Crime Featured

കോൺസ്റ്റബിളായി തുടക്കം, 300 കോടിയുടെ സ്വത്ത്, ആഡംബര വില്ലകൾ, 50 ഏക്കർ ഭൂമി; ഡി.എസ്.പി അറസ്റ്റിൽ!

ഹൈദരാബാദ്: വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ തെലങ്കാന ആന്റി കറപ്ഷൻ ബ്യൂറോ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് സങ്കീറെഡ്ഡി ഭീം റെഡ്ഡിയെ അറസ്റ്റ് ചെയ്തു. നിലവിൽ ഹൈദരാബാദിലെ പോലീസ് കമ്പ്യൂട്ടർ സർവീസസ് വിഭാഗത്തിൽ ജോലി ചെയ്യുന്ന ഇയാളെ, ലക്ഷ്വറി വസതിയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. തെലങ്കാനയിലും കർണാടകയിലുമായി 16 സ്ഥലങ്ങളിൽ ഒരേസമയം നടത്തിയ റെയ്ഡുകൾക്ക് ശേഷമായിരുന്നു അറസ്റ്റ്. പിടിച്ചെടുത്ത സ്വത്തുക്കളുടെ വിപണി മൂല്യം 200 കോടി മുതൽ 300 കോടി രൂപ വരെ വരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. Read More…

Oddly News

എംപിയുടെ വീട്ടില്‍ സ്വർണത്തിന്റെ അടിവസ്ത്രങ്ങൾ ! റെയ്ഡില്‍ കുടുങ്ങി വമ്പന്മാര്‍

ഇറാഖിൽ അഴിമതിവിരുദ്ധ സേന നടത്തിയ പരിശോധനയിൽ പാർലമെന്റ് അംഗത്തിന്റെ വീട്ടിൽ നിന്നും സ്വർണ്ണം കൊണ്ട് ഉണ്ടാക്കിയ അടിവസ്ത്രങ്ങൾ കണ്ടെടുത്തതായി റിപ്പോർട്ട്. എംപിയായ ഹിന്ദ് അൽ അബ്ബാസിയുടെ വീട്ടിൽ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിലാണ് വൻതോതിൽ പണവും സ്വർണ്ണവും പിടിച്ചെടുത്തത്. പരിശോധനയിൽ 57 മില്യൺ ഡോളർ പണമായും 27 കിലോ സ്വർണ്ണവും കണ്ടെടുത്തതായാണ് വിവരം. ഇതിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്. എണ്ണ മന്ത്രാലയവുമായി ബന്ധപ്പെട്ട് നടന്ന അഴിമതിക്കേസിൽ മുൻ മന്ത്രി അദ്‌നാൻ അൽ-ജുമൈലി Read More…

Crime

അലമാരയിൽ ‘കൈക്കൂലിപ്പണം’ 4.27 കോടി; കബളിപ്പിക്കാൻ സർക്കാർ ഉദ്യോഗസ്ഥന്റെ ലളിത ജീവിതം

ഭുവനേശ്വർ ∙ ഒഡീഷയിൽ വിജിലൻസ് പിടിയിലായ ഡപ്യൂട്ടി ഡയറക്ടർ ദേബബ്രത മൊഹന്തി കൈക്കൂലി വാങ്ങി സമ്പാദിച്ച കോടികൾ പിടിക്കപ്പെടാതിരിക്കാൻ വീട്ടിൽ സൂക്ഷിച്ചത് അതീവ ജാഗ്രതയോടെ. ഔദ്യോഗിക പദവിയോ സമ്പത്തോ അയൽക്കാരോ സഹപ്രവർത്തകരോ അറിയാതിരിക്കാൻ ലളിത ജീവിതമാണ് ഇയാൾ നയിച്ചിരുന്നത്. ഔദ്യോഗിക വാഹനമുണ്ടായിട്ടും വീടിന് കിലോമീറ്ററുകൾ അകലെ ഇറങ്ങി നടന്നുപോവുകയായിരുന്നു ഇയാളുടെ പതിവ്. സർവീസിലിരിക്കെ പണം നിക്ഷേപിച്ചാൽ രേഖകൾ ഹാജരാക്കേണ്ടി വരുമെന്ന ഭയത്താൽ 4.27 കോടി രൂപ അലമാരിയിലും ട്രോളി ബാഗുകളിലുമായി ഒളിപ്പിച്ചു. വിരമിച്ച ശേഷം ഈ പണം Read More…

Oddly News

വ്യാജ ബിരുദവുമായി പാകിസ്‌താന്‍ ജഡ്‌ജി; ഹൈക്കോടതിയില്‍ ജോലി ചെയ്‌തത്‌ 5 വര്‍ഷം; ഞെട്ടിക്കുന്ന വിവരങ്ങൾ

