ന്യൂസിലന്‍ഡിനെതിരായ ബേസിന്‍ റിസര്‍വില്‍ ശനിയാഴ്ച നടന്ന ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ട് ഒരു ചരിത്ര നാഴികക്കല്ല് കൈവരിച്ചു. ടെസ്റ്റ് ക്രിക്കറ്റിന്റെ 147 വര്‍ഷത്തെ ചരിത്രത്തില്‍ 5,00,000 റണ്‍സ് മറികടക്കുന്ന ആദ്യ ടീമായി. ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റ് ചെയ്യുമ്പോഴാണ് ഇംഗ്‌ളണ്ട് ഈ നേട്ടം കൈവരിച്ചത്. ആദ്യ ഇന്നിംഗ്‌സില്‍ 280 റണ്‍സിന് പുറത്തായ അവര്‍ ന്യൂസിലന്‍ഡിനെ ആദ്യ ഇന്നിംഗ്‌സില്‍ 125 റണ്‍സിന് പുറത്താക്കി. ശേഷം രണ്ടാം ഇന്നിംഗ്‌സ് തുടങ്ങിയപ്പോഴാണ് ഈ നാഴികക്കല്ല്് പിറന്നത്. ഒന്നാം ഇന്നിംഗ്സിലെ Read More…
Tag: cricket
ഈ ബുംറെയുടെ ഒരു കാര്യം…ജന്മദിനത്തില്‍ ഡെക്കായി… പക്ഷേ ഈ കലണ്ടര്‍ വര്‍ഷം 50 വിക്കറ്റ് നേടി
ഓവലില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേയുള്ള പോരാട്ടത്തില്‍ ഒരു റെക്കോഡല്ല. രണ്ടു റെക്കോഡാണ് ഇന്ത്യയുടെ സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംറെ നേടിയത്. ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിക്കായുള്ള രണ്ടാം ടെസ്റ്റ് അരങ്ങേറിയത് ബുംറെയുടെ 31-ാം ജന്മദിനത്തില്‍ ആയിരുന്നു. ബര്‍ത്തേഡേ ഗിഫ്റ്റായി താരത്തിന് ആദ്യം കിട്ടിയത് ഡക്കിന് പുറത്താകുക എന്ന ദുര്‍വ്വിധിയായിരുന്നു. പിങ്കുബോള്‍ ക്രിക്കറ്റ് ടെസ്റ്റില്‍ പൂജ്യത്തിന് പുറത്തായ ബുംറെ തന്റെ ജന്മദിനത്തില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഡക്കിന് പുറത്താകുന്ന നാലാമത്തെ ഇന്ത്യാക്കാരനായിട്ടാണ് മാറിയത്. മുന്‍ വിക്കറ്റ് കീപ്പര്‍-ബാറ്ററായ സയ്യിദ് കിര്‍മാണിയാണ് ജന്മദിനത്തില്‍ ഡക്ക് റെക്കോര്‍ഡ് Read More…
അടിയോടടി…ടി20 മത്സരത്തില്‍ പിറന്നത് 37 സിക്‌സറുകള്‍ ; ബറോഡ സിക്കിമിനെതിരേ അടിച്ചു കൂട്ടിയത് 349 റണ്‍സ്…!
കൂറ്റനടികളും വമ്പന്‍ സ്‌കോറും പിറന്ന മത്സരത്തില്‍ ബറോഡ സിക്കിമിനെ അടിച്ചു പരത്തി. സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തില്‍ റെക്കോര്‍ഡ് തകര്‍ത്ത് ബറോഡ അടിച്ചുകൂട്ടിയത് ടി20 ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. ഡിസംബര്‍ 5 വ്യാഴാഴ്ച ഇന്‍ഡോറില്‍ 20 ഓവറില്‍ സിക്കിമിനെതിരേ അടിച്ചത് 349 റണ്‍സായിരുന്നു. മത്സരത്തില്‍ ബറോഡ മൊത്തമായി നേടിയത് 37 സിക്‌സറുകളായിരുന്നു. 51 പന്തില്‍ 134 റണ്‍സെടുത്ത ഭാനു പാനിയയായിരുന്നു ബറോഡയുടെ ടോപ് സ്‌കോറര്‍. 15 സിക്‌സറുകളാണ് ഭാനു പാനിയ പറത്തിയത്. ഈ പ്രകടനത്തോടെ Read More…
13 കാരന്‍ സൂര്യവംശി യുഎഇയ്ക്ക് എതിരേ പറത്തിയത് 6 സിക്‌സറുകള്‍, രാജസ്ഥാന്‍ റോയല്‍സിന് സന്തോഷിക്കാം
