മധ്യപ്രദേശിലെ ചന്ദ് കാ പുര ഗ്രാമത്തിൽ ഗർഭിണിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതിനുശേഷം ജീവനോടെ തീ കൊളുത്തി. ശരീരത്തില്‍ 80 ശതമാനം പൊള്ളലേറ്റ 34കാരി ഗ്വാളിയോറിലെ ആശുപത്രിയിൽ ചികിത്സയിലാണെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ചയാണ് ഈ ക്രൂരകൃത്യം അരങ്ങേറിയത്. തന്റെ ഭർത്താവ് പീഡിപ്പിച്ചുവെന്ന് ആരോപിച്ച മറ്റൊരു സ്ത്രീയുമായി ഒത്തുതീർപ്പിനായി പോയതായിരുന്നു യുവതി. ഈ സ്ത്രീയുടെ വീട്ടിലുണ്ടായിരുന്ന മൂന്ന് യുവാക്കളാണ് യുവതിയെ കൂട്ടബലാത്സംഗം ചെയ്തത്. അതിനുശേഷം മൂന്ന് യുവാക്കളും ആരോപണം ഉന്നയിച്ച സ്ത്രീയും ചേർന്ന് യുവതിയുടെ ശരീരത്തില്‍ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. പൊള്ളലേറ്റ യുവതിയെ Read More…
Tag: crime news
7 കോടിയുടെ വീട്ടില്‍ താമസം; മാസങ്ങള്‍ക്കു മുമ്പേ തോക്ക് വാങ്ങി; ഭാര്യയെ വെടിവച്ചത് ബാത്ത്ടബ്ബില്‍ വച്ച്
യുഎസില്‍ കാലിഫോർണിയയിൽ മരിച്ച നിലയിൽ കാണപ്പെട്ട കൊല്ലം സ്വദേശികളായ ദമ്പതികളുടെയും കുട്ടികളുടെയും മരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. വീട്ടിലെ കുളിമുറിയിൽ ബാത്ത്ടബ്ബിൽവെച്ചാണ് ഭാര്യയെ വെടിവച്ചതെന്ന് അവിടുത്തെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിനുശേഷം ആനന്ദ് സ്വയം നിറയൊഴിക്കുകയായിരുന്നുവെന്ന് കരുതുന്നു. ബാത്ത്റൂമില്‍നിന്ന് 9 എം.എം. പിസ്റ്റൾ കണ്ടെടുത്തതായും കാലിഫോർണിയ പോലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുളിമുറിയിൽനിന്ന് കണ്ടെടുത്ത പിസ്‌റ്റൾ മാസങ്ങൾക്ക് മുമ്പ് ആനന്ദ് വാങ്ങിയതാണെന്നും ഇതിന് ലൈസൻസുണ്ടെന്നുമാണ് മാധ്യമ റിപ്പോർട്ടുകള്‍. 2020-ലാണ് ആനന്ദും പ്രിയങ്കയും സാൻമെറ്റേയോയിലെ Read More…
ഭര്‍ത്താവിനോടുള്ള വാശി തീര്‍ക്കാന്‍ കൗമാരക്കാരെ ലൈംഗികമായി പീഡിപ്പിച്ച വീട്ടമ്മ അറസ്‌റ്റില്‍
വാഷിങ്‌ടണ്‍: ഭര്‍ത്താവുമായി വഴക്കിട്ടതിനു പിന്നാലെ 15 വയസുള്ള രണ്ട് ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ യു.എസ്. വനിത അറസ്‌റ്റില്‍. മിനിസോട്ട സ്വദേശിനിയും രണ്ടു കുട്ടികളുടെ അമ്മയുമായ അലിസണ്‍ ലേഗ് ഷാര്‍ദി(38)നെയാണ് കഴിഞ്ഞ ദിവസം പോലീസ് അറസ്‌റ്റ് ചെയ്‌തത്. ജാമ്യത്തില്‍ വിട്ടയച്ച ഇവരോട് ഇന്ന് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ജനുവരി 14-ന് ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം അവധിയാഘോഷിക്കാന്‍ അലിസണ്‍ റോസ്‌വില്ലെയിലെത്തിയപ്പോഴായിരുന്നു സംഭവം. ഇവര്‍ താമസിച്ചിരുന്ന അതേ ഹോട്ടലില്‍ താമസിച്ചിരുന്ന, കൊളൊറാഡോയില്‍നിന്നുള്ള ഹോക്കി ടീം അംഗങ്ങളായ കുട്ടികളെയാണ് അലിസണ്‍ പീഡിപ്പിച്ചത്. ഹോട്ടലിലെ Read More…
