Myth and Reality

‘വിഷകന്യക’? ഇരട്ടിഡോസ് വിഷം കുത്തിവെച്ചിട്ടും മരിച്ചില്ല, കൂർക്കം വലിച്ച് ഉറക്കം! ക്രിസ്റ്റ പൈക്കിന്റെ വധശിക്ഷ നടപ്പാക്കാനായില്ല

നാഷ്‌‌വിൽ: യുഎസിലെ ടെന്നീസിയിൽ വനിതാ തടവുകാരി ക്രിസ്റ്റ പൈക്കിന്റെ (50) വധശിക്ഷ നടപ്പാക്കാനുള്ള നീക്കം പരാജയപ്പെട്ടു. രണ്ടു തവണ മാരകമായ വിഷം കുത്തിവെച്ചിട്ടും മരണത്തെ അതിജീവിച്ച ക്രിസ്റ്റയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 200 വർഷത്തിനിടയിൽ ടെന്നീസിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ആദ്യത്തെ വനിതയാണ് ഇവർ. യുഎസ് സുപ്രീം കോടതിയുടെ അനുമതി ലഭിച്ചതിനെ തുടർന്നാണ് ശിക്ഷ നടപ്പാക്കാനുള്ള നടപടികളിലേക്ക് അധികൃതർ കടന്നത്. സെപ്റ്റംബർ 30 ന് രാത്രി റിവർബെൻഡ് മാക്സിമം സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ചായിരുന്നു വധശിക്ഷ നടപ്പാക്കാൻ Read More…

Crime

16 കൊലപാതകങ്ങൾ, പെൺവേഷത്തിൽ കാട്ടിൽ ഒളിച്ചു! ബ്രസീലിനെ വിറപ്പിച്ച സീരിയൽ കില്ലർ ‘കൊതുക്’ കുടുങ്ങി

ബ്രസീലിനെ നടുക്കിയ സീരിയൽ കില്ലർ ഹോർലാൻഡ് ലോപ്പസ് ഡസിൽവ (33) പെൺവേഷം കെട്ടി കാട്ടിൽ ഒളിവിൽ കഴിഞ്ഞതിനു ശേഷം ഒടുവിൽ പോലീസിന്റെ പിടിയിലായി. ബ്രസീലിലെ വടക്കുകിഴക്കൻ സംസ്ഥാനമായ പരായിബയിലുള്ള മുലുൻഗു മേഖലയിൽ 16 പേരെയാണ് ഇയാൾ ക്രൂരമായി കൊലപ്പെടുത്തിയത്. ഡഗ്ലസ് ഗാർസിയയുടെ നേതൃത്വത്തിൽ രണ്ടു ദിവസം നീണ്ട രഹസ്യ ദൗത്യത്തിനൊടുവിൽ ഇയാളെ അറസ്റ്റ് ചെയ്ത ശേഷമാണ് അന്വേഷണ സംഘം ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്. വിജനമായ പ്രദേശങ്ങളിൽ കൊലപാതകങ്ങൾ നടത്തിയ ശേഷം സ്ഥലം വിട്ടിരുന്ന ഇയാൾ വർഷങ്ങളോളം ആരുടെയും Read More…

Oddly News

പറക്കുന്ന വിമാനത്തിൽ പൊരിഞ്ഞ അടി, ഷർട്ട് വലിച്ചുകീറി!; പിടിച്ചു മാറ്റി ജീവനക്കാർ – വിഡിയോ

ലണ്ടനിൽനിന്ന് ബംഗ്ലദേശിലേക്ക് സർവീസ് നടത്തിയ ബിമാൻ ബംഗ്ലദേശ് എയർലൈൻസ് വിമാനത്തിൽ യാത്രക്കാർ തമ്മിൽ വാക്കേറ്റവും കൈയാങ്കളിയും. വിമാനം ആകാശത്തു പറന്നുകൊണ്ടിരിക്കെ രണ്ടുപേർ പരസ്പരം തല്ലുകൂടുന്ന ദൃശ്യങ്ങൾ മറ്റു യാത്രക്കാർ പകർത്തിയത് നിലവിൽ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്. യാത്രയ്ക്കിടയിൽ ഉടലെടുത്ത നിസ്സാര തർക്കമാണ് പിന്നീട് വലിയ സംഘർഷത്തിലേക്ക് നയിച്ചതെന്ന് ‘ധാക്ക ട്രിബ്യൂൺ’ റിപ്പോർട്ട് ചെയ്യുന്നു. ഇതിനിടയിൽ ഒരാളുടെ ഷർട്ട് കീറിപ്പോകുന്നതും വിഡിയോയിൽ കാണാം. തുടർന്ന് മറ്റ് യാത്രക്കാരും വിമാനത്തിലെ ജീവനക്കാരും ചേർന്നാണ് ഏറെ പ്രയാസപ്പെട്ട് ഇരുവരെയും ശാന്തരാക്കി പിടിച്ചുമാറ്റിയത്. Read More…

