Sports

അര്‍ഷ്ദീപ് സിംഗ് വമ്പന്‍ റെക്കോര്‍ഡിന്റെ വക്കില്‍ ; ഭുവനേശ്വര്‍ കുമാറിന്റെ റെക്കോഡ് വീണേക്കും

ടി20യില്‍ ഇന്ത്യക്കായി വമ്പന്‍ റെക്കോര്‍ഡിന്റെ വക്കിലാണ് അര്‍ഷ്ദീപ് സിംഗ്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ പുരുഷ ടി20യില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ ബൗളര്‍ എന്ന റെക്കോര്‍ഡ് ഇടംകൈയ്യന്‍ ഫാസ്റ്റ് ബൗളര്‍ക്ക് ലഭിക്കും. ഈ വര്‍ഷം 14 മത്സരങ്ങളില്‍ നിന്ന്, 7.14 എന്ന എക്കോണമി റേറ്റില്‍ 28 വിക്കറ്റുകളാണ് അര്‍ഷ്ദീപ് നേടിയത്. ഈ വര്‍ഷമാദ്യം ടീ20 ലോകകപ്പില്‍ അമേരിക്കയ്ക്കെതിരെ 4-0-9-4 എന്ന തന്റെ മികച്ച കണക്കുകളോടെയാണ് അര്‍ഷദീപ് തുടങ്ങിയത്. 32 മത്സരങ്ങളില്‍ നിന്ന് 6.98 എന്ന എക്കോണമി Read More…

Sports

ഓസ്‌ട്രേലിയയില്‍ കാത്തിരിക്കുന്നത് മികച്ച സ്പിന്‍ പിച്ചുകള്‍ ; രോഹിതും വിരാട്‌കോഹ്ലിയും രക്ഷപ്പെടുമോ?

ഇന്ത്യാ-ന്യൂസിലന്റ് ക്രിക്കറ്റ് പരമ്പര ഹോം ബാറ്റ്‌സ്മാന്‍മാര്‍ക്ക് മികച്ചതായിരുന്നില്ല. പ്രതീക്ഷയ്ക്ക് അപ്പുറത്ത് ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് സ്വതന്ത്രമായി റണ്‍സ് നേടാനായില്ല. പതിവില്‍ നിന്നും വ്യത്യസ്തമായി ഇന്ത്യയിലെ സ്പിന്നിംഗ് പിച്ചുകളാണ് ഇന്ത്യയുടെ തകര്‍ച്ചയ്ക്ക് കാരണമായത്. ഒരിക്കല്‍ സ്പിന്നിലെ ഏറ്റവും മികച്ച കളിക്കാരായി വിശേഷിപ്പിക്കപ്പെട്ടിരുന്ന നമ്മുടെ ബാറ്റ്സ്മാന്‍മാര്‍ മൂന്ന് വ്യത്യസ്ത ടെസ്റ്റുകളില്‍ ഗ്ലെന്‍ ഫിലിപ്സ്, അജാസ് പട്ടേല്‍, മിച്ചല്‍ സാന്റ്നര്‍ എന്നിവരുടെ ഇരകളായി. വിരാട് കോഹ്ലിയെയും രോഹിത് ശര്‍മ്മയെയും പോലുള്ള വമ്പന്‍ ബാറ്റ്‌സ്മാന്‍മാരാണ് സ്പിന്‍, പാത, ലൈന്‍, ലെങ്ത് എന്നിവ അളക്കാന്‍ കഴിയാതെ Read More…

Sports

വിരാട്‌കോഹ്ലി മങ്ങുന്നുവോ? കഴിഞ്ഞ 12 മാസങ്ങള്‍ക്കിടയില്‍ സ്‌ട്രൈക്ക്‌റേറ്റ് 20 മാത്രം

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും സ്ഥിരതയുള്ളതും സ്വാധീനമുള്ളതുമായ ബാറ്റര്‍മാരില്‍ ഒരാളായിട്ടാണ് വിരാട് കോഹ്ലിയെ പരിഗണിക്കുന്നത്. നവംബര്‍ 22 ന് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി (ബിജിടി) 2024 ആരംഭിക്കാന്‍ ഇന്ത്യ ഒരുങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ സമീപകാല ഫോം ഗുരുതരമായ ആശങ്ക ഉയര്‍ത്തുന്നു. തുടര്‍ച്ചയായ 3 ടെസ്റ്റ് തോല്‍വിക്ക് ശേഷം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് (WTC) പോയിന്റ് പട്ടികയില്‍ ഇന്ത്യക്ക് ഒന്നാം സ്ഥാനം നഷ്ടമായി. ഓസ്ട്രേലിയയാണ് ഒന്നാം സ്ഥാനം നേടിയത്. വരാനിരിക്കുന്ന ഓസ്ട്രേലിയന്‍ പരമ്പരയില്‍ വിരാട് കോഹ്ലി നിര്‍ണായക പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. Read More…

Sports

പാകിസ്താനിലും ക്രിക്കറ്റ് പണം കായ്ക്കുന്ന മരം ; ബാബര്‍ അസമിന്റെ മാസശമ്പളം എത്രയാണെന്നോ?

