കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടറുടെ മുഖത്തടിച്ച യുവതിയും ഡോക്ടറെന്ന പേരില്‍ സന്ദേശമയച്ച ആള്‍മാറാട്ടക്കാരനും അറസ്റ്റില്‍. പെരിങ്ങളം സ്വദേശി മുഹമ്മദ് നൗഷാദ്, കുരുവട്ടൂര്‍ സ്വദേശിയായ 39 കാരി എന്നിവരാണ് അറസ്റ്റിലായത്. ഡോക്ടറുടെ പേരില്‍ നൗഷാദ് യുവതിക്ക് വാട്‌സാപില്‍ അശ്ലീല സന്ദേശമയക്കുകയും വിവാഹവാഗ്ദാനം നല്‍കുകയുമായിരുന്നു. തുടര്‍ന്ന് യുവതി മെഡിക്കല്‍ കോളജിലെത്തി ഡോക്ടറെ മര്‍ദിച്ചു. ഡോക്ടറുടെ പരാതിയില്‍ നടന്ന അന്വേഷണത്തിലാണ് ആള്‍മാറാട്ടം നടത്തിയത് നൗഷാദ് ആണെന്ന് മനസിലായത്. കഴിഞ്ഞദിവസം മെഡിക്കൽ കോളേജ് സർജറി ഒ. പിയിൽ ഡ്യൂട്ടിക്കിടെയാണ്, യുവതിയെത്തി ഡോക്ടറെ മുഖത്തടിച്ചത്. Read More…
Tag: crime news
നഗ്നനാക്കി യുവതിയ്ക്കൊപ്പം ഫോട്ടോ, പിന്നാലെ ആത്മഹത്യ; ഹണിട്രാപ്പിൽ അയൽവാസിയും ഭർത്താവും ബന്ധുക്കളും അറസ്റ്റിൽ
ഹണിട്രാപ്പില്‍ പെടുത്തലയതിനു പിന്നാലെ മലപ്പുറം എടക്കര സ്വദേശി രതീഷ് ജീവനൊടുക്കിയ കേസില്‍ അയല്‍വാസിയായ യുവതിയും ഭര്‍ത്താവും ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. പള്ളിക്കുത്ത് സ്വദേശി സിന്ധുവും ഭര്‍ത്താവും കൂട്ടരുമാണ് പിടിയിലായത്. 2024 നവംബറിലാണ് രതീഷിനെ നഗ്നനാക്കി മര്‍ദിച്ചത്. സിന്ധുവിന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തിയായിരുന്നു മര്‍ദനം. സംഭവത്തിനു പിന്നാലെ യുവാവ് ജീവനൊടുക്കി. പിന്നിൽ അയൽവാസിയായ യുവതി ഉൾപ്പടെയുള്ള നാലംഗ സംഘം ആണെന്ന ആരോപണവുമായി രതീഷിന്റെ കുടുംബം രംഗത്തെത്തിയിരുന്നു. മകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഹണിട്രാപ്പിൽ പെടുത്തിയെന്നും, ആ മനോവിഷമത്തിലാണ് രതീഷ് ജീവനൊടുക്കിയതെന്നുമാണ് രതീഷിന്റെ Read More…
പുകവലിച്ചത് ചോദ്യംചെയ്‌തു; യുവതികളുമായി സുരേഷ് വഴക്കിട്ടത് രണ്ടുവട്ടം: ശങ്കര്‍ പസ്വാന്‍
തിരുവനന്തപുരം: വര്‍ക്കലയില്‍ ട്രെയിനില്‍നിന്ന് യുവതിയെ തള്ളിയിട്ട സംഭവത്തില്‍ രണ്ടുതവണ യുവതികളുമായി പ്രതി സുരേഷ് കുമാര്‍ വഴക്കിട്ടിരുന്നതായി സാക്ഷിയായ ബിഹാര്‍ സ്വദേശി ശങ്കര്‍ പസ്വാന്‍. ശ്രീക്കുട്ടിയും അര്‍ച്ചനയും ഇരുന്നതിന്റെ എതിര്‍വശത്ത് നിന്ന് സുരേഷ് കുമാര്‍ സിഗരറ്റ് വലിച്ചു. ഇവിടെ നിന്ന് പുകവലിക്കാന്‍ പാടില്ലെന്ന് യുവതികള്‍ പറഞ്ഞു. ഇതേച്ചൊല്ലി വഴക്കുണ്ടായി. 15 മിനിറ്റിനു ശേഷം ട്രെയിനിലെ ഗാര്‍ഡ് എത്തി സുരേഷ് സിഗരറ്റ് വലിക്കുന്നത് ചോദ്യം ചെയ്‌തു. യുവതികള്‍ പരാതിപ്പെട്ടതു കൊണ്ടാണ് ഗാര്‍ഡ് എത്തിയതെന്ന് പ്രതി കരുതി. ഇതേ ചൊല്ലി വീണ്ടും Read More…