ന്യൂഡെല്‍ഹി: ഇന്ത്യയുടെ അണ്ടര്‍ 19 ടീമില്‍ കളിക്കുന്ന 13 കാരന്‍ എന്ന രീതിയിലും ഐപിഎല്‍ ടീമില്‍ ആദ്യമായി കരാര്‍ കിട്ടിയ 15 വയസ്സില്‍ താഴ്ന്നയാള്‍ എന്ന നിലയിലും ചരിത്രം തിരുത്തിയ വൈഭവ് സൂര്യവംശി വീണ്ടും ഞെട്ടിക്കുകയാണ്. നടന്നുകൊണ്ടിരിക്കുന്ന ഏഷ്യാക്കപ്പ് അണ്ടര്‍ 19 ടൂര്‍ണമെന്റില്‍ അര്‍ദ്ധസെഞ്ച്വറി നേടിയ സൂര്യവംശി ആറ് സിക്‌സറുകളാണ് പറത്തിയത്. യുഎഇക്കെതിരായ മത്സരത്തിലാണ് താരം ഈ അര്‍ധസെഞ്ചുറി നേടിയത്. ഇന്നിംഗ്സില്‍ ആറ് സിക്സറുകള്‍ പറത്തി യുഎഇയ്ക്കെതിരെ ഗര്‍ജ്ജിച്ച യുവതാരം തകര്‍പ്പന്‍ ബാറ്റിംഗ് കെട്ടഴിച്ചു. ഈ ബാറ്റിംഗോടെ Read More…
ധോണിയുമായി സംസാരിച്ചിട്ട് പത്തുവര്‍ഷം കഴിഞ്ഞെന്ന് ഹര്‍ഭജന്‍
2007ലെ ടി20 ലോകകപ്പ് വിജയം, 2011-ലെ ഏകദിന ലോകകപ്പ് വിജയം, ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി ഐപിഎല്‍ കിരീടം. അനേകം തവണ ഇന്ത്യയുടെ മുന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണിയുമായി കളിച്ചിട്ടുണ്ടെങ്കിലും ഇപ്പോള്‍ അദ്ദേഹവുമായി സംസാരിച്ചിട്ട് പത്തുവര്‍ഷം കഴിഞ്ഞെന്നും അദ്ദേഹവുമായി ഇനിയും സംസാരിക്കാന്‍ ഉദ്ദേശമില്ലെന്നും ഇന്ത്യയുടെ മൂന്‍ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. ”എനിക്ക് അയാളോട് വിരോധമൊന്നുമില്ല. അദ്ദേഹത്തിന് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ എന്നോട് എന്തുവേണമെങ്കിലും സംസാരിക്കാം.” 103 ടെസ്റ്റുകളില്‍ നിന്ന് 417 വിക്കറ്റ് വീഴ്ത്തിയ ബൗളിംഗ് മഹാനായ ഹര്‍ഭജന്‍, ധോണിയുമായുള്ള Read More…
എന്തുകൊണ്ടാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ റാണി മിതാലി രാജ് വിവാഹം കഴിക്കാത്തത് ?
ഇന്ത്യന്‍ ക്രിക്കറ്റിലെ റാണിയെന്നത് പോലെ തന്നെ വിവാഹകമ്പോളത്തില്‍ ഇപ്പോഴും മികച്ച മത്സരാര്‍ത്ഥി തന്നെയാണ് ഇന്ത്യന്‍ വനിതാ ടീമിന്റെ മുന്‍ നായികയും സുന്ദരിയും ബുദ്ധിമതിയും പക്വമതിയുമായ മിതാലിരാജെന്ന് ആര്‍ക്കാണ് അറിയാന്‍ കഴിയാത്തത്. പക്ഷേ താരം കളത്തിന് പുറത്തുള്ള ഒരു സുന്ദരക്കുട്ടപ്പന്മാരെയും മൈന്‍ഡ് ചെയ്യാത്തതിനും വിവാഹത്തെക്കുറിച്ച് ചിന്തിക്കാത്തതും എന്തുകൊണ്ടാണെന്ന് വെളിപ്പെടുത്തി. അടുത്തിടെ ഒരു അഭിമുഖത്തില്‍ താന്‍ എന്തുകൊണ്ടാണ് വിവാഹം കഴിക്കാത്തതിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ താരം വെളിപ്പെടുത്തി. 25-ാം വയസ്സില്‍ ഇന്ത്യന്‍ ടീമിന്റെ നായികയായി ഇരിക്കുമ്പോള്‍ വിവാഹമാലോചിച്ച് വന്ന ഒരാള്‍ കുടുംബം Read More…
