Crime

‘സഖാവായിരുന്നോ ആ കള്ളന്‍’, പ്രതിയെ തിരയാന്‍ ഒപ്പംകൂടി, കുടുക്കിയത് നീല ജൂപ്പിറ്റര്‍ സ്കൂട്ടർ

കൂത്തുപറമ്പ്‌: വയോധികയുടെ മാല പൊട്ടിച്ച കേസില്‍ സി.പി.എം. നഗരസഭാ കൗണ്‍സിലര്‍ അറസ്‌റ്റില്‍. കൂത്തുപറമ്പ്‌ നഗരസഭാ കൗണ്‍സിലര്‍ പി.പി. രാജേഷ്‌(47) ആണ്‌ അറസ്‌റ്റിലായത്‌. കഴിഞ്ഞ 16ന്‌ ഉച്ചയ്‌ക്കാണ്‌ സംഭവം. കൂത്തുപറമ്പ്‌ കണിയാര്‍കുന്ന്‌ കുന്നുമ്മല്‍ വീട്ടില്‍ പി. ജാനകി(77)യുടെ ഒരു പവന്‍ തൂക്കമുള്ള മാലയാണ്‌ കൗണ്‍സിലര്‍ പൊട്ടിച്ചെടുത്ത്‌ രക്ഷപ്പെട്ടത്‌. ഉച്ചയ്‌ക്ക്‌ വീടിന്റെ അടുക്കളയില്‍ ജാനകി മീന്‍ വൃത്തിയാക്കുന്നതിനിടെ വീടിനകത്ത്‌ കയറി മാല പൊട്ടിച്ചശേഷം തള്ളിയിട്ടു രക്ഷപ്പെടുകയായിരുന്നു. ഈ സമയം വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ഹെല്‍മറ്റ്‌ ധരിച്ച ആളാണ്‌ മാലയുമായി ഓടിയതെന്ന്‌ Read More…

Crime

പോത്തുണ്ടി സജിത കൊലക്കേസ്: പ്രതി ചെന്താമരയ്ക്ക് ഇരട്ടജീവപര്യന്തം

പാലക്കാട്∙ പോത്തുണ്ടി സജിത കൊലക്കേസ് പ്രതി ചെന്താമരയ്ക്ക് ഇരട്ടജീവപര്യന്തം. മൂന്നേകാല്‍ ലക്ഷംരൂപപിഴയും  വിധിച്ചിട്ടുണ്ട്. ഇതിന് പുറമെ തെളിവ് നശിപ്പിക്കലിന് അഞ്ച് വര്‍ഷം തടവും വിധിച്ചിട്ടുണ്ട്.  ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതിയെന്നതിനാൽ മൊത്തം ജീവപര്യന്തം തടവായി 14 വർഷവും പിഴയും ആണ് ശിക്ഷ.പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. കേസില്‍ പ്രതിക്ക് വധശിക്ഷ വിധിക്കണമെന്ന് പോസിക്യൂട്ടര്‍ ആവശ്യപ്പെട്ടിരുന്നു. ഇരുഭാഗത്തിന്റെയും വാദം അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി (4) കേട്ടിരുന്നു. സജിത വധക്കേസിൽ ജാമ്യം ലഭിച്ചതിനു പിന്നാലെ ചെന്താമര Read More…

Crime

കഴക്കൂട്ടത്ത് IT ജീവനക്കാരിയെ ഹോസ്റ്റല്‍ മുറിയില്‍ കയറി ബലാത്സംഗം ചെയ്തു, പ്രതി ഓടി രക്ഷപ്പെട്ടു

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ രാത്രി ഹോസ്റ്റല്‍ മുറിയില്‍ അതിക്രമിച്ചു കയറി പീഡിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു അതിക്രമം. 25കാരിയായ യുവതി ഹോസ്റ്റല്‍ മുറിയില്‍ ഉറങ്ങുമ്പോള്‍ പ്രതി ഹോസ്റ്റല്‍ മുറിയുടെ വാതില്‍ തള്ളിത്തുറന്ന് അകത്തുകയറുകയായിരുന്നു. യുവതി ഞെട്ടി ഉണര്‍ന്ന് ബഹളം വെച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു. യുവതി കഴക്കൂട്ടം പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണമാരംഭിച്ചു. പ്രതിയെ അറിയില്ലെന്നും മുന്‍പ് കണ്ടിട്ടില്ലെന്നുമാണ് പെണ്‍കുട്ടിയുടെ മൊഴി. ഹോസ്റ്റല്‍ മുറിയില്‍ പെണ്‍കുട്ടി ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. സംഭവത്തെ തുടര്‍ന്നു ഭയന്നുപോയ Read More…

Crime

സമ്പന്നരെ കണ്ടെത്തി വിവാഹം, രണ്ടുനാൾ കൂടെ, മൂന്നാം നാൾ മുങ്ങും; കുടുംബത്തോടെ വിവാഹത്തട്ടിപ്പ്, വധു പിടിയിൽ

