പാരീസ്: ഒരു ദശകത്തിലേറെയായി ഭര്‍ത്താവിന്റെ സമ്മതത്തോടെ മയക്കുമരുന്ന് നൽകി തന്നെ അമ്പതോളംപേര്‍ ബലാത്സംഗം ചെയ്തതെന്ന് 72 വയസുകാരിയായ ഫ്രഞ്ച് വനിത. ഒരു തുണിപ്പാവയെപ്പോലെയും ചവറ്റുകുട്ടയെപ്പോലെയുമാണ് അവര്‍ തന്നെ കണക്കാക്കിയതെന്നും ദുരാചാരത്തിന്റെ ബലിപീഠത്തില്‍ താന്‍ ബലിയര്‍പ്പിക്കപ്പെട്ടെന്നും ഗിസെലെ പെലിക്കോട്ട് എന്ന വനിത കോടതിയില്‍ പറഞ്ഞു. ഭാര്യക്കു മയക്കുമരുന്നു നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷം മറ്റു പുരുഷന്‍മാരെക്കൊണ്ടു ബലാല്‍സംഗം ചെയ്യിച്ചതായി ഇവരുടെ ഭര്‍ത്താവ് ഡൊമിനിക് പെലിക്കോട്ട് (71) സമ്മതിച്ചിരുന്നു. പത്തു വര്‍ഷത്തിനിടെ ഇവരുടെ വീട്ടില്‍വച്ച് അമ്പതോളംപേരാണ് ഇവരെ ബലാത്സംഗം ചെയ്തത്. നൂറു Read More…
Tag: crime news
നോണ്‍വെജ് ഭക്ഷണം കൊണ്ടുവന്ന 5വയസുകാരനെ സ്കൂളില്‍നിന്ന് പുറത്താക്കി പ്രിന്‍സിപ്പല്‍
സ്കൂളില്‍ മാംസാഹാരം കൊണ്ടുവന്നതിന്റെ പേരില്‍ അഞ്ചുവയസുകാരനെ ക്ലാസില്‍ നിന്ന് പുറത്താക്കി പ്രിന്‍സിപ്പല്‍. രാജ്യം അധ്യാപക ദിനം ആഘോഷിക്കുന്ന ദിവസമാണ് ലജ്ജിപ്പിക്കുന്ന ഈ നടപടി ഉണ്ടായത്. യു.പി.യിലെ അമ്രോഹയിലുള്ള സ്വകാര്യസ്കൂളിലാണ് സംഭവം. അമ്രോഹ ഹില്‍ട്ടന്‍ കോണ്‍വെന്‍റ് സ്കൂള്‍ പ്രിന്‍സിപ്പലാണ് വിദ്യാര്‍ഥിയെ ശകാരിക്കുകയും പുറത്താക്കുകയും ചെയ്തത്. സ്കൂൾ പ്രിൻസിപ്പലും വിദ്യാർത്ഥിയുടെ അമ്മയും തമ്മിലുള്ള ചൂടേറിയ വാഗ്വാദം കാണിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. സസ്യേതര ഭക്ഷണം കഴിപ്പിച്ച് എല്ലാവരെയും ഇസ്ലാമിലേക്ക് മതം മാറ്റുകയാണ് ലക്ഷ്യമെന്ന് മകന്‍ പറഞ്ഞുവെന്ന് പ്രിന്‍സിപ്പല്‍ Read More…
പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ ശുചിമുറിയില്‍ ഒളിക്യാമറ, പിടിച്ചെടുത്ത ലാപ്‌ടോപ്പില്‍ 300 വീഡിയോകൾ
അമരാവതി: ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലുള്ള എന്‍ജിനീയറിങ് കോളജിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലിലെ ശുചിമുറിയില്‍ ഒളിക്യാമറ കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രക്ഷോഭവുമായി വിദ്യാര്‍ഥികള്‍. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു അന്വേഷണത്തിന് ഉത്തരവിട്ടു. വനിതാ ഹോസ്റ്റലിലെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ചിട്ടുണ്ടെന്ന ഒരു വിദ്യാര്‍ഥിയുടെ അറിയിച്ചതിനെത്തുടര്‍ന്ന് നൂറുകണക്കിന് പെണ്‍കുട്ടികള്‍ ഗുഡിവാഡയിലെ ഗുഡ്‌വല്ലേരു കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ ഒരു രാപകല്‍ ധര്‍ണ നടത്തി. ക്യാമ്പസിലെ പെണ്‍കുട്ടികളുടെ സുരക്ഷയിലും സ്വകാര്യതയിലും പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ ആശങ്ക പ്രകടിപ്പിച്ചു. ‘ഞങ്ങള്‍ക്ക് നീതി വേണം’ എന്ന മുദ്രാവാക്യം ഉയര്‍ത്തി കുറ്റക്കാര്‍ക്കെതിരേ Read More…