ഇസ്ലാമാബാദ്‌: പാകിസ്‌താനിലെ ഇസ്ലാമാബാദ്‌ ഹൈക്കോടതിയിലെ ജഡ്‌ജി സ്‌റ്റിസ്‌ താരിഖ്‌ മഹ്‌മൂദ്‌ ജഹാംഗിരിയുടെ നിയമബിരുദം വ്യാജമെന്നു കണ്ടെത്തല്‍. തട്ടിപ്പ്‌ തിരിച്ചറിഞ്ഞത്‌ അദ്ദേഹം നിയമിതനായി അഞ്ച്‌ വര്‍ഷത്തിനുശേഷം.2020 ഡിസംബറിലാണു ജഹാംഗിരി ഹൈക്കോടതി ജഡ്‌ജിയായി നിയമിക്കപ്പെട്ടത്‌. ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന്‌ കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബറില്‍ ജഡ്‌ജി എന്ന നിലയില്‍ അയാളുടെ ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കുന്നതിനു വിലക്കുവന്നു.കറാച്ചി സര്‍വകലാശാല രജിസ്‌ട്രാറില്‍നിന്ന്‌ ലഭിച്ച രേഖകളെ അടിസ്‌ഥാനമാക്കിയാണു ഹൈക്കോടതി തീരുമാനമെടുത്തത്‌. ജഹാംഗിരിയുടെ വിദ്യാഭ്യാസ രേഖകള്‍ വ്യാജമാണെന്നും കോടതി കണ്ടെത്തി. 1988ല്‍ വ്യാജ എന്റോള്‍മെന്റ്‌ നമ്പര്‍ ഉപയോഗിച്ചാണ്‌ Read More…

Crime

‘അഴിമതി, ലൈംഗികാതിക്രമം’; ഐപിഎസുകാരന്‍ ജീവനൊടുക്കിയത് നാണക്കേട് ഭയന്നെന്ന് എ​ഴുതി ASIയുടെ ആത്മഹത്യ

ചണ്ഡീഗഡ്‌: ഹരിയാന ഐ.പി.എസ്‌. ഉദ്യോഗസ്‌ഥന്‍ വൈ. പുരന്‍കുമാറിന്റെ ആത്മഹത്യയെക്കുറിച്ചുള്ള അന്വേഷണം തുടരുന്നതിനിടെ, പുരന്‍ കുമാറിനെതിരേ ഗുരുതര ആരോപണങ്ങളുന്നിയിച്ച്‌ മറ്റൊരു പോലീസ്‌ ഉദ്യോഗസ്‌ഥന്‍ ജീവനൊടുക്കി. റോഹ്‌തക്കിലെ സൈബര്‍ സെല്‍ എ.എസ്‌.ഐ: സന്ദീപ്‌ കുമാറാണ്‌ സര്‍വീസ്‌ റിവോള്‍വര്‍ ഉപയോഗിച്ചു സ്വയം വെടിവച്ചു മരിച്ചത്‌. പുരന്‍കുമാറിനെതിരായ അഴിമതിക്കേസ്‌ അന്വേഷിച്ചു വരികയായിരുന്ന സന്ദീപ്‌ കുമാര്‍, ‘സത്യത്തിന്‌’ വേണ്ടി തന്റെ ജീവന്‍ ത്യജിക്കുകയാണെന്നും ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞു. അദ്ദേഹം ഒരു വീഡിയോയും മൂന്ന്‌ പേജുള്ള ആത്മഹത്യാക്കുറിപ്പും തയാറാക്കിശേഷമായിരുന്നു ആത്മഹത്യ.പുരന്‍ കുമാര്‍ അഴിമതിക്കാരനായ പോലീസുകാരന്‍ ആയിരുന്നുവെന്നും അഴിമതി Read More…

Crime

2500 കൈക്കൂലിയായി ചോദിച്ചു, 1000 കിട്ടി, കിട്ടിയതാവട്ടെയെന്ന് ഉദ്യോഗസ്ഥ; കയ്യോടെ പിടിയില്‍

വീടുനിര്‍മാണത്തിനു സഹായം ലഭിക്കുന്ന പദ്ധതിയില്‍ അപേക്ഷ സ്വീകരിക്കാന്‍ കൈക്കൂലി വാങ്ങുന്നതിനിടെ ആന്റി കറപ്ഷന്‍ ബ്യൂറോയുടെ പിടിയിലായി വില്ലേജ് ഡവലപ്മെന്റ് ഉദ്യോഗസ്ഥ. അജ്മീറിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥ സൊനാക്ഷി യാദവാണ് ആയിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരമുള്ള വീടുനിര്‍മാണ അപേക്ഷയ്ക്കൊപ്പം പണം കൂടി നല്‍കണമെന്നായിരുന്നു സൊനാക്ഷി ആവശ്യപ്പെട്ടത്. പദ്ധതിയില്‍ അപേക്ഷ സ്വീകരിച്ച് ഫണ്ട് നല്‍കണമെങ്കില്‍ 2500രൂപ നല്‍കണമെന്നായിരുന്നു സൊനാക്ഷി അപേക്ഷകനോട് ആവശ്യപ്പെട്ടത്. എന്നാല്‍ ആയിരം രൂപയാണ് പരാതിക്കാരന്‍ നല്‍കിയത്. കിട്ടുന്നതാവട്ടെ എന്നുപറഞ്ഞ ഉദ്യോഗസ്ഥ Read More…