ തമ്മിൽ കൂട്ടത്തല്ല്

ഉത്തർപ്രദേശിലെ രാംപൂരിൽ വിവാഹത്തിന്റെ ആദ്യരാത്രിയിൽ വരനെ വധു മർദ്ദിച്ചതായും തുടർന്നുണ്ടായ കുടുംബകലഹത്തിൽ വരന് പരിക്കേറ്റതായും പരാതി. ബിലാസ്പൂരിലെ ലക്ഷ്മിനഗർ പ്രദേശത്താണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. മാർച്ച് 29-നാണ് ബേക്കറി ഉടമയായ ഇരുപത്തിരണ്ടുകാരൻ കനയ്യയും കിച്ച സ്വദേശിയായ യുവതിയും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹശേഷം വരന്റെ വീട്ടിലെത്തിയ വധുവിനായി ബന്ധുക്കൾക്കും അയൽവാസികൾക്കുമായി വിരുന്നും ഒരുക്കിയിരുന്നു. രാത്രി വരെ കാര്യങ്ങൾ സാധാരണ നിലയിലായിരുന്നു. രാത്രി ദമ്പതികൾ മുറിയിലേക്ക് പോയതിന് പിന്നാലെ ഇരുവരും തമ്മിൽ തർക്കമുണ്ടായതായി വീട്ടുകാർ പറയുന്നു. ബഹളം Read More…

Oddly News

“മൺവെട്ടി കൊണ്ട് അടിച്ചു കൊന്നു എന്ന് ഡ്രൈവർ”; യുബർ യാത്രയ്ക്കിടയിലെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഉബർ യാത്രയ്ക്കിടെ ഡ്രൈവർ തന്റെ കൊലപാതക വിവരം വളരെ ലാഘവത്തോടെ വെളിപ്പെടുത്തിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഒരു തർക്കത്തിനിടെ സ്വന്തം അമ്മാവനെ മൺവെട്ടി കൊണ്ട് അടിച്ചുകൊന്നു എന്നാണ് ഡ്രൈവർ യാത്രക്കാരിയോട് പറഞ്ഞത്. ഈ കുറ്റത്തിന് താൻ രണ്ട് വർഷം ജയിലിൽ കിടന്നിട്ടുണ്ടെന്നും ഇയാൾ സംഭാഷണത്തിനിടെ വെളിപ്പെടുത്തി. വളരെ ഗൗരവമേറിയ ഒരു കാര്യം ഡ്രൈവർ പറയുമ്പോഴും യാതൊരു പരിഭ്രമവുമില്ലാതെ യാത്രക്കാരി സംസാരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. യുവതിയുടെ ഈ ശാന്തത പ്രേക്ഷകരെ അമ്പരപ്പിച്ചു. വീഡിയോ വൈറലായതോടെ ഈ സംഭവം Read More…