Crime

ഓടയിലെ വെള്ളത്തിൽ പഴങ്ങൾ കഴുകി കച്ചവടക്കാരൻ: കയ്യോടെ പിടികൂടി പ്രദേശവാസികൾ

ഭക്ഷണ ശുചിത്വവുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളും വാർത്തകളുമാണ് സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്. ഇതിനിടയിൽ മഹ്ബൂബ് നഗറിൽ നിന്നും റിപ്പോർട്ട്‌ ചെയ്യപ്പെട്ട വിചിത്രമായ ഒരു സംഭവം കാണികളിൽ അസ്വസ്ഥത ഉണ്ടാക്കിയിരിക്കുകയാണ്. ഡ്രെയിനേജ് വെള്ളത്തിൽ പഴങ്ങൾ കഴുകിയ ഒരു കച്ചവടക്കാരനെ പ്രദേശവാസികൾ കയ്യോടെ പിടികൂടിയ വാർത്തയാണിത്. ഇങ്ങനെ കഴുകിയ പഴങ്ങൾ പിറ്റേ ദിവസം വിൽക്കാൻ ആയിരുന്നു ഇയാൾ പദ്ധതിയിട്ടിരുന്നത്. കഴിക്കാൻ മാത്രമല്ല നവരാത്രി പൂജക്കുവേണ്ടിയും ആളുകൾ ഈ പഴങ്ങൾ വാങ്ങുമെന്നായിരുന്നു ഇയാളുടെ കണക്കുകൂട്ടൽ. സംഭവം പുറത്തറിഞ്ഞതോടെ കടുത്ത ജനാരോഷമാണ് ഇതിനെതിരെ Read More…

Crime

പ്രതികാരകൊലപാതകം; 36 കാരനെ കൊന്ന 14 കാരനെ 50 തവണ കുത്തി, പിന്നെ കത്തിച്ചു

ഫ്രാന്‍സിലെ രണ്ടാമത്തെ വലിയതും എന്നാല്‍ ഏറ്റവും ദരിദ്ര നഗരവുമായ മാര്‍സെയി മയക്കുമരുന്നുമായി ബന്ധപ്പെട്ട അക്രമങ്ങളാല്‍ വലയുകയാണ്. ബുധനാഴ്ച ഇവിടെ കൊല്ലപ്പെട്ടത് 14 കാരനാണ്. 50 ലധികം തവണ കുത്തേറ്റ പയ്യനെ ജീവനോടെ കത്തിച്ചു കൊല്ലുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച 36 കാരനും ഫുട്ബോള്‍ കളിക്കാരനുമായ നെസിം റംദാന്‍ എന്നയാള്‍ വെടിയേറ്റു മരിച്ച കേസുമായി ബന്ധപ്പെട്ടാണ് 14 കാരന്റെയും കൊലപാതകമെന്നാണ് സംശയിക്കുന്നത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട വിഷയത്തില്‍ റംദാനോട് പ്രതികാരം ചെയ്യാന്‍ ജയിലില്‍ കിടക്കുന്ന ഒരു 26കാരന്‍ 14 കാരനെ വാടകയ്ക്ക് Read More…

Crime

വീടിനുള്ളിൽ വിദ്യാർഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട അധ്യാപിക അറസ്റ്റില്‍

നിർമ്മാണത്തിലിരിക്കുന്ന ഒരു വീട്ടിൽ 18 വയസ്സിന് താഴെയുള്ള വിദ്യാർത്ഥിയുമായി അധ്യാപിക “ലൈംഗിക ബന്ധം” പുലർത്തിയതായി കണ്ടെത്തി ടെക്സസ് പോലീസ്. ഡാവൻപോർട്ട് ഹൈസ്‌കൂളിലെ ചിത്രകലാ അധ്യാപികയായ 51കാരിയായ ജെന്നിഫർ മാസിയെയാണ് വ്യാഴാഴ്ച വൈകുന്നേരം കോമൽ കൗണ്ടി ഡെപ്യൂട്ടി പോലീസ് അറസ്റ്റ് ചെയ്തത്. പണി പൂർത്തിയാകാത്ത വീട്ടിൽ സംശയാസ്പദമായ നിലയിൽ ഒരു വ്യക്തിയെ കണ്ടെന്ന പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവരുന്നത്. ഡെപ്യൂട്ടി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ , മാസിയും ഒരു “പ്രായപൂർത്തിയാകാത്തയാളും ലൈംഗിക ബന്ധം പുലർത്തുന്നതായി കണ്ടെത്തിയെന്ന് കോമൽ Read More…

