ആലപ്പുഴയില്‍ ആശുപത്രിയില്‍വച്ചു പരിചയപ്പെട്ടയാളെ സ്‌നേഹം നടിച്ച് വിളിച്ചുവരുത്തി കവര്‍ച്ച നടത്തിയ കേസില്‍ ദമ്പതികളടക്കം മൂന്നുപേര്‍ അറസ്‌റ്റില്‍. എഴുപുന്ന ചാപ്രകളം വീട്ടില്‍ അനാമിക, ഭര്‍ത്താവ് നിധിന്‍, നിധിന്റെ സുഹൃത്ത് സുനില്‍ കുമാര്‍ എന്നിവരെയാണ് കുത്തിയതോട് പോലീസ് അറസ്‌റ്റ് ചെയ്‌തത്. തൈക്കാട്ടുശേരി സ്വദേശിയാണു തട്ടിപ്പിനിരയായത്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ വച്ചു പരിചയപ്പെട്ട ഇയാളെ അനാമിക സ്‌നേഹം നടിച്ച് ചമ്മനാട് അയ്യപ്പക്ഷേത്രത്തിനു സമീപത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് ദേഹോപദ്രവം ഏല്‍പിച്ചശേഷം ഒന്നര പവന്‍ തൂക്കംവരുന്ന സ്വര്‍ണമാലയും മൊബൈല്‍ ഫോണും കവര്‍ന്ന് സ്‌ഥലംവിട്ടു. കഴിഞ്ഞ Read More…
Tag: crime news
കാത്തിരിപ്പ് വിഫലം; തിരുവാങ്കുളത്ത് കാണാതായ മൂന്നു വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി
കൊച്ചി ∙ തിരുവാങ്കുളത്ത് കാണാതായ മൂന്നു വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. എട്ടര മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ പുലർച്ചെ 2.20 തോടെ മൂഴിക്കുളം പാലത്തിനടിയിലെ മൂന്നാമത്തെ തൂണിനു സമീപത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പൊലീസും ഫയർഫോഴ്‌സും സ്‌കൂബാ ഡൈവർമാരും നാട്ടുകാരും ചേർന്ന് മൂഴിക്കുളം പാലത്തിന് സമീപമുള്ള പുഴയിൽ നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ ശരീരം പുഴയ്ക്ക് അടിയിലെ തടിയിൽ കുടുങ്ങിയ നിലയിലായിരുന്നു. പാലത്തിൽ നിന്നും എറിഞ്ഞ അതേ സ്ഥലത്ത് നിന്ന് തന്നെയാണ് Read More…
റോഡില്‍നിന്ന് കിട്ടി; സ്വന്തം മകളായി വളര്‍ത്തിയ അമ്മയുടെ ജീവനെടുത്ത് 13 കാരി
മൂന്ന് ദിവസം പ്രായമുള്ളപ്പോള്‍ തെരുവില്‍നിന്ന് തന്നെ ഏറ്റെടുത്ത് വളര്‍ത്തിയ വളര്‍ത്തമ്മയെ കൊലപ്പെടുത്തി 13 വയസുകാരി. ഭുവനേശ്വറിലാണ് സംഭവം. 54 കാരിയായ രാജലക്ഷ്മിയാണ് പരലാഖമുണ്ഡിയിലെ വാടക വീട്ടിൽ കൊല്ലപ്പെട്ടത് സംഭവത്തില്‍ എട്ടാം ക്ലാസുകാരിയായ പെണ്‍കുട്ടിയേയും സുഹൃത്തുക്കളായ ക്ഷേത്ര പൂജാരി ഗണേഷ് റാഥ്, ദിനേഷ് സാഹു എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. ആണ്‍സുഹൃത്തുക്കളുമായുള്ള മകളുടെ ബന്ധം രാജലക്ഷ്മി എതിര്‍ത്തതാണ് കൊലപാതകകാരണമെന്ന് പൊലീസ് പറയുന്നത്. മൂന്നു ദിവസം മാത്രം പ്രായമുള്ളപ്പോൾ റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കുഞ്ഞിനെ രാജലക്ഷ്മി എടുത്തുവളർത്തുകയായിരുന്നു. ആൺ Read More…