Crime

16-കാരന്‍ വിദ്യാർഥിയുമായി ലൈംഗികബന്ധം, ഫോണിൽ ‘നമ്പർ 8’, ‘മിസ് എന്നു വിളിക്കണം’; അധ്യാപികയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങൾ

ലണ്ടൻ: 16 വയസ്സുള്ള വിദ്യാർഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്ന കേസിൽ ഹാംപ്‌ഷെയറിലെ ബിറ്റേൺ പാർക്ക് സ്കൂൾ അധ്യാപികയായ ബ്രോൺവെൻ ജെയിംസിന്റെ (30) വിചാരണ തുടങ്ങി. ഗുരുതരമായ ആരോപണങ്ങളാണ് ഇവർക്കെതിരെ ഉയർന്നിട്ടുള്ളതെങ്കിലും തനിക്കെതിരെയുള്ള കുറ്റങ്ങളെല്ലാം അധ്യാപിക നിഷേധിച്ചു. വിദ്യാർഥികൾക്ക് ക്ലാസിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ ബ്രോൺവെൻ അനുവാദം നൽകിയിരുന്നതായി പരാതിക്കാരനായ വിദ്യാർഥി പൊലീസിനോട് വെളിപ്പെടുത്തി. വിദ്യാർഥി അയച്ച സ്നാപ്ചാറ്റ് റിക്വസ്റ്റ് ആദ്യം നിരസിച്ചെങ്കിലും പിന്നീട് ബ്രോൺവെൻ അത് സ്വീകരിക്കുകയും ഇരുവരും സന്ദേശങ്ങൾ അയക്കാൻ തുടങ്ങുകയും ചെയ്തു. വെസ്റ്റേൺഷോറിൽ വച്ച് Read More…

Spotlight

‘വിവാഹത്തിനുമുമ്പ് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു !’ 19-കാരിയെ മണ്ണിൽ ‘കുഴിച്ചിട്ട്’ കല്ലെറിഞ്ഞു കൊന്നു- നടുക്കുന്ന ദൃശ്യങ്ങൾ, വിറങ്ങലിച്ച് ലോകം

കാബൂൾ∙ ശരീരത്തിലേക്ക് പാറക്കല്ലുകൾ വന്ന് പതിക്കുമ്പോഴുണ്ടാകുന്ന സങ്കടവും വേദനയും കാരണം ഉച്ചത്തിൽ നിലവിളിക്കുകയായിരുന്നു ആ 19 വയസ്സുകാരി. കാലുകൾ പർവതനിരയിൽ കുഴിച്ച കുഴിയിലായതിനാൽ ഓടി രക്ഷപ്പെടാൻ പോലും കഴിയാത്ത യുവതിയോട് പ്രാകൃതമായ ശിക്ഷാരീതി നടപ്പാക്കാൻ വന്നവർ തെല്ലും കരുണ കാണിച്ചില്ല. കൺമുൻപിൽ കല്ലേറുകൊണ്ട് യുവതി തളർന്നുവീണിട്ടും അവർ ആക്രമണം തുടർന്നു. ഒടുവിൽ പ്രാണൻ വെടിഞ്ഞ ആ യുവതി ഏറ്റുവാങ്ങിയ ക്രൂരതയുടെ ദൃശ്യങ്ങൾ പിന്നീട് പുറത്തുവരികയായിരുന്നു. അഫ്ഗാനിസ്ഥാനിൽ നടന്ന താലിബാൻ പ്രാകൃതത്വത്തിന്റെ നടുക്കുന്ന ദൃശ്യങ്ങളാണിത്. പരപുരുഷ ബന്ധം ആരോപിച്ച് Read More…

Crime

ഫ്ളാറ്റില്‍ നഗ്നമായ നിലയിൽ സഹോദരിമാരുടെ മൃതദേഹം; മരണത്തിന് പിന്നിൽ ഡാർക്ക് വെബ്?

സിഡ്നിയിലെ അപ്പാർട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സൗദി സ്വദേശിനികളായ സഹോദരിമാരുടെ മരണകാരണം ഓൺലൈൻ വഴി വാങ്ങിയ വിഷപ്പാനീയമാണെന്ന വെളിപ്പെടുത്തലുമായി പൊലീസ്. 2022 ജൂണിൽ കാന്റർബറിയിലെ ഫ്ലാറ്റിൽ നഗ്നമായ നിലയിൽ കണ്ടെത്തിയ അസ്ര അബ്ദുല്ല അൽസെഹ്ലി (24), അമാൽ അബ്ദുല്ല അൽസെഹ്ലി (23) എന്നിവർ ആത്മഹത്യ ചെയ്തതാണെന്നാണ് പുതിയ നിഗമനം. രക്തത്തിലെ ഓക്സിജൻ്റെ അളവ് കുറച്ച് പെട്ടെന്നുള്ള മരണത്തിന് കാരണമാകുന്ന പ്രത്യേക പദാർത്ഥം ഇവർ ഒന്നിച്ചു കഴിച്ചതായാണ് കരുതപ്പെടുന്നത്. ഡാർക്ക് വെബ് പോലുള്ള ഇടങ്ങളിൽ നിന്ന് ഓർഡർ ചെയ്യാവുന്ന Read More…