ഒരുമിച്ച് മദ്യപിച്ചുകൊണ്ടിരിക്കെ തര്‍ക്കം; ഏങ്ങണ്ടിയൂരിൽ കുത്തേറ്റ യുവാവ് മരിച്ചു; നാലു പേർ അറസ്റ്റിൽ
വാടാനപ്പള്ളി: ഏങ്ങണ്ടിയൂർ അഞ്ചാം കല്ലിൽ സുഹൃത്തുക്കൾ തമ്മിലുള്ള തർക്കത്തിനിടെ കുത്തേറ്റ യുവാവ് മരിച്ചു. ഏങ്ങണ്ടിയൂർ ചന്ത പരിസരത്തെ ബന്ധുവീട്ടിൽ താമസിച്ചുവരുന്ന ഒളരിക്കര പുല്ലഴി വെള്ളപ്പറമ്പിൽ മോഹനന്റെ മകൻ മിഥുൻ മോഹൻ (28) ആണ് മരിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഞായറാഴ്ച രാവിലെ എട്ടേകാലിനായിരുന്നു അന്ത്യം. അഞ്ചാം കല്ല് പടിഞ്ഞാറ് ശനിയാഴ്ച വൈകീട്ട് ആറേമുക്കാലിനായിരുന്നു ആക്രമണം.സംഭവത്തിൽ നാലു പേരെ വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. ഏങ്ങണ്ടിയൂർ പുത്തൻവിളയിൽ സുനിൽകുമാർ (35), ഏങ്ങണ്ടിയൂർ ഏത്തായ് സ്വദേശികളായ ഒളാട്ട് ജിഷ്ണുലാൽ(29),ചെമ്പൻ Read More…
വിചിത്ര സൗന്ദര്യമുള്ള 130 വിഷ തവളകളുമായി വിമാനത്താവളത്തിൽ യുവതി അറസ്റ്റിൽ, വില ഒരു കോടി
ബൊഗോട്ട, കൊളംബിയ – കൊളംബിയയിലെ ബൊഗോട്ടയിലെ വിമാനത്താവളത്തിൽ സ്യൂട്ട്കേസിൽ 130 വിഷമുള്ള തവളകളുമായി ഒരു സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു, തവളകളെ ഒളിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് യുവതി പിടിയിലായതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറയുന്നു. എൽ ഡൊറാഡോ എയർപോർട്ടിൽ ഉദ്യോഗസ്ഥർ സ്ത്രീയുടെ സ്യൂട്ട്കേസ് തുറക്കുന്നപ്പോള്‍ കൊളംബിയയിലെ ഏറ്റവും വിഷമുള്ള ഉഭയജീവികളിൽ ഒന്നായി കണക്കാക്കപ്പെടുന്ന വംശനാശഭീഷണി നേരിടുന്ന 130 ഹാർലെക്വിൻ വിഷ തവളകളെ നിരവധി ചെറിയ ജാറുകളില്‍ സൂക്ഷിച്ചിരിക്കുന്നത് വീഡിയോയിലൂടെ പോലീസ് കാണിച്ച്. റിപ്പബ്ലിക് ഓഫ് കൊളംബിയയുടെ നാഷണൽ പോലീസ് പറയുന്നതനുസരിച്ച്, Read More…
വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോയി മദ്യം നൽകി പീഡിപ്പിച്ചു; പെൺകുട്ടിക്ക് കഠിന തടവും പിഴയും
കാട്ടാക്കട: തലസ്ഥാനത്തെ പ്രസിദ്ധമായ സർക്കാർ സ്കൂളിലെ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുവന്ന് മദ്യം കൊടുത്ത് മർദ്ദിച്ച ശേഷം ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ അരുവിക്കുഴി സ്വദേശിനി സന്ധ്യയ്ക്കാണ് കഠിന തടവും പിഴയും വിധിച്ചത്. 13 വർഷം കഠിനതടവും 10,000രൂപ പിഴയും ഒടുക്കണം.പിഴത്തുക ഒടുക്കി ഇല്ലെങ്കിൽ പത്തുമാസം കൂടി ജയില്‍ ശിക്ഷ അനുഭവിക്കണമെന്ന് ജഡ്ജി എസ്. രമേശ് കുമാര്‍ ഉത്തരവിട്ട വിധിയില്‍ പറയുന്നു. 2016 ഒക്ടോബറിലാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. ഷോർട്ട് ഫിലിം നിർമ്മിക്കാൻ രൂപ നൽകാം എന്ന് പറഞ്ഞ് Read More…