പഠിക്കാന്‍ ബാങ്ക് വായ്‌പ നല്‍കിയതു മറയാക്കി ലൈംഗികാതിക്രമം; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചത് ഒരു വര്‍ഷം
കുത്തുപറമ്പ്: ബാങ്ക് വായ്‌പയെടുത്തു നല്‍കിയതു മറയാക്കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ വയോധികന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്‌റ്റില്‍. പാതിരിയാട് സ്വദേശി ഷാജി, കൂത്തുപറമ്പ് സ്വദേശികളായ ജിനേഷ്, അഹമ്മദ്‌കുട്ടി എന്നിവരാണ് അറസ്‌റ്റിലായത്. ഒരു വര്‍ഷത്തിലേറെ പെണ്‍കുട്ടി അതിക്രമത്തിന് ഇരയായി. കഴിഞ്ഞ വര്‍ഷം സമൂഹമാധ്യമങ്ങളിലൂടെയാണു മുഖ്യപ്രതി ഷാജി പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. പെണ്‍കുട്ടിയുടെ സാമ്പത്തിക ബുദ്ധിമുട്ട് മനസിലാക്കി അതു മുതലെടുക്കുകയായിരുന്നു. പ്ലസ്‌ടുവിന് ഉയര്‍ന്ന മാര്‍ക്കോടെ പാസായ പെണ്‍കുട്ടി കുടുംബത്തിലെ ബുദ്ധിമുട്ട് കാരണം ആഗ്രഹിച്ച തുടര്‍പഠനത്തിനു സാധിച്ചിരുന്നില്ല. ഇതുമനസിലാക്കി വായ്‌പയെടുത്തു നല്‍കാമെന്ന് Read More…
പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ അമ്പത്തിമൂന്നുകാരന് മൂന്നു ജീവപര്യന്തം
പ്രായപൂര്‍ത്തിയാകാത്ത ഭിന്നശേഷിക്കാരി പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ അമ്പത്തിമൂന്നുകാരന് മൂന്ന് ജീവപര്യന്തം തടവും 5,35,000 രൂപ പിഴയും 12 വര്‍ഷം കഠിനതടവും. കൊന്നത്തടി ഇഞ്ചപാതല്‍ നെല്ലിക്കുന്നേല്‍ കുമാര്‍ എന്നു വിളിക്കുന്ന ലെനിന്‍ കുമാറിനെയാണ് ഇടുക്കി അതിവേഗ കോടതി ജഡ്ജി ലൈജുമോള്‍ ഷെരീഫ് ശിക്ഷിച്ചത്. 2020 ലാണ് കേസിനാസ്‌പദമായ സംഭവം. മുതിരപ്പുഴയാറില്‍ കുളിക്കാനെത്തിയ പെണ്‍കുട്ടിയെ പരിസരത്തുള്ള പാറയുടെ മറവില്‍ കൊണ്ടുപോയി പ്രതി പീഡിപ്പിച്ചതായാണു കേസ്. സംഭവശേഷം ശാരീരിക അസ്വസ്‌ഥതയോടെ ആശുപത്രിയിലെത്തിയ കുട്ടിയെ ഡോക്‌ടര്‍ പരിശോധിച്ചപ്പോഴാണു ഗര്‍ഭിണിയാണെന്നറിഞ്ഞത്. തുടര്‍ന്ന് ആശുപത്രി Read More…
എന്താണ് ഹൈബ്രിഡ് കഞ്ചാവ് ? കരിപ്പൂരില്‍ ഇന്നലെ പിടികൂടിയത്ഒമ്പതു കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്
ഹൈഡ്രോപോണിക് സിസ്‌റ്റം ഉപയോഗിച്ച് വളര്‍ത്തിയെടുക്കുന്ന കഞ്ചാവാണ് ഹൈബ്രിഡ് കഞ്ചാവ്. പരമ്പരാഗത രീതിയായ മണ്ണ് അടിസ്‌ഥാനമാക്കിയുള്ള കൃഷിയില്‍നിന്ന് വ്യത്യസ്‌തമാണിത്. മണ്ണ് ഉപയോഗിക്കാതെ തന്നെ ജലത്തെ അടിസ്‌ഥാനമാക്കിയുള്ള പോഷക ലായനികളില്‍ കഞ്ചാവ് വളര്‍ത്തുന്ന രീതിയാണിത്. ഹൈഡ്രോപോണിക് സംവിധാനങ്ങള്‍ സസ്യങ്ങള്‍ക്ക് നേരിട്ട് പോഷകങ്ങളും വെള്ളവും നല്‍കുന്നു. ഇത് വേഗത്തിലുള്ള വളര്‍ച്ചയ്‌ക്കും ഉയര്‍ന്ന വിളവിനും കാരണമാകുന്നു. ഇത്തരത്തില്‍ വളര്‍ത്തി വിളവെടുക്കുന്ന കഞ്ചാവിന് സാധാരണ കഞ്ചാവിനേക്കാള്‍ വീര്യം വളരെ കൂടുതലാണ്. അതുകൊണ്ടു തന്നെ ഇതിന് ആവശ്യക്കാരും കൂടുതലാണ്. ആഭ്യന്തര വിപണിയില്‍ ഗ്രാമിന് 5,000 മുതല്‍ Read More…
