ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഇപ്പോഴത്തെ പ്രശ്‌നം സൂപ്പര്‍താരം വിരാട്‌കോഹ്ലിയുടെ മോശം ഫോമാണ്. സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചതോടെ, 30-കളുടെ രണ്ടാം പകുതിയില്‍ നില്‍ക്കുന്ന കോഹ്ലിയിലേക്കും സഹ സീനിയര്‍ താരം രോഹിത് ശര്‍മയിലേക്കും ആ നോട്ടം മാറിക്കഴിഞ്ഞു. എന്നാല്‍ സൂപ്പര്‍താരം ഉടനൊന്നും വിരമിക്കാന്‍ സാധ്യതയില്ലെന്നാണ് അദ്ദേഹത്തിന്റെ ബാല്യകാല പരിശീലകന്‍ രാജ്കുമാര്‍ ശര്‍മ്മ പറയുന്നത്. താരം 2027 ല്‍ നടക്കുന്ന ഏകദിന ലോകകപ്പും ചിലപ്പോള്‍ കളിച്ചേക്കുമെന്നും പറയുന്നു. 2027 ലെ അടുത്ത ഏകദിന ലോകകപ്പ് വരെ കോഹ്ലിക്ക് തുടരാനാകുമോ Read More…
Tag: cricket
സ്മൃതി മന്ദാനയ്ക്ക് വീണ്ടും റെക്കോഡ് ; ഏറ്റവും കൂടുതല്‍ അര്‍ദ്ധശതകം നേടിയ വനിതാതാരം
വനിതാക്രിക്കറ്റില്‍ ഗ്‌ളാമര്‍താരമായ സ്മൃതി മന്ദാനയ്ക്ക് ലോകത്തുടനീളമായി അനേകം ആരാധകരുണ്ട്. ബാറ്റിംഗ് കൊണ്ടും സൗന്ദര്യം കൊണ്ടും ആരാധകരുടെ ഹൃദയം കവരുന്ന സ്മൃതി ക്രിക്കറ്റിലെ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടു. വനിതാ ടി20യില്‍ 29 അര്‍ധ സെഞ്ചുറികള്‍ നേടുന്ന ലോകത്തിലെ ആദ്യ ബാറ്റ്സ്വുമണായി സ്മൃതി മന്ദാന ഡിസംബര്‍ 17 ചൊവ്വാഴ്ച ചരിത്രം സൃഷ്ടിച്ചു. നവി മുംബൈയിലെ ഡേം. ഡി.വൈ. പാട്ടീല്‍ സ്പോര്‍ട്സ് അക്കാദമിയില്‍ നടന്ന ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം ടി20യില്‍ ചൊവ്വാഴ്ചയായിരുന്നു സ്മൃതിയുടെ Read More…
ലോകക്രിക്കറ്റിലെ ഏറ്റവും സമ്പന്നന്‍ ആരാണെന്നറിയാമോ? 36.2 ദശലക്ഷം ഒരുവര്‍ഷം വാങ്ങുന്ന താരം
ക്രിക്കറ്റ് ലീഗുകള്‍ വന്നതോടെ ലോകക്രിക്കറ്റിലെ കളിക്കാര്‍ക്ക് ആഗോളമായി അംഗീകാരവും അവസരവും ഒപ്പം സമ്പത്തും വലിയ രീതിയില്‍ കിട്ടാന്‍ കാരണമായി. കായികലോകത്ത് വന്‍ സമ്പാദ്യമുണ്ടാക്കുന്നവരുടെ പട്ടികയില്‍ അധികം പിന്നിലല്ലാതെ ക്രിക്കറ്റ് താരങ്ങളുമുള്ളപ്പോള്‍ കളത്തില്‍ നിന്നും പണം വാരുന്ന ഏറ്റവും സമ്പന്നരായ കളിക്കാരില്‍ ഇന്ത്യയുടെ ക്ലാസ്സ് ബാറ്റ്‌സ്മാനും ഇന്ത്യയുടെ മുന്‍ നായകനുമായ വിരാട്‌കോഹ്ലി മറ്റു പലരെയും പിന്നിലാക്കുന്നു. ഒരുവര്‍ഷം ക്രിക്കറ്റില്‍ നിന്നും ഏറ്റവും കൂടുതല്‍ സമ്പാദ്യമുണ്ടാക്കുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയാണ്. മത്സരങ്ങളില്‍ നിന്നും ഐപിഎല്ലില്‍ നിന്നും ഓരോ Read More…
ഗ്ലൗസ് ഉപേക്ഷിച്ചു… നിരാശയോടെ രോഹിത് ; വിരമിക്കലിന്റെ സൂചനയോ?
