Sports

ഇരട്ടസെഞ്ച്വറി നേടി റെക്കോഡിട്ട് നിസ്സാങ്ക ; ഏകദിനത്തില്‍ ശ്രീലങ്കക്കാരന്റെ ആദ്യ നേട്ടം

ശ്രീലങ്കയ്ക്ക് വേണ്ടി ആദ്യമായി ഏകദിനത്തില്‍ ഇരട്ടസെഞ്ച്വറി നേടി റെക്കോഡിട്ട് നിസ്സാങ്ക. അഫ്ഗാനിസ്ഥാനെതിരേ ആദ്യ ഏകദിനത്തില്‍ പല്ലേക്കലെയില്‍ ശ്രീലങ്കന്‍ ഓപ്പണര്‍ പാതും നിസ്സാങ്ക പുറത്താകാതെ 210 റണ്‍സ് നേടി ഇരട്ട സെഞ്ച്വറി നേടി. 2000-ല്‍ ഷാര്‍ജയില്‍ ഇന്ത്യയ്ക്കെതിരെ സനത് ജയസൂര്യയുടെ ദീര്‍ഘകാല ഏകദിന സ്‌കോറായ 189 റണ്‍സിന്റെ ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന ശ്രീലങ്കക്കാരന്റെ ഏകദിനസ്‌കോറിന്റെ റെക്കോഡും നിസാങ്ക തകര്‍ത്തു. 20 ഫോറുകളും എട്ട് കൂറ്റന്‍ സിക്സറുകളും പറത്തി. ഇതോടെ ഏകദിനത്തില്‍ 200-ഓ അതിലധികമോ റണ്‍സ് തികച്ച വ്യക്തികളുടെ വിപുലമായ Read More…

Sports

തുടര്‍ച്ചയായി ഒമ്പതാം ഫൈനലിന്റെ ലോകറെക്കോഡ് ; അണ്ടര്‍ 19 ലോകകപ്പില്‍ ആറാം കിരീടം തേടി ഇന്ത്യ

ആതിഥേയരായ ദക്ഷിണാഫ്രിക്കയെ മറികടന്ന് ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയില്‍ നടന്നുകൊണ്ടിരിക്കുന്ന യു19 ലോകകപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. ക്യാപ്റ്റന്‍ ഉദയ് സഹാറന്റെയും സച്ചിന്‍ ദാസിന്റെയും മികച്ച കൂട്ടുകെട്ടില്‍ സെമിഫൈനലില്‍ ഇന്ത്യ, ദക്ഷിണാഫ്രിക്കയെ രണ്ട് വിക്കറ്റിന് തോല്‍പ്പിച്ചു. ബുധനാഴ്ച നടക്കുന്ന മറ്റൊരു സെമിയില്‍ ഏറ്റുമുട്ടുന്ന ഓസ്ട്രേലിയയുടെയും പാക്കിസ്ഥാന്റെയും വിജയികളെയാണ് ബോയ്സ് ഇന്‍ ബ്ലൂ ഇനി നേരിടുക. ജയത്തോടെ, ഇന്ത്യ ഇപ്പോള്‍ തങ്ങളുടെ ആറാം കിരീടത്തിന്റെ വക്കിലാണ്. തുടര്‍ച്ചയായി ഒമ്പതാം ഫൈനല്‍ എന്ന റെക്കോഡും കുറിച്ചിരിക്കുകയാണ്. 245 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് Read More…

Sports

ടെസ്റ്റില്‍ 500 വിക്കറ്റ് നേട്ടം കൊയ്ത് ആര്‍ അശ്വിന്‍ ; ഇന്ത്യയ്ക്ക് 106 റണ്‍സിന്റെ തകര്‍പ്പന്‍ നേട്ടം