ഗുരുഗ്രാം∙ കുടുംബത്തോടെ വിവാഹത്തട്ടിപ്പിലേർപ്പെട്ട സംഘത്തിലെ യുവതിയെ അറസ്റ്റു ചെയ്ത് രാജസ്ഥാൻ പൊലീസ്. കാജൽ എന്ന യുവതിയെയാണ് ഗുരുഗ്രാമിൽ നിന്ന് അറസ്റ്റു ചെയ്തത്. ഒരു വർഷത്തോളമായി ഒളിവിലായിരുന്നു ഇവർ. കാജലിന്റെ മാതാപിതാക്കളും സഹോദരനും സഹോദരിയും നേരത്തെ കേസിൽ അറസ്റ്റിലായിരുന്നു.  കാജലിന്റെ പിതാവ് ഭഗത് സിങ് സമ്പന്നരായ കുടുംബത്തെ കണ്ടെത്തി തന്റെ പെൺമക്കളായ കാജലിനും തമന്നയ്ക്കും വിവാഹം ആലോചിക്കും. ഇതോടെയാണ് തട്ടിപ്പിന് തുടക്കമാകുക. 2024 മേയിൽ യുപി സ്വദേശിയായ താരാചന്ദ് ജാട്ട് എന്നയാളുടെ രണ്ട് ആൺമക്കൾക്ക് ഇയാൾ തന്റെ പെൺമക്കളെ Read More…

Crime

ജര്‍മ്മനിയില്‍ ഡോക്‌ടറാണെന്ന വ്യാജേന ജോലി വാഗ്ദാനം; ഹരിത കര്‍മ്മസേന പ്രവര്‍ത്തകയില്‍നിന്ന്‌ 22.97 ലക്ഷം തട്ടിയ യുവതി അറസ്‌റ്റില്‍

ആലപ്പുഴ: മാവേലിക്കര സ്വദേശിനിയായ ഹരിത കര്‍മ്മസേന പ്രവര്‍ത്തകയില്‍നിന്ന്‌ ഓണ്‍ലൈന്‍ വഴി 22.97 ലക്ഷം രൂപ തട്ടിയെ കേസിലെ പ്രതി അറസ്‌റ്റില്‍. അടൂര്‍ സ്വദേശിനിയായ അനിതാ മുരളീധരനാ (44) ണ്‌ അറസ്‌റ്റിലായത്‌. ജര്‍മ്മനിയില്‍ ഡോക്‌ടറാണെന്ന വ്യാജേനയാണ്‌ ഇവര്‍ പരാതിക്കാരിയുമായി സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ടത്‌. തന്റെ ആശുപത്രിയില്‍ ജോലി നല്‍കാമെന്ന്‌ പറഞ്ഞ്‌ വിശ്വസിപ്പിച്ചാണ്‌ പണം തട്ടിയത്‌. കഴിഞ്ഞ ജനുവരിയില്‍ പ്രതി, പരാതിക്കാരിയെ ബന്ധപ്പെടുകയും ജര്‍മ്മനിയില്‍ ജോലി തരപ്പെടുത്തുന്നതിനായി പണം അയച്ചു കൊടുക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇത്തരത്തില്‍ ഫെബ്രുവരി രണ്ടു മുതല്‍ ഓഗസ്‌റ്റ്‌ Read More…

Crime

ഭാര്യയെ ഭര്‍ത്താവ് വെടിവെച്ച് കൊന്നു, ഇരുവരും ഗുണ്ടാലിസ്റ്റിലുള്ളവര്‍, സംഭവം മകളുടെ കണ്മുന്നില്‍

ഗാസിയാബാദ്: പാസ്‌പോര്‍ട്ടിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ഭാര്യയെ ഭര്‍ത്താവ് വെടിവെച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശിയും ഗുണ്ടാത്തലവനുമായ വികാസ് ആണ് ഭാര്യ റൂബിയെ കൊലപ്പെടുത്തിയത്. 11 വയസ്സുള്ള മകളുടെ കണ്മുന്നില്‍വെച്ചായിരുന്നു കൊലപാതകം. കൊല്ലപ്പെട്ട റൂബിയും നിരവധി ക്രിമിനല്‍കേസുകളില്‍ പ്രതിയാണ്. ചൊവ്വാഴ്ച രാവിലെ ഗാസിയാബാദിലെ ‘അജ്‌നാര ഇന്റഗ്രിറ്റി’ അപ്പാര്‍ട്ട്‌മെന്റിലാണ് സംഭവം. ഒരുവര്‍ഷം മുന്‍പാണ് ദമ്പതിമാര്‍ ഇവിടേക്ക് താമസം മാറ്റിയത്. അപ്പാര്‍ട്ട്‌മെന്റിലെ ഒന്‍പതാം നിലയിലായിരുന്നു ഇവരുടെ താമസം. ചൊവ്വാഴ്ച രാവിലെ വികാസിന്റെ പാസ്‌പോര്‍ട്ടിനെച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നതായും ഇതിനുപിന്നാലെയാണ് വികാസ് ഭാര്യയെ കൊലപ്പെടുത്തിയതെന്നും Read More…

