അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഫോമിലേക്ക് തിരിച്ചുവരാന്‍ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ് ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട്‌കോഹ്ലി. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ വന്‍ പരാജയമായതിന് പിന്നാലെ കോഹ്ലി ഡല്‍ഹിക്ക് വേണ്ടി രഞ്ജി ട്രോഫിയില്‍ കളിക്കണം എന്നതിനെ കുറിച്ച് ധാരാളം ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, പ്രത്യേകിച്ച് ടെസ്റ്റ് ക്രിക്കറ്റില്‍, ഗെയിമിന്റെ ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റില്‍ വിരാട് വളരെ മോശം ഫോം പ്രകടിപ്പിക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. കഴിഞ്ഞ 5 വര്‍ഷത്തിനിടെ, 39 ടെസ്റ്റുകളില്‍ നിന്ന് 30.72 ശരാശരിയില്‍ 2028 റണ്‍സ് മാത്രമാണ് കോഹ്ലിക്ക് നേടാനായത്. Read More…
Tag: cricket
ആ ഓവര്‍ കഴിഞ്ഞെന്ന് യൂസ്വേന്ദ്ര ചഹല്‍ ; പക്ഷേ ഇന്ത്യന്‍ ടീമിനായി ഇനിയും ഓവറുകള്‍ ബാക്കിയുണ്ട്
ഇന്ത്യന്‍ ക്രിക്കറ്റിലെ തകര്‍പ്പന്‍ സ്പിന്നറായ യൂസ്വേന്ദ്ര ചഹലിന് ഇപ്പോള്‍ കാലം അത്ര മെച്ചമല്ലെന്ന് തോന്നുന്നു. ഇന്ത്യന്‍ ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ട താരം ദേശീയകുപ്പായത്തിലേക്ക് മടങ്ങിവരാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് വേണ്ടത്ര പരിഗണന കിട്ടുന്നില്ല. അതിനിടയില്‍ ഭാര്യയും നര്‍ത്തകിയുമായ ധനശ്രീവര്‍മ്മയുമായുള്ള ദാമ്പത്യവിഷയങ്ങളും താരത്തെ വേട്ടയാടുകയാണ്. ഏതാനും നാളായി ഇരുവരും രണ്ടുവഴിയിലാണെന്ന തരത്തിലുള്ള വര്‍ത്തമാനം ആരാധകര്‍ക്കിടയില്‍ അങ്ങാടിപ്പാട്ടായി മാറിയിട്ടുണ്ട്. ഇരുവരും സാമൂഹ്യമാധ്യമങ്ങളില്‍ പരസ്പരം അണ്‍ഫോളോ ചെയ്തതാണ് ആരാധകര്‍ ആദ്യം ശ്രദ്ധിച്ച കാര്യം. പിന്നാലെ രണ്ടുപേരും എതിരാളികളുടെ ഫോട്ടോകള്‍ സ്വന്തം പേജില്‍ നിന്നും Read More…
കോഹ്ലിയെ അങ്ങിനെയങ്ങ് എഴുതിത്തള്ളാന്‍ വരട്ടെ; സച്ചിനെയും സംഗക്കാരയേയും പിന്നിലാക്കാന്‍ വെറും 93 റണ്‍സ് മതി
ഓസ്‌ട്രേലിയയില്‍ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫി വിരാട്‌കോഹ്ലിയെ സംബന്ധിച്ചിടത്തോളം വന്‍ തോല്‍വിയായിരുന്നു. ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ബാറ്റ്‌സ്മാനെ പക്ഷേ ഈയൊരു കാരണംകൊണ്ട് അങ്ങിനെ എഴുതിത്തള്ളാമെന്ന് കരുതേണ്ട. വരാനിരിക്കുന്ന ചാംപ്യന്‍സ് ട്രോഫിയോ ഇംഗ്‌ളണ്ട് പര്യടനമോ വിരാട്‌കോഹ്ലിയുടെ ഒരു റെക്കോഡിന് കാരണമാകും. സച്ചിന്‍ ടെണ്ടുല്‍ക്കറെയും കുമാര്‍ സംഗക്കാരയെയും പിന്തള്ളി ഏറ്റവും വേഗത്തില്‍ 14000 ഏകദിന റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡിന്റെ വക്കിലാണ് കോലി. ഇക്കാര്യത്തില്‍ ലോകത്തിലെ ആദ്യ താരമാകാന്‍ വിരാട് കോഹ്ലിക്ക് 96 റണ്‍സ് വേണം. മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ Read More…
രോഹിത് വിരമിച്ചാല്‍ ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ?