രതിചിത്ര നടി ജെസ്സി ജെയ്‌നും കാമുകനും ഓക്‌ലഹോമയിലെ വീട്ടിൽ മരിച്ച നിലയിൽ
മൂർ, (ഒക്‌ലഹോമ): രതിചിത്ര നടി ജെസ്സി ജെയ്നെയും (43) കാമുകൻ ബ്രെറ്റ് ഹസെൻമുള്ളറെയും ഓക്‌ലഹോമയിലെ മൂറിലുള്ള വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തി. എക്കാലത്തെയും ഏറ്റവും ചെലവേറിയ അഡൾട്ട് സിനിമയായി പരിഗണിക്കപ്പെടുന്ന ‘പൈറേറ്റ്സ്’ എന്ന അഡൾട്ട് മൂവി ഫ്രാഞ്ചൈസിയിൽ ജെയ്ൻ അഭിനയിച്ചിരുന്നു. 2004 ലെ ‘സ്റ്റാർസ്‌കി & ഹച്ച്’ റീമേക്കിൽ പ്രത്യക്ഷപ്പെട്ട എച്ച്‌ബിഒ സീരീസായ ‘എൻറേജ്’ എപ്പിസോഡിലും ജെയ്ൻ അതിഥി താരമായിരുന്നു, കൂടാതെ ‘ബേവാച്ച്: ഹവായിയൻ വെഡ്ഡിംഗിലും’ അതിഥി താരമായിരുന്നു. അതേസമയം, മരണകാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് മെഡിക്കൽ എക്സാമിനർമാർ.
‘മനുഷ്യരാശി ഒരു പടികൂടി പിന്നോട്ട് പോയി; നൈട്രജൻ ഉപയോഗിച്ച് ആദ്യ വധശിക്ഷയ്ക്ക് വിധേയനായ സ്മിത്തിന്റെ അവസാന വാക്കുകള്‍
അലബാമ: നൈട്രജൻ വാതകം ഉപയോഗിച്ച് അമേരിക്കയിലെ ആദ്യവധശിക്ഷ വ്യാഴാഴ്ച അലബാമയിൽ നടപ്പാക്കി.നൈട്രജൻ വാതകം ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കുന്നത് തടയാൻ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചതിനെ തുടർന്നാണിത്. തടവുകാരെ വധിക്കാൻ നൈട്രജൻ വാതകം ഉപയോഗിക്കാൻ അനുമതി നൽകിയ ഒക്ലഹോമ, മിസിസിപ്പി എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ ഒന്നാണ് അലബാമ. അമേരിക്കയുടെ ഈ നടപടിയെ അപലപിച്ച് നിരവധി മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തി. 58 കാരനായ കെന്നത്ത് സ്മിത്തിനെ സെൻട്രൽ സമയം രാത്രി 8:25നാണ് വധശിക്ഷ നടപ്പക്കായത്, യുഎസ് സുപ്രീം കോടതി ഉൾപ്പെടെ Read More…
പോലീസിന് തിരിച്ചടി; വിനായകന്റെ ആത്മഹത്യ, തുടരന്വേഷണത്തിന് കോടതി ഉത്തരവ്
തൃശൂര്‍: വിനായകന്‍ ആത്മഹത്യ ചെയ്ത കേസില്‍ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടു. കേസില്‍ പോലീസിന് കോടതിയില്‍ തിരിച്ചടി. ക്രൈം ബ്രാഞ്ച് അന്വേഷണത്തിനെതിരേ വിനായകന്റെ കുടുംബം കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ഉത്തരവ്. പാവറട്ടി പോലീസ് സ്‌റ്റേഷനിലെ പോലീസുകാരായിരുന്ന സാജന്റെയും ശ്രീജിത്തിന്റെയും ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്നാണ് ദലിത് കുടുംബാംഗമായ വിനായകന്‍ ആത്മഹത്യ ചെയ്തത്. വിനായകന്റെ കറുപ്പ് നിറവും നീട്ടിവളര്‍ത്തിയ മുടിയുമാണ് ക്രൂരവും മനുഷ്യത്വരഹിതവുമായി പെരുമാറാന്‍ പോലീസുകാരെ പ്രേരിപ്പിച്ചതെന്നാണ് ആരോപണം. 2017 ജൂലൈ 18നാണ് വിനായകന്‍ ആത്മഹത്യ ചെയ്തത്. വഴിയരികില്‍ സുഹൃത്തായ പെണ്‍കുട്ടിക്കൊപ്പം സംസാരിച്ചുനിന്ന Read More…