പഠിച്ചൊരു സര്‍ക്കാര്‍ ജോലിക്കാരനാകുന്നോ ക്രിക്കറ്റ് കളിക്കാരനാകുന്നോ എന്ന് ഇന്ത്യയില്‍ ആരോടെങ്കിലും ചോദിച്ചാല്‍ ക്രിക്കറ്റ് കളിക്കാരനെന്ന് പറയുന്ന കുറച്ചു പേരെങ്കിലുമുണ്ടാകും. വളരെയേറെ കഷ്ടപ്പെട്ടാണ് ഒരു ക്രിക്കറ്റ് കളിക്കാരന്‍ രൂപാന്തരം പ്രാപിക്കുന്നതെങ്കിലും ഇന്ത്യയില്‍ കളിക്കാരന് കിട്ടുന്ന പ്രതിഫലവും താരപ്രഭയും കേള്‍ക്കുമ്പോള്‍ ക്രിക്കറ്ററാകാന്‍ ആരും മോഹിക്കും. ലോകത്തുടനീളമുള്ള ക്രിക്കറ്റ് രാജ്യങ്ങള്‍ ആശങ്കയോടെയാണ് കളിക്കാന്‍ ചെല്ലുന്നതെങ്കിലും ഇന്ത്യയിലെന്നപോലെ തന്നെ പാകിസ്താനിലും ക്രിക്കറ്റ് പണം കായ്ക്കുന്ന മരമാണ്. പാകിസ്താന്‍ നായകന്‍ ബാബര്‍ അസമിനും പ്രധാന കളിക്കാരില്‍ ഒരാളായ റിസ്വാനും നല്‍കുന്ന ഒരു മാസത്തെ ശമ്പളം Read More…

Sports

സിഎസ്‌കെയ്ക്ക് ഒരു നായകനെ വേണം ; ഡല്‍ഹി ക്യാപിറ്റല്‍സ് ഋഷഭ് പന്തിനെ കൈവിടുമോ?

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ലേലം തുടങ്ങാനിരിക്കെ ഡല്‍ഹി ക്യാപിറ്റല്‍സ് ഋഷഭ് പന്തിനെ കൈവിടുമോ എന്ന് ചോദിക്കുന്ന അനേകം ആരാധകരുണ്ട്. ഇവര്‍ക്കൊപ്പം ഒരു ടീം കൂടിയുണ്ട്. അത് ചെന്നൈ സൂപ്പര്‍കിംഗ്‌സാണ്. പന്തിനെ ക്യാപിറ്റല്‍സ് വിട്ടാല്‍ എന്തു വില കൊടുത്തും സ്വന്തമാക്കാനുള്ള ആഗ്രഹത്തിലാണ് മഞ്ഞപ്പട. നിലവിലെ വിവരം അനുസരിച്ച് പന്തിനെ ഡി.സി. നിലനിര്‍ത്തിയേക്കില്ല. വേണ്ടത്ര പണമിടപാട് നടക്കാത്തതാണ് നിലനിര്‍ത്താത്തതിന് കാരണമെന്ന് ഒരു വിഭാഗം വിശ്വസിക്കുമ്പോള്‍, മറ്റുള്ളവര്‍ ശ്രേയസ് അയ്യരെ തിരിച്ചെടുക്കാനുള്ള ഡിസിയുടെ പദ്ധതിയില്‍ അദ്ദേഹം തൃപ്തനല്ല എന്നാണ് കേള്‍ക്കുന്നത്. എന്തായാലും Read More…

Sports

അതുകൊണ്ടാണ് ഞാന്‍ ധോണിയോട് സംസാരിക്കാത്തത് ; ഇന്ത്യന്‍ പേസര്‍ നടത്തിയ വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി ഇന്ത്യയിലെ അനേകം യുവതാരങ്ങളിലാണ് സ്വാധീനം ചെലുത്തിയിട്ടുള്ളത്. എന്നാല്‍ ധോണിയെക്കുറിച്ചുള്ള ഇന്ത്യന്‍ പേസര്‍ മൊഹ്‌സിന്‍ ഖാന്റെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ഞെട്ടിക്കുന്നത്. ശുഭങ്കര്‍ മിശ്രയുടെ പോഡ്കാസ്റ്റില്‍ സംസാരിക്കുമ്പോഴാണ് മൊഹ്‌സീന്‍ ഖാന്‍ ഇക്കാര്യം പറഞ്ഞത്. ധോണി തന്റെ ചിരകാല ആരാധനയാണെന്ന് ഇന്ത്യന്‍ പേസര്‍ വെളിപ്പെടുത്തി. 2011 ഏകദിന ലോകകപ്പ് ഫൈനലില്‍ നിന്ന് ധോണിയുടെ ഐക്കണിക് മാച്ച് വിന്നിംഗ് സിക്സ് തന്റെ പ്രിയപ്പെട്ട ക്രിക്കറ്റ് നിമിഷമാണെന്ന് പറഞ്ഞു. ”ഫൈനല്‍ കാണുമ്പോള്‍ എനിക്ക് അന്ന് പതിമൂന്നോ Read More…

Sports

ടെസ്റ്റ് എന്നത് എന്താണെന്നറിയാത്തവരെ പരിശീലകരാക്കിയാല്‍ ഇങ്ങനെയിരിക്കും! ഗംഭീര്‍ ശാസ്ത്രിയെ കണ്ടുപഠിക്കട്ടെ..