സിഡ്‌നിയിലെ അവസാന ടെസ്റ്റില്‍ നായകന്‍ രോഹിത് ശര്‍മ്മയെ പ്ലെയിംഗ് ഇലവനില്‍ നിന്ന് ഒഴിവാക്കിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ ടീമില്‍ കാര്യങ്ങള്‍ വഷളായിരിക്കുകയാണ്. ചാമ്പ്യന്‍സ് ട്രോഫി 2025 ആസന്നമായിരിക്കെ ഏകദിനത്തില്‍ ടീമിനെ ആരുനയിക്കുമെന്നതാണ് പ്രധാനമായി ഉയരുന്ന ചോദ്യം. രോഹിത് ഇല്ലെങ്കില്‍ ബിസിസിഐക്ക് ഒരു ബാക്കപ്പ് ഓപ്ഷന്‍ ആവശ്യമാണ്. സിഡ്‌നിയില്‍ രോഹിതിനെ ഒഴിവാക്കിയത് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. നിര്‍ണ്ണായക ടെസ്റ്റ് കളിക്കുന്നതില്‍ നിന്ന് അദ്ദേഹം ഒഴിവാകാന്‍ കാരണമെന്താണെന്ന് എല്ലാവരും ആശ്ചര്യപ്പെട്ടു. കോയിന്‍ ടോസില്‍, സ്റ്റാന്‍ഡ്-ഇന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറ, രോഹിത് Read More…
ധോണിയുടേയും ദ്രാവിഡിന്റേയും പിന്നാലെ; നിശബ്ദ വിടപറയലിന് രോഹിത് ശര്‍മ്മയും
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ക്രിക്കറ്റ് താരങ്ങളെ നായകന്മാരായി ആദരിക്കാറുണ്ടെങ്കിലും വിടവാങ്ങലുകള്‍ പലപ്പോഴും അവര്‍ക്ക് കയ്‌പ്പേറിയതായി മാറാറുണ്ട്. ടീമിനായി ഫോമിലായിരിക്കുമ്പോള്‍ അതിശയിപ്പിക്കുന്ന പ്രകടനം പുറത്തെടുത്ത ഇവരുടെ കവര്‍ ഡ്രൈവുകള്‍, ഉയര്‍ന്ന സിക്‌സറുകള്‍, വിക്കറ്റുകള്‍, മാച്ച് വിന്നിംഗ് നേട്ടങ്ങള്‍ എന്നിവയെല്ലാം പ്രകീര്‍ത്തിക്കുന്ന ആരാധകര്‍ പക്ഷേ താരങ്ങള്‍ കരിയറിന്റെ അവസാനത്തേക്ക് കടക്കുന്നതോടെ അവരുടെ കരിയര്‍ പലപ്പോഴും നിശബ്ദമായി അവസാനിക്കുന്നത്. തന്റെ റെഡ് ബോള്‍ കരിയറിന് അത്തരമൊരു അന്ത്യം നേരിടാന്‍ ഒരുങ്ങുകയാണ് ഇന്ത്യയുടെ ടി20 ലോകകപ്പ് ജേതാവായ രോഹിത് ശര്‍മ്മ. കഴിഞ്ഞ വര്‍ഷം ഇന്ത്യയെ Read More…
147 വര്‍ഷത്തെ ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യം; നടന്നത് 53 ടെസ്റ്റുകള്‍, വിജയത്തില്‍ ഇന്ത്യ രണ്ടാമത്
തകര്‍പ്പന്‍ റണ്‍-ചേസുകളോ വമ്പിച്ച വഴിത്തിരിവുകളോ ആധിപത്യമുള്ള ഇന്നിംഗ്സ് വിജയമോ ഏതുമാകട്ടെ ടെസ്റ്റില്‍ 2024ല്‍ ഉടനീളം, ആവേശകരമായ അനേകം മത്സരങ്ങളാണ് ക്രിക്കറ്റ് മൈതാനത്ത് കണ്ടത്. പരമ്പരാഗത ശക്തികളായ ഓസ്ട്രേലിയ, ഇന്ത്യ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ് തുടങ്ങിയ ടീമുകള്‍ ഉള്‍പ്പെടെ ടെസ്റ്റ് കളിക്കുന്ന എല്ലാ രാജ്യങ്ങളിലെയും മത്സര മനോഭാവം 2024 നെ തീവ്രവും ഉയര്‍ന്നതുമായ സംഭാവനയാണ് ക്രിക്കറ്റിന് നല്‍കിയത്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഒരു നാഴികക്കല്ല് പിന്നിടുകയായിരുന്നു 2024 വര്‍ഷം. ടെസ്റ്റ് ക്രിക്കറ്റില്‍ 50 ലധികം മത്സരങ്ങള്‍ Read More…
