Crime

ഒരേ സര്‍ട്ടിഫിക്കറ്റില്‍ ജോലി നേടി ഇരട്ടകള്‍; ഒരേ സ്‌കൂളിലേക്ക് സ്ഥലംമാറ്റത്തിന് അപേക്ഷ നല്‍കി കുടുങ്ങി

ദാമോ: മദ്ധ്യപ്രദേശിലെ ഏറ്റവും വലിയ വിദ്യാഭ്യാസതട്ടിപ്പുകളില്‍ ഒന്നില്‍ ഇരട്ടസഹോദരിമാര്‍ ഒരേ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് തട്ടിയെടുത്തത് രണ്ട് അദ്ധ്യാപകജോലി. 18 വര്‍ഷമായി രണ്ടുപേരും സര്‍ക്കാര്‍സ്‌കൂളില്‍ ജോലിചെയ്യുകയും കുട്ടികളെ പഠിപ്പിക്കുകയും ചെയ്തു. 18 വര്‍ഷമായി അദ്ധ്യാപികമാരായി ജോലി ചെയ്യുന്ന ഇവരില്‍ ഒരാളെ സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തപ്പോള്‍ മറ്റേയാള്‍ ഒളിവില്‍ പോയിരിക്കുകയാണ്. ദീപേന്ദ്ര സോണിയുടെ ഭാര്യ രശ്മി എന്ന സഹോദരിമാരില്‍ ഒരാളെയാണ് വകുപ്പ് സസ്പെന്‍ഡ് ചെയ്തത്. വിജയ് സോണിയുടെ ഭാര്യ രശ്മിയാണ് ഒളിവില്‍ പോയിരിക്കുന്നത്. ഓരോ സഹോദരിയും അവരുടെ തട്ടിപ്പ് കാലയളവില്‍ Read More…

Crime

എം.ബി.ബി.എസ്‌ ബിരുദം വ്യാജം ? ‘പറ്റിച്ചു ജീവിക്കുന്നത് എന്റെ മിടുക്ക്’; കാർത്തിക പ്രദീപിന്റെ ഓഡിയോ സന്ദേശം പുറത്ത്

ഇൻസ്റ്റഗ്രാമിൽ അത്യാവശ്യം ഫോളോവേഴ്സുള്ള വിദേശത്ത്‌ ജോലി വാഗ്‌ദാനം നല്‍കി കോടികള്‍ തട്ടിയെടുത്ത കേസില്‍ അറസ്‌റ്റിലായ പത്തനംതിട്ട സ്വദേശിയായ ഡോക്ടർ കാർത്തിക പ്രദീപിന്റെ എം.ബി.ബി.എസ്‌ ബിരുദം വ്യാജമെന്നു സൂചന. ടേക്ക്‌ ഓഫ്‌ ഓവര്‍സീസ്‌ എജ്യുക്കേഷനല്‍ കണ്‍സല്‍റ്റന്‍സി ഉടമയാണ് കാര്‍ത്തിക . ഇവര്‍ക്ക്‌ എം.ബി.ബി.എസ്‌ ബിരുദം ലഭിച്ചിട്ടുണ്ടോ എന്നതില്‍ വ്യക്‌തത വരുത്തേണ്ടതുണ്ട്‌ എന്നാണു സെന്‍ട്രല്‍ പോലീസിന്റെ നിലപാട്‌. യുക്രൈനില്‍ എം.ബി.ബി.എസ്‌ പഠനം പൂര്‍ത്തിയാക്കിയെന്നു പറഞ്ഞാണു കാര്‍ത്തിക ഇരകളെ സമീപിച്ചിരുന്നത്‌. മലയാളിയായ സഹപാഠിയില്‍നിന്നു പണം തട്ടിയ കേസിനെ തുടര്‍ന്ന്‌ യുക്രൈനിലെ പഠനം Read More…