പന്ത്രണ്ടുകാരന് ദേഹോപദ്രവം; യുട്യൂബര്‍മാരായ അമ്മയും ആണ്‍സുഹൃത്തും അറസ്‌റ്റില്‍
കൊച്ചി: പന്ത്രണ്ടുകാരനെ ദേഹോപദ്രവം ഏല്‍പ്പിച്ചെന്ന കേസില്‍ അമ്മയും പുരുഷസുഹൃത്തും അറസ്‌റ്റില്‍. സിവില്‍ സപ്ലൈസ് വകുപ്പില്‍ റേഷനിങ് ഇന്‍സ്‌പെക്‌ടറും യുട്യൂബറും ആക്‌ടിവിസ്‌റ്റുമായ അമ്മയാണ് ഒന്നാം പ്രതി. ഇവരുടെ സുഹൃത്തും യുട്യൂബറുമായ തിരുവനന്തപുരം വാമനപുരം സ്വദേശി സിദ്ധാര്‍ഥ് രാജീവാ (24) ണ് കൂട്ടുപ്രതി. കഴിഞ്ഞ 14 നു കസ്‌റ്റഡിയിലെടുത്ത ഇരുവരുടെയും അറസ്‌റ്റ് രേഖപ്പെടുത്തി. കോടതി ഇവരെ റിമാന്‍ഡ് ചെയ്‌തു. കഴിഞ്ഞ 12-ന് രാത്രി പന്ത്രണ്ടുമുതല്‍ 13 നു പുലര്‍ച്ചെ 3.30-വരെയായിരുന്നു മര്‍ദനം. രാത്രി കുട്ടിയോടു മറ്റൊരു മുറിയില്‍പോയി കിടക്കാന്‍ ഇരുവരും Read More…
ക്ലാസിലെത്താന്‍ 10 മിനിറ്റ് വൈകി, ബാഗുമായി 100 സിറ്റപ്പ് ശിക്ഷ, ആറാം ക്ലാസുകാരിക്ക് ദാരുണാന്ത്യം
മുംബൈ: സ്‌കൂളില്‍ വൈകിവന്നതിനു 100 ‘സിറ്റ് അപ്പി’നു ശിക്ഷിക്കപ്പെട്ട വിദ്യാര്‍ഥിനി ദിവസങ്ങള്‍ക്കുശേഷം മരിച്ചു. മഹാരാഷ്‌ട്രയിലെ പാല്‍ഘര്‍ ജില്ലയിലെ സ്വകാര്യ സ്‌കൂളിലെ ആറാം ക്ലാസുകാരിക്കാണു ദാരുണാന്ത്യം. കഴിഞ്ഞ എട്ടിനാണ് വൈകിയെത്തിയതിന് അഞ്ചു വിദ്യാര്‍ഥികള്‍ക്ക് അധ്യാപിക ശിക്ഷ വിധിച്ചത്. സ്‌കൂള്‍ ബാഗ് പിന്നിലിട്ട് 100 സിറ്റ് അപ് ആയിരുന്നു ശിക്ഷ. വൈകിട്ട് വീട്ടിലെത്തിയ കുട്ടി ശാരീരിക അസ്വസ്‌ഥത പ്രകടിപ്പിച്ചതായി മാതാവ് പറഞ്ഞു. കഴുത്തിനും പുറത്തിനും കഠിനവേദനയായിരുന്നു. കാരണം തിരക്കിയപ്പോഴാണ് ശിക്ഷയെക്കുറിച്ച് വെളിപ്പെടുത്തിയത്. പിറ്റേന്ന് സ്‌കൂളിലെത്തി അധ്യാപികയോട് ഇക്കാര്യം ആരാഞ്ഞപ്പോള്‍ ശിക്ഷയെ Read More…
ശുചിമുറിയിൽ രക്തം, നാലാംക്ലാസുകാരിയെ പീഡിപ്പിച്ച് ബിജെപി നേതാവ്, കുറ്റക്കാരനെന്നു കോടതി; ശിക്ഷ ഇന്ന്
തലശേരി: വിവാദമായ പാലത്തായി പോക്‌സോ കേസില്‍ ബി.ജെ.പി നേതാവ് കടവത്തൂര്‍ സ്വദേശി കെ.പത്മരാജന്‍ കുറ്റക്കാരനെന്നു കോടതി. തലശേരി അതിവേഗ പോക്‌സോ കോടതിയുടേതാണു കണ്ടെത്തല്‍. ഇയാള്‍ക്കെതിരേയുള്ള ബലാല്‍സംഗക്കുറ്റം തെളിഞ്ഞു. കേസില്‍ ശിക്ഷ ഇന്നു പ്രഖ്യാപിക്കും. ഏറെ കോളിളക്കം സൃഷ്ടിച്ച കേസാണു പാലത്തായി പീഡനക്കേസ്. സ്‌കൂളിലെ ശുചിമുറിയില്‍ പത്തുവയസുകാരി പീഡനത്തിനിരയായ വിവരം ചൈല്‍ഡ്‌ലൈനിനാണ് ആദ്യം ലഭിച്ചത്.കുട്ടിയുടെ ഉമ്മ നല്‍കിയ പരാതിയില്‍ പാനൂര്‍ പോലീസ് 2020 മാര്‍ച്ച് 17 ന് കേസെടുത്തു. പൊയിലൂര്‍ വിളക്കോട്ടൂരിലെ ഒളിയിടത്തില്‍നിന്ന് ഏപ്രില്‍ 15 ന് പ്രതിയെ Read More…