മുന്‍ഭാര്യയുടെ കാമുകനെ പലതവണ കൊല്ലാന്‍ നോക്കി; ഒടുവില്‍ വിമാനത്താവളത്തിലിട്ടു കഴുത്തറുത്തു
ന്യൂഡല്‍ഹി: മുന്‍ഭാര്യയുടെ കാമുകനെ വിമാനത്താവളത്തിലിട്ട് കഴുത്തുറുത്ത് ഭര്‍ത്താവ് കൊലപ്പെടുത്തി. എയര്‍പോര്‍ട്ട് ജീവനക്കാരനായ ഇര പുറത്തിറങ്ങുന്നത് വരെ കാത്തിരുന്നായിരുന്നു യുവാവ് കൊലപാതകം നടത്തിയത്. പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ് അന്വേഷണം നടത്തിവരികയാണ്. ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. ഇന്ന് കൊല്ലപ്പെട്ട പുരുഷനുമായുള്ള അവിഹിത ബന്ധത്തെ തുടര്‍ന്ന് പ്രതിയും ഭാര്യയും 2022 ല്‍ വേര്‍പിരിഞ്ഞിരുന്നു. ഇര വിമാനത്താവളത്തില്‍ ട്രോളി ഓപ്പറേറ്ററായി ജോലി ചെയ്തുവരികയായിരുന്നു. പ്രതി ഇരയായ യുവാവിനെ മുമ്പ് പല തവണ കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇത്തവണ Read More…
നടിയുടെ കാറിടിച്ച് റോഡരികില്‍ കിടന്നുറങ്ങിയ ആള്‍ക്ക് ദാരുണാന്ത്യം
ചെന്നൈയിലെ ജാഫർഖാൻപേട്ടില്‍ കാറിടിച്ച് റോഡരികില്‍ കിടന്നുറങ്ങിയയാള്‍ മരിച്ചു. തമിഴ് നടി രേഖ നായരുടെ കാറിടിച്ചാണ് അണ്ണൈസത്യ നഗർ സ്വദേശിയായ 55കാരന്‍ മഞ്ചൻ മരിച്ചത്. അപകട സമയത്ത് മഞ്ചന്‍ മദ്യലഹരിയില്‍ റോഡരികില്‍ കിടക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന് ശേഷം കാർ നിർത്തിയില്ല, പരിക്കേറ്റയാളെ ആശുപത്രിലെത്തിച്ചത് സമീപവാസികളാണ്. കെകെ നഗർ സർക്കാർ ആശുപത്രിയിലും പിന്നീട് രായപ്പേട്ട സർക്കാർ ആശുപത്രിയിലും എത്തിച്ചെങ്കിലും മഞ്ചൻ ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ ഗിണ്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. Read More…
വിവാഹത്തിന് മിനിറ്റുകള്‍ ബാക്കിനില്‍ക്കെ പ്രതിശ്രുത വരന്‍ ജീവനൊടുക്കി
മലപ്പുറം: വിവാഹദിവസംതന്നെ ജീവനൊടുക്കി പ്രതിശ്രുത വരനായ യുവാവ്. മലപ്പുറത്താണ് നാടിനെ നടുക്കിയ സംഭവം. കരിപ്പൂർ കുമ്മണിപ്പറമ്പ് സ്വദേശി ജിബിൻ (30) ആണ് മരിച്ചത്. വിവാഹ മണ്ഡപത്തിലേക്ക് ഇറങ്ങാന്‍ മിനിറ്റുകള്‍ ശേഷിക്കെയാണ് ജിബിനെ ശുചിമുറിയിൽ കൈഞെരമ്പ് മുറിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന്റെ കാരണം വ്യക്തമല്ല. മൃതദേഹം കൊണ്ടോട്ടിയിലുള്ള മേഴ്‌സി ആശുപത്രിയിലേക്ക് മാറ്റി. പ്രവാസിയായിരുന്നു ജിബിൻ. ഇയാളുടെ ഫോണ്‍ കോള്‍ ഉള്‍പ്പടെയുള്ളവ പൊലീസ് പരിശോധിച്ചു വരികെയാണ്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരുന്നു.