Crime

വനിതാ ഡോക്ടറെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീഡിപ്പിച്ച കേസിൽ പൊലീസുകാരൻ അറസ്റ്റിൽ, വി​വാ​ഹി​ത​നാ​ണെ​ന്ന വി​വ​രമറിഞ്ഞത് പിന്നീട്

തി​രു​വ​ന​ന്ത​പു​രം: യു​വ ഡോ​ക്ട​റെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​യാ​യ പൊ​ലീ​സു​കാ​ര​ൻ ഏ​ഴു​മാ​സ​ത്തി​നു ശേ​ഷം അ​റ​സ്റ്റി​ൽ. സി​റ്റി എ.​ആ​ർ ക്യാ​മ്പി​ലെ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​റും കി​ളി​മാ​നൂ​ർ വെ​ള്ള​ല്ലൂ​ർ സ്വ​ദേ​ശി​യു​മാ​യ വി​ജ​യ് യ​ശോ​ദ​ര​നെ​യാ​ണ് ത​മ്പാ​നൂ​ർ പൊ​ലീ​സ് അ​റ​സ്‌​റ്റ് ചെ​യ്‌​ത​ത്‌. തൃ​ശൂ​ർ ഐ.​ആ​ർ ക്യാ​മ്പി​ൽ ജോ​ലി​ചെ​യ്യു​ന്ന സ​മ​യ​ത്താ​ണ് ഇ​ൻ​സ്‌​റ്റ​ഗ്രാം വ​ഴി എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ ഡോ​ക്ട​റു​മാ​യി വി​ജ​യ് പ​രി​ച​യ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന്, വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന്​ ഉ​റ​പ്പു​ന​ൽ​കി യു​വ​തി​യെ ത​മ്പാ​നൂ​രി​ലെ ലോ​ഡ്‌​ജി​ലും മ​റ്റ് പ​ല​യി​ട​ങ്ങ​ളി​ലു​മെ​ത്തി​ച്ച് പീ​ഡി​പ്പി​ച്ചെ​ന്നാ​ണ്​ പ​രാ​തി. തു​ട​ർ​ന്ന്, സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യു​ടെ പേ​രു​പ​റ​ഞ്ഞ് Read More…

Crime

യുവതിയെ വിവസ്ത്രയാക്കി ദൃശ്യം പകര്‍ത്തി; കൗമാരക്കാരന്‍ പോലീസ് പിടിയില്‍, ദുരൂഹത

കോഴിക്കോട്: യുവതിയെ നഗ്നയാക്കി ദൃശ്യം പകര്‍ത്തിയ സംഭവത്തില്‍ കൗമാരക്കാരന്‍ കസ്റ്റഡിയില്‍. രണ്ടു പേര്‍ ഒളിവില്‍. വയനാട് സ്വദേശിയായ യുവതിയാണ് മെഡിക്കല്‍ കോളജ് പോലീസിനു പരാതി നല്‍കിയിരിക്കുന്നത്. കൗമാരക്കാരനെ ജുവനൈല്‍ ജസ്റ്റിസിന് മുന്നില്‍ ഹാജരാക്കി. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവമുണ്ടായതെന്നു പരാതിയില്‍ പറയുന്നു. യുവാക്കള്‍ കൂട്ടിക്കൊണ്ടുപോയി നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാണ് പരാതി. ദേശീയ പാത ബൈപ്പാസില്‍ സുഹൃത്തായ കൗമാരക്കാരനൊപ്പം ഭക്ഷണം കഴിക്കാന്‍ എത്തിയ യുവതി ഇയാളുടെ സുഹൃത്തുക്കളോടൊപ്പം ബൈക്കില്‍ കുന്നമംഗലം ഭാഗത്തുള്ള ഒരു വീട്ടിലേക്ക് പോകുകയായിരുന്നു. ഇവിടെയെത്തിയ ശേഷമാണ് നഗ്‌നയാക്കി ദൃശ്യങ്ങള്‍ Read More…