Crime Featured

വീട്ടിൽകയറാൻ ശ്രമിച്ച കള്ളന്മാരെ ഒറ്റക്ക് തുരത്തിയോടിച്ച് യുവതി, സിസിടിവി ദൃശ്യങ്ങൾ

മനുഷ്യ വാസമുള്ള ഇടങ്ങളിലെല്ലാം കള്ളന്മാരും പിടിച്ചുപറിക്കാരും ഉണ്ടാകും. കവർച്ചക്കാർക്ക് മുന്നിൽ പകച്ചുപോകുന്ന നിരവധിപേരുണ്ട്. എന്നാൽ ശക്തിയായി പ്രതികരിക്കുന്നവരുമുണ്ട്. ഇത് തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടികൊണ്ടിരിക്കുന്നത്. വീട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമം നടത്തിയ മൂന്നു കള്ളന്മാരെ തുരത്തിയോടിച്ചിരിക്കുകയാണ് ഒരു വീട്ടമ്മ. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പഞ്ചാബിലെ അമൃത്സറിലാണ് സംഭവം. പകൽ സമയത്താണ് മൂന്നു കവർച്ചക്കാർ വീട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമം നടത്തിയത്. വീട്ടമ്മ ഒറ്റക്ക് ഇവരെ തടയാൻ ശ്രമം നടത്തിയെങ്കിലും , Read More…

Crime

ഇന്ത്യയിലെ ഏറ്റവും വലിയ മയക്കുമരുന്നുവേട്ട ; പിടികൂടിയത് 2000 കോടിയുടെ 500 കിലോ കൊക്കെയ്ന്‍

ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയില്‍ പോലീസ് റെയ്ഡിലൂടെ കണ്ടെത്തിയത് 2,000 കോടിയിലധികം വിലമതിക്കുന്ന 500 കിലോ കൊക്കെയ്ന്‍. മയക്കുമരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് നാല് പേര്‍ അറസ്റ്റിലായി. ഡല്‍ഹിയിലെ ഉയര്‍ന്ന പാര്‍ട്ടികളില്‍ ഉപയോഗിക്കാനായി ഒരു അന്താരാഷ്ട്ര മയക്കുമരുന്ന് സംഘമാണ് വന്‍ കൊക്കെയ്ന്‍ കയറ്റുമതിക്ക് പിന്നിലെന്ന് വിശ്വസിക്കപ്പെടുന്നു. ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ ആയിരുന്നു റെയ്ഡ് നടത്തിയത്. രാജ്യതലസ്ഥാനത്ത് ഇതുവരെ പിടികൂടിയ ഏറ്റവും വലിയ കൊക്കെയ്ന്‍ ചരക്കാണിത്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ക്കായി കസ്റ്റഡിയിലെടുത്ത നാല് പ്രതികളെ Read More…

Crime

കൊടും ക്രൂരത: അമ്മയെ മരത്തിൽ കെട്ടിയിട്ട ശേഷം ജീവനോടെ കത്തിച്ച് ആൺമക്കൾ

ഗർത്താല: പടിഞ്ഞാറൻ ത്രിപുരയെ വിറപ്പിച്ച് കൊലപാതകം. 62 കാരിയായ സ്ത്രീയെ ആൺമക്കൾ മരത്തിൽ കെട്ടിയിട്ട ശേഷം ജീവനോടെ കത്തിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ മരണപ്പെട്ട സ്ത്രീയുടെ രണ്ട് ആൺമക്കളെയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. കുടുംബ വഴക്കാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ചമ്പക്‌നഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഖമർബാരിയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. ഒന്നര വർഷം മുമ്പ് ഭർത്താവിനെ നഷ്ടപ്പെട്ട ഇവര്‍ രണ്ട് ആൺമക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്. ഇവരുടെ മറ്റൊരു മകൻ അഗർത്തലയിലാണ് താമസിച്ചിരുന്നത്. “ഒരു സ്ത്രീയെ Read More…

Crime

പാകിസ്താനില്‍ മതനിന്ദ ആരോപിച്ച് ഡോക്ടറെ പോലീസ് വെടിവച്ചുകൊന്നു, മൃതദേഹം കത്തിച്ച് ജനക്കൂട്ടം