സ്വവർഗാനുരാഗം: നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവതിക്കെതിരേ കേസ്
ആലപ്പുഴ: സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട് സ്വവര്‍ഗാനുരാഗത്തിലായ സ്ത്രീയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയ യുവതിക്കെതിരേ പോലീസ് കേസെടുത്തു. ആലപ്പുഴ സൗത്ത് പോലീസാണ് കേസെടുത്തത്. ഇടുക്കി കട്ടപ്പന സ്വദേശിനിയായ മുപ്പത്തിരണ്ടുകാരിയാണക്ക പ്രതി. വിവാഹിതയും ആലപ്പുഴ സ്വദേശിനിയുമായ നാല്‍പത്തിരണ്ടുകാരിയുടെ പരാതിയിലാണ് കേസെടുത്തത്. ഇവരുടെ ഭര്‍ത്താവ് ആറു വര്‍ഷം മുമ്പാണ് മരിച്ചത്. സാമൂഹിക മാധ്യമത്തിലൂടെയാണ് കട്ടപ്പന സ്വദേശിനിയുമായി സൗഹൃദത്തിലായത്. പിന്നീടത് സ്വവര്‍ഗാനുരാഗത്തിലേക്കു വഴിമാറി. ഫോണിലൂടെയുള്ള നിരന്തര സംസാരം വര്‍ധിച്ചതോടെ കുട്ടികളുടെ പഠനത്തെ ബാധിക്കുമെന്നു പറഞ്ഞ് ആലപ്പുഴ സ്വദേശിനി ഇതില്‍നിന്നു പിന്മാറി.
വനിതാ ഡോക്ടറെ കൊലപ്പെടുത്തും മുമ്പ് പ്രതി മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ചു
വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി സഞ്ജയ് റോയ് നുണപരിശോധനയില്‍ കുറ്റം സമ്മതിച്ചു. കൊലപാതകത്തിനു മണിക്കൂറുകള്‍ മുമ്പ് സുഹൃത്തുമൊത്ത് ചുവന്നതെരുവ് സന്ദര്‍ശിച്ചെന്നും അവിടേക്കു പോകുന്നവഴി മറ്റൊരു പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നും പ്രതി നുണപരിശോധനയില്‍ സി.ബി.ഐയോടു വെളിപ്പെടുത്തി. സംഭവദിവസം രാത്രി സുഹൃത്ത് സൗരഭിനൊപ്പം പ്രതി മദ്യപിച്ചു. തുടര്‍ന്ന്, ഇരുവരും ചുവന്നതെരുവിലേക്കു പോയി. ഇതിനിടെ, ഒരു പെണ്‍സുഹൃത്തിനെ വീഡിയോ കോള്‍ ചെയ്ത് നഗ്നദൃശ്യങ്ങള്‍ ആവശ്യപ്പെട്ടു. യാത്രാമധ്യേയാണ് ഒരു പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയത്. ചുവന്നതെരുവില്‍ പോയെങ്കിലും അവിടെ ആരുമായും ലൈംഗികബന്ധത്തില്‍ Read More…
ഭാര്യയ്ക്ക് പണം അയക്കുന്നതില്‍ എതിര്‍പ്പ്; യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച് കാമുകി
ഹൈദരബാദ്: അടുക്കളക്കത്തി കൊണ്ട് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച് കാമുകി. ബിഹാര്‍ സ്വദേശിയായ വിജയ്കുമാര്‍ യാദവ് എന്നായാളാണ് യുവതിയുടെ ആക്രമണത്തിന് ഇരയായത്. വിജയ്കുമാര്‍ നാലുമാസമായി ലിവ് ഇന്‍ പാര്‍ട്ണറായ യുവതിക്കൊപ്പമാണ് താമസിച്ചിരുന്നത്. ഇയാള്‍ സമ്പാദിക്കുന്ന പണം മുഴുവന്‍ ഭാര്യക്ക് അയച്ചുകൊടുത്തതാണ് യുവതിയെ പ്രകോപിപ്പിച്ചത്. ഭക്ഷണം കഴിഞ്ഞ് ഉറങ്ങിക്കിടക്കുന്നതിനിടെയായിരുന്നു ആക്രമണം. കൈകളും കണ്ണുകളും കെട്ടിയിട്ടശേഷം യുവാവിന്റെ ഫോണ്‍ കവര്‍ന്നെടുക്കുയും ചെയ്തു. പിന്നാലെ വീട് വിട്ടശേഷം ഇക്കാര്യം വീട്ടുടമയെ അറിയിച്ചു. വിജയ്കുമാര്‍ തന്നെ വേണ്ട വിധത്തില്‍ പരിപാലിക്കാത്തതില്‍ യുവതി അസ്വസ്ഥയായിരുന്നു. ഇരുവരും Read More…