ന്യൂഡല്‍ഹി: ഇംഗ്‌ളണ്ടിനെ വീഴ്ത്തി ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ തിരിച്ചുവന്നപ്പോള്‍ ചരിത്രമെഴുതി സ്പിന്നര്‍ ആര്‍ അശ്വിന്‍. അനില്‍ കുംബ്‌ളേയ്ക്ക് ശേഷം ടെസ്റ്റ്ക്രിക്കറ്റില്‍ 500 വിക്കറ്റുകള്‍ തികയ്ക്കുന്ന രണ്ടാമത്തെ ബൗളറായിട്ടാണ് അശ്വിന്‍ മാറിയത്. വിസാഗില്‍ നടന്ന മത്സരത്തില്‍ ബെന്‍ സ്‌റ്റോക്‌സിനെ വീഴ്ത്തിക്കൊണ്ടായിരുന്നു അശ്വിന്‍ നാഴികക്കല്ല് പിന്നിട്ടത്. ഈ ചരിത്രനേട്ടം നടത്തിയ ലോകത്തെ തന്നെ ഒമ്പതാമത്തെ ബൗളറായും അശ്വിന്‍ മാറി. മുത്തയ്യാ മുരളീധരന്‍, ഷെയ്ന്‍വോണ്‍, ജെയിംസ് ആന്‍ഡേഴ്‌സണ്‍, അനില്‍ കുംബ്‌ളേ, സ്റ്റുവര്‍ട്ട് ബ്രോഡ്, ഗ്‌ളെന്‍ മക്ഗ്രാത്ത്, കോര്‍ട്‌നി വാള്‍ഷ്, നതാന്‍ ലിയോണ്‍ Read More…

Featured Sports

പ്രായംകുറഞ്ഞ മൂന്നാമന്‍; ജെയ്‌സ്വാളിന്റെ ഇരട്ടശതകം കൊണ്ടുവന്നത് അനേകം നേട്ടങ്ങള്‍

ഇംഗ്‌ളണ്ടിനെതിരേ ഇന്ത്യയില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെ മത്സരത്തില്‍ ഉജ്വലമായ ഇരട്ടശതകം നേടി യശ്വസ്വീ ജെയ്‌സ്വാള്‍ ഇന്ത്യയെ മുമ്പോട്ട് നയിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ 200 റണ്‍സ് നേടിയ ഇന്ത്യന്‍ ഇടംകൈയ്യന്‍മാരുടെ ഒരു എലൈറ്റ് ഗ്രൂപ്പില്‍ പ്രവേശിച്ച ജെയ്‌സ്വാള്‍ ഒട്ടേറെ റെക്കോഡുകളാണ് പേരിലാക്കിയത്. ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ടശതകം നേടുന്നയാള്‍, ഈ നേട്ടം കൊയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെയാള്‍ തുടങ്ങിയ നേട്ടങ്ങളും യുവതാരത്തിന്റെ പട്ടികയില്‍ എത്തി. ശിഖര്‍ധവാന് ശേഷം ഇന്ത്യയ്ക്ക് കിട്ടിയ ഇടംകയ്യന്‍ ഓപ്പണറാണ് ജെയ്‌സ്വാള്‍. ഗൗതം ഗംഭീറിന് Read More…

Sports

രണ്ടാം ടെസ്റ്റിലും ഗില്‍ നനഞ്ഞ പടക്കമായി ; കഴിഞ്ഞ 9 ഇന്നിംഗ്‌സുകളില്‍ ഒരു അര്‍ദ്ധസെഞ്ച്വറി പോലുമില്ല

