Sports

ഫോമില്ല, അമിതഭാരം, അച്ചടക്കമില്ലായ്മ; പൃഥ്വിഷായെ മുംബൈ ടീമില്‍ നിന്നും തഴഞ്ഞു

പ്രാദേശിക ക്രിക്കറ്റിലൂടെ വമ്പന്‍ തിരിച്ചുവരവിന് ശ്രമിക്കുന്ന പൃഥ്വിഷായുടെ നീക്കങ്ങള്‍ക്ക് വന്‍ തിരിച്ചടിയായിരിക്കുകയാണ് രഞ്ജി ട്രോഫി ടീമിനുള്ള മുംബൈ ടീമില്‍ നിന്നുള്ള ഒഴിവാക്കല്‍. മുംബൈ ടീമില്‍ നിന്ന് ഒഴിവാക്കിയതിന് ശേഷം പൃഥ്വി ഷാ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പുഞ്ചിരിക്കുന്ന ഇമോജിക്കൊപ്പം ‘നീഡ് എ ബ്രേക്ക് താങ്ക്‌സ്’ എന്നു കുറിച്ചു. ഇപ്പോള്‍ ആ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് നീക്കം ചെയ്തിട്ടുണ്ട്. അദ്ദേഹത്തെ ഒഴിവാക്കിയതിന് മുംബൈ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ലെങ്കിലും കളത്തിനകത്തെ ഫോമില്ലായ്മയും പുറത്തെ പ്രശ്‌നങ്ങളുമാകാം കാരണമെന്നാണ് വിമര്‍ശകര്‍ പറയുന്നത്. മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ Read More…

Sports

ന്യൂസിലന്‍ഡിനോട് തോല്‍വി; ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലേക്ക് ഇന്ത്യയ്ക്ക് ഇനി സാധ്യതയുണ്ടോ?

ഞായറാഴ്ച ബെംഗളൂരുവില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ന്യൂസിലന്‍ഡിനെതിരെ രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ടീം എട്ട് വിക്കറ്റിന് തോറ്റതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് (ഡബ്ല്യുടിസി) ഫൈനലിലെത്താനുള്ള ഇന്ത്യയുടെ സ്വപ്നങ്ങള്‍ക്ക് വന്‍ തിരിച്ചടിയാണ് ഏറ്റത്. ഈ തോല്‍വിയോടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ കലാശപ്പോരിന് ഇടം കിട്ടണമെങ്കില്‍ ഇനിയുള്ള ഏഴില്‍ അഞ്ചു കളിയും ജയിക്കണമെന്ന ഘട്ടത്തിലാണ് ഇന്ത്യയിപ്പോള്‍. ഏകദിന ടി20 ലോകകപ്പുകള്‍ പല തവണ നേടിയിട്ടുള്ള ഇന്ത്യയ്ക്ക് കിട്ടാക്കനി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് കിരീടമാണ്. കഴിഞ്ഞ രണ്ടു തവണ ഫൈനലില്‍ കടന്നിട്ടും ഒരു Read More…

Sports

“ഇത് രാഹുലിന്റെ അവസാന ടെസ്റ്റ് മത്സരം?”: കളിയുടെ അവസാനത്തിലെ ആംഗ്യം സംസാരമാകുന്നു

കുറച്ചുകാലമായി ഇന്ത്യന്‍ ക്രിക്കറ്റിന്റെ അകത്തും പുറത്തുമായിട്ടാണ് കെ.എല്‍. രാഹുല്‍ നില്‍ക്കുന്നത്. ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷം താരം തിരിച്ചുവന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് പക്ഷേ ന്യൂസിലന്റിനോട് തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു. അതുകൊണ്ടു തന്നെ ബംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ തോറ്റതിന് ശേഷം കെഎല്‍ രാഹുല്‍ അങ്ങിനെയൊരു ആംഗ്യം കാട്ടിയത് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നുള്ള അദ്ദേഹത്തിന്റെ വിരമിക്കലിന്റെ സൂചനയാണോ എന്ന ആശങ്കയിലാണ് അദ്ദേഹത്തിന്റെ ആരാധകര്‍. സോഷ്യല്‍ മീഡിയയില്‍ വൈറലായ ക്ലിപ്പില്‍, കളി അവസാനിച്ചതിന് ശേഷം Read More…

Sports

ശക്തമായി തിരിച്ചടിച്ച ഇന്ത്യ റെക്കോഡും പിടിച്ചെടുത്തു ; 147 വര്‍ഷത്തെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രം തിരുത്തി