Crime

അരുതേ…ഈ ക്രൂരത! ആടിനെ അതിമൃഗീയമായി ബലാത്സംഗം ചെയ്ത് യുവാവ്

മനുഷ്യ മനസാക്ഷിയെ വെല്ലുവിളിക്കുന്ന അതിദാരുണ വാർത്തകളാണ് ഓരോ ദിവസവും സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ചിലതൊക്കെ കാണുമ്പോഴും കേൾക്കുമ്പോഴും മനുഷ്യന് ഇത്രയും ക്രൂരനാകാൻ കഴിയുമോ എന്നുപോലും നാം ചിന്തിച്ചുപോകും. കഴിഞ്ഞ ദിവസം ഇത്തരത്തിലൊരു വാർത്തയാണ് യുപിയിലെ ബുലന്ദ്ഷഹറിൽ നിന്നും പുറത്തുവന്നത്. ഒരു ആടിനെ ഒരു യുവാവ് അതിഭീകരമായി ബലാത്സംഗം ചെയ്യുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളായിരുന്നു ഇത്. ക്രൂരതയുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ യുവാവിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. നിമിഷ നേരങ്ങൾക്കുള്ളിലാണ് സമൂഹ മാധ്യമങ്ങൾ മുഴുവൻ ഈ മനുഷ്യൻ തന്റെ ഫാമിൽ വളർത്തിയ Read More…

Crime

വഞ്ചിച്ച കാമുകന്റെ ലൈംഗികാവയവം പ്രതിശ്രുത വധുവിന്റെ മുമ്പില്‍ ഛേദിച്ച് യുവതി

മുസഫര്‍നഗര്‍: വിവാഹവാഗ്ദാനത്തില്‍നിന്നു പിന്മാറിയതില്‍ പ്രകോപിതയായി കാമുകന്റെ ലൈംഗികാവയവം ഛേദിച്ച് യുവതി. അതീവഗുരുതരനിലയില്‍ യുവാവ് ആശുപത്രിയില്‍. ഉത്തര്‍പ്രദേശ് മുസഫര്‍നഗറിലെ സിവില്‍ ലൈന്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ 22 നാണു സംഭവം. എട്ടുവര്‍ഷത്തോളമായി പ്രണയബദ്ധരായിരുന്നു ചാര്‍ഥവാള്‍ ഗ്രാമവാസികളായ യുവാവും യുവതിയും. ഇൗ ബന്ധത്തെ എതിര്‍ത്ത യുവാവിന്റെ കുടുംബാംഗങ്ങള്‍ മറ്റൊരു യുവതിയുമായി ഇയാളുടെ വിവാഹം ഉറപ്പിച്ചു. യുവാവും ഇതിനോടു യോജിച്ചതോടെ കാമുകിക്ക് വൈരാഗ്യമായി. കാമുകിയുമായുള്ള പ്രശ്‌നങ്ങള്‍ രമ്യതയില്‍ അവസാനിപ്പിച്ചശേഷം കുടുംബം നിശ്ചയിച്ച വിവാഹം നടത്താനായിരുന്നു യുവാവിനു താല്‍പര്യം. മുസഫര്‍നഗറിലെ ഹോട്ടല്‍ മുറി Read More…

Crime

അച്ഛന്‍ കടംവാങ്ങിയ 60000 രൂപ ഈടാക്കാന്‍ ഏഴുവയസുകാരിയായ മകളെ തട്ടിക്കൊണ്ടുപോയി മൂന്ന്​ലക്ഷത്തിന് വിറ്റു