ഫോം നഷ്ടമായ അവസ്ഥയിലും ടീമില്‍ തുടരുന്നതിന് രൂക്ഷ വിമര്‍ശനം ഉയരുമ്പോള്‍ ഇംഗ്‌ളണ്ടിന് എതിരേയുള്ള രണ്ടാം ടെസ്റ്റിലും നനഞ്ഞ പടക്കമായി ശുഭ്മാന്‍ ഗില്‍. ഇംഗ്‌ളണ്ടിന്റെ ഇന്ത്യാ പരമ്പരയിലെ രണ്ടാം മത്സരത്തിലെ ആദ്യ ഇന്നിംഗ്‌സില്‍ 34 റണ്‍സുമായി താരം പുറത്തായി. ഏകദിനത്തിലൂം ടി20 യിലും വമ്പനടികള്‍ നടത്തുന്ന ഗില്ലിനെ ദീര്‍ഘ ഇന്നിംഗ്‌സുകള്‍ വേണ്ട ടെസ്റ്റിന് കൊള്ളില്ല എന്ന് മുന്‍ താരങ്ങളടക്കം രൂക്ഷ വിമര്‍ശനം നടത്തുമ്പോഴാണ് രണ്ടാം ടെസ്റ്റിലെയും ആദ്യ ഇന്നിംഗ്‌സില്‍ പരാജയപ്പെട്ടത്. 46 പന്തുകളില്‍ 34 റണ്‍സുമായി നിന്ന ഗില്‍ Read More…

Sports

അച്ഛന്‍ ബോളിവുഡില്‍ ഹിറ്റുകള്‍ സൃഷ്ടിക്കുന്നു; മകന്‍ സെഞ്ച്വറി അടിച്ചുകൂട്ടുന്നു ; വിധുവിനോദ് ചോപ്രയുടെ മകന്‍ ക്രിക്കറ്റ്താരം

അച്ഛന്‍ സിനിമയില്‍ അടിച്ചുതകര്‍ക്കുമ്പോള്‍ മകന്‍ മൈതാനത്ത് സിക്‌സറുകളും ഫോറുകളും അടിച്ചു തകര്‍ക്കുകയാണ്. ബോളിവുഡില്‍ വന്‍ ഹിറ്റായി മുന്നേറുന്ന 12 ത് ഫെയ്ല്‍ സംവിധായകന്‍ വിധുവിനോദ് ചോപ്രയുടെ മകന്‍ രഞ്ജിട്രോഫിയില്‍ സെഞ്ച്വറിയുമായി കുതിക്കുന്നു. മേഘാലയയ്ക്ക് എതിരേ നടന്ന മത്സരത്തില്‍ മിസോറം താരമായ അഗ്നിദേവ് ചോപ്ര സെഞ്ച്വറികള്‍ നേടി മുന്നേറുകയാണ്. 2023-24 സീസണില്‍ കളിച്ച നാലു ഫസ്റ്റ്ക്ലാസ്സ് മത്സരത്തിലും സെഞ്ച്വറി നേടിയ ആദ്യ താരമെന്ന നിലയില്‍ റെക്കോഡും നേടി. ഇപ്പോള്‍ രഞ്ജിട്രോഫിയില്‍ അഞ്ചു സെഞ്ച്വറികള്‍ ആയിക്കഴിഞ്ഞിരിക്കുന്ന അഗ്നി കഴിഞ്ഞ ദിവസമാണ് Read More…

Sports

രാഹുലിനും ജഡേജയ്ക്കും പകരക്കാര്‍ ; ഇന്ത്യന്‍ ടീമില്‍ വന്‍മാറ്റം ; സര്‍ഫറാസ് ഖാനും സൗരഭ് കുമാറും ടീമിലേക്ക്

കെ എല്‍ രാഹുലിനും രവീന്ദ്ര ജഡേജയ്ക്കും പരിക്കേറ്റതിനെ തുടര്‍ന്ന് വെള്ളിയാഴ്ച (ഫെബ്രുവരി 2) ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ വന്‍ മാറ്റം. മൂന്ന് വര്‍ഷത്തിന് ശേഷം വാഷിംഗ്ടണ്‍ സുന്ദറിനെ ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവിളിച്ചു, അതേസമയം അണ്‍ക്യാപ്ഡ് താരങ്ങളായ സര്‍ഫറാസ് ഖാനും സൗരഭ് കുമാറും ടീമിലേക്ക് വിളിക്കപ്പെട്ടു. 2014 ലെ അണ്ടര്‍ 19 ലോകകപ്പ് മുതല്‍ തലക്കെട്ടുകളില്‍ ഇടം നേടിയ സര്‍ഫറാസ് അറിയപ്പെടുന്ന ഒരു പേരാണ്, കൂടാതെ 2018 ല്‍ വിരാട് കോഹ്ലിക്കും എബി ഡിവില്ലിയേഴ്സിനും ഒപ്പം Read More…