Crime

ആഡംബര ജീവിതം, അഭിഭാഷക എംബ്ലം പതിച്ച കാറില്‍ MDMA കടത്ത്, അഭിഭാഷകയും മകനും പിടിയില്‍

ആലപ്പുഴ: വില്‍പനയ്‌ക്കു കൊണ്ടുവന്ന മൂന്നു ഗ്രാം എം.ഡി.എം.എയുമായി അഭിഭാഷകയായ അമ്മയും മകനും പിടിയില്‍. അമ്പലപ്പുഴ കരൂര്‍ കൗസല്യ നിവാസില്‍ സൗരവ്‌ ജിത്ത്‌(18), അമ്മ സത്യമോള്‍(46) എന്നിവരെയാണ്‌ പറവൂരിലെ ഹോട്ടലിന്‌ മുന്നില്‍ വച്ച്‌ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും പുന്നപ്ര പോലീസും ചേര്‍ന്ന്‌ പിടികൂടിയത്‌. മാസത്തില്‍ പലതവണ ലഹരി വസ്‌തുക്കള്‍ എറണാകുളം ഭാഗത്ത്‌ പോയി വാങ്ങി നാട്ടില്‍ എത്തിച്ച്‌ വില്‍പന നടത്തി ആഡംബര ജീവിതം നയിക്കുകയായിരുന്നു ഇവരെന്നു പോലീസ്‌ പറയുന്നു. കരുനാഗപ്പള്ളി കുടുംബ കോടതിയില്‍ പ്രാക്‌ടീസ്‌ ചെയ്യുകയാണ്‌ സത്യമോള്‍. Read More…

Crime

റിട്ട. അധ്യാപികയെ ആക്രമിച്ച് മാല കവർന്നു, ആദിത്തിന്റെ കാമുകി ഫാത്തിമ തസ്നിയെയും പൊലീസ് പിടിയില്‍

മാള: റിട്ട. അധ്യാപികയെ ആക്രമിച്ച് സ്വര്‍ണ്ണമാല കവര്‍ന്ന കേസില്‍ കൂട്ടു പ്രതിയായ യുവതിയും അറസ്റ്റില്‍. പട്ടേപാടം സ്വദേശിനി തരുപടികയില്‍ ഫാത്തിമ തസ്‌നി (19) യെയാണ് മാള പോലീസ് അറസ്റ്റ് ചെയ്തത്. മാള പുത്തന്‍ചിറ കൊല്ലംപറമ്പില്‍ വീട്ടില്‍ ജയശ്രീ (77) യുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി സ്വര്‍ണ്ണമാല കവര്‍ച്ച ചെയ്ത സംഭവത്തിലെ കൂട്ടുപ്രതിയാണ് ഇവരെന്ന് പോലീസ് പറഞ്ഞു. സെപ്റ്റംബര്‍ ഒന്‍പതിന് രാത്രി ഏഴുമണിയോടെയ ഈ കേസിലെ മുഖ്യ പ്രതിയായ പുത്തന്‍ചിറ സ്വദേശി ചോമാട്ടില്‍ വീട്ടില്‍ മകന്‍ ആദിത്ത് (20) Read More…

Crime

1995ല്‍ ജോലിതട്ടിപ്പ്, 1997ൽ കെ.എസ്.എഫ്.ഇയെ പറ്റിച്ച് വസ്തു വിറ്റു; മുങ്ങിയ ദമ്പതികൾ 30 വർഷത്തിന് ശേഷം പിടിയില്‍

മാന്നാര്‍: തട്ടിപ്പ് കേസുകളില്‍ പ്രതികളായ ദമ്പതികളെ 30 വര്‍ഷങ്ങള്‍ക്കുശേഷം അറസ്റ്റ് ചെയ്തു. മാന്നാര്‍ കുരട്ടിക്കാട് കണിച്ചേരില്‍ ശശിധരന്‍(71) ഭാര്യ ശാന്തിനി (65) എന്നിവരെയാണ് മാന്നാര്‍ പോലീസ് മുംബൈയിലെ പന്‍വേലില്‍നിന്ന് അറസ്റ്റ് ചെയ്തത്. 1995ല്‍ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ് നടത്തിയതിന് മാന്നാര്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളായ ദമ്പതികളെ അന്ന് പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തില്‍ ഇറങ്ങിയ ശേഷം ഇവര്‍ മാന്നാറില്‍നിന്നും മുങ്ങുകയായിരുന്നു. പിന്നീട് ഇവര്‍ കോടതിയില്‍ ഹാജരായിട്ടില്ല.ഇതിനിടെയാണ് Read More…