Crime

വെറൈറ്റി ഹോബി! അതിക്രമിച്ചു കയറിയത് ആയിരത്തിലധികം വീടുകളിൽ

ആളുകള്‍ക്ക് പലതരം ഹോബികളാണ്. എന്നാല്‍ മോഷണം ഹോബികളുടെ ലിസ്റ്റില്‍ ഉള്‍ക്കൊള്ളിക്കാനാവുമോ? അടുത്തിടെ അന്യന്റെ വീട്ടില്‍ അതിക്രമിച്ച് കയറിയതിന് അറസ്റ്റിലായ ഒരു ജപ്പാന്‍ക്കാരന്റെ കഥ കേട്ടാല്‍ ഒന്ന് ഞെട്ടുമെന്നത് ഉറപ്പാണ്. നേരം പോക്കിനായി ആയിരത്തിലധികം വീടുകളില്‍ ഇയാള്‍ അതിക്രമിച്ച് കയറി. എന്നാല്‍ പിടിയിലായത് ജപ്പാനിലെ ക്യൂഷൂ മേഖലയിലെ ഒരു വീട്ടില്‍ കയറുമ്പോഴാണ്. കുറ്റവാളിയെ ചോദ്യം ചെയ്യുന്നതിനിടെ ഇങ്ങനെ വീടുകളില്‍ കയറുമ്പോള്‍ തനിക്ക് വലിയ ത്രില്‍ അനുഭവപ്പെടുമെന്നായിരുന്നു അയാള്‍ പോലീസിനോട് പറഞ്ഞത്. കുറ്റകൃത്യത്തിനിടെ ആരെങ്കിലും തന്നെ കണ്ടെത്തുമോയെന്ന് ആശങ്കപ്പെടാറുണ്ട്. എന്നാല്‍ Read More…

Crime

കൊലയാളി മലയാളി? വ്‌ളോഗറായി യുവതിയുടെ മൃതദേഹത്തോടൊപ്പം രണ്ടുദിവസം കഴിഞ്ഞു ?

ബംഗളൂരു: അസം സ്വദേശിയും വ്‌ളോഗറുമായ യുവതിയെ ബംഗളൂരുവിലെ അപ്പാര്‍ട്ട്‌മെന്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മായ ഗോഗോയിയുടെ മൃതദേഹമാണ് ഇന്ദിരാ നഗറിലെ അപ്പാര്‍ട്ട്‌മെന്റില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ആരവ് ഹര്‍ണിയെന്ന യുവാവിനായി അന്വേഷണം തുടങ്ങി. ഇയാള്‍ കണ്ണൂര്‍ സ്വദേശിയാണെന്ന സൂചനയുണ്ട്. കഴിഞ്ഞ ശനിയാഴ്ചയാണു മായയും ആരവ് ഹര്‍ണിയും അപ്പാര്‍ട്ട്‌മെന്റില്‍ ചെക്ക് ഇന്‍ ചെയ്തത്. ഞായറാഴ്ച ആരവ് മായയെ കൊലപ്പെടുത്തിയെന്നാണു പോലീസ് നിഗമനം. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ആരവ് സംഭവസ്ഥലത്തുനിന്നു മടങ്ങിയത്. അതുവരെ ഇയാള്‍ മൃതദേഹത്തിനൊപ്പം അപ്പാര്‍ട്ട്‌മെന്റില്‍ കഴിഞ്ഞതായാണു സൂചന. സംഭവത്തില്‍ Read More…

Crime

ഈ സംസ്ഥാനത്ത് വ്യഭിചാരം കുറ്റവിമുക്തമാക്കുന്നു; 117 വർഷം പഴക്കമുള്ള നിയമം റദ്ദാക്കി

വ്യഭിചാരം കുറ്റകരമല്ലാതാക്കി ന്യൂയോർക്ക് സംസ്ഥാനം അതിന്റെ നിയമവ്യവസ്ഥയിൽ മാറ്റം വരുത്തി, 117 വർഷമായി നിലനിന്നിരുന്ന നിയമം ഔദ്യോഗികമായി എടുത്തു കളഞ്ഞു. വ്യഭിചാരത്തെ 90 ദിവസം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ശിക്ഷാർഹമായ കുറ്റകൃത്യമായി കണക്കാക്കിയിരുന്ന പഴയ ചട്ടം റദ്ദാക്കുന്ന ബില്ലിൽ ഗവർണർ കാത്തി ഹോച്ചുൾ ഒപ്പുവച്ചു. ബന്ധങ്ങളിലെ വ്യക്തിപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിൽ പുരോഗമനപരമായ സമീപനത്തിലേക്കുള്ള മാറ്റത്തെ ഈ തീരുമാനം പ്രതിഫലിപ്പിക്കുന്നു. വിവാഹമോചനത്തെ നിരുത്സാഹപ്പെടുത്തുന്നതിനായിരുന്നു 1907-ൽ നിലവിൽ വന്ന വ്യഭിചാര നിയമം ​കൊണ്ടുവന്നത്. എന്നാല്‍, വ്യക്തിസ്വാതന്ത്ര്യത്തെയും ബന്ധങ്ങളെയും Read More…