‘ഞാന്‍ നിന്റെ അച്ഛനെ കൊന്നു, ബോഡി ട്രോളിബാഗിലുണ്ട്’; ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊന്ന് മകളെ വിളിച്ചുപറഞ്ഞ് യുവതി
റായ്പുര്‍: ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം ട്രോളി ബാഗിലാക്കിയശേഷം യുവതി മുങ്ങി. ഛത്തീസ്ഗഢിലെ ജാഷ്പുര്‍ സ്വദേശിനിയായ മംഗൃത ഭഗത് ആണ് ഭര്‍ത്താവായ സന്തോഷ് ഭഗതി(43)നെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് മകളെ വിളിച്ച് കൊലപാതകവിവരം പങ്കുവെച്ചെന്നും പോലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ യുവതി മുംബൈയിലേക്ക് മുങ്ങിയെന്നാണ് പോലീസിന്റെ സംശയം. ദുൽദുല പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഭിൻജ്പൂർ ഗ്രാമത്തിൽ നടന്ന സംഭവം ഞായറാഴ്ച പ്രതി മകളെ വിളിച്ച് കൊലപാതകം സമ്മതിച്ചതോടെയാണ് പുറത്തുവന്നതെന്ന് ജാഷ്പൂർ സീനിയർ പോലീസ് സൂപ്രണ്ട് ശശി മോഹൻ സിംഗ് പറഞ്ഞു. Read More…
16 കാരിയായ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി; രണ്ടാമതും വിവാഹം ചെയ്‌തു; മൂന്ന് വര്‍ഷത്തിന് ശേഷം അറസ്റ്റ്
16 കാരിയായ മകളെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ പിതാവിനെ മൂന്ന് വര്‍ഷത്തിന് ശേഷം അറസ്റ്റ് ചെയ്ത് പൊലീസ്. അസമിലെ കച്ചാർ ജില്ലയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പലയിടത്തുവച്ച് ഒന്നിലധികം തവണ പെണ്‍കുട്ടിയെ 40 കാരനായ അച്ഛന്‍ ബലാല്‍സംഗം ചെയ്തിരുന്നു. ഒടുവില്‍ പെണ്‍കുട്ടി ഗര്‍ഭിണിയായി. ഏഴു മാസം ഗര്‍ഭിണിയായിരുന്ന സമയത്ത് ആരോഗ്യം വഷളായ പെണ്‍കുട്ടിയ ബന്ധുവീട്ടിലേക്ക് മാറ്റി. ഏതാനും ആഴ്ചകള്‍ക്ക് ശേഷം അവള്‍ പ്രസവിച്ചു. ഈ സമയത്ത് പിതാവ് മറ്റൊരു വിവാഹവും കഴിച്ചിരുന്നു. രണ്ടാനമ്മ പെണ്‍കുട്ടിയെ തിരികെ വീട്ടില്‍ Read More…
‘അവൾ എന്നെ ചതിക്കുകയാണ്’; പ്രണയ തകർച്ച, 23 വയസ്സുകാരിയെ കുത്തി കൊലപ്പെടുത്തി യുവാവ്
ഭോപാൽ ∙ മധ്യപ്രദേശിലെ ബാലാഗട്ട് ജില്ലയിൽ 23 വയസ്സുകാരിയെ നടുറോഡിൽ വച്ച് കുത്തി കൊലപ്പെടുത്തി. ജോലിക്ക് പോകാൻ ബസ് കാത്തുനിൽക്കുകയായിരുന്ന റിതു ഭണ്ഡാർക്കർ എന്ന യുവതിയെയാണ് റോഷൻ ധർവെ എന്ന യുവാവ് കുത്തി കൊലപ്പെടുത്തിയത്. കൊലപാതകത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ‘‘കഴിഞ്ഞ അഞ്ച് വർഷമായി അവൾ എന്നോടൊപ്പം ഉണ്ടായിരുന്നു. ജീവിതത്തിലും മരണത്തിലും ഞങ്ങൾ ഒരുമിച്ചായിരുന്നു. ഇപ്പോൾ അവൾ എന്നെ ചതിക്കുകയാണ്. എന്നെ കൊല്ലാൻ അവളും അവളുടെ സഹോദരന്മാരും ആളുകളെ വിട്ടിരിക്കുന്നു’’, കൊലപാതകത്തിനു ശേഷം പ്രതി Read More…