ഓസ്ട്രേലിയയ്ക്കെതിരെ ബ്രിസ്ബേനില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിന്റെ നാലാം ദിനം പുറത്തായതിന് പിന്നാലെ രോഹിത് ശര്‍മ്മയുടെ പ്രവൃത്തി വിരമിക്കലിന്റെ സൂചനയാകുന്നോ? 10 റണ്‍സ് മാത്രം നേടി പുറത്തായ രോഹിത് മങ്ങിയ ഫോമില്‍ തുടരുമ്പോള്‍, അദ്ദേഹത്തില്‍ നിന്നുള്ള ഒരു ‘നിരാശപ്രവൃത്തി’ സോഷ്യല്‍ മീഡിയയിലെ ആരാധകര്‍ക്കിടയില്‍ വന്‍ചര്‍ച്ചയാണ്. 27 പന്തില്‍ 10 റണ്‍ മാത്രമെടുത്ത രോഹിത് പാറ്റ് കുമ്മിന്‍സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്സ് കാരിക്ക് ക്യാച്ച് നല്‍കിയാണ് ക്രീസ് വിട്ടത്. ഇതിന് പിന്നാലെ താരം വിരമിക്കുമെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ Read More…
ബുംറെയും ആകാശ്ദീപും ചെറുത്തുനിന്നു, ഓസ്‌ട്രേലിയ വിയര്‍ത്തു ; ഇന്ത്യ ഫോളോ ഓണ്‍ ഒഴിവാക്കി
വാലറ്റത്തിന്റെ ഉജ്വലമായ ബാറ്റിംഗ് മികവില്‍ ഇന്ത്യ ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ ഫോളോ ഓണ്‍ ഒഴിവാക്കി. പത്താമത്തെ ബാറ്റ്‌സ്മാന്‍ ജസ്പ്രീത് ബുംറെയും പതിനൊന്നാമന്‍ ആകാശ്ദീപിന്റെയും ചെറുത്തു നില്‍പ്പായിരുന്നു ഇന്ത്യയുടെ ആയുസ് നീട്ടിയെടുത്തത്. ആകാശ്ദീപ് 27 റണ്‍സ് എടുത്തപ്പോള്‍ ജസ്പ്രീത് ബുംറെ പത്തു റണ്‍സും എടുത്തതോടെയാണ് ഇന്ത്യ ഫോളോഓണ്‍ ഒഴിവാക്കിയത്. 54 പന്തില്‍ 39 റണ്‍സിന്റെ പുറത്താകാത്ത കൂട്ടുകെട്ടില്‍ ഇന്ത്യ 252/9 എന്ന നിലയിലാണ്. കളിയില്‍ വെറും മൂന്ന് സെഷനുകള്‍ മാത്രം ശേഷിക്കെ, ബുധനാഴ്ച മഴ പ്രതീക്ഷിക്കുന്നതിനാല്‍ ഇന്ത്യ Read More…
ചേരിയില്‍നിന്നും ഡബ്‌ള്യുപിഎല്ലിലെ കോടികളിലേയ്ക്ക്; 1.90 കോടിക്ക് സിമ്രാന്‍ ഷെയ്ഖിനെ ഗുജറാത്ത് സ്വന്തമാക്കി
ബെംഗളൂരു: വനിതാ പ്രീമിയര്‍ ലീഗ് ഉദ്ഘാടന ലേലത്തില്‍ കഴിഞ്ഞ സീസണില്‍ ആരും വാങ്ങാനില്ലാതെ വന്ന സിമ്രാന്‍ ഷെയ്ഖിനെ ഇത്തവണ ഗുജറാത്ത് ജയന്റ്സ് സ്വന്തമാക്കിയത് 1.90 കോടി രൂപയ്ക്ക്. ബെംഗളൂരുവില്‍ നടന്ന ഡബ്ല്യുപിഎല്‍ ലേലത്തിലെ ഏറ്റവും ഉയര്‍ന്ന തുകയാണ് ഇത്. മുംബൈയിലെ ധാരാവിയില്‍ നിന്ന് ഡബ്ല്യുപിഎല്ലിന്റെ തലപ്പത്തേക്കാണ് സിമ്രാന്‍ ഉയര്‍ന്നത്. ആദ്യസീസണില്‍ അടിസ്ഥാന വിലയായ 10 ലക്ഷം രൂപയ്ക്ക് യുപി വാരിയേഴ്സ് സ്വന്തമാക്കിയ താരം ഏകദേശം ഒരു വര്‍ഷവും 10 മാസവും കഴിഞ്ഞ്, ഞായറാഴ്ച ബെംഗളൂരുവില്‍ നടന്ന ഡബ്ല്യുപിഎല്‍ Read More…
ഒരു കലണ്ടര്‍വര്‍ഷം നാലു സെഞ്ചറികള്‍ ; സ്മൃതി മ്ന്ദനയ്ക്ക് ബാറ്റിംഗ് റെക്കോഡ്