ഞെട്ടിക്കുന്ന സ്‌പെല്‍; ഹാട്രിക് ഉള്‍പ്പെടെ 10 വിക്കറ്റ് നേട്ടം സ്വന്തമാക്കി സ്പിന്നര്‍- വീഡിയോ
ലോകക്രിക്കറ്റില്‍ തന്നെ ഒരിന്നിംഗ്‌സിലെ പത്തു വിക്കറ്റും വീഴ്ത്തിയിട്ടുള്ള ബൗളര്‍മാര്‍ വളരെ കുറവാണ്. ഇന്ത്യയുടെ മുന്‍ നായകനും ലെഗ്‌സ്പിന്നറുമായ അനില്‍കുംബ്‌ളേയാണ് ഈ നേട്ടംകൈവരിച്ചിട്ടുള്ള ഒരാള്‍. കുച്ച് ബെഹാര്‍ ട്രോഫിയില്‍ എതിര്‍ടീമിന്റെ ഒരു ഇന്നിംഗ്‌സിലെ മുഴുവന്‍ വിക്കറ്റും വീഴ്ത്തി ചരിത്രമെഴുതിയിരിക്കുകയാണ് ബിഹാറിന്റെ അണ്ടര്‍-19 ലെഫ്റ്റ് ആം സ്പിന്‍ ബൗളര്‍ സുമന്‍. കൂച്ച് ബെഹാര്‍ ട്രോഫിയില്‍ രാജസ്ഥാനെതിരായ ഒരു ഇന്നിംഗ്‌സില്‍ 10 വിക്കറ്റും വീഴ്ത്തി താരം തിളങ്ങി. പട്നയിലെ മോയിന്‍ ഉള്‍ ഹഖ് സ്റ്റേഡിയത്തില്‍ നടന്ന ആദ്യ ഇന്നിംഗ്സില്‍ രാജസ്ഥാനെ കുറഞ്ഞ Read More…
‘ഞാന്‍ അവളുടെ കാമുകന്‍’ സ്മൃതി മന്ദനയുമായുള്ള പ്രണയം വെളിപ്പെടുത്തി പലാഷ് മുച്ചല്‍
കളികൊണ്ടും അഴക് കൊണ്ടും വനിതാക്രിക്കറ്റിലെ ഗ്‌ളാമര്‍താരമാണ് ഇന്ത്യയുടെയും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂരിന്റെയും താരമായ സ്മൃതി മന്ദന. സംഗീത സംവിധായകനും ചലച്ചിത്ര നിര്‍മ്മാതാവുമായ പലാഷ് മുച്ചലുമായി താരം ഡേറ്റിംഗ് നടത്തുന്നുവെന്ന അഭ്യൂഹങ്ങള്‍ കുറച്ച് നാളുകളായി അങ്ങാടിപ്പാട്ടാണ്. രണ്ടുപേരെയും ഒരുമിച്ച് പലയിടത്തും മാധ്യമങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും രണ്ടുപേരും ഒരു സ്ഥിരീകരണവും നടത്തിയിട്ടില്ല. എന്തായാലും തങ്ങളുടെ ബന്ധത്തിന്റെ അഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ പ്രണയം വെളിപ്പെടുത്തിയിരിക്കുകയാണ് പലാഷ്. പലാഷ് മുച്ചല്‍ സ്മൃതി മന്ദാനയെക്കുറിച്ച് ആദ്യമായി ആരാധകരോട് തുറന്നുപറയുന്നു. എന്നാല്‍ തങ്ങളുടെ ബന്ധം പൊതുജനങ്ങളുടെ Read More…
കീപ്പര്‍ ആയുഷ് ബദോനി വരെ ബൗള്‍ ചെയ്തു; ടീമിലെ 11 പേരെയും പന്തെറിയിച്ച് ഡല്‍ഹി ചരിത്രമെഴുതി…!
മുസ്താഖ് അലി ട്രോഫി ഇന്ത്യയുടെ ടി20 ക്രിക്കറ്റ് ടീമിലേക്കുള്ള വാതിലായിട്ടാണ് മിക്ക കളിക്കാരും എടുക്കുന്നത്. തുടര്‍ച്ചയായി റെക്കോഡ് വീഴുന്നതും പല കളികളും ചരിത്രമാകുന്നതും കണ്ടുകൊണ്ടാണ് കപ്പിന്റെ ഈ സീസണ്‍ തുടരുന്നത്. നവംബര്‍ 29 വെള്ളിയാഴ്ച മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ മണിപ്പൂരിനെതിരായ സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫി മത്സരത്തില്‍ ചരിത്രമെഴുതിയത് ഡല്‍ഹിയായിരുന്നു. ടി20 ചരിത്രത്തില്‍ ഒരു ടീം ഇന്നിംഗ്സില്‍ 11 ബൗളര്‍മാരെയും ഉപയോഗിക്കുന്ന ആദ്യ ടീമായി ഡല്‍ഹി മാറി. മത്സരത്തില്‍ നായകനും വിക്കറ്റ്കീപ്പറുമായ ആയുഷ് ബദോനി വരെ Read More…









