Sports

അന്ന് വിരാട്‌കോഹ്ലിയുടെ സഹതാരം, അണ്ടര്‍ 19 ലോകകപ്പില്‍ ടോപ് സ്‌കോറര്‍ ; ഇപ്പോള്‍ അമ്പയറായി അരങ്ങേറുന്നു

വിരാട്‌കോഹ്ലി നായകനായി ഇന്ത്യന്‍ ടീം ലോകകപ്പ് നേടിയ അണ്ടര്‍ 19 ടീമിലെ സൂപ്പര്‍ബാറ്റ്‌സ്മാന്‍ ഇപ്പോള്‍ അമ്പയര്‍. ഐപിഎല്‍ 2025 സീസണില്‍ കളി നിയന്ത്രിക്കാന്‍ കളത്തിലെത്താനൊരുങ്ങുകയാണ്. പറഞ്ഞുവരുന്നത് 2008 ലെ അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ടോപ് സ്‌കോററായ വിരാട് കോഹ്ലിയുടെ മുന്‍ സഹതാരം തന്മയ് ശ്രീവാസ്തവയെക്കുറിച്ചാണ്. ക്രിക്കറ്റ് വിട്ട അദ്ദേഹം അമ്പയറായി അരങ്ങേറുകയാണ്. കരിയറിന്റെ തുടക്കം കോഹ്ലിയെപ്പോലെ തന്നെയായിരുന്നു തന്മയ്ക്കും. 2008 ലെ ഐസിസി അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ സ്‌കോ ര്‍ Read More…

Sports

കപ്പടിച്ചത് ഒരേ വേദിയില്‍ കളിച്ചത് കൊണ്ടല്ല; ഏറ്റവും മികച്ച ടീം ഇന്ത്യ; ഈ കണക്കുകള്‍ കള്ളം പറയില്ല

ഇന്ത്യ കപ്പുയര്‍ത്തിയ 2025 ലെ ചാമ്പ്യന്‍സ് ട്രോഫിയിലെ വിജയത്തില്‍ നീലപ്പടയ്ക്ക് എതിരേ ഉയര്‍ന്നിരിക്കുന്ന ഏറ്റവും വലിയ വിമര്‍ശനം ഇന്ത്യ എല്ലാ മത്സരങ്ങളും ഒരേ വേദിയില്‍ കളിച്ചെന്നാണ്. മറ്റു ടീമുകള്‍ക്കൊന്നും കിട്ടാത്ത ഈ ആനുകൂല്യം ഗുണമായെന്നും ഇത് ഐസിസി ഇന്ത്യയെ ഇക്കാര്യത്തില്‍ ഇന്ത്യയെ തുണയ്ക്കുകയായിരുന്നു എന്നുമാണ്. എന്നാല്‍ കഴിഞ്ഞ 15 വര്‍ഷത്തെ കളികള്‍ പരിശോധിച്ചല്‍ വെള്ളപ്പന്തില്‍ ഏറ്റവും മികച്ച ക്രിക്കറ്റ് ഈ ഒന്നരദശകത്തിനകത്ത് അകത്തും പുറത്തുമായി കളിച്ചിട്ടുള്ളത് ഇന്ത്യയാണെന്ന് കണക്കുകള്‍ വെളിപ്പെടുത്തുന്നു. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ Read More…

Sports

നെറ്റ്‌സില്‍ പോലും നേരിടാന്‍ പാട് ; നേരിട്ടിട്ടുള്ള ഏറ്റവും ശക്തനായ ബൗളറെപ്പറ്റി കോഹ്ലി

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മത്സരത്തോടെയാണ് മാര്‍ച്ച് 22 ന് ഇത്തവണ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പുതിയ സീസണില്‍ കളിതുടങ്ങുക. പതിനെട്ടാം ഐപിഎല്‍ സീസണിന് മുന്നോടിയായി, താന്‍ ഇതുവരെ നേരിട്ടതില്‍ വച്ച് ഏറ്റവും ബുദ്ധിമുട്ടുള്ള ബൗളര്‍ ആരാണെന്ന് ആര്‍സിബിയുടെ എയ്‌സ് ബാറ്റ്‌സ്മാന്‍ വിരാട് കോഹ്ലി വെളിപ്പെടുത്തി. ”മൂന്ന് ഫോര്‍മാറ്റുകളിലെയും ഏറ്റവും മികച്ച ബൗളറായ അദ്ദേഹം ഐപിഎല്ലില്‍ അദ്ദേഹം എന്നെ രണ്ടുതവണ പുറത്താക്കിയിട്ടുണ്ട്. അതിനാല്‍, ഞാന്‍ അദ്ദേഹത്തി നെതിരെ കളിക്കുമ്പോഴെല്ലാം, അത് രസകരമായിരിക്കും’ എന്ന് തോന്നും, Read More…

