തൃശൂര്‍: അച്ഛനെ വെട്ടിയതിന് പിന്നാലെ ആത്മഹത്യാ ഭീഷണി മുഴക്കി മകൻ. തൃശൂര്‍ മുതൃത്തിക്കരയിലാണ് സംഭവം. ശിവൻ (70) എന്നയാളെ മകൻ വിഷ്ണു ആണ് വെട്ടിപ്പരിക്കേൽപ്പിച്ചത്. ശിവനെ ഗുരുതരാവസ്ഥയിൽ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പരിസരവാസികളാണ് ശിവനെ ആശുപത്രിയിൽ എത്തിച്ചത്. കുടുംബവഴക്കിനിടയിലായിരുന്നു അച്ഛനെ മകൻ വെട്ടിയതെന്ന് നാട്ടുകാർ പറയുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുന്നതിലിടെ വിഷ്ണു രണ്ടാം നിലയിലെ മുറിയിൽ ഒളിച്ചിരുന്നു. പൊലീസ് വാതിലും ജനാലകളും പൊളിച്ച് വിഷ്ണുവിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും വിഫലമായി. ആത്മഹത്യാ ഭീഷണി മുഴക്കുകയും Read More…
Tag: crime news
ജില്ലാ ആശുപത്രിയില്‍ 9 വയസ്സുകാരിയുടെ കൈ മുറിച്ചുമാറ്റി, ചികിത്സാപ്പിഴവെന്ന് പരാതി, അന്വേഷണത്തിന് നിർദ്ദേശം നൽകി മന്ത്രി
പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ ഒമ്പത് വയസ്സുകാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവത്തിൽ അടിയന്തരമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. ചികിത്സാ പിഴവുണ്ടായെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ നിർദേശം പാലക്കാട് പല്ലശ്ശന സ്വദേശി വിനോദിനിയുടെ വലതു കൈയാണ് മുറിച്ചുമാറ്റിയത്. സെപ്റ്റംബർ 24-ന് കളിക്കുന്നതിനിടെ വീണപ്പോഴാണ് കുട്ടിക്ക് പരിക്കേറ്റത്. അന്ന് തന്നെ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടുകയും കൈയിൽ പ്ലാസ്റ്റർ ഇടുകയും ചെയ്തിരുന്നു. Read More…
നടുവേദനയുമായി ആശുപത്രിയിലെത്തി; എട്ടാം ക്ലാസുകാരി ഗര്‍ഭിണി, പിതാവ് അറസ്റ്റില്‍
കാസര്‍കോട് കാഞ്ഞങ്ങാട്ട് എട്ടാം ക്ലാസുകാരിയായ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പിതാവ് അറസ്റ്റില്‍. കേസില്‍ 45കാരനായ പിതാവിനെ ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്തു. നടുവേദനയ്ക്ക് ചികില്‍സ തേടി ആശുപത്രിയിലെത്തിയതോടെയാണ് 13കാരി ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്. പരിശോധനയില്‍ പെണ്‍കുട്ടി നാലുമാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. പീഡിപ്പിച്ചത് പിതാവാണെന്ന് പെണ്‍കുട്ടി തന്നെയാണ് പൊലീസിന് മൊഴി നല്‍കിയത്. മാസങ്ങള്‍ക്ക് മുന്‍പാണ് പിതാവ് പീഡിപ്പിച്ചതെന്നും തുടര്‍ന്ന് ഭീഷണിപ്പെടുത്തിയെന്നും ഇതിനാലാണ് വിവരം പുറത്തുപറയാതിരുന്നതെന്നും പെണ്‍കുട്ടി മൊഴി നല്‍കിയി .