ന്യൂസിലന്റിനെതിരേയുള്ള ക്രിക്കറ്റ് പരമ്പരയില്‍ രണ്ടാം മത്സരവും ഇന്ത്യ തോറ്റതോടെ ടീമിനും കോച്ചിനുമെതിരേ വന്‍ വിമര്‍ശനം. ആദ്യ മത്സരത്തിലെ ആദ്യ ഇന്നിംഗ്‌സില്‍ ദുരന്തമായതും രണ്ടാമത്തെ മത്സരം കൈവിട്ടതും വെച്ചത് നോക്കിയാല്‍ ന്യൂസിലന്റ് പരമ്പര 3-0 ന് നേടിയാലും അത്ഭുതപ്പെടേണ്ട കാര്യമില്ലെന്നാണ് വിമര്‍ശകരുടെ വിലയിരുത്തല്‍. ബംഗ്ലാദേശ് പോലെ അല്ല ന്യൂസിലന്‍ഡ് ടീമെന്ന കാര്യം പരീശീലകനും ടീമും ഓര്‍ത്തില്ല. പരിശീലകനായി ചുമതലയേറ്റ ശേഷം ഗംഭീറിന് കീഴില്‍ നടക്കുന്ന രണ്ടാമത്തെ ടെസ്റ്റ് പരമ്പരയാണ് ഇത്. രവിശാസ്ത്രിക്കും ഗാരി കിര്‍സ്റ്റനുമൊക്കെ കീഴില്‍ മികച്ച പ്രകടനം Read More…

Sports

ഒരു റണ്‍സ് എടുക്കുന്നതിനിടയില്‍ വീണത് എട്ടു വിക്കറ്റ്; ആറുപേര്‍ ഡക്കായി, വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ നാണംകെട്ടു

കേവലം ഒരു റണ്‍സ് എടുക്കുന്നതിനിടയില്‍ എട്ടു വിക്കറ്റുകള്‍ വീഴുക. അതില്‍ ആറു പേര്‍ പൂജ്യത്തിന് പുറത്താകുക. ഏകദിനത്തിന്റെ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട കളിക്ക് ഇതിനേക്കാള്‍ വലിയ ഉദാഹരണം ആവശ്യമില്ല. നിലവിലെ ഏകദിന ലോകചാംപ്യന്മാരായ ഓസ്‌ട്രേലിയയില്‍ നടന്ന ഒരു പ്രാദേശിക മത്സരത്തില്‍ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയന്‍ ടീമിനായിരുന്നു ഈ ദുര്‍വ്വിധി. ടാന്‍സ്മാനിയയ്ക്ക് എതിരായ മത്സരത്തില്‍ ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റേണ്‍ ഓസ്ട്രേലിയ 2-ന് 52 എന്ന നിലയില്‍ നിന്നാണ് 28 പന്തില്‍ എട്ട് വിക്കറ്റ് നഷ്ടം നേരിട്ടത്. ഓസ്ട്രേലിയയുടെ ആഭ്യന്തര ഏകദിന കപ്പ് Read More…

Featured Sports

ഡല്‍ഹി ക്യാപ്പിറ്റല്‍സിന് എന്താണ് പറ്റിയത് ? പരിശീലകനെ മാറ്റി, ഋഷഭ്പന്തിനെയും മാറ്റും?

ഐപിഎല്ലിലെ വമ്പന്‍ ടീമുകളില്‍ ഒന്നായ ഡല്‍ഹി ക്യാപിറ്റല്‍സിന് എന്താണ് പറ്റിയത് ? കഴിഞ്ഞ ഏതാനും സീസണിലെ കനത്ത തിരിച്ചടിക്ക് ശേഷം പരിശീലകനെ മാറ്റിയ അവര്‍ നായകന്‍ ഋഷഭ് പന്തിനെയും മാറ്റാനുള്ള നീക്കത്തിലാണ്. ഈ ഐപിഎല്‍ സീസണില്‍ താരം പുതിയ ഒരു ഫ്രാഞ്ചൈസിയുടെ ഭാഗമാകുമെന്നാണ് കരുതുന്നത്. ഐപിഎല്‍ 2025ല്‍ ഒരു പുതിയ ഫ്രാഞ്ചൈസിയുടെ ഭാഗമാകാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഋഷഭ് പന്തും പന്തിനെ ടീമില്‍ നിന്നു വിട്ട് പുതിയൊരാളെ നായകനാക്കണമെന്ന് ഡല്‍ഹി ക്യാപ്പിറ്റല്‍സ് മാനേജ്‌മെന്റും ആഗ്രഹിക്കുന്നുണ്ട്. അടുത്തിടെ മുഖ്യ Read More…