Sports

കോഹ്ലി പരിശീലകന്‍ രവിശാസ്ത്രിയോട് ചോദിച്ചു ‘അവളെ കൊണ്ടുവന്നോട്ടെ?’ ഒരു പഴയ ഡേറ്റിംഗ് കഥ

പെര്‍ത്തില്‍ തന്റെ 30-ാം ടെസ്റ്റ് സെഞ്ചുറിക്ക് ശേഷവും പതിവ് പോലെ ഇന്ത്യയുടെ സൂപ്പര്‍ബാറ്റര്‍ വിരാട്‌കോഹ്ലി തന്റെ ഫ്‌ളൈയിംഗ് കിസ് അനുഷ്‌ക്ക ശര്‍മ്മയ്ക്ക് നേരെ പറത്തിവിട്ടിരുന്നു. ആദ്യ ഇന്നിംഗ്‌സിലെ മോശം പ്രകടനത്തിനും കുറേ കാലമായി ഫോം കണ്ടെത്താന്‍ കഴിയാതെ വിഷമിച്ചതിനും ശേഷം ഫോമില്‍ തിരിച്ചെത്തിയ വിരാടിന്റെ സവിശേഷമായ ഇന്നിംഗ്‌സ് ഇന്ത്യയുടെ പ്രകടനത്തില്‍ നിര്‍ണ്ണായകമായിരുന്നു. അനുഷ്‌ക്കയുടെ സാന്നിദ്ധ്യത്തില്‍ വിരാട് എങ്ങിനെയാണ് മെച്ചപ്പെട്ട പ്രകടനം നടത്തുന്നതെന്നതിന്റെ ഒരു കഥ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രണയത്തില്‍ ആയിരുന്ന സമയത്ത് കാമുകിയെ ടീമിനൊപ്പം Read More…

Sports

ടി20 യിലെ ഏറ്റവും ചെറിയ സ്‌കോര്‍ ; ഐവറികോസ്റ്റ് ഏഴ് റണ്‍സിന് പുറത്തായി

അന്താരാഷ്ട്ര ടി20 ക്രിക്കറ്റ് മത്സരത്തിലെ ഏറ്റവും ചെറിയ സ്‌കോറുമായി ആഫ്രിക്കന്‍ ടീമായ ഐവറികോസ്റ്റ്. നൈജീരിയ്ക്ക് എതിരേയുള്ള ഐസിസി പുരുഷന്മാരുടെ ടി20 ലോകകപ്പ് സബ് റീജിയണല്‍ ആഫ്രിക്ക ക്വാളിഫയര്‍ ഗ്രൂപ്പ് സി മത്സരത്തില്‍ നൈജീരിയയ്ക്കെതിരെ 7 റണ്‍സിന് അവര്‍ പുറത്തായി. ഒരു ടി20 യിലെ ഏറ്റവും കുറഞ്ഞ സ്‌കോര്‍ എന്ന ലോകറെക്കോഡ് മാത്രമല്ല ഒറ്റയക്കത്തിലുള്ള സ്‌കോറില്‍ പുറത്താകുന്ന ആദ്യ ടീമെന്ന മോശം നേട്ടവും ഐവറികോസ്റ്റിനായി. മുമ്പ് ടി20 ഇന്റര്‍നാഷണല്‍ ഫോര്‍മാറ്റിലെ ഏറ്റവും കുറഞ്ഞ സ്‌കോര്‍ 10 ന് ഓള്‍ Read More…

Sports

പൂജ്യത്തിന് പുറത്തായതിന് മറുപടി; ഗംഭീറിന്റെ 16 വര്‍ഷത്തെ റെക്കോഡ് മറികടന്ന് ജയ്‌സ്വാള്‍

നവംബര്‍ 23 ശനിയാഴ്ച പെര്‍ത്ത് ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ ഗൗതം ഗംഭീറിന്റെ 16 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് മറികടന്ന് ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ ഇടംകൈയ്യന്‍ ബാറ്റ്സ്മാന്‍ എന്ന റെക്കോര്‍ഡാണ് ജയ്സ്വാള്‍ മറികടന്നത്. നിലവിലെ ഇന്ത്യന്‍ കോച്ച് കൂടിയായ ഗംഭീര്‍ 2008ല്‍ സ്ഥാപിച്ച റെക്കോഡായിരുന്നു ഇത്. 2008ല്‍ 8 മത്സരങ്ങളില്‍ നിന്ന് 70.67 ശരാശരിയില്‍ 1134 റണ്‍സും 6 അര്‍ധസെഞ്ചുറികളും 3 സെഞ്ച്വറികളും നേടിയിരുന്നു. നിലവില്‍ Read More…

Sports

സഞ്ജുവും തിലകും അടിച്ചിട്ടത് കേവലം സിക്‌സറുകള്‍ മാത്രമല്ല ; ഒരുപറ്റം റെക്കോഡുകള്‍ കൂടിയാണ്…!