Sports

40 തവണ തോറ്റാലും സ്വപ്നം വിടരുത് ; ഇന്ത്യന്‍ ക്രിക്കറ്റിലെ വരുണ്‍ ചക്രവര്‍ത്തിയാണ് പ്രചോദനം

ഒരാളുടെ നിരന്തരമുള്ള ശ്രമങ്ങള്‍ നാല്‍പ്പതു തവണ പരാജയപ്പെട്ടാല്‍ അയാള്‍ എന്തു ചെയ്യണം? സാധാരണക്കാരാണെങ്കില്‍ അതുപേക്ഷിച്ച് അടുത്ത ലക്ഷ്യത്തിലേക്ക് ശ്രമങ്ങള്‍ ആരംഭിക്കും. എന്നാല്‍ അസാധാരണ മനുഷ്യര്‍ പ്രവര്‍ത്തനം വിജയം കാണുംവരെ ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും. എങ്കില്‍ അതാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ പുത്തന്‍ താരോദയം വരുണ്‍ ചക്രവര്‍ത്തി ചെയ്തത്. വരുണ്‍ ചക്രവര്‍ത്തിയുടെ ക്രിക്കറ്റ് വിജയത്തിലേക്കുള്ള യാത്ര പ്രതിരോധശേഷിയുടെയും സ്ഥിരോത്സാഹത്തിന്റെയും ആവര്‍ത്തിച്ചുള്ള പരാജയങ്ങളെ തരണം ചെയ്യാനുള്ള ദൃഢനിശ്ചയത്തിന്റെയും തെളിവാണ്. അദ്ദേഹത്തിന്റെ കഥ ഒറ്റരാത്രികൊണ്ട് വിജയിച്ച ഒന്നല്ല, മറിച്ച് നിരവധി മാര്‍ഗ്ഗ തടസ്സങ്ങള്‍ അഭിമുഖീകരിച്ചിട്ടും Read More…

Sports

ഇങ്ങിനെയാണ് പോക്കെങ്കില്‍ ബുംറെയുടെ കരിയര്‍ ഉടന്‍ തീരും! ഷെയിന്‍ബോണ്ട് കണ്ടെത്തുന്ന കാരണങ്ങള്‍

ഇങ്ങിനെ പണിയെടുപ്പിച്ചാല്‍ ലോകത്തിലെ തന്നെ മുന്‍നിര ഫാസ്റ്റ് ബൗളറായി കണക്കാക്കുന്ന ജസ്പ്രീത് ബുംറെയേ അധികകാലം ഇന്ത്യയ്ക്ക് പന്തെറിയാന്‍ കാണില്ല. പറയുന്നത് ഒരുകാലത്ത് ഏറ്റവും വേഗത്തില്‍ പന്തെറിഞ്ഞിരുന്ന കളിക്കാരില്‍ ഒരാളും മുന്‍ ന്യൂസിലന്‍ഡ് പേസര്‍ ഷെയ്ന്‍ ബോണ്ടാണ്. ജോലിഭാരം ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്തില്ലെങ്കില്‍ ബുംറയ്ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് കര്‍ശനമായ മുന്നറിയിപ്പ് നല്‍കുകയാണ് അദ്ദേഹം. ഇന്ത്യയിലെ മുന്‍നിര ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളായ ജസ്പ്രീത് ബുംറയുടെ പുറംവേദന ആവര്‍ത്തിച്ച് വരുന്നത് ആശങ്കാജനകമായ ഒരു വിഷയമാണ്. കരിയറില്‍ സമാനമായ വെല്ലുവിളികള്‍ Read More…

Sports

സിനിമയില്‍ നായകന്‍, കുക്കറിഷോ അവതാരകന്‍; വരുണ്‍ ചക്രവര്‍ത്തി ഇന്ത്യന്‍ കുപ്പായമണിയുന്നതിന് മുമ്പ് ആരായിരുന്നു?

ഇന്ത്യയുടെ ഐസിസി ചാമ്പ്യന്‍സ് ട്രോഫി വിജയത്തില്‍ പ്രധാന പങ്ക് വഹിച്ച താരങ്ങളില്‍ ഒരാള്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയായിരുന്നു. കായികവേദിക്ക് അപ്പുറത്ത് അഭിനയവും ടെലിവിഷന്‍ പരിപാടികളും അടക്കം ഒരു ബോളിവുഡ് സിനിമയ്ക്ക് എളുപ്പത്തില്‍ ഇണങ്ങുന്ന തരത്തിലുള്ള ട്വിസ്റ്റും ടേണും നിറഞ്ഞതായിരുന്നു വരുണ്‍ ചക്രവര്‍ത്തിയുടെ ജീവിതം. ക്രിക്കറ്റില്‍ ഇന്ത്യന്‍ കുപ്പായമണിയുന്നതിന് മുമ്പ് വരുണ്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരുന്ന വിവരം എത്രപേര്‍ക്കറിയാം. വരുണിന്റെ ജീവിതം പോലെ പ്രതിസന്ധികളെ മറികടന്ന് ക്രിക്കറ്റ് കളിക്കാരനായി മാറുന്ന ഒരു കഥാപാത്രത്തിന്റെ ജീവിതം പറയുന്ന സിനിമയിലൂടെ തമിഴിലായിരുന്നു Read More…