ന്യൂഡല്‍ഹി: ക്രിക്കറ്റിലെ ഗ്‌ളാമര്‍ഗേളുകളുടെ പട്ടികയിലാണ് ഇന്ത്യന്‍ താരം സ്മൃതിമന്ദന. സൗന്ദര്യം കൊണ്ടും കളിയുടെ സൗന്ദര്യവും കൊണ്ട് അവര്‍ ആയിരക്കണക്കിന് ആരാധകരെയാണ് ലോകത്തുടനീളമായി സ്വന്തമാക്കിയിരിക്കുന്നത്. എന്നാല്‍ വനിതാ ക്രിക്കറ്റില്‍ ആദ്യമായി ഒരു തകര്‍പ്പന്‍ നേട്ടം കൊണ്ട് ചരിത്രമെഴുതിയിരിക്കുകയാണ് സ്മൃതി മന്ദന. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ നാല് ഏകദിന സെഞ്ചുറികള്‍ നേടുന്ന ആദ്യ വനിതാ ക്രിക്കറ്റ് താരമായിട്ടാണ് സ്മൃതി മന്ദാന ബുധനാഴ്ച ചരിത്രത്തില്‍ തന്റെ പേര് എഴുതിച്ചേര്‍ത്തത്. പെര്‍ത്തില്‍ ഓസ്ട്രേലിയയ്ക്കെതിരെ നടന്ന മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിലാണ് ഈ ഇടംകൈയ്യന്‍ ബാറ്റ്‌സ്‌വുമണ്‍ Read More…
ലോകത്തെ ഏറ്റവും ധനികനായ ക്രിക്കറ്റര്‍ 22-ാം വയസ്സില്‍ വിരമിച്ചു; 8.8 ബില്യണ്‍ ഡോളര്‍ സമ്പത്ത്, ഐപിഎല്‍ കളിച്ചിട്ടേയില്ല
ലോകത്തിലെ ഏറ്റവും ധനികനായ ക്രിക്കറ്റ് താരം ആരാണെന്ന് ചോദിച്ചാല്‍ സച്ചിനും ധോണിയും വിരാട് കോഹ്ലിയുമൊക്കെ ആയിരിക്കും മനസ്സിലേക്ക് ഓടിയെത്തുക. എന്നാല്‍ ലോകത്തെ ഏറ്റവും സമ്പന്നായ ക്രിക്കറ്റ് കളിക്കാരന്‍ ഇവരാരുമല്ല. 8.8 ബില്യണ്‍ ഡോളറിന്റെ ആസ്തിയുള്ള 22-ാം വയസ്സില്‍ വിരമിച്ച, ഐപിഎല്‍ കളിച്ചിട്ടില്ലാത്ത ആര്യമാന്‍ ബിര്‍ളയാണ്. കോടീശ്വരനായ കുമാര്‍ മംഗലം ബിര്‍ളയുടെ മകന്‍ ആര്യമാന്‍ ലോകത്തിലെ ഏറ്റവും സമ്പന്നനായ ക്രിക്കറ്റ് കളിക്കാരനാണ്. 2023-ല്‍ എബിഎഫ്ആര്‍എല്ലില്‍ ഡയറക്ടറായി ആദിത്യ ബിര്‍ള ഗ്രൂപ്പില്‍ ചേര്‍ന്നു. ആദിത്യ ബിര്‍ള മാനേജ്മെന്റ് കോര്‍പ്പറേഷന്‍, ഗ്രാസിം Read More…
ഇന്ത്യന്‍ പയ്യന്റെ സിക്‌സറടി അത്ര പിടിക്കുന്നില്ല ; വൈഭവിന്റെ പ്രായം തട്ടിപ്പെന്ന് പാകിസ്താന്‍ സൂപ്പര്‍താരം
ന്യൂഡല്‍ഹി: ഐപിഎല്‍ 2025 ലേലത്തില്‍ 1.1 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് അടുത്തിടെ സൈന്‍ ചെയ്ത ഇന്ത്യയുടെ കൗമാര ക്രിക്കറ്റ് പ്രതിഭ വൈഭവ് സൂര്യവന്‍ഷി എല്ലായിടത്തും സംസാരമാണ്. പ്രത്യേകിച്ചും അണ്ടര്‍ 19 ഏഷ്യാകപ്പിലെ പ്രകടനം കൂടിയായപ്പോള്‍. താരത്തിന്റെ സിക്‌സര്‍ അടിക്കാനുള്ള കഴിവും അദ്ദേഹത്തിന്റെ പ്രായവും തമ്മില്‍ താരതമ്യപ്പെടുത്തി എല്ലാം തട്ടിപ്പാണെന്ന് പറയുന്നത് പാക് സൂപ്പര്‍താരങ്ങളാണ്. അണ്ടര്‍ 19 ഏഷ്യാ കപ്പിലെ അസാധാരണ പ്രകടനത്തെത്തുടര്‍ന്ന് 13-കാരനായ വൈഭവിന്റെ പ്രായത്തിന്റെ ആധികാരികതയെ ചോദ്യം ചെയ്ത മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് താരം Read More…









