ഇതുവരെ ഒരു ശത്രുവായി പോലും പരിഗണിച്ചിട്ടില്ലാത്ത കേരളം ഇതാദ്യമായി ക്രിക്കറ്റിലും മേധാവിത്വം തെളിയിച്ചു. ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റിലെ രാജാക്കന്മാരാ കാന്‍ ഇനി മുന്നിലുള്ളത് ഒരു പടി കൂടി മാത്രം. ക്രിക്കറ്റിലെ വമ്പന്മാരില്‍ ഒന്നായ ഗുജറാത്തിനെ അവരുടെ മടയില്‍ ചെന്ന് കീഴടക്കി നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ കേരളം ചരിത്രം കുറിച്ചു. ഗുജറാത്തിനെ രണ്ടു റണ്‍സിന് മറികടന്നായിരുന്നു കേരള ത്തിന്റെ സെമി വിജയം. നേരത്തേ ജമ്മുകശ്മീരിനെതിരേ ഒരു റണ്‍സിന്റെ ജയം കുറിച്ചായിരുന്നു കേരളം സെമിയില്‍ കടന്നത്. ആദ്യ ഇന്നിംഗ്സ് സ്‌കോറായ 457 Read More…
Tag: cricket
രോഹിത്ശര്‍മ്മ സ്‌ളിപ്പില്‍ ക്യാച്ച് പാഴാക്കി ; അക്‌സര്‍പട്ടേലിന് നഷ്ടമായത് ഹാട്രിക്
ദുബായ്: ചാംപ്യന്‍സ് ട്രോഫിയില്‍ അരങ്ങേറ്റ മത്സരത്തില്‍ ബംഗ്‌ളാദേശിനെ പിടിച്ചുകെട്ടിയെങ്കിലും ഇന്ത്യയ്ക്ക് നിരാശ സമ്മാനിച്ചത് അക്‌സര്‍ പട്ടേലിന് നഷ്ടമായ ഹാട്രിക്കായിരുന്നു. ഫെബ്രുവരി 20 വ്യാഴാഴ്ച ഫസ്റ്റ് സ്ലിപ്പില്‍ ഏറ്റവും എളുപ്പമുള്ള ഒരു ക്യാച്ച് നായകന്‍ രോഹിത്ശര്‍മ്മ കൈവിട്ടതോടെയാണ് സ്പിന്നര്‍ അക്സര്‍ പട്ടേലിന് തിരിച്ചടിയായത്. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ ആദ്യ ഗ്രൂപ്പ്-സ്റ്റേജ് മത്സരത്തില്‍ അക്സര്‍ പട്ടേല്‍ ഞെട്ടിപ്പിക്കുന്ന ആദ്യ സ്‌പെല്‍ എറിഞ്ഞു. തന്റെ ആദ്യ ഓവറില്‍ തന്നെ തന്‍സീദ് ഹസനെയും മുഷ്ഫിഖുര്‍ റഹീമിനെയും പുറത്താക്കിയ അക്‌സര്‍ അടുത്ത Read More…
ചാമ്പ്യന്‍സ് ട്രോഫിയില്‍ 271 റണ്‍സ് വേണം; വിരാട്‌കോഹ്ലിയെ കാത്തിരിക്കുന്നത് മറ്റൊരു നാഴികക്കല്ല്
2025 ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ചരിത്രം സൃഷ്ടിക്കാനും നിലവില്‍ ക്രിസ് ഗെയ്ലിന്റെ പേരിലുള്ള ഒരു വമ്പന്‍ ലോക റെക്കോര്‍ഡ് സ്ഥാപിക്കാനും വിരാട് കോഹ്ലിക്ക് അവസരമുണ്ട്. 2009-ല്‍ അരങ്ങേറ്റം കുറിച്ച കോഹ്‌ലി നാലാം തവണയാണ് ടൂര്‍ണമെന്റില്‍ കളിക്കുന്നത്. 2013-ല്‍ ഇന്ത്യയുടെ വിജയികളായ ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം, 2017-ല്‍ മെന്‍ ഇന്‍ ബ്ലൂ ടീമിനെ ഫൈനലിലെത്തിച്ചു. വിരാട് കോഹ്ലി 2025 ചാമ്പ്യന്‍സ് ട്രോഫിയില്‍ ആദ്യമത്സരത്തില്‍ ഇറങ്ങുമ്പോള്‍ ടൂര്‍ണമെന്റിന്റെ നാല് പതിപ്പുകളില്‍ കളിക്കുന്ന നിലവിലെ ആദ്യത്തെ താരമായി മാറും. മുമ്പ് 2009, Read More…
രഞ്ജി; കേരളത്തിന് ഫൈനലില്‍ എത്തണം, ഗുജറാത്തി ന്റെ ഈ കടമ്പകള്‍ കടക്കണം