Sports

രോഹിത് ശർമ്മ ഇല്ല, ഇലവനില്‍ ഇന്ത്യാക്കാര്‍ ആറുപേര്‍ ; സാന്റനര്‍ ക്യാപ്റ്റന്‍; ടീം ഓഫ് ചാമ്പ്യൻസ് ട്രോഫി

ന്യൂസിലന്റിനെ ഫൈനലില്‍ വീഴ്ത്തി ചാംപ്യന്‍സ്‌ട്രോഫിയില്‍ കപ്പുയര്‍ത്തിയ ഇന്ത്യന്‍ ടീമിലെ കളിക്കാരില്‍ ആറുപേര്‍ ‘ടീം ഓഫ് ദി ടൂര്‍ണ്‍മെന്റി’ ല്‍. 12 അംഗ ടീമിലെ ഏറ്റവും വലിയപേര് വിരാട്‌കോഹ്ലി ആയിരുന്നു. ഫൈനലില്‍ ഇന്ത്യവീഴ്ത്തിയ ന്യൂസിലന്റ് നായകന്‍ മിച്ചല്‍ സാന്റ്നര്‍ ക്യാപ്റ്റനായ ടീമില്‍ ന്യൂസിലന്റിലെ നാലു കളിക്കാരും അഫ്ഗാനിസ്ഥാന്റെ രണ്ടു താരങ്ങളും ഉള്‍പ്പെടുന്നു. ഇന്ത്യയില്‍ നിന്നും വിരാട് കോഹ്ലിയെ കൂടാതെ ശ്രേയസ് അയ്യര്‍, വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ കെ എല്‍ രാഹുല്‍, സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി, പേസര്‍ മുഹമ്മദ് ഷമി എന്നിവര്‍ Read More…

Sports

ചാംപ്യന്‍സ്‌ട്രോഫി ഫൈനലില്‍ തോറ്റാല്‍ രോഹിത്ശര്‍മ്മ വിരമിക്കുമോ?

ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യ പരാജയപ്പെട്ടതോടെ ടീം ഇന്ത്യയുടെ നായകന്‍ രോഹിത് ശര്‍മ്മ ടീമിന്റെ അവിഭാജ്യ ഘടകം അല്ലാതായി മാറിയിട്ടുണ്ട്. ദുബായില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യ ന്യൂസിലന്‍ഡിനോട് തോറ്റാല്‍ രോഹിത് ഏകദിനത്തില്‍ നിന്നും വിരമിക്കുമോ എന്ന തരത്തില്‍ ഒരു ചര്‍ച്ചകള്‍ ഉയര്‍ന്നുവരുന്നുണ്ട്. രണ്ട് മാസം കൂടി കഴിഞ്ഞാല്‍ രോഹിത്തിന് 38 വയസ്സ് തികയും. 2024 ലെ ടി20 ലോകകപ്പ് വിജയത്തിന് ശേഷം, രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് Read More…

Sports

എന്റെ ബോളില്‍ സിക്‌സറടിക്കാന്‍ ധൈര്യമുണ്ടോ? പാക് ബൗളര്‍ക്ക് കോഹ്ലിയുടെ മറുപടി രണ്ടു വാക്കില്‍!

ലോകോത്തര ബാറ്റ്‌സ്മാന്‍ വിരാട്‌കോഹ്ലിക്കെതിരേ പന്തെറിയുക എന്നത് പാക് സ്പിന്നര്‍ അബ്‌റാര്‍ അഹമ്മദിന്റെ ആ ജീവനാന്ത സ്വപ്‌നമാമയിരുന്നു. ദുബായില്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഏറ്റുമുട്ടിയപ്പോള്‍ കോഹ്ലിക്ക് എതിരേ ബൗള്‍ ചെയ്യാന്‍ 26 കാരനായ ലെഗ് സ്പിന്നര്‍ക്ക് അവസരം ലഭിച്ചു. പാകിസ്ഥാന്‍ ആറ് വിക്കറ്റിന്റെ തോല്‍വി ഏറ്റുവാങ്ങിയെങ്കിലും, അബ്രാറിനെ സംബന്ധിച്ചിടത്തോളം, മത്സരം വ്യക്തിഗത പ്രാധാന്യവും നേടി. ”കോഹ്ലിക്ക് എതിരേ ബൗള്‍ ചെയ്യണമെന്നത് എന്റെ ബാല്യകാല സ്വപ്‌നമായിരുന്നു. അത് ദുബായില്‍ സാക്ഷാത്കരിക്കപ്പെട്ടു.” അബ്രാര്‍ ടെലികോം ഏഷ്യ സ്പോര്‍ട്ടിനോട് പറഞ്ഞു. Read More…