Crime

ഇമാമിന്റെ ഭാര്യയും രണ്ട് പെണ്‍കുട്ടികളും പള്ളിവളപ്പിലെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ

ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയില്‍ മുസ്ലീം പുരോഹിതന്റെ ഭാര്യയെയും രണ്ട് പെൺമക്കളെയും ശനിയാഴ്ച വീടിനുള്ളിൽ ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ഇമാം ഇബ്രാഹിമിന്റെ ഭാര്യ ഇസ്രാന (30), പെൺമക്കളായ സോഫിയ (5), സുമയ്യ (2) എന്നിവരെ ഗംഗ്നൗലി ഗ്രാമത്തിലെ പ്രധാന പള്ളിയുടെ പരിസരത്തുള്ള അവരുടെ വസതിയിൽ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ബാദി മസ്ജിദിലെ മുഖ്യ പുരോഹിതനായി സേവനമനുഷ്ഠിക്കുന്ന ഇമാം ഇബ്രാഹിം കുറ്റകൃത്യം നടക്കുമ്പോൾ ദിയോബന്ദിൽ ജോലിക്ക് പോയിരുന്നു. പള്ളിയിൽ ദൈനംദിന പാഠങ്ങൾക്കായി വന്ന കുട്ടികൾ Read More…

Crime

ഭാര്യ ഒളിച്ചോടി, മദ്യപിച്ച് ലക്കുകെട്ട അച്ഛൻ 3 മക്കളെ കഴുത്തറുത്ത് കൊന്നു; നടുക്കുന്ന കൊടുംക്രൂരത

കടുത്ത മദ്യപാനിയായ പിതാവ് മൂന്ന് മക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പൊലീസിൽ കീഴടങ്ങി. 12 വയസ്സുള്ള ഓവ്യ, എട്ടു വയസ്സുകാരി കീർത്തി, അഞ്ചു വയസ്സുള്ള മകൻ ഈശ്വരൻ എന്നിവരാണ് കൊല്ലപ്പെട്ടത്. തമിഴ്നാട്ടിലെ തഞ്ചാവൂരില്‍ മധുക്കൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഞെട്ടിക്കുന്ന ഈ കൂട്ടക്കൊല നടന്നത്. ഇന്നലെ രാത്രി ഏഴു മണിയോടെയാണ് നാടിനെ നടുക്കിയ ദാരുണസംഭവം നടന്നത്. സംഭവത്തിൽ തൃത്താലൂർ സ്വദേശി എസ്. വിനോദ് കുമാർ (35) ആണ് പ്രതി. ഇയാൾ സംഭവ ശേഷം പൊലീസിൽ കീഴടങ്ങി. വിനോദ് Read More…

Crime

‘ഭാര്യയെ വിവാഹമോചനം ചെയ്യണം, അവരുടെ അനിയത്തിയെ കല്യാണം കഴിക്കണം’; എതിർത്ത ഭാര്യാസഹോദരനെയും അനിയത്തിയേയും കുത്തിക്കൊന്ന് യുവാവ്

ഭാര്യയുമായുള്ള വിവാഹമോചനം നടത്തി അവരുടെ അനിയത്തിയെ വിവാഹം കഴിക്കണമെന്ന വിചിത്ര ആവശ്യമുന്നയിച്ച യുവാവ് അതിനെ എതിര്‍ത്ത ഭാര്യാസഹോദരനെയും സഹോദരിയെയും കുത്തി കൊലപ്പെടുത്തി. സന്ദീപ് ഗൗർ എന്ന യുവാവാണ് കൊലപാതകത്തിന്റെ പേരില്‍ അറസ്റ്റിലായത്. ആവശ്യം കേട്ടമാത്രയിൽ ഭാര്യയുടെ കുടുംബം മുഴുവൻ അതിനോട് എതിർപ്പു പ്രകടിപ്പിച്ചു. ഇതില്‍ രോഷം പൂണ്ട് സന്ദീപ് ഭാര്യാസഹോദരനെയും സഹോദരിയെയും മാതാവിനെയും കത്തികൊണ്ട് കുത്തി. ഭാര്യാസഹോദരനും സഹോദരിയും സംഭവ സ്ഥലത്തുതന്നെ മരണപ്പെട്ടു. ഭാര്യാമാതാവ് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഗുജറാത്തിലെ സൂറത്തിലാണ് നാടിനെ നടുക്കിയ സംഭവം. ഉത്തർപ്രദേശിലെ Read More…

Crime

യുവാവ് ഓടിയത് പ്രകൃതിവിരുദ്ധ പീഡനം പേടിച്ച്; മാലമോഷണം ആരോപിച്ച് ജനം തല്ലിച്ചതച്ചു, എല്ലാം വീട്ടുടമസ്ഥന്റെ നാടകം