Crime

ഭാര്യാസഹോദരിയുമായി അവിഹിതം; എസ്.ഐ.യായ ഭർത്താവിനെ വനിതാ ഇൻസ്‌പെക്ടർ പൊക്കി

സബ് ഇൻസ്‌പെക്ടർകൂടിയായ തന്റെ ഭർത്താവനെതിരെ അവിഹിതബന്ധവും ശാരീരിക പീഡനവും ആരോപിച്ച് ഉത്തർപ്രദേശിലെ ഒരു വനിതാ ഇൻസ്‌പെക്ടർ. ഭർത്താവും വനിതാ ഇന്‍സ്പെക്ടറുടെ സഹോദരഭാര്യയുമായുള്ള അവിഹിതബന്ധം അവര്‍ കൈയോടെ പൊക്കി. എന്നാല്‍ ഭർതൃസഹോദരനായ ഇൻസ്‌പെക്ടർ തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്നും ആക്രമിക്കുകയും ചെയ്തുവെന്ന് യുവതിയും ആരോപിച്ചതോടെ വിഷയം വഷളായി. ലഖ്‌നൗവിൽ മഹാനഗർ കോട്‌വാലി മേഖലയിലാണ് സംഭവം നടന്നത്, ഞായറാഴ്ച പരാതിയുമായെത്തിയ വനിതാ ഇൻസ്‌പെക്ടർ സ്റ്റേഷനിൽ കുഴഞ്ഞുവീണു. വനിതാ ഇൻസ്പെക്ടർ കണ്ണീരോടെ മുതിർന്ന ഉദ്യോഗസ്ഥരോട് തനിക്ക് നേരിട്ട ദുരനുഭവം വിവരിച്ചു. തന്റെ ആദ്യ Read More…

Crime

യുവതിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി, വിവാഹം കഴിച്ചു; ആദ്യ ഭാര്യ തിരിച്ചെത്തി, പിന്നെ സംഭവിച്ചത്…

ഹരിയാനയില്‍ ഭർത്താവിനും അയാളുടെ കുടുംബത്തിനുമെതിരേ വഞ്ചനയും സ്ത്രീധന പീഡനവും ആരോപിച്ച് യുവതി പോലീസില്‍ പരാതിയുമായി യുവതി. ഭഗവാൻ സിങ്ങ് എന്നയാള്‍ തന്നെ പരിചയപ്പട്ടശേഷം ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കുകയും പിന്നീട് കുടുംബത്തിന്റെ സമ്മതത്തോടെ വിവാഹം കഴിക്കുകയുമായിരുന്നു. കുട്ടിയുണ്ടായതിനുശേഷമാണ് കഥയിലെ ട്വിസ്റ്റ്. താനാണ് ഭഗവാൻ സിങ്ങിന്റെ ആദ്യ ഭാര്യയെന്ന് അവകാശപ്പെട്ട് മറ്റൊരു യുവതി ഇവരുടെ വീട്ടിലെത്തി. സംഭവ ഇങ്ങനെയാണ്. 2021-ൽ താൻ ഭഗവാൻ സിങ്ങിനെ ഒരു വിവാഹ ചടങ്ങിൽ വച്ച് കണ്ടുമുട്ടിയെന്നും അവർ തമ്മില്‍ ഒരു ബന്ധം ആരംഭിച്ചതായും യുവതി Read More…

Crime

ആദ്യരാത്രി വരന്‍ ഉണർന്നെഴുന്നേറ്റപ്പോള്‍ കിടക്കയില്‍ വധുവില്ല, അർദ്ധരാത്രിയിൽ ഒളിച്ചോടി