ഗാന്ധിനഗര്‍: ഗുജറാത്തിലെ സബര്‍കാന്ത ജില്ലയില്‍ അച്‌ഛന്‍ കടം വാങ്ങിയ അറുപത്തിനായിരം രൂപ ഈടാക്കാന്‍ ഏഴുവയസുകാരിയായ മകളെ തട്ടിക്കൊണ്ടുപോയി മൂന്ന്‌ ലക്ഷം രൂപയ്‌ക്ക് വിറ്റു. കഴിഞ്ഞ 19-നാണ്‌ സംഭവം പുറംലോകം അറിഞ്ഞത്‌. ഇതുമായി ബന്ധപ്പെട്ട്‌ പോലീസ്‌ മൂന്നുപേരെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്‌. ശനിയാഴ്‌ച കോടതിയില്‍ ഹാജരാക്കിയ പ്രതികളെഏഴ്‌ ദിവസത്തെ പൊലീസ്‌ കസ്‌റ്റഡിയില്‍ വിട്ടു. ആരവല്ലി ജില്ലയിലെ മോദസ സ്വദേശികളായ അര്‍ജുന്‍ നാഥ്, ഷരീഫ, മഹിസാഗര്‍ ജില്ലയിലെ ബാലസിനോര്‍ സ്വദേശിയായ ലക്പതി നാഥ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തേക്കുറിച്ച്‌ പൊലീസ്‌ Read More…

Crime

മകള്‍ക്കെതിരെ ലൈംഗികപീഡനം; കുവൈത്തില്‍ നിന്നെത്തി പ്രതിയെ കൊലപ്പെടുത്തി അച്ഛന്‍ മടങ്ങി

പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി ദുരുപയോഗം ചെയ്ത സംഭവത്തില്‍ പ്രതിയായ ബന്ധുവിനെ കൊലപ്പെടുത്തി പിതാവ്. കുവൈത്തില്‍ ജോലി ചെയ്യുകയായിരുന്ന പിതാവ് ഇതിനായി നാട്ടിലെത്തി കൃത്യം നടത്തിയ ശേഷം മടങ്ങുകയായിരുന്നു. അവിടെയെത്തിയശേഷം വീഡിയോയിൽനടത്തിയ കുറ്റം സമ്മതത്തിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്. അടുത്തിടെ കുവൈറ്റിൽ നിന്ന് മടങ്ങിയെത്തിയ ആഞ്ജനേയ പ്രസാദ് എന്നയാളാണ് തന്റെ മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് ശാരീരിക വൈകല്യമുള്ള ബന്ധു പി ആഞ്ജനേയുലുവിനെ (59) ഇരുമ്പ് വടികൊണ്ട് അടിച്ച് കൊലപ്പെടുത്തിയതെന്ന് ആന്ധ്രാപ്രദേശിലെ അന്നമയ്യ ജില്ലയിലെ രാജംപേട്ട് സബ് ഡിവിഷണൽ പോലീസ് ഓഫീസർ Read More…

Crime

ഒരേ പെണ്ണിന് വേണ്ടി തര്‍ക്കം; യുവാവ് മറ്റൊരു യുവാവിനെ ക്രൂരമായി വെട്ടി

തിരുനെല്‍വേലി: ഒരേ പെണ്ണിന് വേണ്ടിയുള്ള തര്‍ക്കത്തെയും പകയെയും തുടര്‍ന്ന് തിരുനെല്‍വേലിയില്‍ ഒരു യുവാവ് മറ്റേ യുവാവിനെ വെട്ടി ആഴത്തില്‍ പരിക്കേല്‍പ്പിച്ചു. തിരുനെല്‍വേലി ശങ്കരന്‍കോവില്‍ റെയില്‍വേ സ്റ്റേഷന്‍ പരിധിയില്‍ തിങ്കളാഴ്ച രാത്രി നടന്ന സംഭവത്തില്‍ 23 കാരന്‍ സെല്‍വരാജിനെയാണ് സൂര്യകണ്ണന്‍ എന്ന മറ്റൊരു യുവാവ് ആക്രമിച്ചത്. ഇരുവരും ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായതിനെ ചൊല്ലിയുള്ള വൈരാഗ്യമാണ് പ്രശ്‌നത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സെല്‍വരാജിനെ തിരുനെല്‍വേലി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ (ടിവിഎംസിഎച്ച്) പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ പ്രതിയും Read More…