വിദ്യാർഥിയുമായി ലൈംഗിക ബന്ധം: സ്കൂൾ ജീവനക്കാരി പിടിയില്‍
സാൻ അന്റോണിയോ∙ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട സ്കൂൾ ജീവനക്കാരി അറസ്റ്റിൽ. ടെക്‌സസിലെ ഈസ്റ്റ് സെൻട്രൽ ഹൈസ്കൂളിലെ ജീവനക്കാരിയായ ജെന്ന വുഡ്‌വർത്ത് (30) ആണ് അറസ്റ്റിലായത്. മിക്ക ദിവസവും ഇവർ വിദ്യാർഥിയുമായി ബന്ധം പുലർത്തിയിരുന്നതായിട്ടാണ് അന്വേഷണസംഘം പറയുന്നത്. ജെന്ന അറസ്റ്റിലായതിന് ശേഷം സ്കൂളിലെ ജീവനക്കാർ ഇവരുടെ ലോക്കറിൽ നിന്ന് ജീവനക്കാരിയുമായി ബന്ധമുണ്ടെന്ന പറയപ്പെടുന്ന കൗമാരക്കാരന്റെ ചിത്രം കണ്ടെത്തി. ജെന്നയയെും വിദ്യാർഥിയെയും പൊലീസ് ചോദ്യം ചെയ്തു. ഇരുവരും തങ്ങൾ തമ്മിൽ ബന്ധമുണ്ടെന്ന് സമ്മതിച്ചു. ബെക്സാർ കൗണ്ടി ജയിലിൽ Read More…
രണ്ടു വിദ്യാർഥിനികളെ മദ്യം കൊടുത്ത് പീഡിപ്പിച്ചു; പോക്സോ കേസിൽ 3 പേർ അറസ്റ്റിൽ
പ്രായപൂർത്തിയാകാത്ത 2 വിദ്യാർഥിനികളെ മദ്യം കൊടുത്ത് ബോധം കെടുത്തിയ ശേഷം ശുചിമുറിയിൽ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ 3 പേരെ തുമ്പ പൊലീസ് അറസ്റ്റ് ചെയ്തു. ശംഖുമുഖം ചെറുവെട്ടുകാട് അക്ഷയയിൽ എബിൻ (19), കുര്യാത്തി മാണി റോഡ് കമുകുവിളാകം വീട്ടിൽ അഭിലാഷ് (കുക്കു–24), ബീമാപള്ളി പത്തേക്കറിനു സമീപം ഫൈസർ ഖാൻ (38) എന്നിവരെയാണ് തുമ്പ പൊലീസ് പോക്സോ വകുപ്പു പ്രകാരം അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം കഴക്കൂട്ടത്ത് കഴിഞ്ഞ മാസം 17നായിരുന്നു സംഭവം. മൂന്നംഗ സംഘം രണ്ടു വിദ്യാർഥിനികൾക്ക് തമ്പുരാൻമുക്കിനു Read More…
14കാരിയെ ബലാത്സംഗം ചെയ്തു ഗര്‍ഭിണിയാക്കി, 61കാരന് മരണംവരെ തടവും 2 ലക്ഷം രൂപ പിഴയും
ചെറുതോണി: പതിനാലുകാരിയെ ബലാത്സംഗം ചെയ്തു ഗര്‍ഭിണിയാക്കിയ കേസില്‍ 61 വയസുകാരന് ഇരട്ട ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും. ഇടുക്കി പടമുഖം സ്വദേശി ചെരുവില്‍ വീട്ടില്‍ ബേബിയെ ആണ് ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജി ലൈജുമോള്‍ ഷെരീഫ് ശിക്ഷിച്ചത്. രണ്ട് ജീവപര്യന്തങ്ങളു മരണം വരെ തടവുമാണ് ശിക്ഷയെന്നും കോടതി പ്രത്യേകം വ്യക്തമാക്കി. പിഴ ഒടുക്കാത്ത പക്ഷം പ്രതിക്ക് രണ്ട് വര്‍ഷം അധിക തടവും പിഴ ഒടുക്കിയാല്‍ പെണ്‍കുട്ടിക്കു നല്‍കുവാനും കോടതി വിധിച്ചു. 2021 ഫെബ്രുവരിയിലാണ് Read More…