Crime

‘കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന സാത്താനിക് സംഘം, ഒപ്പം മൃഗപീഡനവും’: ലോകമെമ്പാടുമുള്ള 145 പേർ നിരീക്ഷണത്തിൽ

ന്യൂ സൗത്ത് വെയിൽസ്∙ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന രാജ്യാന്തര സാത്താനിക് സംഘത്തിലെ (International satanic child sex abuse material ring) അംഗമെന്ന് കരുതുന്ന കോളിൻ മിൽനെയെ (62) വൂല്ലാഹ്രയിലെ വീട്ടിൽ നിന്ന് ന്യൂ സൗത്ത് വെയിൽസ് (എൻഎസ്ഡബ്ല്യു) പൊലീസ് അറസ്റ്റ് ചെയ്തു. മൃഗപീഡനം ഉൾപ്പെടെയുള്ള 18 ഗുരുതര കുറ്റങ്ങളാണ് കോളിനെതിരെ ചുമത്തിയിരിക്കുന്നത്.   ഈ രാജ്യാന്തര ശൃംഖലയിൽ അംഗങ്ങളായ 145 പേരെ തിരിച്ചറിഞ്ഞതായും ഇവരെ നിരീക്ഷിക്കുന്നതായും ന്യൂ സൗത്ത് വെയിൽസ് സ്റ്റേറ്റ് ക്രൈം കമാൻഡ് അറിയിച്ചു. ഇതിനകം Read More…

Oddly News

പ്രായപൂർത്തിയാകാത്ത മകനുമായി ലൈംഗികബന്ധം; ഭാര്യയിൽ നിന്ന് വിവാഹമോചനം തേടി ഭർത്താവ്

ഫ്ലോറിഡ ∙ പ്രായപൂർത്തിയാകാത്ത കുട്ടിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ട യുവതിയിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ഭർത്താവ് രംഗത്ത്. 15 വയസ്സുള്ള മകനുമായാണ് രണ്ടാനമ്മയായ നഴ്സ് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത്. ഈ കേസിൽ രണ്ട് വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന അലക്സിസ് വോൺ യേറ്റ്സിൽ (35) നിന്നാണ് ഭർത്താവ് ഡേവിഡ് യേറ്റ്സ് വിവാഹമോചനം ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചിരിക്കുന്നത്. നേരത്തെ സസ്പെൻഡ് ചെയ്തിരുന്ന മെഡിക്കൽ ലൈസൻസ്, നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം അധികൃതർ റദ്ദാക്കി. ഇതോടെ ഇനി അലക്സിസ് വോൺ യേറ്റ്സിന് നഴ്സായി Read More…

Featured Good News

‘റിയല്‍ ഹീറോ’; തുരുതുരാ വെടിയുതിർക്കുന്ന അക്രമിയെ നിരായുധനായി കീഴടക്കി; കൈയടിച്ച് ലോകം –വീഡിയോ

സിഡ്നി: ഓസ്ട്രേലിയയിൽ 11 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ തോക്കുമായി വെടിയുതിർക്കുന്ന അക്രമികളിലൊരാളെ നിരായുധനായെത്തി കീഴ്പ്പെടുത്തിയയാളുടെ ധീരതയ്ക്ക് കൈയടിച്ച് ലോകം. ബോണ്ടി ബീച്ചിൽ രണ്ട് ഭീകരർ നടത്തിയ വെടിവയ്പ്പിൽ 11 പേർ കൊല്ലപ്പെടുകയും 29 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. 50 തവണയോളം അക്രമികൾ വെടിയുതിർത്തെന്നാണു ലഭിക്കുന്ന വിവരം. വെടിവയ്പ്പ് ഭീകരാക്രമണമാണെന്നാണ് ന്യൂ സൗത്ത് വെയിൽസ് പൊലീസ് സ്ഥിരീകരിച്ചിരിക്കുന്നത്. ധീരമായ ഈ കീഴ്‍പ്പെടുത്തലിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കറുത്ത ഷർട്ടും വെള്ള പാന്റും ധരിച്ച ഭീകരരിലൊരാൾ ബീച്ചിൽ ആളുകൾക്ക് നേരെ Read More…