ഇസ്ലാമാബാദ്: പാകിസ്താനിലെ തെക്കന്‍ സിന്ധ് പ്രവിശ്യയില്‍ മതനിന്ദ ആരോപിച്ച് ഡോക്ടറെ പോലീസ് വെടിവച്ചു കൊന്നു. മൃതദേഹം കത്തിച്ച് ജനക്കൂട്ടം. സാമൂഹിക മാധ്യമങ്ങളിലൂടെ മതനിന്ദാ ഉള്ളടക്കം പങ്കുവച്ച ഡോ. ഷാനവാസ് കാന്‍ബറാണ് കൊല്ലപ്പെട്ടത്. കറാച്ചിയില്‍നിന്ന് 250 കിലോമീറ്റര്‍ അകലെ മിര്‍പുര്‍ഖാസിനുസമീപം ബുധനാഴ്ച രാത്രിയായിരുന്നു പോലീസ് വെടിവയ്പ്പ്. കീഴടങ്ങാന്‍ കൂട്ടാക്കാതെ അറസ്റ്റില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു ഇയാളെന്ന് പ്രാദേശിക ഭരണകൂടം വ്യക്തമാക്കി. ഷാനവാസ് തങ്ങള്‍ക്കു നേരേ വെടിവയ്ക്കുകയായിരുന്നുവെന്നും ഇത് ഉദ്യോഗസ്ഥരെ തിരിച്ചടിക്കാന്‍ നിര്‍ബന്ധിതരാക്കിയെന്നും പോലീസ് പറഞ്ഞു. വെടിവയ്പ്പിനു ശേഷമാണ് മുഹമ്മദ് നബിയെ Read More…

Crime

പെണ്‍വാണിഭ സംഘം യുവതിയെ കൈമാറിയത് ഇരുപതിലേറെ പേര്‍ക്ക്

കൊച്ചിയില്‍ സ്ത്രീകള്‍ ഉള്‍പ്പെട്ട വന്‍ സെക്‌സ് റാക്കറ്റ് സംഘത്തിലെ നാലുപേരെ പോലീസ് കസ്റ്റഡയില്‍ എടുത്തു. ബംഗ്ലാദേശില്‍ നിന്നുള്ള ഇരുപതുകാരിയാണു കൊച്ചിയില്‍ ലൈംഗിക പീഡനത്തിന് ഇരയായത്. എട്ടു വര്‍ഷമായി രാജ്യത്തെ ഡല്‍ഹി, കൊല്‍ക്കത്ത തുടങ്ങി വിവിധ നഗരങ്ങളില്‍ യുവതിയെ പീഡനത്തിനിരയാക്കിയെന്നാണു പരാതി. സെറീന, ജോഗിത, വിപിന്‍ തുടങ്ങിയവരാണു പിടിയിലായത്. മറ്റ് സംസ്ഥാനങ്ങളുമായി ബന്ധങ്ങളുളള പെണ്‍വാണിഭ സംഘത്തിലെ അംഗമായ സെറീനയുടെ സഹായിയായ ശ്യാം എന്ന യുവാവും മറ്റൊരു സ്ത്രീയും പിടിക്കപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. നാലു പേരുടെയും ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. കൂടുതല്‍ Read More…

Crime

തലകുനിച്ച് സാംസ്കാരിക കേരളം, പള്‍സര്‍ സുനിക്ക് കോടതി മുറ്റത്ത് പുഷ്പവൃഷ്ടി, ജയ് വിളി

സാംസ്കാരിക കേരളത്തെ നാണംകെടുത്തി നടിയെ ആക്രമിച്ച കേസില്‍ ഏഴര വര്‍ഷത്തെ വിചാരണത്തടവിനുശേഷം പുറത്തിറങ്ങിയ ഒന്നാം പ്രതി പള്‍സര്‍ സുനിയെ സ്വീകരിച്ചതു മാലയിട്ട്. എറണാകുളം സബ്ജയിലില്‍ നാലേകാലോടെ കോടതി ഉത്തരവുമായെത്തിയാണു ബന്ധുക്കള്‍ പള്‍സര്‍ സുനിയെ കൊണ്ടുപോയത്. ജയിലിനുപുറത്തു പുഷ്പവൃഷ്ടി നടത്തിയും ജയ് വിളിച്ചുമാണ് പള്‍സര്‍ സുനിയെ ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. സുനിയുടെ അഭിഭാഷകന്‍ അഡ്വ. പ്രതീഷ് കോടതി ഉത്തരവുമായി ജയിലിലെത്തിയിരുന്നു. കനത്തപോലീസ് കാവലിലാണു സുനി ജയിലില്‍ നിന്നും പോയത്. ഇതിനുപിന്നില്‍ ഉന്നതരുടെ പങ്കുണ്ടോയെന്നു സ്‌പെഷല്‍ Read More…