Sports

അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ വിക്കറ്റ് നേട്ടം ; വെസ്റ്റിന്‍ഡീസ് താരത്തിന്റെ ആഘോഷം വൈറലാകുന്നു

അരങ്ങേറ്റ ടെസ്റ്റിലെ ആദ്യ വിക്കറ്റ്‌നേട്ടത്തിലെ വെസ്റ്റിന്‍ഡീസ് താരത്തിന്റെ ആഘോഷം വൈറലാകുന്നു. വെസ്റ്റിന്‍ഡീസ് താരം കെവിന്‍ സിക്‌ളെയര്‍ മലക്കം മറിഞ്ഞാണ് ആഘോഷിച്ചത്. വെള്ളിയാഴ്ച ബ്രിസ്‌ബേനിലെ ഗാബയില്‍ നടന്ന രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിനത്തില്‍ ഓസീസ് ഓപ്പണര്‍ ഉസ്മാന്‍ ഖ്വാജയെയാണ് സിംക്‌ളെയര്‍ വീഴ്ത്തിയത്. സിന്‍ക്ലെയര്‍ ഒരു സെന്‍സേഷണല്‍ ഫുള്‍ ലെങ്ത് ഡെലിവറിയില്‍ ബാറ്റുവെച്ച ഖ്വാജയെ സ്‌ളിപ്പില്‍ അത്‌നാസെ ക്യാച്ച് ചെയ്യുകയായിരുന്നു. തന്റെ ആദ്യ ടെസ്റ്റ് വിക്കറ്റ് ആഘോഷിക്കുന്ന സിന്‍ക്ലെയര്‍ ഒരു സെന്‍സേഷണല്‍ കാര്‍ട്ട് വീല്‍ ബാക്ക്-ഫ്‌ലിപ്പ് ആഘോഷം നടത്തി. Read More…

Sports

ആഭ്യന്തരക്രിക്കറ്റില്‍ പുതിയൊരു താരോദയം ; അതിവേഗ ട്രിപ്പിള്‍ സെഞ്ച്വറിയുമായി ഹൈദരാബാദിന്റെ തന്‍മയ്

ആഭ്യന്തരക്രിക്കറ്റില്‍ പുതിയൊരു താരോദയം കൂടി സംഭവിക്കുന്നു. ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടി തന്‍മയ് അഗര്‍വാളാണ് ഭാവിയിലേക്ക് ഉദയം ചെയ്യുന്നത്. രഞ്ജി മത്സരത്തില്‍ ഹൈദരാബാദിനായി തന്‍മയ് അഗര്‍വാള്‍ 147 പന്തില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടി. അതിവേഗ ഫസ്റ്റ് ക്ലാസ് ട്രിപ്പിള്‍ സെഞ്ചുറി നേടുന്ന താരമായി മാറിയ തന്‍മയ് രണ്ടാം ദിനത്തില്‍ 443 റണ്‍സില്‍ എത്തിയാല്‍, ഏറ്റവും ഉയര്‍ന്ന ഫസ്റ്റ് ക്ലാസ് സ്‌കോര്‍ നേടുന്ന ഇന്ത്യന്‍ താരമായി മാറും. സെക്കന്തരാബാദിലെ എന്‍എഫ്സി ക്രിക്കറ്റ് ഗ്രൗണ്ടില്‍ അരുണാചല്‍ പ്രദേശിനെതിരായ Read More…