Featured Oddly News

ഭര്‍ത്തൃ പീഡനം, ഗര്‍ഭിണി നാടുവിട്ടു; മരിച്ചെന്ന് കരുതിയ യുവതി 36 വര്‍ഷത്തിനുശേഷം തിരിച്ചെത്തി !

ഭര്‍ത്തൃപീഡനത്തെ തുടര്‍ന്ന് മൂന്നര പതിറ്റാണ്ടിന് മുമ്പ് വീടുവിട്ടു പോകുകയും മരിച്ചെന്ന് വീട്ടുകാര്‍ വിധിയെഴുതുകയും ചെയ്ത സ്ത്രീ നാട്ടില്‍ തിരിച്ചെത്തി. നാഗ്പൂരില്‍ 1989-ല്‍ ഭര്‍ത്താവിന്റെ മദ്യപാനവും ഭര്‍തൃമാതാവിന്റെ ക്രൂരതയും സഹിക്കാനാവാതെ ഗര്‍ഭിണിയായിരിക്കെ വീട് വിട്ടുപോയ 58 കാരി ജെയ്ത്താലയിലാണ് തിരിച്ചെത്തിയത്. ഭര്‍ത്താവിനെയും, ഒരു മകനെയും, ഒരു മകളെയും ഉപേക്ഷിച്ചാണ് അവര്‍ പോയത്. യുവതിയുടെ ഭര്‍ത്താവ് ആറ് വര്‍ഷം മുന്‍പും മകന്‍ രണ്ട് വര്‍ഷം മുന്‍പും രോഗം കാരണം മരണപ്പെട്ടു. വീടുവിട്ടുപോകുമ്പോള്‍ ചെറിയ കുട്ടിയായിരുന്ന മകള്‍ക്ക് ഇപ്പോള്‍ 38 വയസ്സുണ്ട്. Read More…