രോഹിത്ശര്‍മ്മ വിരമിക്കുമോ? തുടര്‍ച്ചയായി നാലു ഇന്നിംഗ്‌സുകളില്‍ ഒറ്റയക്ക സ്‌കോറില്‍ പുറത്ത്
രോഹിത് ശര്‍മ്മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കുമോ? ആര്‍ അശ്വിന്‍ വിരമിച്ചതിന് പിന്നാലെ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയിലെ നാലാം മത്സരത്തിലേക്ക് ഇന്ത്യ നീങ്ങുമ്പോള്‍ ആരാധകരുടെ പ്രധാന ചോദ്യം ഇതാണ്. രോഹിത് ശര്‍മ്മയുടെ തിരിച്ചുവരവ് പ്രതീക്ഷിച്ച ഫലം നല്‍കാത്ത സാഹചര്യത്തിലും ബാറ്റര്‍ വീണ്ടും വീണ്ടും ഒറ്റ അക്കത്തില്‍ പുറത്താകുകയും ചെയ്യുമ്പോള്‍ പ്രത്യേകിച്ചും. ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ 37 കാരനായ രോഹിതിന്റെ ലൈഫ് വെറും അഞ്ച് പന്തുകള്‍ മാത്രം നീണ്ടുനിന്നു. മൂന്ന് റണ്‍സ് മാത്രം നേടി പുറത്തായി. Read More…
അഞ്ചു വയസ്സുള്ള സാം കോണ്‍സ്റ്റാനെതിരേ പിതാവ് പന്തു വിട്ടത് 90 മൈല്‍ സ്പീഡില്‍ …!
ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്ക്ക് ആദ്യ ഇന്നിംഗ്‌സിന്റെ തിളക്കം മുന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്തും ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച ബാറ്റര്‍ സാം കോണ്‍സ്റ്റാസിന്റെ ബാറ്റിംഗുമായിരുന്നെന്ന് ആരും നിസ്സംശയം പറയും. ജസ്പ്രീത് ബുംറയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ബൗളിംഗ് ആക്രമണത്തെ ചെറുക്കുകയും 65 പന്തില്‍ 60 റണ്‍സ് നേടുകയും ചെയ്ത സാം കോണ്‍സ്റ്റാസിന്റെ ഇന്നിംഗ്‌സ് ഓസ്ട്രേലിയയ്ക്ക് വലിയ മുതല്‍ കൂട്ടായപ്പോള്‍ സാമിന് ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ച അരങ്ങേറ്റം കുറിക്കാനുമായി. എന്നാല്‍ ശ്രദ്ധ പിടിച്ചുപറ്റിയത് കോണ്‍സ്റ്റാസിന്റെ നിര്‍ഭയമായ സമീപനമാണ്, പ്രത്യേകിച്ച് ജസ്പ്രീത് Read More…
ഔട്ടായി മടങ്ങുന്നതിനിടെ കൂകിവിളിച്ച ഓസീസ് ആരാധകനെ തുറിച്ചു നോക്കി കോഹ്ലി- വീഡിയോ
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിക്ക് വേണ്ടിയുള്ള ടെസ്റ്റ് പരമ്പര ഒരു പക്ഷേ കരിയറിലെ ഏറ്റവും മോശം സമയം സമ്മാനിക്കപ്പെട്ടത് സൂപ്പര്‍ബാറ്റര്‍മാരായ വിരാട്‌കോഹ്ലിക്കും നായകന്‍ രോഹിത് ശര്‍മ്മയ്ക്കും ആയിരിക്കും. കരിയറില്‍ ഏറ്റവും മോശം ഫോമിനെ നേരിടുന്ന കോഹ്ലി ചെറിയ സ്‌കോറില്‍ പുറത്താകുന്നതിന് പുറമേ കലഹത്തിന്റെ കാര്യത്തിലും മുന്നിലുണ്ട്. പരമ്പരയില്‍ ഇതുവരെ ഒരു ഇന്നിംഗ്‌സിലെ സെഞ്ച്വറി മാത്രമുള്ള വിരാട് കോഹ്ലി നിരന്തരം പരാജയപ്പെടുകയാണ്. ചെറിയ സ്‌കോറില്‍ പുറത്താകുന്നതിന് പിന്നാലെ ആരാധകരുമായി ഇടയുന്നതിന്റെ പേരിലും വാര്‍ത്തകളില്‍ നിറയുന്നു. വെള്ളിയാഴ്ച Read More…









