ജോലിക്കുള്ള അപേക്ഷയില്‍ ചൈനീസ് ജ്യോതിഷത്തിലെ ‘നായ’ വരുന്ന വര്‍ഷം (year of the dog) ജനിച്ച ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ അയക്കേണ്ടതില്ലെന്ന് പ്രഖ്യാപനം നടത്തി ചൈനീസ് കമ്പനി വിവാദത്തില്‍. ഇക്കാര്യം പരസ്യപ്പെടുത്തി അവര്‍ ഇട്ട തൊഴില്‍പരസ്യം പുലിവാല് പിടിക്കുകയാണ്. നായയുടെ വര്‍ഷത്തില്‍ ജനിച്ച ഉദ്യോഗാര്‍ത്ഥികളോട് അപേക്ഷിച്ച് ബുദ്ധിമുട്ടിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ചൈനയിലെ ഗ്വാങ്ഡോംഗ് പ്രവിശ്യയിലെ ഗ്വാങ്ഷൗവിലെ പേരിടാത്ത കമ്പനി, അതിന്റെ അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫിലേക്കുള്ള ജോലിക്കാണ് ഈ വിവാദ പരസ്യം പോസ്റ്റ് ചെയ്തത്. 4,000 യുവാന്‍ വരെ പ്രതിമാസ ശമ്പളം നല്കുന്ന Read More…