രഞ്ജിട്രോഫിയില്‍ ചരിത്രത്തില്‍ ആദ്യമായി ഫൈനലിന് തൊട്ടടുത്ത് നില്‍ക്കുന്ന കേരളത്തിന് ആദ്യ ഇന്നിംഗ്‌സില്‍ കാര്യങ്ങള്‍ അനുകൂലമാണ്. മദ്ധ്യനിര ബാറ്റ്‌സ്മാന്‍ മൊഹമ്മദ് അസ്ഹറുദ്ദീന്റെ സെഞ്ച്വറിയും നായകന്‍ സച്ചിന്‍ബേബിയുടെ അര്‍ദ്ധശതകവും ടീമിന് തകര്‍പ്പന്‍ തുടക്കമിട്ടിരിക്കുകയാണെങ്കിലും ഗുജറാത്തിന്റെ താരങ്ങളുടെ വെല്ലുവിളികള്‍ മറികടന്നാലേ കേരളത്തിന് ഫൈനലില്‍ കടക്കാനാകു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഏറ്റവും വേഗമേറിയ രണ്ടാമത്തെ ടി20 അര്‍ദ്ധ സെഞ്ച്വറി നേടിയ ഹാര്‍ഡ് ഹിറ്റിംഗ് വിക്കറ്റ് കീപ്പര്‍ ബാറ്റസ്മാന്‍ ഉര്‍വില്‍ പട്ടേലും ഓപ്പണര്‍ ആര്യ ദേശായിയുമാണ് ആദ്യ കടമ്പ. ഉര്‍വിലും ദേശായിയും സുപ്രധാന Read More…
ഇന്ത്യ ഞങ്ങളുടെ മുന്നില്‍ ഒന്നുമായിരുന്നില്ല ; ചാംപ്യന്‍സ്‌ട്രോഫിക്ക് മുമ്പേ വീമ്പിളക്കി പാകിസ്താന്‍താരം
ഏകദേശം എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ചാമ്പ്യന്‍സ് ട്രോഫി അടുത്ത ആഴ്ച ആരംഭിക്കാന്‍ ഇരിക്കെ വാക്‌പോര് തുടങ്ങിവെച്ച് പാകിസ്താന്‍ മുന്‍താരം സര്‍ഫറാസ് അഹമ്മദ്. ഈ വര്‍ഷത്തെ മെഗാ ഇവന്റിന് മുന്നോടിയായി, കഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ ഫൈനലില്‍ തോല്‍പ്പിച്ച് ടീമിന്റെ അന്നത്തെ മാനസികാവസ്ഥയെക്കുറിച്ച് സംസാരിച്ചു. ഓവലില്‍ നടന്ന ഫൈനലില്‍ സര്‍ഫറാസിന്റെ ടീം 180 റണ്‍സിനാണ് വിജയിച്ചത്. അതേസമയം ഈ ടൂര്‍ണമെന്റില്‍ ലീഗ് ഘട്ടത്തില്‍ ഇന്ത്യയോട് പാകിസ്താന്‍ പരാജയപ്പെട്ടിരുന്നു. നിലവിലെ ചാമ്പ്യന്‍മാരായി കളിക്കുന്നതിനാല്‍ പാകിസ്ഥാന്‍ ടീമില്‍ ഉയര്‍ന്ന സമ്മര്‍ദ്ദം Read More…
‘ഇതിവിടെ ഹിറ്റാകും’ ഭര്‍ത്താവിന് ഋത്വികയുടെ അഭിനന്ദനം ; രോഹിത് സിക്‌സറുകളില്‍ ഗെയ്‌ലിനെ മറികട ന്നു
നീണ്ട കാത്തിരിപ്പിനൊടുവില്‍ കട്ടക്കിലെ ബാരാബതി സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ തകര്‍പ്പന്‍ സെഞ്ചുറി നേടിയപ്പോള്‍ ഭാര്യ ഋത്വികയുടെ ഗംഭീര പോസ്റ്റ്. ഇന്‍സ്റ്റാഗ്രാമില്‍ മനോഹരമായ ഒരു പോസ്റ്റ് ഇട്ടാണ് അവര്‍ പ്രതികരിച്ചത്. ‘ഇത് ഇവിടെ ഹിറ്റാകും’ എന്ന കുറിപ്പില്‍ ഹൃദയത്തിന്റെ ഇമോജി ഇട്ടുകൊണ്ടായിരുന്നു ഋത്വികയുടെ കമന്റ്. എന്തായാലും സംഭവം ഇന്റര്‍നെറ്റില്‍ ആരാധകര്‍ ഏറ്റെടുത്തു. പോസ്റ്റ് പെട്ടെന്ന് വൈറലായി, ആരാധകരും ക്രിക്കറ്റ് പ്രേമികളും ഇന്ത്യന്‍ ക്യാപ്റ്റന്റെ പ്രതിരോധ ത്തിലും ഋത്വികയുടെ അചഞ്ചലമായ പിന്തുണയിലും പ്രശംസകൊണ്ട് Read More…
ഹര്‍ദിക് പാണ്ഡ്യയെ നായകനാക്കുന്നതില്‍ എതിര്‍പ്പ് രോഹിത്ശര്‍മ്മയ്ക്കും അഗാര്‍ക്കറിനും ?
വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായി രോഹിത് ശര്‍മ്മയ്ക്ക് പകരം ഹാര്‍ദിക് എത്തുമെന്ന് വളരെക്കാലമായി പറഞ്ഞുകേള്‍ക്കുന്നുണ്ട്. എന്നാല്‍ ഒന്നും നടന്നില്ലെന്നു മാത്രം. ഇത്തവണയും സമാന റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയാണ്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ഉടന്‍ ഇന്ത്യന്‍ ക്യാപ്റ്റനായി തിരിച്ചെത്തിയേക്കും. ചാംപ്യന്‍സ് ട്രോഫി ലക്ഷ്യമിട്ടുള്ള നീക്കങ്ങളില്‍ ഒന്ന് ഇതാണെന്നാണ് വിലയിരുത്തല്‍. നേരത്തേ രോഹിത് ശര്‍മ്മയുടെ അഭാവത്തില്‍ ഒന്നിലധികം പരമ്പരകളില്‍ ടീമിനെ നയിച്ചിട്ടുള്ളയാളാണ് ഈ ഓള്‍റൗണ്ടര്‍. എന്നിരുന്നാലും, കഴിഞ്ഞ വര്‍ഷം ഇന്ത്യ ടി20 ലോകകപ്പ് നേടിയതിന് ശേഷം ബിസിസിഐ Read More…
ടി20 യിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനായി റഷീദ്ഖാന്‍ ; കരിയറില്‍ 633 വിക്കറ്റുകള്‍ നേടി
ചരിത്രമെഴുതി അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ റഷീദ്ഖാന്‍. ടി20 ക്രിക്കറ്റിലെ ഏറ്റവും വലിയ വിക്കറ്റ്‌വേട്ടക്കാരനായി താരം ഉയര്‍ന്നു. വെസ്റ്റിന്‍ഡീസ് ബൗളര്‍ ഞയെയാണ് റഷീദ്ഖാന്‍ മറികടന്നത്. 633 വിക്കറ്റ് നേടിയ താരത്തിന്റെ റെക്കോഡ് വിക്കറ്റ് ഡുണിത്ത് വെല്ലാലാഗേ ആയിരുന്നു. വിന്‍ഡീസ് ബൗളര്‍ ബ്രാവോയുടെ 631 വിക്കറ്റിന്റെ റെക്കോഡാണ് താരം മറികടന്നത്. ചൊവ്വാഴ്ച പാര്‍ള്‍ റോയല്‍സിനെതിരായ എസഎ 20 ക്വാളിഫയര്‍ 1 ല്‍ ദുനിത് വെല്ലലഗെയെ പുറത്താക്കിയപ്പോള്‍ 26 കാരനായ അഫ്ഗാനിസ്ഥാന്‍ റിസ്റ്റ്‌സ്പിന്നര്‍ ബ്രാവോയെ പിന്നിലാക്കി. 2015 ഒക്ടോബറില്‍ കൗമാരപ്രായത്തില്‍ തന്നെ റാഷിദ് Read More…
ആരാണ് ഹിമാന്‍ഷു സാങ്വാന്‍? രഞ്ജിയില്‍ വിരാട് കോഹ്ലിയെ ക്ലീന്‍ ബൗള്‍ ചെയ്ത ബൗളര്‍
ഏതാണ് 13 വര്‍ഷങ്ങള്‍ക്ക് ശേഷം ആഭ്യന്തരക്രിക്കറ്റിലേക്ക് മടങ്ങിവന്ന വിരാട്‌കോഹ്ലി ഇത്തരത്തിലൊരു സ്വാഗതം ഒരിക്കലും പ്രതീക്ഷിച്ചു കാണില്ല. 15 പന്തുകളില്‍ ആറു റണ്‍സ് എടുത്തു നിന്നു താരത്തെ ഹിമാന്‍ഷു സാങ്വാന്‍ ക്ലീന്‍ബൗള്‍ ചെയ്തു കളഞ്ഞു. സാംഗ്‌വാന്റെ യോര്‍ക്കര്‍ മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ട കോഹ്ലിയുടെ ഓഫ്‌സ്റ്റംപ് പറന്നായിരുന്നു പോയത്. വെള്ളിയാഴ്ച അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ ഡല്‍ഹിയും റെയില്‍വേസും തമ്മിലുള്ള രഞ്ജി ട്രോഫി റിട്ടേണ്‍ മത്സരത്തിന്റെ രണ്ടാം ദിനത്തില്‍ വിഖ്യാതബാറ്ററെ വീഴ്ത്തിയ സാങ്‌വാന്‍ റെയില്‍വേയില്‍ ടിക്കറ്റ് കളക്ടറാണ്. ഇന്ത്യന്‍താരം ഋഷഭ് പന്തിന്റെ മുന്‍ Read More…