ആറാം ക്ലാസുകാരിയുമായി ലൈംഗിക ബന്ധത്തിന് 20 ലക്ഷം! കന്യകകളുമായി ബന്ധപ്പെട്ടാല്‍ രോഗം മാറും! അന്ധവിശ്വാസം മുതലെടുത്ത് സെക്സ് റാക്കറ്റ്
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വാട്‌സ്ആപ്പിലൂടെ വില്‍പ്പനയ്ക്ക് വച്ചു. ഞെട്ടിക്കുന്ന സംഭവം നടന്നത് കര്‍ണാടകയില്‍. ഈ സെക്സ് റാക്കറ്റ് സംഘത്തെ മൈസൂരു സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനായി 20 ലക്ഷം രൂപയാണ് സംഘം ആവശ്യപ്പെട്ടത്. ബെംഗളൂരു സ്വദേശിയായ ശോഭ, അവരുടെ സഹായി തുളസീകുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. കന്യകകളായ പെണ്‍കുട്ടികളുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടാല്‍ മാനസിക രോഗങ്ങള്‍ ഭേദമാകുമെന്ന അന്ധവിശ്വാസം മുതലെടുത്താണ് സംഘത്തിന്റെ പ്രവര്‍ത്തനം. ‘ഒടനടി സേവ സംസ്‌തേ’ എന്ന എന്‍ജിഒയുടെ സഹായത്തോടെയാണ് പൊലീസ് സംഘത്തെ പിടികൂടിയത്. ഈ Read More…
ഭാര്യയെ കൊലപ്പെടുത്തി: കുറ്റസമ്മതത്തിന് തൊട്ടുമുമ്പ് പ്രതി കോടതിയിൽ കുഴഞ്ഞുവീണ് മരിച്ചു
ടെക്സസ്: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ കുറ്റസമ്മതം നടത്താൻ കോടതിയിൽ ഹാജരായ ടെക്സസ് സ്വദേശിയായ പ്രതി, വാദം കേൾക്കുന്നതിന് തൊട്ടുമുമ്പ് കുഴഞ്ഞുവീണ് മരിച്ചു. ജെയിംസ് പോൾ ആൻഡേഴ്സൺ ആണ് കോടതിയിൽ വെച്ച് മരിച്ചത്. സെപ്റ്റംബർ 2023-ൽ ഭാര്യ വിക്ടോറിയ ആൻഡേഴ്സണെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലാണ് 300,000 ഡോളർ ബോണ്ടിൽ പുറത്തായിരുന്ന ആൻഡേഴ്സൺ ഹാജരായത്. കേസിൽ കുറ്റസമ്മതം നടത്തിയ ഇയാളെ 35 വർഷത്തെ തടവിന് ശിക്ഷക്കേണ്ടതായിരുന്നു. ഹാരീസ് കൗണ്ടി ഡിസ്ട്രിക്റ്റ് കോടതിയിൽ എത്തിയതിന് തൊട്ടുപിന്നാലെ ആൻഡേഴ്സണ് ആരോഗ്യപ്രശ്നങ്ങളുണ്ടായതായി ജില്ലാ അറ്റോർണി Read More…
പ്ലസ് വൺ വിദ്യാർത്ഥിനി ഗര്‍ഭിണിയായി; പീഡിപ്പിച്ചത് ക്രിമിനൽ കേസുകളിൽ ജാമ്യത്തിലിറങ്ങിയ 21കാരന്‍
പ്രണയം നടിച്ച് വശത്താക്കി പ്ലസ് വൺ വിദ്യാർത്ഥിനിയുമായി പലവട്ടം ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട യുവാവ് അറസ്റ്റിൽ. കൊച്ചി, കലൂർ കറുകപ്പള്ളി സ്വദേശി ഇർഫാദ് ഇക്ബാലിനെയാണ് (21) എളമക്കര പൊലീസ് അറസ്റ്റ് ചെയ്തത്. തോപ്പുംപടി ചക്കനാട്ട് അമ്പലത്തിനടുത്താണ് ഇയാളുടെ താമസം. പതിനാറുകാരി ഗര്‍ഭിണിയായതോടെയാണ് പ്രതിയുമായുള്ള ബന്ധം വീട്ടുകാര്‍ തിരിഞ്ഞറിഞ്ഞത്. ക്രിമിനൽ കേസുകളിൽ ജാമ്യത്തിൽ കഴിയവേയാണ് ഇയാള്‍ പെണ്‍കുട്ടിയെ സ്നേഹം നടിച്ച് വശത്താക്കിയത്. എളമക്കര സ്റ്റേഷൻ പരിധിയിലെ പേരണ്ടൂർ വോക്ക്‌വേയ്ക്ക് അടുത്തുള്ള ആളൊഴിഞ്ഞ കെട്ടിടത്തില്‍ എത്തിച്ചാണ് ഇയാള്‍ പ്ലസ് വൺ വിദ്യാർത്ഥിനിയായ Read More…