ന്യൂഡല്‍ഹി: ന്യൂസിലന്റിനെതിരേയുള്ള ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സില്‍ ഒന്നു വിളറിപ്പോയെങ്കിലും ശക്തമായി തിരിച്ചടിച്ച ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്. രണ്ടാം ഇന്നിംഗ്‌സില്‍ ഉജ്വലമായി പൊരുതിയ ഇന്ത്യ 147 വര്‍ഷത്തെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഒരു അസാധാരണ നേട്ടമുണ്ടാക്കി. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 100 സിക്സറുകള്‍ തികയ്ക്കുന്ന ആദ്യ ടീമെന്ന നേട്ടമാണ് ഇന്ത്യ നേടിയത്. വെള്ളിയാഴ്ച ബെംഗളൂരുവില്‍ ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിവസം രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ടീം ഈ നേട്ടത്തിലെത്തി. 2022 ല്‍ ഇംഗ്ലണ്ടിന്റെ Read More…

Sports

സഞ്ജുസാംസണ്‍ ക്ഷമിക്കണം, ഇനിയും അങ്ങേയ്ക്ക് വേണ്ടി തൊണ്ടപൊട്ടിക്കാന്‍ വയ്യ ; ‘മലര്‍ത്തിയടിച്ച്’ ട്രോളര്‍മാര്‍

ഐപിഎല്ലില്‍ കാണിക്കുന്ന മികവ് രാജ്യാന്തര മത്സരങ്ങളില്‍ വഴങ്ങാതെ നിരന്തരം അവസരം തുലയ്ക്കുന്ന സഞ്ജുവിനെ കൈവിട്ട് ആരാധകരും ട്രോളര്‍മാരും. താരത്തിന് വേണ്ടി ഇനിയും വാദിക്കാനാകില്ലെന്ന നിലപാടിലാണ് വിമര്‍ശകര്‍. ബംഗ്ലാദേശിനെതിരായ രണ്ടാം ടി20യില്‍ സഞ്ജു സാംസണ് അവസരം കിട്ടിയെങ്കിലും നിരാശാജനകമായി അവസാനിച്ചു. തസ്‌കിന്‍ അഹമ്മദിന്റെ സമര്‍ത്ഥമായ ബൗളിങ്ങിന് സാംസണ്‍ ഇരയായി, രണ്ടാം ഓവറിലെ അവസാന പന്തില്‍ ബംഗ്ലാദേശ് പേസറുടെ പന്തില്‍ പുറത്തായി. കൃത്യതയോടെ പന്തെറിഞ്ഞ ടാസ്‌കിന്‍, പുറത്തേക്ക് ഒരു ബാക്ക്-ഓഫ്-ലെംഗ്ത്ത് ഡെലിവറി നല്‍കി. കാലിന്റെ ചലനം കുറവായ സാംസണ്‍, ഓഫ്-സൈഡ് Read More…

Sports

ഓട്ടോഡ്രൈവറില്‍ നിന്നും ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് ; ജുനെദ് ഖാന്റെ യാത്ര ഒരു യക്ഷിക്കഥ പോലെ

ഇന്ത്യന്‍ ക്രിക്കറ്റില്‍ പലരും ഉയര്‍ച്ചയുടെ പടവുകള്‍ താണ്ടാന്‍ കഠിനാദ്ധ്വാനം ചെയ്തതിന്റെ അനേകം കഥകളുണ്ട്. ടീം ഇന്ത്യയുടെ പുതിയ ഫാസ്റ്റ് ബൗളര്‍ കന്നൗജില്‍ നിന്നുള്ള ഫാസ്റ്റ് ബൗളറായ ജുനെദ് ഖാന്‍ ഓട്ടോറിക്ഷയും ഓടിച്ചുകൊണ്ടാണ് ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് പാഞ്ഞു കയറിയത്. ഇന്ത്യന്‍ ക്രിക്കറ്റര്‍ ആകുന്നതിന് മുമ്പ് അദ്ദേഹം കുടുംബത്തെ പോറ്റാന്‍ വസ്ത്രനിര്‍മ്മാണശാലയിലും പണിയെടുത്തിട്ടുണ്ട്. വിധിയുടെ വഴിത്തിരിവ് ആയിരുന്നു അദ്ദേഹത്തെ ക്രിക്കറ്റ് ലോകത്തേക്ക് കൊണ്ടുവന്നത്. ഇറാനി കപ്പില്‍ മുംബൈക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചതിന് ശേഷം അദ്ദേഹത്തിന് തിരികെ നോക്കേണ്ടി വന്നിട്ടില്ല. തന്റെ Read More…

Sports

‘ദൈവത്തിന്റെ പദ്ധതി’ എന്നെഴുതിയ റിങ്കുസിംഗിന്റെ ടാറ്റു കണ്ടിട്ടുണ്ടോ? അതിനൊരു കാരണമുണ്ട്