അതിഥി തൊഴിലാളിയെ ക്രൂരമായി മർദ്ദിച്ച് ജനക്കൂട്ടവും പൊലീസും. മാല മോഷ്ടിച്ചു എന്ന് ആരോപിച്ചാണ് മർദ്ദനം നടത്തിയത്. കോഴിക്കോട് കൂടറഞ്ഞിയിലാണ് സംഭവം. ചൊവ്വാഴ്ച വൈകുന്നേരം ജോലി ചെയ്യാനുണ്ടെന്ന് പറഞ്ഞ് അസാമുകാരനായ യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി. ജോലി കഴിഞ്ഞതിനു ശേഷം ബോഡി മസാജിനായി വീട്ടുടമസ്ഥൻ നിര്‍ബന്ധിച്ചു. ഈ സമയം പ്രകൃതി വിരുദ്ധ പീഡനത്തിന് ഇയാള്‍ ശ്രമം നടത്തിയതായി യുവാവ് പറയുന്നു. ഇത് കണ്ട് പേടിച്ച് യുവാവ് വീട്ടിൽ നിന്ന് ഇറങ്ങി ഓടി. പന്തികേട് മണത്ത വീട്ടുടമസ്ഥൻ യുവാവ് ഓടുന്ന സിസിടിവി Read More…

Crime

ടെന്റിൽ മാതാവിനൊപ്പം ഉറങ്ങിയ ബാലികയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊന്നു, കൊല്ലപ്പെട്ടത് ദസറ ഉത്സവത്തിന് ബലൂൺ വിൽക്കാനെത്തിയ കുട്ടി

ബംഗളൂരു: മൈസൂരു ദസറ ആഘോഷത്തോടനുബന്ധിച്ച് ബുധനാഴ്ച ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ ‘തെപ്പോത്സവ’ത്തിൽ ബലൂണുകൾ വിറ്റ് ക്ഷീണിച്ച് രാത്രി മാതാവിനൊപ്പം ടെന്റിൽ ഉറങ്ങിയ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊന്നു. കർണാടക കലബുറുഗി സ്വദേശിനിയായ പത്തു വയസുകാരി കിടന്നുറങ്ങിയ ടെന്റിൽ നിന്ന് 50 മീറ്റർ അകലെ ചെളിക്കൂനക്കരികിലാണ് വ്യാഴാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്. മൈസൂരു ദൊഡ്ഡക്കെരെ മൈതാനത്ത് മാതാപിതാക്കൾക്കൊപ്പം താൽക്കാലിക ടെന്റിൽ താമസിച്ചിരുന്ന പെൺകുട്ടി മേളയിൽ സന്ദർശകർക്ക് ബലൂണുകൾ വിറ്റ് ഉപജീവനമാർഗം കണ്ടെത്തുകയായിരുന്നു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്; “ബുധനാഴ്ച Read More…

Crime

ഷോര്‍ട്സ് ധരിക്കുന്നതില്‍ തര്‍ക്കം, സ്വഭാവത്തില്‍ സംശയം; ചേച്ചിയെ 18 കാരന്‍ അടിച്ചുകൊന്നു

ഷോര്‍ട്സ് ധരിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ സഹോദരിയെ ബാറ്റുകൊണ്ട് അടിച്ചു കൊന്ന് 18കാരന്‍. തിങ്കളാഴ്ചയാണ് സംഭവം. ഹരിയാനയിലെ ഫത്തേബാദിലെ മോഡല്‍ ടൗണില്‍ താമസിക്കുന്ന രാധിക (33)യാണ് കൊല്ലപ്പെട്ടത്. പ്രതിയായ സഹോദരന്‍ ഹസന്‍പ്രീത് (18) സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ടു. പഞ്ചാബിലെ മാന്‍സ സ്വദേശിയാണ് കൊല്ലപ്പെട്ട രാധിക. 2016 ല്‍ റായ് സിങുമായി രാധികയുടെ വിവാഹം നടന്നു. നിലവില്‍ മോഡല്‍ ടൗണിലാണ് ഇരുവരും വാടകയ്ക്ക് താമസിക്കുന്നത്. സഹോദരിയുടെ വസ്ത്രധാരണത്തില്‍ എതിര്‍പ്പുണ്ടായ സഹോദരന്‍ തിങ്കളാഴ്ച രാധികയുടെ വീട്ടിലെത്തിയിരുന്നു. ഈ സമയത്ത് ഇരുവരും തമ്മില്‍ Read More…

Crime

വീട്ടമ്മയുമായി വെറും 3 ദിവസത്തെ ഫെയ്സ്‌ബുക്ക് ചാറ്റ്; അടിച്ചെടുത്തത് 10 പവന്‍ സ്വർണം, കൈയ്യോടെ പൊക്കി