ശക്തി ഇരട്ടിക്കും! നഗ്നനായി 6 സ്ത്രീകളുടെ കുഴിമാടം തുറന്ന് രണ്ട് ഭാര്യമാരെ കൊലപ്പെടുത്തിയ പ്രതി; വീണ്ടും അറസ്റ്റ് ചെയ്ത് പൊലീസ്
രണ്ട് ഭാര്യമാരെ കൊലപ്പെടുത്തിയ കുറ്റത്തിന് ജയിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ മധ്യവയ്സകനെ വീണ്ടും അറസ്റ്റ് ചെയ്ത് പൊലീസ്. 2010-ൽ ഇരട്ടക്കൊലപാതകത്തിന് പൊലീസ് പിടികൂടിയ അയൂബ് ഖാനെയാണ് (50) സ്ത്രീകളുടെ ശവകുടീരങ്ങൾ തുറന്ന കുറ്റത്തിന് മധ്യപ്രദേശ് പൊലീസ് പിടികൂടിയത്. മധ്യപ്രദേശിലെ ഖണ്ട്വ ജില്ലയിലെ മുന്ദ്വാര ഗ്രാമത്തിലാണ് സംഭവം. മന്ത്രവാദം ചെയ്യുന്നതിനു വേണ്ടിയാണ് നഗ്നനായി എത്തി സ്ത്രീകളുടെ കുഴിമാടം തുറന്നതെന്നാണ് അയൂബ് ഖാൻ പൊലീസിനോട് പറഞ്ഞത്. ഈ വർഷം മേയ്, സെപ്റ്റംബർ മാസങ്ങളിലായി രണ്ടുതവണയാണ് ഇയാൾ ആറ് സ്ത്രീകളുടെ ശവകുടീരങ്ങൾ Read More…
5000 രൂപ തരാം, കൂടെ വാ.. തോക്ക് ചൂണ്ടി യുവതിയെ കാറിൽ കയറ്റാൻ ശ്രമിക്കുന്ന അധ്യാപകൻ- ഞെട്ടിക്കുന്ന വീഡിയോ
റോഡിലൂടെ നടന്ന് പോയ യുവതിയെ കാറിൽ കയറ്റാൻ ശ്രമം നടത്തിയ അധ്യാപകൻ അറസ്റ്റിൽ. ഉത്തർ പ്രദേശിലെ ആഗ്രയിലാണ് സംഭവം. ബൽദേവിലുള്ള ഒരു സ്കൂളിലെ അധ്യാപകനായ ശ്യാംവീർ സിംഗ് എന്നയാളാണ് സംഭവത്തിൽ പിടിയിലായത്. തന്റെ കാറിൽ കയറാൻ അയാൾ സ്ത്രീയോട് ആവശ്യപ്പെടുകയും തന്നോടൊപ്പം വരുന്നതിനായി 5,000 രൂപ വാഗ്ദാനം ചെയ്യുകയും ചെയ്തതായിട്ടാണ് ആരോപണം. യുവതിയെ ബലമായി വാഹനത്തിൽ കയറ്റാൻ ശ്രമിക്കുകയും ചെയ്തു. സ്ത്രീയുടെ നിലവിളി കേട്ട് ആളുകൾ ഓടിക്കൂടുകയായിരുന്നു. തടയാൻ ശ്രമിച്ച ജനക്കൂട്ടത്തിന് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും Read More…
‘ പറഞ്ഞാല്‍ അനുസരിക്കില്ല, തോന്നുമ്പോള്‍ വരും, പോകും’; മക്കളുടെ മുമ്പില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി, എഫ്ബി ലൈവ്
മക്കളുടെ മുമ്പില്‍ ഗൃഹനാഥന്‍ ഭാര്യയെ വെട്ടിക്കൊന്നു. പുനലൂര്‍ വാളക്കോട് കലയനാട് ചരുവിള വീട്ടില്‍ ശാലിനി(39)യാണു കൊല്ലപ്പെട്ടത്. സംഭവശേഷം ഫെയ്‌സ്‌ബുക്കില്‍ കൊലപാതക വിവരം വിശദീകരിച്ച ഭര്‍ത്താവ് ഐസക്ക് (48) പിന്നീട് പുനലൂര്‍ പോലീസില്‍ കീഴടങ്ങി. കുടുംബപ്രശ്‌നങ്ങളെത്തുടര്‍ന്ന് ഐസക്കും ശാലിനിയും വെവ്വേറെയാണ് താമസിച്ചിരുന്നത്. ഇന്നലെ രാവിലെ ആറോടെ ശാലിനിയുടെ വീട്ടിലെത്തിയ ഐസക് വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നെന്നു പോലീസ് പറഞ്ഞു. പത്തൊന്‍പതും പതിനൊന്നും വയസുള്ള രണ്ട് ആണ്‍കുട്ടികളും ഈ വീട്ടിലുണ്ടായിരുന്നു. സംശയത്തെത്തുടര്‍ന്നാണ് ക്രൂരകൃത്യം നടത്തിയതെന്ന് പോലീസ് അറിയിച്ചു. പുനലൂരിലെ സ്വകാര്യ അണ്‍ Read More…