സഞ്ജുവിന്റെയും തിലകിന്റെയും മിന്നുന്ന സെഞ്ച്വറികള്‍ പിറന്ന ഇന്ത്യാ ദക്ഷിണാഫ്രിക്ക നാലാം ടി20 ഇന്റര്‍നാഷണല്‍ മത്സരത്തില്‍ പിറന്നു വീണത് അനേകം റെക്കോഡുകള്‍. ഇരുവരുടേയും ബാറ്റിംഗ് ഇന്ത്യയെ 283/1 എന്ന കൂറ്റന്‍ സ്‌കോറിലെത്തിച്ചു. വിദേശത്ത് ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ടി20 ടോട്ടലും ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഏതൊരു രാജ്യവും നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറുമായിരുന്നു ഇത്. വീണുപോയ റെക്കോര്‍ഡുകളുടെ കൂട്ടത്തില്‍, ഏറ്റവും സവിശേഷമായത് ഒരേ ടി20 ഇന്നിംഗ്സില്‍ രണ്ട് ഇന്ത്യന്‍ ബാറ്റര്‍മാര്‍ സെഞ്ച്വറി നേടുന്നതാണ്. സാംസണും വര്‍മ്മയും ചേര്‍ന്ന് ടി20 ഇന്റര്‍നാഷണലില്‍ Read More…

Sports

വിജയിച്ച ഓരോ മനുഷ്യന് പിന്നിലും ഇങ്ങനെയാരാള്‍ ഉണ്ടാകും ; യശസ്വീ ജെയ്‌സ്വാളിനെ താരമാക്കിയത് ഇദ്ദേഹം

ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം നടക്കാനിരിക്കെ ഏറ്റവും ശ്രദ്ധിക്കേണ്ട താരമായി ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നത് യശ്വസ്വീ ജയ്‌സ്വാളിനെയാണ്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിയാണ് ജയ്‌സ്വാള്‍ എന്നാണ് വിശേഷണം. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്ക് മുന്നോടിയായി ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ യശസ്വി ജയ്‌സ്വാളിനെ പുതിയ രാജാവായി വിശേഷിപ്പിക്കുമ്പോള്‍ തന്റെ വിജയത്തിന്റെ എല്ലാ ക്രെഡിറ്റും താരം നല്‍കുന്നത് മൂത്ത സഹോദരന്‍ തേജസ്വി ജയ്‌സ്വാളിനാണ്. വിജയിച്ച ഓരോ മനുഷ്യനും പിന്നില്‍, സപ്പോര്‍ട്ടിംഗ് റോള്‍ ചെയ്യുന്ന ഒരാള്‍ എപ്പോഴും ഉണ്ടായിരിക്കും. ജയ്‌സ്വാളിനെ സംബന്ധിച്ചിടത്തോളം അത് അദ്ദേഹത്തിന്റെ കുടുംബമായിരുന്നു. തന്റെ കന്നി Read More…

Sports

അര്‍ജുന്‍ തെന്‍ഡുല്‍ക്കറിന് വമ്പന്‍ നേട്ടം ; കരിയറില്‍ ആദ്യമായി അഞ്ചുവിക്കറ്റ്

ന്യൂഡല്‍ഹി: കരിയറില്‍ ആദ്യമായി അഞ്ചുവിക്കറ്റ് നേട്ടം സമ്പാദിച്ച് സ്വപ്നനേട്ടവുമായി ഇതിഹാസതാരം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍. പോര്‍വോറിമിലെ ഗോവ ക്രിക്കറ്റ് അസോസിയേഷന്‍ ഗ്രൗണ്ടില്‍ അരുണാചല്‍ പ്രദേശിനെതിരായ രഞ്ജി ട്രോഫി പ്ലേറ്റ് ഡിവിഷന്‍ മത്സരത്തില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ തന്റെ കന്നി അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. ഇടങ്കയ്യന്‍ സീമര്‍ മൂന്ന് മെയ്ഡന്‍ ഓവറുകള്‍ ഉള്‍പ്പെടെ 9 ഓവറില്‍ 25-ന് 5 എന്ന മികച്ച പ്രകടനത്തോടെയാണ് ഫിനിഷ് ചെയ്തത്. അരുണാചല്‍ പ്രദേശ് ബാറ്റിംഗ് നിരയുടെ തകര്‍ച്ചയ്ക്ക് അര്‍ജുന്‍ Read More…

Sports

വിരാട്‌കോഹ്ലി കരിയറിന്റെ അന്ത്യത്തില്‍ ? ഓസീസ് പര്യടനം വിടപറയല്‍ ആയിരിക്കുമെന്ന് മാധ്യമങ്ങള്‍