ഇന്ത്യയുടെ തകര്‍പ്പനടിക്കാരന്‍ റിങ്കു സിംഗിന്റെ ടാറ്റൂവിനെ കുറിച്ചാണ് ഇപ്പോള്‍ ആരാധകരുടെ സംസാരം. സൂര്യരശ്മികളെ പ്രതീകപ്പെടുത്തുന്ന നീളന്‍വരയോട് കൂടിയ വളയത്തിനുള്ളില്‍ ‘ദൈവത്തിന്റെ പദ്ധതി’ എന്നെഴുതിയ ടാറ്റുവാണ് വൈറലായിരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനോട് (ബിസിസിഐ) സംസാരിച്ച റിങ്കു ടാറ്റൂവിനെക്കുറിച്ചുള്ള കൗതുകകരമായ വിശദാംശങ്ങള്‍ പങ്കിട്ടു. ക്രിക്കറ്റിന്റെ ഏറ്റവും മികവിലേക്ക് ഉയര്‍ന്ന ശേഷം സെപ്റ്റംബറിലായിരുന്നു റിങ്കുസിംഗ് പച്ചകുത്തിയത്. 2023 ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ഗെയിമില്‍ യാഷ് ദയാലിനെതിരായ അടിച്ച ആ അവിസ്മരണീയമായ ഓവറിനിനെ അനുസ്മരിച്ചാണ് താരം ഈ കാര്യം Read More…

Featured Sports

അയാള്‍ അല്‍പ്പം മുറ്റാണ്; ഓസീസ് താരങ്ങളെ ഏറ്റവും കൂടുതല്‍ ചീത്തവിളിക്കുന്ന ഇന്ത്യന്‍ താരം

ക്രിക്കറ്റില്‍ ഓസ്ട്രേലിയയുടെ തണ്ടും മിടുക്കും സാമര്‍ത്ഥ്യവുമാക്കെ ഒട്ടേറെ അനുഭവിച്ചിട്ടുള്ളവരാണ് ഇന്ത്യന്‍ കളിക്കാര്‍. അജയ്യരായിരുന്ന സമയത്ത് അവരുടെ വിജയങ്ങളില്‍ സ്ളെഡ്ജിംഗിനും നിര്‍ണ്ണായക പങ്കുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ യുവാക്കള്‍ നിറഞ്ഞ ടീം ഇന്ത്യ എന്തിനും പോന്നവരാണ്. ചീത്തവിളിക്ക് തിരിച്ചും ചീത്തവിളിച്ച് പ്രതികരിക്കുന്ന ഇന്ത്യാക്കാര്‍ ഫീല്‍ഡില്‍ ആക്രമണോത്സുകതയും കാട്ടുന്നു. ഇന്ത്യയ്ക്ക് എതിരേ കളിക്കുമ്പോള്‍ തങ്ങള്‍ ഏറ്റവും കൂടുതല്‍ തെറിവിളി കേട്ടിട്ടുള്ളത് ഋഷഭ് പന്തില്‍ നിന്നുമാണെന്നാണ് ഓസ്ട്രേലിയന്‍ കളിക്കാരുടെ ഭാഷ്യം. അദ്ദേഹത്തിന്റെ സ്റ്റമ്പിന് പിന്നില്‍ നിന്നുള്ള പരിഹാസം അദ്ദേഹത്തിന്റെ ഒറ്റക്കൈ സിക്‌സറുകള്‍ക്ക് തുല്യമാണെന്ന് Read More…

Sports

എന്നുവരും നീ…; ഒരു വര്‍ഷമായി പരിക്കിന്റെ പിടിയിലുള്ള ഷമിയുടെ തിരിച്ചുവരവ് കാത്ത് ആരാധകര്‍

ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ വജ്രായുധമായിരുന്ന മുഹമ്മദ് ഷമി 2023 ഏകദിന ലോകകപ്പിലെ തന്റെ സ്വപ്ന റണ്ണിന് ശേഷം ക്രിക്കറ്റ് കളിച്ചിട്ടില്ല. പരിക്കിനെ തുടര്‍ന്ന് വിശ്രമിക്കുന്ന താരം എപ്പോള്‍ തിരിച്ചുവരുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ കണങ്കാലിനേറ്റ പരുക്കിനെത്തുടര്‍ന്നാണ് ഷമി കളിക്കളത്തിന് പുറത്തായത്. ഫെബ്രുവരിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായതിനുശേഷം താരം സുഖം പ്രാപിക്കാനുള്ള പാതയിലാണ്. പുനരധിവാസത്തിന്റെ ഭാഗമായി ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ നെറ്റ്‌സില്‍ പന്തെറിയാന്‍ തുടങ്ങിയിട്ടുണ്ട്. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി തനിക്ക് നഷ്ടമായെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഒക്ടോബര്‍ Read More…