ഫെയ്സ്‌ബുക്ക് വഴി പരിചയപ്പെട്ട് വെറും മൂന്നുദിവസത്തിനുള്ളില്‍ വീട്ടമ്മയ്ക്ക് നഷ്ടമായത് 10 പവന്‍ സ്വര്‍ണം. കോഴിക്കോട് വളയനാട് സ്വദേശിയായ വീട്ടമ്മയാണ് തട്ടിപ്പിനിരയായത്. യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം ഭാരവാഹിയാണ് വിശ്വസിച്ച വീട്ടമയെ പറ്റിച്ച് പണം തട്ടിയത്. ഫെയ്സ്‌ബുക്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാണ് കാസര്‍കോട് നീലേശ്വരം സ്വദേശിയായ ഷനീര്‍ കോട്ടിക്കുളം വീട്ടമ്മയുമായി സൗഹൃദത്തിലായത്. വീട്ടമ്മയുടെ കൈയിലുള്ള സ്വര്‍ണം കുറഞ്ഞ പലിശനിരക്കില്‍ പണയം വയ്ക്കാന്‍ സഹായിക്കാമെന്നു മാത്രമല്ല, ബാങ്ക് നല്‍കുന്ന പണത്തേക്കാള്‍ കൂടുതല്‍ പണവും വാഗ്ദാനം ചെയ്തു. ഇതോടെ വീട്ടമ്മ ഷനീറിനെ Read More…

Crime

4 വിവാഹം, 3 മരണം, 40 ​കോടിയുടെ ഇൻഷുറൻസ്; മാതാപിതാക്കളും ഭാര്യയും ഇരകൾ, സിനിമയെ വെല്ലും ട്വിസ്റ്റിൽ യുവാവ് പിടിയിൽ

മീററ്റിലെ ഒരു വീട്ടിൽ ഒന്നിന് പിന്നാലെ മറ്റൊന്നായി മൂന്ന് മരണങ്ങള്‍. പ്രിയപ്പെട്ടവരുടെ നിർജീവമായ ശരീരത്തിന് മുന്നിൽ തകര്‍ന്നു നിൽക്കുന്ന വിശാൽ കുമാർ (35) എന്ന യുവാവ് നാടിന്റെ നൊമ്പരക്കാഴ്ചയായി. എന്നാല്‍ വർഷങ്ങൾക്കുശേഷം ഇൻഷുറൻസ് ഏജന്റിന് തോന്നിയ സംശയം പൊലീസിനെ അറിയിച്ചതോടെ സിനിമയെ വെല്ലുന്ന ട്വിസ്റ്റാണ് ഈ കഥയിലുണ്ടായത്. പൊലീസ് അന്വേഷണത്തിൽ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ മാതാപിതാക്കളെയും ഭാര്യയെയും യുവാവ് നിഷ്ഠൂരമായി കൊലപ്പെടുത്തിയതിന്റെ വിവരങ്ങളാണ് പുറത്തുവന്നത്. ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ മാതാവിനെയും പിതാവിനെയും ഭാര്യയെയും ഇയാൾ ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് Read More…

Crime

ആദ്യഭാര്യ പ്രസവിച്ചദിവസം രണ്ടാംവിവാഹം, ഭാര്യയുടെ മുന്നിലൂടെ വിദേശ വനിതകളെ വീട്ടിലെത്തിച്ചു; ജെസി നേരിട്ടത് ക്രൂരപീഡനം

കോട്ടയം: കാണക്കാരിയിൽ ഭാര്യയെ കഴുത്തുഞെരിച്ചു കൊന്നു കൊക്കയിൽ തള്ളിയ കേസിലെ പ്രതി സാം നിരവധി വിദേശവനിതകളുമായി ബന്ധം പുലർത്തിയിരുന്നതായി പൊലീസ്. ഭാര്യയായ ജെസി വീട്ടിൽ ഉള്ളപ്പോൾ ഇയാൾ സ്ത്രീകളുമായി വന്നിരുന്നു. ഇതിനെ ജെസി എതിർത്തു. ഈ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. 1994-ലാണ് ജെസിയും സാമും വിവാഹിതരാകുന്നത്. വിചിത്രമെന്ന് പറയട്ടെ, ആദ്യഭാര്യ പ്രസവിച്ചദിവസം തന്നെയായിരുന്നു സാം ജെസിയെ ബെംഗളൂരുവിലെ പള്ളിയില്‍വെച്ച് വിവാഹംകഴിച്ചതെന്നാണ് ജെസിയുടെ അഭിഭാഷകന്‍ പറഞ്ഞത്. എന്നാല്‍, നിയമപരമായി അന്ന് വിവാഹം രജിസ്റ്റര്‍ചെയ്തിരുന്നില്ല. ജെസിയെ വിവാഹംകഴിച്ചതോടെ ആദ്യഭാര്യ കുഞ്ഞിനെ Read More…