ഇന്ത്യന്‍ ക്രിക്കറ്റിലെ പ്രതിഭാധനനായ കളിക്കാരനാണെങ്കിലും വിരാട്‌കോഹ്ലിയുടെ കരിയറിലെ നക്ഷത്രം ഇപ്പോള്‍ മങ്ങിയ നിലയിലാണ്. റണ്‍സിന്റെ കാര്യത്തില്‍ താരം വരള്‍ച്ച ശക്തമായി നേരിട്ട 2024 ല്‍ പ്രത്യേകിച്ചും. അതേസമയം താരത്തിന്റെ മികവും ശാരീരികക്ഷമതയും വെച്ചു നോക്കുമ്പോള്‍ ഇനിയും അല്‍പ്പം കൂടി ക്രിക്കറ്റ് അദ്ദേഹത്തിന് ബാക്കി നില്‍ക്കുന്നുണ്ടെന്നും വരാനിരിക്കുന്ന ബോര്‍ഡര്‍ – ഗവാസ്‌ക്കര്‍ ട്രോഫി പരമ്പരയില്‍ ഇന്ത്യയ്ക്ക് വേണ്ടി താരം നിര്‍ണ്ണായക പ്രകടനം നടത്തുമെന്നും വിശ്വസിക്കുന്നു. എന്നാല്‍ ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ അവിടെ നടക്കുന്ന ക്രിക്കറ്റ് പരമ്പര താരത്തിന്റെ വിരമിക്കല്‍ പരമ്പരയായിരിക്കുമെന്നാണ് Read More…

Sports

ഗൗതംഗംഭീറിന് മുകളില്‍ വാള്‍ തൂങ്ങുന്നു; ഓസ്‌ട്രേലിയയില്‍ ശരിയായില്ലെങ്കില്‍ പണിയും പോകും ?

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കിരീടം അണിയിച്ചതിന്റെ മേന്മയിലായിരുന്നു ഗൗതംഗംഭീറിനെ ബിസിസിഐ ഇന്ത്യന്‍ ടീമിന്റെ ചുമതല ഏല്‍പ്പിച്ചത്. എന്നാല്‍ ന്യൂസിലന്റിനോട് 3-0 ന് വൈറ്റവാഷിന് ഇരയായതോടെ മമതയെല്ലാം പോയപോലെയാണ്. നടക്കാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ടെസ്റ്റുകളില്‍ കൂടി തിരിച്ചടി നേരിട്ടാല്‍ ഗൗതം ഗംഭീറിന് ഏറ്റവും കൂറഞ്ഞത് ടെസ്റ്റ് പരിശീലക സ്ഥാനത്തെക്കുറിച്ചെങ്കിലും ബിസിസിഐ വീണ്ടും ഒന്നു കൂടി ആലോചിച്ചേക്കാനും മതി. ടീം ഇന്ത്യയുടെ മുഖ്യപരിശീലകനായതിനുശേഷം, ഗംഭീറിന് കാര്യങ്ങള്‍ അത്ര പന്തിയല്ല. ശ്രീലങ്കയില്‍ ഏകദിന പരമ്പര തോല്‍വിയും ടെസ്റ്റില്‍ ന്യൂസിലന്‍ഡിനെതിരെ ഹോം Read More…

Sports

ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ പരീക്ഷണം ; സഞ്ജുവിന്റെ സ്ഥിരതയില്‍ ആശങ്ക പ്രകടിപ്പിച്ച കുംബ്‌ളേ

വെള്ളിയാഴ്ച ഡര്‍ബനില്‍ ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 ഐ പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. അതിനിടയില്‍ മലയാളിതാരം സഞ്ജു സാംസണിന്റെ സ്ഥിരതയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു ഇതിഹാസ സ്പിന്നര്‍ അനില്‍ കുംബ്ലെ. ഇടയ്ക്കിടെ മിന്നുകയും മങ്ങുകയും ചെയ്യുന്ന സഞ്ജുവിന്റെ സ്ഥിരതയില്ലായ്മാണ് താരത്തിന്റെ കാര്യത്തിലും അനിശ്ചിതമാകുന്നത്. 2015ല്‍ സിംബാബ്വെയ്ക്കെതിരായ ആദ്യ മത്സരത്തോടെയാണ് സാംസണിന്റെ ടി20 കരിയര്‍ ആരംഭിച്ചത്. 33 ടി20 മത്സരങ്ങളില്‍ നിന്ന്, 144.52 സ്ട്രൈക്ക് റേറ്റ് നിലനിര്‍ത്തിക്കൊണ്ട്, ഒരു സെഞ്ചുറിയും രണ്ട് അര്‍ദ്ധ സെഞ്ചുറികളുമായി അദ്ദേഹം 594 റണ്‍സ് ശേഖരിച്ചു. Read More…