വന്‍ ആഘോഷങ്ങളോടെ വിവാഹം. ആദ്യരാത്രിയില്‍ വരന്‍ മണിയറയിലെ കിടക്കയില്‍ വരന്‍ ഉണർന്നെഴുന്നേറ്റപ്പോള്‍ ഒപ്പം കിടന്നിരുന്ന വധുവിനെ കാണാനില്ല. ഉത്തർപ്രദേശിലെ റായ്ബറേലിയിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം. വിവാഹ ആഘോഷത്തിന് മണിക്കൂറുകൾക്കുള്ളിൽ വധുവിനെ ദുരൂഹ സാഹചര്യത്തിൽ കാണാതായതിനെ തുടർന്ന് രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള സംഘര്‍ഷവും തുടങ്ങി. നവംബർ രണ്ടിനാണ് സംഭവം. വധുവിനെ കാണാതായതായി അറിഞ്ഞതോടെ വരനും കുടുംബവും രാത്രി മുഴുവൻ അവളെ തിരഞ്ഞു. വധുവിന്റെ ഒരു വിവരവും കണ്ടെത്താനാകാത്തതിനാൽ അവരുടെ ശ്രമങ്ങൾ ഫലവത്തായില്ല. അടുത്ത ദിവസം, ഞെട്ടിക്കുന്ന ആ സത്യം Read More…

Crime

ആലപ്പുഴയില്‍ വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു: യുവഡോക്ടര്‍ അറസ്റ്റില്‍

ആലപ്പുഴ: വിവാഹവാഗ്ദാനം നല്‍കി തിരുവനന്തപുരം സ്വദേശിയായ യുവതിയെ ഒരു വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ യുവ ഡോക്ടറെ തമിഴ്‌നാട്ടില്‍നിന്ന് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് മധുര സ്വദേശി ഡോ. കേശവ് രമണ(28)നെയാണ് ആലപ്പുഴ നോര്‍ത്ത് പോലീസ് സ്‌റ്റേഷനിലെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ആലപ്പുഴയിലെ സ്വകാര്യ സ്ഥാപനത്തില്‍ ഇരുവരും ഒരുമിച്ചു ജോലിചെയ്തിരുന്ന കാലത്തായിരുന്നു കേസിനാസ്പദമായ സംഭവം. മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം ഉറപ്പിച്ച വിവരം മറച്ചുവച്ചു വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് കേസ്. തന്നെ വിവാഹം കഴിക്കണമെന്നു യുവതി ആവശ്യപ്പെട്ടപ്പോള്‍ മറ്റൊരാളുമായി Read More…

Crime

എംഡിഎംഎ യുമായി സീരിയൽ നടി ഷംനത്ത് അറസ്റ്റിൽ

പരവൂർ: എം.ഡി.എം.എയുമായി സീരിയൽ നടി അറസ്റ്റില്‍. ചിറക്കര പഞ്ചായത്ത് ഒഴുകുപാറ കുഴിപ്പിൽ നന്ദനത്തിൽ ഷംനത്താണ് (പാർവതി 36) പരവൂർ പൊലീസിന്റെ പിടിയിലായത്. പരവൂരിൽ ഭർത്താവിനൊപ്പം താമസിച്ചിരുന്ന വീട്ടിൽ നിന്നാണ് ഇവരെ പൊലീസ് പിടികൂടുന്നത്. മൂന്ന് ഗ്രാം എം.ഡി.എം.എയാണ് പോലീസ് കണ്ടെത്തിയത്. പരവൂർ പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഷംനത്തിന്റെ വീട്ടിൽ റെയ്ഡ് നടന്നത്. നടിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Crime

കടുത്ത മാനസിക സമ്മര്‍ദ്ദം, സ്വയം കഴുത്തറുത്ത് യുവാവ്, സമയോചിതമായി ഇടപെട്ട് നാട്ടുകാർ

മധ്യപ്രദേശിലെ പന്നാ ജില്ലയിൽ കടുത്ത മാനസിക അസ്വാസ്ഥ്യമുള്ള യുവാവ് ബിജാസൻ മാതാ മന്ദിറില്‍വെച്ച് കഴുത്തുമുറിച്ചു. രാജ്കുമാർ യാദവ് എന്ന യുവാവാണ് കഴുത്തറുക്കാന്‍ ശ്രമിച്ചതെന്ന് ‘ദ ഫ്രീ പ്രസ് ജേര്‍ണല്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. നവരാത്രി ഉത്സവത്തിന്റെ അവസാന ദിവസമാണ് ഈ ദാരുണമായ സംഭവം നടന്നത്. സംഭവം കണ്ട മറ്റു ഭക്തർ ഉടൻ തന്നെ ഓടിയെത്തി ആശുപത്രിയിലത്തിച്ചതിനാല്‍ യുവാവിന്റെ ജീവന്‍ രക്ഷപ്പെടുത്താനായി. ഭഖുരി ഗ്രാമത്തിലെ താമസക്കാരനായ രാജ്കുമാർ നവരാത്രിയുടെ ഒമ്പത് ദിവസങ്ങളിലും കഠിനമായി ഉപവസിച്ചിരുന്നു. എന്നാൽ ആഘോഷങ്ങളുടെ അവസാന ദിവസം Read More…